വാഹനങ്ങളുടെ മൈലേജ് ഇരട്ടിയാക്കാന്‍ ഒരുടെക്നിക് കൊല്ലത്തെ ലാലേഷ് എന്ന ടെക്നീഷ്യന്‍ കണ്ടെത്തി..
ഇതിന്റെ രഹസ്യം പഠിക്കണോ ഇലകട്രോണിക്സ് കേരളം ഓണ്‍ ലൈനിന്റെ പുതിയ അപ്ഡേറ്റ് ഈ ലിങ്കില്‍ പോയി വായിക്കൂ..
വാഹനങ്ങൾ പൊടിക്കുന്ന യന്ത്രം ..
Posted by Haneef Lagaan on Tuesday, December 8, 2015
പുരുഷന്മാര്‍ക്ക് 20, സ്ത്രീകള്‍ക്ക് 21 വയസ്സ് തികയണം
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിനുള്ള പ്രായപരിധി പുരുഷന്മാര്‍ക്ക് 20ഉം സ്ത്രീകള്‍ക്ക് 21ഉം ആയി ഉയര്‍ത്തണമെന്ന് വാഹനാപകടങ്ങളെക്കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ടി.കെ. ചന്ദ്രശേഖരദാസ് കമീഷന്‍ ശിപാര്‍ശ ചെയ്തു.നിലവില്‍ 18 വയസ്സാണ് ലൈസന്‍സ് പ്രായപരിധി. ലേണേഴ്സ് ടെസ്റ്റ് പാസായി 50 മണിക്കൂറെങ്കിലും വാഹനമോടിച്ച് പരിശീലിച്ചവര്‍ക്കേ ലൈസന്‍സ് നല്‍കാവൂ. വിദ്യാര്‍ഥികളുടെ ഇരുചക്രവാഹന ദുരുപയോഗം ഒഴിവാക്കാന്‍ ഇത്തരം വാഹനങ്ങളില്‍ ‘സ്റ്റുഡന്‍റ് സ്റ്റിക്കര്‍’ പതിക്കണം. ഒരു ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ഇരുചക്രവാഹനങ്ങള്‍ മറ്റ് ജില്ലകളിലേക്ക് പോകുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തണം. റിപ്പോര്‍ട്ട് ഇന്നലെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറി. വാഹനാപകടങ്ങള്‍ കുറക്കാന്‍ ഫയര്‍ഫോഴ്സ് മാതൃകയില്‍ 5000 പേരടങ്ങുന്ന റോഡ് സേഫ്റ്റി ഫോഴ്സ് രൂപവത്കരിക്കണം.രക്ഷാപ്രവര്‍ത്തനം, റോഡ്സുരക്ഷ, ട്രാഫിക് നിയന്ത്രണം തുടങ്ങിയവ ഇവരുടെ മേല്‍നോട്ടത്തിലാക്കണം. ദേശീയ-സംസ്ഥാന പാതകളെ പത്ത് കിലോമീറ്റര്‍ വീതമുള്ള വിഭാഗങ്ങളായി തിരിച്ച് എട്ടോ പത്തോ പേരടങ്ങിയ റോഡ് സേഫ്റ്റി അംഗങ്ങളെ 24 മണിക്കൂര്‍ ഡ്യൂട്ടിക്ക് വിന്യസിക്കണം. വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റേണ്ടതും വൈദ്യസഹായം ഉറപ്പുവരുത്തേണ്ടതും ഇവരുടെ ചുമതലയാണ്. വാഹനാപകടത്തിന് കാരണമായേക്കാവുന്ന കുഴികളും മറ്റും അടക്കുന്നതിന് സാങ്കേതികവിദഗ്ധരുടെ സേവനവും ഉറപ്പുവരുത്തണം.റോഡ് സേഫ്റ്റി അതോറിറ്റി പ്രത്യേക അധികാരങ്ങളോടെ പുന$സംഘടിപ്പിക്കപ്പെടണം. നിലവില്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്കാണ് ചുമതല. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് എട്ടോ പത്തോ മാസം ദൈര്‍ഘ്യമുള്ള കോഴ്സുകള്‍ ഏര്‍പ്പെടുത്തണം. സര്‍ക്കാര്‍തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഡ്രൈവര്‍ ജോലിക്ക് ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം. ആംബുലന്‍സ് എണ്ണം വര്‍ധിപ്പിക്കണം. ദേശീയപാതകളില്‍ ഓരോ അമ്പത് കിലോമീറ്ററിലും പൂര്‍ണസജ്ജമായ ആംബുലന്‍സുകളെ 24 മണിക്കൂറും വിന്യസിക്കണം.പൊലീസ്, മോട്ടോര്‍വാഹനവകുപ്പ്, പൊതുമരാമത്ത്, റവന്യൂവകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് റോഡുകളില്‍ സ്ഥിരം അപകടമേഖലകള്‍ സൃഷ്ടിക്കുന്നത്. ഇത് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. സംസ്ഥാനത്തെ ദേശീയപാതകളിലടക്കം 2000 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയത്. ശിപാര്‍ശകള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
വാഹന ഉടമകളെയും ഓടിക്കുന്നവരെയും സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതാണ് മഴക്കാലം. കേരളത്തില്‍ കാലവര്‍ഷമിങ്ങത്തെി. കുണ്ടും കുഴികളും നിറഞ്ഞ വഴികളില്‍ വെള്ളക്കെട്ട് കൂടെയാകുമ്പോള്‍ യാത്രകള്‍ ദുഷ്ക്കരമാകും. വാഹനം പുതിയതാണെങ്കിലും അല്ളെങ്കിലും ചില മുന്‍കരുതലുകള്‍ മഴക്കാലത്തിന് മുമ്പ് ആവശ്യമാണ്. ആദ്യം വാഹനത്തിന്‍െറ മൊത്തമൊരു പരിശോധന ആകട്ടെ. ടയറുകളും വൈപ്പറുകളും ഇലക്ട്രോണിക് സംവിധാനങ്ങളും ആകെയൊന്ന് ഉഴിഞ്ഞ് നോക്കണം. വൈപ്പര്‍ ബ്ളേഡുകള്‍ കട്ടിയായിട്ടുണ്ടെങ്കില്‍ മാറ്റാം. കൃത്യമായി പ്രവര്‍ത്തിക്കാത്ത വൈപ്പര്‍ യാത്ര അസാധ്യമാക്കും. പഴകിത്തേഞ്ഞ ടയറുകള്‍ നനഞ്ഞ റോഡില്‍ ഗ്രിപ്പ് നല്‍കില്ല. കുറഞ്ഞത് 2 എം.എം. ത്രെഡ് എങ്കിലും ടയറുകള്‍ക്ക് ഉണ്ടാകുന്നത് നല്ലതാണ്. ഇല്ളെങ്കില്‍ സാങ്കേതികമായി അക്വാപ്ളാനിങ് എന്ന പ്രതിഭാസത്തിന് കാരണമാകും.നനഞ്ഞ റോഡിലൂടെ പോകുമ്പോള്‍ ടയറിനും പ്രതലത്തിനും ഇടയില്‍ വെള്ളത്തിന്‍െറ നേരിയ അടരുകള്‍ രൂപപ്പെടും. ഇത് ഒരു കണ്ണാടിയിലെന്നവണ്ണം വാഹനം തെങ്ങിനീങ്ങാനിടയാക്കും. അലൈന്‍മെന്‍െറും വീല്‍ ബാലന്‍സിങ്ങും കൃത്യമാക്കുന്നതും ടയര്‍ പ്രഷര്‍ നിശ്ചിത അളവില്‍ നിലനിര്‍ത്തുന്നതും നല്ലതാണ്. പീരിയോഡിക്കല്‍ സര്‍വീസിന് കുറച്ച് സമയമേ ബാക്കിയുള്ളൂവെങ്കില്‍ ഇപ്പോഴേ ചെയ്യാം. തുരുമ്പ് തടുക്കാനുള്ള സൊല്യൂഷന്‍ അടിവശത്തും മറ്റും സ്പ്രേ ചെയ്യുന്നത് നല്ലതാണ്. വെള്ളം വാഹനത്തിനുള്ളിലേക്ക് കയറാന്‍ സാധ്യതയുള്ള സുഷിരങ്ങളൊക്കെ അടയ്ക്കാന്‍ ആവശ്യപ്പെടണം. അടിവശത്ത് കൂടി വെള്ളം ഉള്ളിലേക്ക് കയറിയാല്‍ വലിയ അപകടങ്ങള്‍ ഉണ്ടാകും. ഇലക്ട്രോണിക് സംവിധാനങ്ങള്‍ തകരാറിലാകും. മാറ്റുകള്‍ നനഞ്ഞ് ദുര്‍ഗന്ധമുണ്ടാകും. മഴവെള്ളത്തിന് ചെറിയൊരു അമ്ളഗുണമുണ്ട് (അസിഡിക്). ദീര്‍ഘകാലത്തെ സമ്പര്‍ക്കം പെയിന്റിന് മങ്ങലുണ്ടാക്കും. ഇത് തടയാന്‍ മഴക്കാലത്തിന് മുമ്പ് ഒരു ബോഡി വാക്സ് പോളിഷ് നല്ലതാണ്. ഇതൊരു സംരക്ഷണ കവചമായി പ്രവര്‍ത്തിക്കും. മഴക്കാലത്ത് എയര്‍കണ്ടീഷണര്‍ എന്തിനെന്ന് ചിന്തിക്കരുത്. പെരുമഴയില്‍ ഗ്ളാസുകള്‍ ഉയര്‍ത്തിയിട്ട് ഓടിക്കുമ്പോള്‍ എയര്‍ കണ്ടീഷണര്‍ വേണം. മൊത്തത്തിലൊരു പരിശോധന ഇവയ്ക്കും ആവശ്യമാണ്.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:1. നനഞ്ഞ റോഡ് കൂടുതല്‍ പ്രകാശം ആഗിരണം ചെയ്യും. ഇത് മഴക്കാലത്തെ രാത്രി യാത്രകളില്‍ കാഴ്ച്ച കുറക്കും. ഹെഡ്ലൈറ്റുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക. ആവശ്യമെങ്കില്‍ അധിക ലൈറ്റുകള്‍ പിടിപ്പിക്കുക.