എല്ലാ ഉത്പന്നങ്ങളുടെയും വിലയും വിശദാംശങ്ങളും www.toyotapartsconnect.in വെബ്സൈറ്റിലുണ്ട്. ക്രെഡിറ്റ് - ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ഓണ്‍ലൈനിലൂടെ പണമടച്ച് സ്പെയര്‍പാട്സും ആക്സസറീസും വാങ്ങാം. നിലവില്‍ ബെംഗളൂരുവില്‍ മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. അധികം വൈകാതെ മറ്റു നഗരങ്ങളിലും ഇത് ലഭ്യമാകും. ബ്രേക്ക് പാഡ് , ക്ലച്ച് പ്ലേറ്റ് , വെപ്പര്‍ ബ്ലേഡ് , ഓയില്‍ ഫില്‍ട്ടര്‍ തുടങ്ങിയ 400 ടൊയോട്ട സ്പെയര്‍ പാര്‍ട്സും 30 അംഗീകൃത ആക്സസറികളും വെബ്‍സൈറ്റില്‍ വില്‍പ്പനയ്ക്കുണ്ട്. ഓരോ മോഡലിന്റെയും ഘടകങ്ങള്‍ വേഗത്തിലും ലളിതമായും കണ്ടുപിടിച്ച് ഓര്‍ഡര്‍ ചെയ്യാവുന്നവിധമാണ് വെബ്‍സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലാദ്യമായി ഓണ്‍ലൈനിലൂടെ സ്പെയര്‍പാര്‍ട്സും, ആക്സസറികളും ലഭ്യമാക്കിയിരിക്കുകയാണ് ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍.
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
2015, നവംബർ 5, വ്യാഴാഴ്‌ച
ഓണ്‍ലൈനിലൂടെ സ്പെയര്‍പാര്‍ട്സും ആക്സസറികളും വാങ്ങാം !!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ