സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി 15 വര്‍ഷമാണ്. അതു കഴിഞ്ഞാല്‍ റീ രജിസ്ട്രേഷന്‍ നടത്തണം. അഞ്ച് വര്‍ഷത്തേയ്ക്കാണ് റീ രജിസ്ട്രേഷന്‍ .
രജിസ്ട്രേഷന്‍ കാലാവധി തീരുന്നതിനു 30 ദിവസം മുമ്പ് മുതല്‍ രജിസ്ട്രേഷന്‍ പുതുക്കുവാനുള്ള അപേക്ഷ സമര്‍പ്പിക്കാം. കാലാവധിയ്ക്ക് ശേഷം ഒരു ദിവസം വൈകിയാല്‍ പോലും 2,000 രൂപ പിഴയടയ്ക്കേണ്ടി വരും.
ഹാജരാക്കേണ്ട രേഖകള്‍
*********
ഫോം 25 ലുള്ള അപേക്ഷ . ഷാസി നമ്പരിന്റെ പെന്‍സില്‍ പ്രിന്റ് അപേക്ഷയ്ക്കൊപ്പം വേണം.
ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്
പുകമലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്
രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
നിശ്ചിത ഫീസ് അടച്ച രസീത് ( പുതിയ വാഹനത്തിന്റെ രജിസ്ട്രേഷനുള്ള ഫീസ് തന്നെയാണ് ഇതിനും)
മേല്‍പ്പറഞ്ഞ രേഖകളുമായി വാഹനം ടെസ്റ്റ് ചെയ്യുന്ന സ്ഥലത്ത് എത്തണം. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വണ്ടി നല്ല കണ്ടീഷനിലാക്കി വേണം മോട്ടോര്‍ വാഹന വകുപ്പ് അധികാരിയുടെ മുമ്പാകെ പരിശോധനയ്ക്ക് ഹാജരാക്കേണ്ടത്. വാഹനം പരിശോധിച്ച് നിയമവിധേയം ആണെന്ന് ബോധ്യപ്പെട്ടാല്‍ രജിസ്ട്രേഷന്‍ പുതുക്കി നല്‍കും. അഞ്ച് വര്‍ഷത്തേയ്ക്കുള്ള റോഡ് ടാക്സ് ഒരുമിച്ച് അടയ്ക്കണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ