ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2023, ഫെബ്രുവരി 15, ബുധനാഴ്‌ച

ബസുകളില്‍ ക്യാമറ സ്ഥാപിക്കണം; 28 വരെ സമയം; പകുതി ചെലവ് സര്‍ക്കാര്‍ വഹിക്കും ?

 കൊച്ചി:സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏർപ്പെടുത്തും. ഈ മാസം 28 ന് മുൻപ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ ഇന്ന് കൊച്ചിയിൽ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ബസിന്റെ മുൻഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്.

ഇതിനാവശ്യമായ ചെലവിന്റെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. ഓരോ ബസുകളും നിയമവിധേയമായാണോ പ്രവർത്തിക്കുന്നതെന്ന കാര്യം നിരന്തരം പരിശോധിക്കാൻ ചുമതല ഓരോ ഉദ്യോഗസ്ഥർക്ക് നൽകാൻ യോഗത്തിൽ തീരുമാനമായി. ആ ബസുമായി ബന്ധപ്പെട്ട് നിയമലംഘനമുണ്ടായാൽ ഉദ്യോഗസ്ഥൻ കൂടി ഇനി ഇതിന് ഉത്തരവാദിയായിരിക്കും

ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച് പ്രശ്നങ്ങൾ പരിശോധിക്കാനാണ് ഗതാഗത മന്ത്രി യോഗം വിളിച്ചത്. ഹൈക്കോടതി ബസുകളുടെ മരണപ്പാച്ചിലിനെ നിശിതമായി വിമർശിച്ച് കഴിഞ്ഞ ദിവസം നിലപാടെടുത്തതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു യോഗം. കെ എസ് ആർ ടി സി ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ നിർദ്ദേശം നൽകി. ക്യാമറയിലെ ദൃശ്യങ്ങൾ ആരാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമാകാൻ സഹായിക്കുമെന്ന വിലയിരുത്തലാണ് ഇതിന് കാരണം.

ഇതിന് പുറമെ ലൈസൻസ് ഇല്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാന വ്യാപകമായി ഈ മാസം 28 മുമ്പ് ബസുകളിൽ ക്യാമറ സ്ഥാപിക്കണം. ഡ്രൈവർമാരുടെ ലൈസൻസ് കോപ്പി അടക്കം വിവരങ്ങൾ ബസുടമകൾ ഗതാഗത വകുപ്പിനെ അറിയിക്കണം. ബസ് ജീവനക്കാർക്ക് ആറ് മാസത്തിലൊരിക്കൽ റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസ് നൽകാനും തീരുമാനമായി.

കെഎസ്ആര്‍ടിസിയില്‍ ഇനി ശമ്പളം ടാര്‍ഗറ്റ് അനുസരിച്ച് ?

 കെഎസ്ആർടിസിയിൽ വരുമാനത്തിന് അനുസരിച്ച് ശമ്പളം നൽകാൻ മാനേജ്മെന്റിന്റെ നീക്കം. ഇതിനായി ഡിപ്പോ തലത്തിൽ ടാർഗറ്റ് നിശ്ചയിക്കും. ഇന്നലെ തലസ്ഥാനത്ത് നടന്ന ശിൽപ്പശാലയിലാണ് മന്ത്രി ആന്റണി രാജു ഇക്കാര്യം വെളിപ്പെടുത്തിയത്. നിർദേശത്തിനെതിരെ തൊഴിലാളി സംഘടനകൾ രംഗത്തെത്തി.

ബസും ജീവനക്കാരുടെ എണ്ണവും കണക്കിലെടുത്ത് ടാർഗറ്റ് നിശ്ചയിച്ചു നൽകാനാണ് തീരുമാനം. 100 ശതമാനം ലക്ഷ്യം കൈവരിച്ചാൽ അഞ്ചാം തീയതി മുഴുവൻ ശമ്പളവും ലഭിക്കും. ടാർഗറ്റിന്റെ 50 ശമാനമാണ് വരുമാനമെങ്കിൽ പകുതി ശമ്പളമേ ലഭിക്കൂ. പ്രതിമാസ വരുമാനം 240 കോടിയാക്കുക എന്ന ലക്ഷ്യവുമായാണ് ടാര്‍ഗറ്റ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. പുതിയ നിർദേശത്തിലൂടെ വരുമാനം ഉയർത്താനാകുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. എന്നാൽ, രാജ്യത്തെ തൊഴിൽ നിയമങ്ങൾക്കു വിരുദ്ധമായ നടപടി അംഗീകരിക്കാനാകില്ലെന്ന് തൊഴിലാളി സംഘടനകളും പറയുന്നു.

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ബുധനാഴ്ചയ്ക്കകം നൽകണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു. തൊഴിലാളികൾക്കു ശമ്പളം നൽകാൻ കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടണമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. സ്ഥാപനം കനത്ത പ്രതിസന്ധിയിലാണെന്നും  ശമ്പളം നൽകാൻ ഏപ്രിൽ മുതൽ സർക്കാർ സഹായം ഉണ്ടാകില്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. പത്താം തീയതി കഴിഞ്ഞിട്ടും ജീവനക്കാർക്ക് ശമ്പളം ലഭിക്കാതെ വന്നതോടെയാണ് കോടതി ഇടപെടലുണ്ടായത്.

ശമ്പളം നൽകാൻ 30 കോടിരൂപയാണ് ധനവകുപ്പ് അനുവദിച്ചത്. 60 കോടി രൂപയാണ് ശമ്പളം നൽകാൻ വേണ്ടത്. ഇനി ബാധ്യത ഏറ്റെടുക്കാനാകില്ലെന്നാണ് സർക്കാർ നിലപാട്. കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കു മുൻപ് ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഉറപ്പു നൽകിയിരുന്നെങ്കിലും പാലിക്കാനായില്ല. 

2023, ഫെബ്രുവരി 8, ബുധനാഴ്‌ച

റോഡുകളിലെ എഐ ക്യാമറകൾ മിഴിതുറക്കുന്നു; പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പ് !!

 മോട്ടർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച 675 എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി) ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പ് നീക്കം തുടങ്ങി. ഇതിനായി സംസ്ഥാന സർക്കാരിന്റെ അനുമതി തേടി. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം പരിഗണിക്കുമെന്നാണ് വിവരം. അനുവാദം ലഭിച്ചാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പിഴ ഈടാക്കിത്തുടങ്ങാനാണ് തീരുമാനം. സംസ്ഥാനത്താകെ 675 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.

കെൽട്രോൺ നേരിട്ടു സ്ഥാപിച്ച ക്യാമറകളിൽ നിന്ന് കഴിഞ്ഞ ഏപ്രിൽ മുതൽ ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ പിഴ ഈടാക്കാൻ കഴിഞ്ഞിട്ടില്ല. 30 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഓരോ ക്യാമറയും സ്ഥാപിച്ചത്. എഐ ക്യാമറകൾക്ക് പുറമേ റെഡ് ലൈറ്റ് വയലേഷൻ, പാർക്കിങ് വയലേഷൻ ഡിറ്റക്‌ഷൻ ക്യാമറകളും ഉൾപ്പെടെ 725 ഗതാഗത നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനായി 235 കോടി രൂപയാണ് സേഫ് കേരള പദ്ധതിയിൽ ചെലവഴിച്ചത്.

ആദ്യഘട്ടത്തി‍ൽ മോട്ടർ വാഹന വകുപ്പിന്റെ എം പരിവാഹൻ ആപ്പുമായി ക്യാമറകൾ ബന്ധിപ്പിക്കുന്നതിനും അനുബന്ധ ജോലികൾ പൂർത്തിയാക്കുന്നതിനും കാലതാമസം നേരിട്ടിരുന്നു. എന്നാൽ, കെൽട്രോൺ തന്നെ ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും സാങ്കേതിക ജോലികൾ പൂർത്തിയാക്കി ട്രയൽ റൺ നടത്തുകയും ചെയ്തു. പിന്നീട് കെൽട്രോണും മോട്ടർ വാഹന വകുപ്പും സംയുക്തമായി പൂർത്തിയാക്കേണ്ട പരിശോധനകൾ വൈകിയത് വീണ്ടും തിരിച്ചടിയായി.

ഈ കടമ്പയും കടന്ന് പദ്ധതി പ്രവർത്തനാനുമതിക്കായി ധനവകുപ്പിന്റെ മുന്നിലെത്തിയെങ്കിലും അന്തിമാനുമതി വീണ്ടും വൈകി. കെൽട്രോൺ തന്നെയാണ് ഇവയുടെ 8 വർഷത്തേക്കുള്ള അറ്റകുറ്റപ്പണികളും നിർവഹിക്കുന്നത്. പിഴത്തുക നിശ്ചിത വർഷം കെൽട്രോണിനു ലഭിക്കുന്ന തരത്തിലാണു പദ്ധതി .

2023, ഫെബ്രുവരി 3, വെള്ളിയാഴ്‌ച

വാഹനങ്ങളിലെ അഗ്നിബാധ !!

 വാഹനങ്ങളിലെ അഗ്നിബാധ

കണ്ണൂരിൽ ഇന്ന് ഉണ്ടായത് അത്യന്തം വേദനാജനകമായ അപകടമാണ്.

 വാഹനങ്ങളുടെ അഗ്നിബാധയുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പല തീപിടുത്തങ്ങളും നമ്മൾ തന്നെ ക്ഷണിച്ചു വരുത്തുന്നതാണ്.

പലപ്പോഴും അറിവില്ലായ്മയാണ് ഈ അപകടങ്ങളിലെ പ്രധാന വില്ലൻ. നിരുപദ്രവിയായി തോന്നുന്ന വണ്ടുകൾ പോലും അഗ്നിബാധക്ക് കാരണമാകുന്നുണ്ടെന്നതാണ് സത്യം.

*അഗ്നിബാധയുടെ പ്രധാന കാരണങ്ങൾ എന്താണെന്ന് നോക്കാം.

*⭕️ 1.ഫ്യൂവൽ ലീക്കേജ്*

കാലപഴക്കം മൂലവും ശരിയായ മെയിൻറനൻസിന്റെ അഭാവം നിമിത്തവും ഫ്യുവൽ ലൈനിൽ ലീക്കേജുകൾ സംഭവിക്കാം. 

ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളിൽ എലി മുതലായവയുടെ ആക്രമണം മൂലവും ഇന്ധനചോർച്ച ഉണ്ടാകാം.

ഗ്രാമപ്രദേശങ്ങളിലും മരങ്ങൾ ധാരാളമായി വളർന്നു നിൽക്കുന്ന പ്രദേശങ്ങളിലും വനാതിർത്തിയിലും ചില പ്രത്യേക തരം വണ്ടുകൾ റബ്ബർ കൊണ്ട് നിർമ്മിച്ച ഇന്ധന ലൈനിൽ വളരെ ചെറിയ ദ്വാരം ഇടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . ബയോ ഫ്യുവൽ ആയ എഥനോൾ അടങ്ങിയ ഇന്ധനങ്ങൾ ഉയോഗിക്കുന്ന വാഹനങ്ങളിലാണ് ഇത്തരത്തിൽ വണ്ടുകളുടെ ആക്രമണം കൂടുതൽ കണ്ടെത്തിയിട്ടുള്ളത്. മാരുതി വാഹനങ്ങളിൽ ഇത്തരത്തിലുള്ള ഉള്ള പരാതികൾ നിത്യ സംഭവങ്ങളാണ്. ചില വാഹനങ്ങളിൽ കാറ്റലിറ്റിക്‌ കൺവെർട്ടർ വാഹനത്തിൻറെ മധ്യഭാഗത്തായി താഴെ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഇത്തരത്തിലുള്ള ചെറിയ സുഷിരങ്ങളിൽ കൂടി വാഹനം ഓടിത്തുടങ്ങുമ്പോൾ സ്പ്രേ രൂപത്തിൽ വരുന്ന ഫ്യുവൽ വളരെ പെട്ടെന്ന് വാഹനം കത്തുന്നതിന് കാരണമാകാറുണ്ട്. ഏകദേശം 280 °C ആണ് പെട്രോളിന്റെ self ignition temperature( spark ഇല്ലാതെ തന്നെ കത്തുന്ന അവസ്ഥ ) ഡീസലിന്റെ 210°C ഉം എന്നാലും പെട്രോൾ ഡീസലിനെ അപേക്ഷിച്ച് പെട്ടെന്ന് vaporize ചെയ്യുന്നതിനാൽ കത്തുന്നതിനുള്ള സാധ്യത കൂടുതലാണ്. സൈലൻസറിന്റെയും exhaust സിസ്റ്റത്തിന്റേയും പല ഭാഗങ്ങൾ ഏകദേശം 600 മുതൽ 700 °C വരെ ചൂട് പിടിക്കുവാൻ സാധ്യതയുള്ള ഭാഗങ്ങളാണ് , അതിനാൽ തന്നെ ഈ ഭാഗത്ത് ഉണ്ടാവുന്ന ഫ്യുവൽ ലീക്കേജ് അത്യന്തം അപകടകരമാണ് . 

ഇന്ധന ലീക്കേജ് മാത്രമല്ല എൻജിൻ കമ്പാർട്ട്മെന്റിൽ ബ്രേക്ക് സ്റ്റീയറിംഗ് തുടങ്ങിയ സംവിധാനങ്ങളിലുള്ള ഫ്ളൂയിഡും ലീക്ക് ആകാനുള്ള സാധ്യതയുണ്ട്. ഗ്യാസ്കറ്റുകൾ, വാഷറുകൾ, റബ്ബർ റിങ്ങുകൾ എന്നിവയിലുണ്ടാകുന്ന പൊട്ടലുകളാണ് ലീക്കേജിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത്. ഇത്തരം ലീക്കേജുകൾ പെട്ടെന്ന് തീ പിടിത്തത്തിലേക്ക് നയിക്കില്ലെങ്കിലും ഒരിക്കൽ തീ പടർന്നാൽ അത് ഗുരുതരമാകുന്നതിന് കാരണമാകും മാത്രവുമല്ല ഇത്തരം ലീക്കേജ്കൾ മൂലം ഇന്ധന ലീക്കേജ് ശ്രദ്ധയിൽ പെടാതിരിക്കാനും കാരണമാകും.

*⭕️2.ഗ്യാസ് ലീക്കേജ്.*

LPG മുതലായവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ലീക്കേജിനുള്ള സാധ്യതകൾ കൂടുതലാണ്. സമീപകാലത്ത് പെട്ടെന്ന് തീ ആളിപ്പടർന്നുള്ള അപകടങ്ങളിലും പ്രത്യേകിച്ച് ഗ്യാസ് ആയി കൺവെർട്ട് ചെയ്തിട്ടുള്ള പഴയ പെട്രോൾ വാഹനങ്ങളിലും ഗ്യാസ് ലീക്കാണ് പ്രധാന വില്ലൻ. നിരന്തരമായ പരിചരണം ആവശ്യമുള്ളതാണ് ഇത്തരം വാഹനങ്ങൾ. ഈ വാഹനങ്ങളിൽ ഉപയോഗിച്ചിട്ടുള്ള എൽപിജി കൺവേർഷൻ കിറ്റിലെ solenoid valve, regulator/vaporizer, filter, gas tube, tank തുടങ്ങിയ എല്ലാ ഭാഗങ്ങളും വർഷത്തിലൊരിക്കൽ സർവീസ് ചെയ്യണമെന്നും ഗ്യാസ് ടാങങ്ക് അഞ്ചുവർഷം കൂടുമ്പോൾ പ്രഷർ ടെസ്റ്റ് നടത്തുകയും 15 വർഷം കഴിഞ്ഞാൽ മാറ്റണമെന്നുമാണ് ഗ്യാസ് സിലിണ്ടർ റൂൾസ് പ്രകാരം നിഷ്കർഷിച്ചിട്ടുള്ളത് എന്നാൽ എന്നാൽ ദൗർഭാഗ്യകരമെന്നു പറയട്ടെ പലരും ഇത് പിടിപ്പിച്ചുകഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കുക പോലും ഇല്ല . 

*⭕️3. അൾട്ടറേഷനുകൾ*

55/60 watts ബൾബുകൾ ഘടിപ്പിക്കുന്ന ഹോൾഡറുകളിൽ 100 - 130 വാട്ട് ഹാലജൻ ബൾബുകൾ ഘടിപ്പിച്ച് നിരത്തിലിറങ്ങുന്നവർ തീ ക്ഷണിച്ചു വരുത്തുന്നവരാണ്. കുറഞ്ഞ വാട്ടേജുള്ള ബൾബുകൾക്കായി ഡിസൈൻ ചെയ്തിട്ടുള്ള കനം കുറഞ്ഞ വയറുകളും പ്ലാസ്റ്റിക് ഹോൾഡറുകളിലുമാണ് പല രാജ്യങ്ങളും നിരാധനം ഏർപ്പെടുത്തിയിട്ടുള്ള 300 °C വരെ ചൂടാകാവുന്ന ഇത്തരം ബൾബുകൾ ഘടിപ്പിക്കുന്നത്. നിയമ വിധേയമല്ലാത്ത xenon / plasma HID ബൾബുകളും ബല്ലാസ്റ്റുകളും അധികതാപം സൃഷ്ടിക്കുന്നവയാണ്. മനസ്സിലാക്കേണ്ട വസ്തുത ഓവർ ഹിറ്റാകുന്നത് ഫ്യൂസ് ഉരുകുന്നതിലേക്ക് നയിക്കില്ല എന്നതാണ് , Short-circuit ആയാൽ മാത്രമെ fuse ഉരുകുകയുള്ളൂ എന്ന് മനസ്സിലാക്കണം. പലപ്പോഴും ഇങ്ങനെയുള്ള തീപിടുത്തം ആരംഭിക്കുന്നത് ഹെഡ് ലൈറ്റിൽ നിന്ന് ആണ് എന്നുള്ളതിന്റെ കാരണവും മറ്റൊന്നല്ല. കൂടുതൽ വാട്ടേജ് ഉള്ള ഹോണുകളും ലൈറ്റിന്റെ ആർഭാടങ്ങളും സ്പീക്കറുകളും എല്ലാം അഗ്നിക്ക് കാരണമാകാം. പല വാഹനങ്ങളിലും ഇത്തരം മോഡിഫിക്കേഷനുകൾക്ക് താഴ്ന്ന നിലവാരത്തിലുള്ള കനം കുറഞ്ഞ wiring കളാണ് ഉപയോഗിക്കാറ് എന്നതും വയർ കരിയുന്നതിനും തീപിടിത്തത്തിലേക്ക് നയിക്കുന്നതിനും ഇടയാക്കും.

വാഹന മാനുഫാക്ചററുടേതല്ലാത്ത വ്യാജ wiring harness കളും , coupling ന് പകരം വയർ പിരിച്ച് ചേർത്ത് ഘടിപ്പിക്കുന്നതും അപകടകരമാണ്. ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലിൽ നിന്ന് ഫ്യൂസ് ബോക്സ് വഴി അല്ലാതെ വലിക്കുന്ന ചെറിയ ഇലക്ടിക് വയറുകൾ പോലും വലിയ തീപിടുത്തത്തിലേക്ക് നയിച്ചേക്കാം എന്നതിനാൽ കർശനമായി ഒഴിവാക്കുക തന്നെ വേണം.

*⭕️4 ഫ്യൂസുകൾ:

വാഹന നിർമ്മാതാക്കൾ നിഷ്കർഷിച്ചിട്ടുള്ള ഫ്യൂസുകൾ മാറ്റി കൂടുതൽ കപ്പാസിറ്റിയുള്ള ഉള്ള ഫ്യൂസുകൾ ഘടിപ്പിക്കുന്നതും വയറുകളൊ, കമ്പിയൊ പകരം പിടിപ്പിക്കുന്നതും പ്രത്യേകിച്ച് പഴയ വാഹനങ്ങളിലും മറ്റും, തീപിടിത്ത സാദ്ധ്യത വർദ്ധിപ്പിക്കുന്നു. 

*⭕️5. ബാറ്ററികളും ചാർജിംഗ് സർക്യൂട്ടും:*

പഴയതും തകരാറുള്ളതുമായ ബാറ്ററികൾ പലപ്പോഴും തീ പിടിത്തത്തിന് കാരണമാകാറുണ്ട്. ചാർജിംഗ് സിസ്റ്റത്തിലെ തകരാറുകൾ നിമിത്തം ഓവർ ചാർജാക്കുന്നതും അതുമൂലം ഉത്പാദിപ്പിക്കപ്പെടുന്ന കൂടുതൽ അളവിലുള്ള അതീവ ജ്വലന സാധ്യതയുള്ള ഹൈഡ്രജൻ വാതകവും സ്ഫോടനത്തിന് കാരണമായേക്കാം. 

ഇടിയുടെ ആഘാതം മൂലവും ബാറ്ററി അഗ്നിബാധക്ക് കാരണമാകാം. ഇലക്ടിക് വാഹനങ്ങളിൽ ചിലതെങ്കിലും പ്രാരംഭ ഡിസൈൻ ഘട്ടങ്ങളിൽ തീപിടിത്ത സാധ്യത റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ആയത് മിക്കവാറും പരിഹാരം കാണാൻ നിർമ്മാതാക്കൾക്ക് കഴിഞ്ഞിട്ടുണ്ട് Tesla , Chevrolet volt എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. 

*⭕️6. കാറ്റലിറ്റിക് കൺവർട്ടറുകളും Exhaust സിസ്റ്റവും :*

സാധാരണയായി catolitic converter ന്റെ താപനില 600 °C മുതൽ 750 °C വരെയാണ് എന്നാൽ clogging മൂലമൊ സ്പാർക്ക് പ്ലഗിന്റെ തകരാർ നിമിത്തമൊ ഭാഗിക ജ്വലനം ഇവിടെ വച്ച് നടക്കുന്നതിനാൽ കാറ്റലിറ്റിക് കൺവർട്ടറിന്റെ താപനില വളരെ പെട്ടെന്ന് തന്നെ 1000°C മുകളിലേക്ക് ഉയരുന്നതിനും ഇതിനോട് ചേർന്ന് നിൽക്കുന്ന ഫ്ളോർ മാറ്റിലോ വയറുകളിലോ ഇന്ധന കുഴലുകളിലോ അഗ്നിബാധ ഉടലെടുക്കുന്നതിനും കാരണമാകും. Exhaust മാനിഫോൾഡിനെ സ്പർശിക്കുന്ന രീതിയിലുള്ള ഫ്യുവൽ ലൈനുകളും ഇലക്ട്രിക് ലൈനുകളും ഇന്ധന ലീക്കേജുകളും ശ്രദ്ധിക്കേണ്ട ഒന്നാണ് - 

7. കൂളിംഗ് സിസ്റ്റത്തിന്റെ തകരാർ:*

ലീക്കേജ് മൂലമൊ മറ്റ് യാന്ത്രിക തകരാർ മൂലമൊ കൂളിംഗ് സിസ്റ്റത്തിന് തകരാറുകൾ സംഭവിക്കുന്നതും , ലൂബ്രിക്കേഷൻ സിസ്റ്റത്തിന്റെ തകരാറുകളും എൻജിന്റെ താപനില വർദ്ധിക്കുന്നതിനും അതു മൂലം റബ്ബർ ഭാഗങ്ങൾ ഉരുകി തീപിടിത്തത്തിലേക്ക് നയിക്കാനും ഇടയുണ്ട്.

*⭕️8. കൂട്ടിയിടികളും മെക്കാനിക്കൽ തകരാറുകളും :*

കൂട്ടിയിടികൾ പലപ്പോഴും തീ പിടിത്തത്തിന് കാരണമാകാറുണ്ട്. ഇന്ധന ടാങ്കിലും ബാറ്ററിയിലും ഏൽക്കുന്ന ക്ഷതങ്ങൾ തീപിടിത്തത്തിലേക്ക് നയിച്ചേക്കാം. ടയർ പൊട്ടി റോഡിൽ ഉരഞ്ഞും അപകടം ഉണ്ടാകാം. വലിയ വാഹനങ്ങളിൽ പ്രൊപ്പല്ലർ ഷാഫ്റ്റ് പൊട്ടി ഇന്ധന ടാങ്കിൽ ഇടിച്ച് തീ പിടിത്തത്തിന് കാരണമാകാറുണ്ട്. കേരളത്തിലെ റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ പേർ മരിച്ച അതിദാരുണമായ പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ 44 പേർ കൊല്ലപ്പെടുകയും 22 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തത് ഇത്തരത്തിൽ ഒന്നാണ് . അപകടത്തിൽ പെട്ട പ്രണവം ബസിന്റെ പ്രൊപ്പല്ലർ ഷാഫ്റ്റ് പൊട്ടി ഡീസൽ ടാങ്കിൽ ഇടിച്ച് കത്തു പിടിച്ചതാണ് അപകടത്തെ ഇത്ര ഭീകരമാക്കിയത്. 

*⭕️9. പാർക്കിംഗ് സ്ഥലവും പരിസരങ്ങളും 

ഉണങ്ങിയ പുൽമൈതാനങ്ങളിൽ പാർക്ക് ചെയ്യുമ്പോൾ ചൂടുപിടിച്ച സൈലൻസറിൽ തട്ടി അഗ്നിബാധക്ക് കാരണമാകാം. ഏകദേശം 300 വാഹനങ്ങൾ അഗ്നിക്കിരയായ 2019 ലെ ബാംഗ്ലൂർ യാലഹങ്കയിലെ ഏയ്റോ ഇൻഡ്യ എയർഷോയിലെ തീ പിടിത്തം ഈ തരത്തിലുള്ള ഒന്നാണെന്നാണ് വിദഗ്ധർ കണ്ടെത്തിയത്. ചപ്പുചവറുകളും പ്ലാസ്റ്റിക് പേപ്പറുകളും കൂടി കിടക്കുന്ന ഇടങ്ങളും തീ പിടിത്തത്തിന് സാദ്ധ്യത ഉള്ള സ്ഥലങ്ങളിലും പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക തന്നെ വേണം. 

*⭕️10. തീപ്പെട്ടി / ലൈറ്റർ/സ്‌റ്റൗ എന്നിവയുടെ ഉപയോഗം :*

തീപ്പെട്ടിയൊ /ലൈറ്ററുകളൊ കത്തിച്ച് പിടിച്ചു കൊണ്ട് എൻജിൻ കംപാർട്ട്മെന്റൊ ഫ്യുവൽ ടാങ്കൊ ഫ്യുവൽ ലൈനുകളൊ പരിശോധിക്കുന്നതൊ റിപ്പയറിന് ശ്രമിക്കുന്നതൊ അപകടത്തിലേക്ക് നയിക്കാറുണ്ട്. ഇരുചക്ര വാഹനങ്ങളിലും മറ്റും സൈലൻസറിൽ സ്പർശിക്കുന്ന രീതിയിൽ പ്ലാസ്റ്റിക് ബാഗുകളും , തീ പിടിത്തത്തിലേക്ക് നയിച്ചേക്കാവുന്ന ഓയിലുകളും ഇന്ധനവും മറ്റും കൊണ്ടുപോകുന്നതും തീപിടിത്തത്തിന്റെ കാരണങ്ങളിൽ പെടുന്നു. 

*⭕️11. ആംബുലൻസുകൾ:*

ആംബുലൻസിന് തീ പിടിച്ച് രോഗി മരിച്ചതടക്കം നിരവധി സംഭവങ്ങൾ അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ ആണ് ഇതിലെ പ്രധാന വില്ലൻ. ഓക്സിജൻ കത്താൻ ആവശ്യമായ വാതകമാണെന്ന് എല്ലാവർക്കും അറിയാം എന്നാൽ അത് സ്ഫോടനത്തിന് തന്നെ കാരണമായേക്കാം എന്ന അറിവ് കുറവാണ്. സാധാരണയായി 21% ഓക്സിജനാണ് അന്തരീക്ഷത്തിൽ ഉണ്ടാവുക . എന്നാൽ അതി മർദ്ദത്തിലുള്ള ഓക്സിജൻ ടാങ്കിൽ നിന്നുള്ള ലീക്കേജ് പലപ്പോഴും ചെറിയ സ്പാർക്കിനെ വരെ വലിയ അഗ്നിബാധയിലേക്ക് നയിക്കും. 24 % അധികം ഓക്സിജൻ അന്തരീക്ഷ വായുവിലുണ്ടായുന്നത് പ്രവചനാതീതമായ ഫലമുളവാക്കും, അധിക മർദ്ദത്തിലുള്ള ഓക്സിജൻ ഓയിൽ,ഗ്രീസ്, റബ്ബർ എന്നിവയുമായി പ്രതിപ്രവർത്തിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 

സിലിണ്ടറുകൾ സാധാരണയായി ഇരുമ്പ് ബ്രാക്കറ്റുകൾ ഉപയോഗിച്ച് ഉറപ്പിച്ചിട്ടുണ്ടാവുമെങ്കിലും താൽക്കാലികമായി സിലിണ്ടർ വാഹനത്തിൽ എടുത്ത് വച്ച് പോകുന്നവരും ഉണ്ട് ഇത്തരം സാഹചര്യത്തിൽ വാഹനം ഇടിച്ചാലൊ വാഹനം ചെറുതായി ചെരിഞ്ഞാൽ പോലുമോ സിലിണ്ടർ മറിഞ്ഞ് വീണോ നിരങ്ങി നിങ്ങിയൊ റെഗുലേറ്ററുകൾകൾക്ക് തകരാർ സംഭവിച്ച് ഓക്സിജൻ ലീക്ക് സംഭവിക്കുയും അത് അഗ്നിബാധയിലേക്ക് നയിക്കുകയും ചെയ്യാം. 

*പരിഹാര മാർഗ്ഗങ്ങൾ*

⭕️• കൃത്യമായ ഇടവേളകളിൽ മെയിന്റനൻസ് ചെയ്യുക. രാവിലെ വാഹനം നിർത്തിയിട്ടിരുന്ന തറയിൽ ഓയിൽ ലീക്കേജ് ഉണ്ടൊ എന്ന് പരിശോധിക്കുന്നതും ദിവസത്തിൽ ഒരിക്കലെങ്കിലും ബോണറ്റ് തുറന്ന് പരിശോധിക്കുന്നത് ശീലമാക്കുക, സ്വകാര്യ വാഹനങ്ങളിലടക്കം ചെറിയ fire extinguisher എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സൂക്ഷിക്കുക.

 വാഹനത്തിന്റെ പുറം മാത്രമല്ല എൻജിൻ കംപാർട്ട്മെന്റ് വൃത്തിയാക്കി വക്കുന്നതും ശീലമാക്കുക ലീക്കേജ് കണ്ടെത്തുന്നതിനു മാത്രമല്ല ചെറിയ അഗ്നിബാധ ഗുരുതരമായുന്നത് തടയുന്നതിനും ഇത് ഉപകാരപ്പെടും.

⭕️• കൃത്യമായ ഇടവേളകളിൽ ഗ്യാസ് ലൈനുകളിൽ പരിശോധന നടത്തുകയും ഗ്യാസ് ലീക്ക് ഉണ്ടോയെന്ന് എന്ന് ഇടയ്ക്കിടെ പരിശോധിക്കുകയും ഗ്യാസിന്റെ ഗന്ധം അനുഭവപ്പെട്ടാൽ സർവീസ് സെൻററിൽ കാണിച്ച് റിപ്പയർ ചെയ്യുകയും ചെയ്യുക -

⭕️• വാഹന നിർമ്മാതാക്കൾ നിഷ്കർഷിച്ചിട്ടുള്ളതും നിയമവിധേയവുമായതുമായ പാർട്സുകൾ ഉപയോഗിക്കുന്നതും അനാവശ്യമായ ആൾട്ടറേഷനുകൾ ഒഴിവാക്കുകതന്നെ വേണം.

⭕️ ഇന്ധന കുഴലുകളും വയറുകളും കൃത്യമായി ക്ലിപ്പ് ചെയ്ത് ഉറപ്പിക്കണം.

⭕️• പാനൽ ബോർഡ് വാണിംഗ് ലാംപുകളും , മീറ്ററുകളും സദാ നിരീക്ഷിക്കുകയും കൃത്യമായ ഇടവേളകളിൽ കൂളന്റും എഞ്ചിൻ ഓയിലും മാറ്റുകയും ചെയ്യുക.


⭕️ വലിയ വാഹനങ്ങളിൽ പ്രൊപ്പല്ലർ ഷാഫ്റ്റിന് ഇരുമ്പ് ബ്രാക്കറ്റുകൾ ഘടിപ്പിക്കണം.

⭕️• കന്നാസിലും മറ്റും ഇന്ധനം വാങ്ങി സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും കർശനമായി ഒഴിവാക്കണം.

⭕️• വളരെ ചൂടുള്ള കാലാവസ്ഥയിൽ ഡാഷ് ബോർഡിൽ വച്ചിട്ടുള്ള വാട്ടർ ബോട്ടിലുകൾ ലെൻസ് പോലെ പ്രവർത്തിച്ച് (പ്രിസം ഇഫക്ട് ) സീറ്റ് അപ്ഹോൾസ്റ്ററിയും പ്ലാസ്റ്റിക് ഭാഗങ്ങളും തീ പിടിച്ചിട്ടുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

⭕️• വിനോദ യാത്രകളും മറ്റും പോകുമ്പോൾ സ്റ്റൗ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് വാഹനത്തിൽ വച്ചാകരുത്.

⭕️• വാഹനത്തിനകത്ത് ഇന്ധനം തീപ്പെട്ടി, ലൈറ്ററുകൾ, സ്പ്രേകൾ, സാനിറ്റൈസറുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ടുന്ന ശീലങ്ങളിൽ ഒന്നാണ്.

⭕️• ആംബുലൻസുകളിൽ ഓക്സിജൻ സിലിണ്ടറുകൾ കൃത്യമായി ബ്രാക്കറ്റുകൾ ഉപയോഗിച്ച് ഉറപ്പിക്കുകയും റെഗുലേറ്ററുകൾക്ക് തകരാറുകൾ ഇല്ല എന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.

⭕️• സാധാരണ കാറിന്റെ സീറ്റുകളും മറ്റും അഗ്‌നിബാധയെ ചെറുക്കുന്ന രീതിയിലുള്ള മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിക്കുക എന്നാൽ പെട്ടെന്ന് തീ ആളിപ്പിടിക്കുന്ന റെക്സിൻ കവറുകളും പോളിയസ്റ്റർ തുണി കവറുകളും അഗ്നി ആളിപ്പിടിക്കുന്നതിന് കാരണമാകാം എന്നതിനാൽ തന്നെ ഒഴിവാക്കേണ്ടതാണ്. 

സർവ്വോപരി ഡിഫൻസീവ് ഡ്രൈവിംഗ് രീതികൾ സ്വായത്തമാക്കുക എന്നതും പ്രധാനമാണ്

*🚒തീപിടിച്ചാൽ എന്തു ചെയ്യണം ?*

എത്രയും പെട്ടെന്ന് വാഹനം നിർത്തുകയും എൻഞ്ചിൻ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത് ഇത് മൂലംതീ പെട്ടെന്ന് പടരുന്നത് തടയാം മാത്രവുമല്ല വയറുകൾ ഉരുകിയാൽ ഡോർ ലോക്കുകൾ തുറക്കാൻ പറ്റാതെയും ഗ്ലാസ് താഴ്ത്താൻ കഴിയാതെയും കത്തുന്ന വാഹനത്തിനകത്ത് കുടുങ്ങിപ്പോകുന്ന അത്യന്തം അപകടകരമായ സാഹചര്യം ഉടലെടുക്കാം. ഇത്തരം സാഹചര്യത്തിൽ സൈഡ് ഗ്ലാസ് പൊട്ടിക്കാനുള്ള ശ്രമം നടത്തുന്നതാണ് എളുപ്പം സീറ്റിൽ കിടന്ന് കൊണ്ട് കാലുകൾ കൊണ്ട് വശങ്ങളിൽ ചവിട്ടി പൊട്ടിക്കാൻ ശ്രമിക്കണം . ചുറ്റിക പോലുള്ള ഉപകരണം വാഹനത്തിനകത്ത് കയ്യെത്താവുന്ന രീതിയിൽ സൂക്ഷിക്കുന്നത് ശീലമാക്കുക,

DCP type fire extinguisher ചില വാഹനങ്ങൾക്ക് നിർബന്ധമാണ്. പാസഞ്ചർ വാഹനങ്ങളിലെങ്കിലും ഇത് നിർബന്ധമായും വാങ്ങി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സൂക്ഷിക്കുന്നത് ശീലമാക്കുക. 

വാഹനത്തിലെ യാത്രക്കാരെ പുറത്തിറക്കിയാൽ ആദ്യം ചെയ്യേണ്ടത് ഫയർഫോഴ്സിനെ വിവരമറിയിക്കുക എന്നതാണ്. തീ നിയന്ത്രണാതീതമായതിന് ശേഷം അറിയിക്കുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് കാരണമാകും. 


ഫയർ extinguisher ഉപയോഗിച്ചൊ വെള്ളം ഉപയോഗിച്ചൊ തീ നിയന്ത്രിക്കുന്നത് ശ്രമിക്കാവുന്നതാണ്. ഇവ ലഭ്യമല്ലെങ്കിൽ പൂഴി മണ്ണും ഉപയോഗിക്കാം. തീ നിയന്ത്രണാതീതമായി മാറിയാൽ വാഹനത്തിന്റെ സമീപത്ത് നിന്ന് മാറി മറ്റ് വാഹനങ്ങൾ വരുന്നത് അങ്ങോട്ട് വരുന്നത് തടയുന്നതിന് ശ്രമിക്കണം. ഇന്ധന ടാങ്ക്, ടയർ എന്നിവ പൊട്ടിത്തെറിക്കാൻ സാധ്യത ഉള്ളതിനാൽ കുടുതൽ അപകടത്തിന് ഇത് ഇടയാക്കും. 

ഈ അറിവുകൾ വാഹനം ഉപയോഗിക്കുന്ന എല്ലാവരിലേക്കും എത്തിക്കുക...


Dilip Kumar KG

Motor vehicles Inspector

SRTO Perumbavoor