പ്രതിദിനമെന്നവണ്ണം പുറത്തിറങ്ങുന്ന പുതിയ കാര്‍ മോഡലുകളും കൊതിപ്പിക്കുന്ന ഓഫറുകളും കണ്ട് കൈവശമുള്ള കാര്‍ മാറ്റി പുതിയതൊന്നെടുക്കാന്‍ കൊതിക്കാത്തവര്‍
ഉണ്ടാകില്ല. കിട്ടുന്ന വിലക്ക് കൈയിലുള്ളത് തട്ടി പുതിയത് എടുക്കുന്ന ചെറിയ ശതമാനത്തേക്കാള്‍ പരമാവധി വില വാങ്ങിയെടുത്ത ശേഷം പഴയ കാര്‍ വില്‍ക്കുന്നവരാണ് ബഹുഭൂരിപക്ഷവും. അംഗീകൃത കാര്‍ ഡീലര്‍മാരുടെ യൂസ്ഡ് കാര്‍ വിഭാഗത്തെ കൂടാതെ മുക്കിന് മുക്കിന് പൊങ്ങുന്ന യൂസ്ഡ്കാര്‍ ഡീലര്‍മാരെയും കമ്മീഷന്‍ ഏജന്റുമാരെയും വാഹനബ്രോക്കര്‍മാരെയും സമീപിച്ച് കുറച്ചൊന്ന് ബലം പിടിച്ച് നിന്നാല്‍ തരക്കേടില്ലാത്ത വില ഉറപ്പിക്കാനാകും.
കാറിന്‍െറ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുകയാണ് കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചാല്‍ ആദ്യം ചെയ്യേണ്ട കാര്യം. എഞ്ചിന്‍ അറ്റകുറ്റപ്പണികള്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. പഴക്കം ചെന്ന ഭാഗങ്ങള്‍ നിര്‍ബന്ധമായും മാറ്റണം. ബോഡിയിലെ ചളുക്കുകളും പോറലും മാറ്റാന്‍ മടി വിചാരിക്കരുത്. നാല് ടയറുകളും മാറ്റുകയും അപ്ഹോള്‍സ്റ്ററി ജോലികള്‍ ചെയ്യുകയും ചെയ്ത ശേഷം നന്നായി കാര്‍ സര്‍വീസ് ചെയ്യുകയും വേണം. അധികം പേശലുകളില്ലാതെ പറയുന്ന വിലക്കടുത്ത് ലഭിക്കാന്‍ ഇത് സഹായിക്കും.
കാറിന്‍മേലുള്ള വായ്പയാണ് അടുത്തത്. വായ്പ മുഴുവന്‍ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തില്‍ അടച്ചുതീര്‍ത്ത ശേഷം രസീത് വാങ്ങണം. വായ്പ തീര്‍ത്ത ശേഷം ധനകാര്യ സ്ഥാപനത്തില്‍ നിന്ന് രണ്ട് ഫോം 35 ഉം എന്‍.ഒ.സിയും ലഭിച്ച ശേഷം ആര്‍.സി ബുക്കില്‍ HP Cancellation ചെയ്ത് നല്‍കണം. കാര്‍ ഉടമയുടെ ഉത്തരവാദിത്വത്തില്‍ ബന്ധപ്പെട്ട ജോയിന്റ് ആര്‍.ടി.ഒയില്‍ കൊടുത്താണ് ഇത് ചെയ്യേണ്ടത്.
കാറിന്‍െറ നിലവിലെ ഉടമ ഒന്നാം കക്ഷിയായും വാങ്ങുന്നയാള്‍ രണ്ടാം കക്ഷിയായും വാഹന വില്‍പ്പന കരാര്‍ (രണ്ടെണ്ണം) എഴുതി ഒപ്പിട്ട് പരസ്പരം കൈമാറിയ ശേഷമേ കാര്‍ കൈമാറാന്‍ പാടുള്ളൂ. ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പൊട്ടിച്ച കരാറില്‍ രണ്ട് സാക്ഷികളും ഒപ്പിട്ടിരിക്കണം. കരാറിന്‍െറ അവസാന ഭാഗത്ത് കാര്‍ കൈമാറിയ തീയതിയും സമയവും രേഖപ്പെടുത്തണം. ആര്‍.സി ബുക്കിലെ പേര് മാറ്റുന്നതിനായി ഫോം 29ന്‍െറ രണ്ട് കോപ്പിയും ഫോം 30ഉം നിലവിലെ ഉടമ ഒപ്പിട്ട് കാര്‍ വാങ്ങുന്നയാള്‍ക്ക് ആര്‍.സി ബുക്ക്, ഇന്‍ഷൂറന്‍സ്, Tax token (TL Number ഉറപ്പാക്കണം), പൊല്ല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ്,സെസ് ടാക്സ് എന്നിവക്കൊപ്പം കൈമാറണം. സര്‍വീസ് ബുക്ക്, മ്യൂസിക്ക് സിസ്റ്റം, സെന്‍ട്രല്‍ ലോക്ക്, സ്റ്റെപ്പിനി ടയര്‍,ജാക്കി, ടൂള്‍സ് തുടങ്ങി കാറിന്‍െറയും ആക്സസറീസിന്‍െറയും നിലവിലെ അവസ്ഥ വാങ്ങുന്നയാളെ ബോധ്യപ്പെടുത്തി വില മുഴുവന്‍ ലഭിച്ചുകഴിയുമ്പോള്‍ കൈമാറണം. കരാര്‍ ഇരു കൂട്ടരും സൂക്ഷിച്ചുവെക്കുകയും വേണം.
കാര്‍ കൈമാറ്റം ചെയ്യുന്ന സമയം വരെയുള്ള പൊലീസ് കേസുകള്‍, നഷ്ടപരിഹാര കേസുകള്‍, ടാക്സ് കുടിശിക തുടങ്ങിയവക്ക് നിലവിലുള്ള ഉടമയാണ് പൂര്‍ണ ഉത്തരവാദി. ഇന്‍ഷൂറന്‍സ് ക്ളെയിം ചെയ്യാത്ത കാര്‍ ആണെങ്കില്‍ നിലവിലുള്ള ഉടമക്ക് ഭാവിയില്‍ വാങ്ങുന്ന വാഹനത്തിന്‍െറ ഇന്‍ഷൂറന്‍സില്‍ നോ ക്ളെയിം ബോണസിന് അര്‍ഹതയുണ്ട്. ബന്ധപ്പെട്ട ഇന്‍ഷൂറന്‍സ് സ്ഥാപനത്തെ സമീപിച്ചാല്‍ ഈ കിഴിവ് ലഭിക്കും.

ടി.എം. അബ്ദുല്‍ റഊഫ് (കേരളത്തിലെ ആദ്യ കമ്മീഷന്‍ വ്യവസ്ഥയിലുള്ള യൂസ്ഡ് കാര്‍ ഷോറൂമായ എറണാകുളം
ഇടപ്പള്ളിയിലെ കാര്‍ മാര്‍ക്കറ്റിംഗ് കമ്പനി ഉടമയാണ് ലേഖകന്‍)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ