റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നരെ ആശുപത്രിയിലെത്തിക്കുന്നതുമ ായി ബന്ധപ്പെട്ട് വഴിയാത്രക്കാര്‍ക്കും , നാട്ടുകാര്‍ക്കും പൊലീസില്‍ വിവരമറിയിക്കാന്‍ കഴിയുന്ന തരത്തിലുള്ള നാലക്ക ടോള്‍ ഫ്രീ നമ്പര്‍ (1099) ജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്താന്‍ ഈ യോഗത്തില്‍ തീരുമാനമായി. അപകടത്തിന് ദൃക്‌സാക്ഷികളാകുന്നവര്‍ ഉടന്‍ തന്നെ ഈ നമ്പറില്‍ ബന്ധപ്പെടുകയും, അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കുകയും ചെയ്താല്‍ ഉടന്‍ പൊലീസ് എത്തി അപകടത്തില്‍ പെട്ടവരെ യഥാസമയം ആശുപത്രിയിലെത്തിക്കും.
ആദ്യ ഘട്ടത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലും പിന്നീട് ഘട്ടം , ഘട്ടമായി ഒരു മാസത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ സേവനം ലഭ്യമാക്കും.
ഓര്‍ക്കുക, ഭൂമിയില്‍ ഏറ്റവും വിലപ്പെട്ടത് മനുഷ്യജീവനാണ്, നിങ്ങളുടെ സന്‍മനസ് നിരവധി വിലപ്പെട്ട ജീവനുകള്‍ സംരക്ഷിച്ചേക്കാം, മടിക്കാതെ ഈ സേവനം ഉപയോഗപ്പെടുത്തുക.

റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും. ആദ്യ ഘട്ടത്തിൽ കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലാവും ഈ സംവിധാനം. ഒരു മാസത്തിനുള്ളിൽ എല്ലാ ജില്ലകളിലും ഈ സേവനം ലഭ്യമാക്കും.
അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ