ഹരിയാനയിൽ വാഹന റജിസ്ട്രേഷൻ ഫാൻസി നമ്പർ വിറ്റുപോയത് 1.17 കോടി രൂപയ്ക്ക്; ലേലത്തിൽ പങ്കെടുത്തത് 45 പേർ. രണ്ടും റെക്കോർഡാണ്. ‘വിഐപി’ നമ്പറായ HR 88B 8888 ആണ് രാജ്യത്തെ ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലം ചെയ്തത്. ഹരിയാനയുടെ എച്ച്ആർ കഴിഞ്ഞ് ബാക്കിയെല്ലാം എട്ടായതും B എന്ന ഇംഗ്ലിഷ് അക്ഷരത്തിന് എട്ടിനോട് സാദൃശ്യമുള്ളതുമാണ് നമ്പറിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. 50,000 രൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. ഓൺലൈൻ ലേലം ചൂടുപിടിച്ചതോടെ വില ഒരു കോടി രൂപ കടന്നു. കഴിഞ്ഞയാഴ്ച HR22 W2222 എന്ന നമ്പർ ലേലത്തിൽ പോയത് 37.91 ലക്ഷത്തിനാണ്.
കേരളത്തിൽ, ഏപ്രിലിൽ KL 07 DG 0007 നമ്പർ 46.24 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയിരുന്നു. ജയിംസ് ബോണ്ട് കഥാപാത്രങ്ങളുടെ കോഡ് നമ്പറിനോട് (007) ചേർന്നുനിൽക്കുന്ന നമ്പറാണിത്


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ