ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2016, ജൂലൈ 31, ഞായറാഴ്‌ച

കെ.എസ്.ആര്‍.ടി.സി യാത്രാവിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍...?


കെ എസ് ആര്‍ടിസി ബസ് യാത്രക്കാരുടെ യാതനകള്‍ക്ക് അറുതി വരുന്നു. യാത്രക്കാര്‍ക്ക് ബസ് എവിടെയെത്തിയെന്നും എപ്പോള്‍ അടുത്ത സ്റ്റാന്‍ഡിലെത്തുമെന്നും തിരക്കുണ്ടോയെന്നും തുടങ്ങി യാത്രാസംബന്ധമായ വിവരങ്ങളെല്ലാം ഇനി വിരല്‍തുമ്പില്‍ ലഭ്യമാകും. 6000 ബസുകളുടെ യാത്രാവിവരങ്ങള്‍ ഉള്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി മൊബൈല്‍ ആപ്‌ളിക്കേഷന്‍ വരുന്നു.ഒരോ സ്ഥലത്തൂടെയും രണ്ടു മണിക്കൂറിനുള്ളില്‍ കടന്നുപോകുന്ന വിവരങ്ങള്‍ ആപ്പിലൂടെ അറിയാം. പോകേണ്ട സ്ഥലം രേഖപ്പെടുത്തി തിരച്ചില്‍ ഓപ്ഷന്‍ നല്‍കിയാല്‍ ബസുകളുടെ പട്ടിക ലഭിക്കും. ഇതില്‍നിന്ന് ഒരോ ബസും തെരഞ്ഞെടുത്ത് വിവരങ്ങള്‍ അറിയാം. മുംബൈ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും കര്‍ണാടക ഗതാഗതവകുപ്പും നേരത്തേ സമാനരീതിയില്‍ മൊബൈല്‍ ആപ് വികസിപ്പിച്ചിട്ടുണ്ട്. 


ബസുകളില്‍ ഘടിപ്പിക്കുന്ന ജി.പി.ആര്‍.എസ് സംവിധാനം വഴിയാവും ആപ്പിന്റെ പ്രവര്‍ത്തനം. 750 ബസുകളില്‍ ജി.പി.ആര്‍.എസ് സംവിധാനം ഒരുക്കിക്കഴിഞ്ഞു. മറ്റു ബസുകളില്‍ നടപടി പുരോഗമിക്കുകയാണ്. ഗൂഗ്ള്‍ പ്‌ളേ സ്‌റ്റോര്‍, ആപ് സ്‌റ്റോര്‍ എന്നിവിടങ്ങളില്‍നിന്ന് സൗജന്യമായി ആപ് ലഭ്യമാക്കാനാണ് ആലോചിക്കുന്നത്.

നിലവിലുള്ള കെ.എസ്.ആര്‍.ടി.സി ബസ് റിസര്‍വേഷന്‍ പോര്‍ട്ടല്‍ പരിഷ്‌കരിച്ചാവും ആപ് തയാറാക്കുക. ആറുമാസത്തിനുള്ളില്‍ ഇത് യാഥാര്‍ഥ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. റിസര്‍വേഷന്‍ സംവിധാനവുമുണ്ടാകും. ഓടുന്ന ബസുകളില്‍ സീറ്റ് ഒഴിവുണ്ടോയെന്ന് പരിശോധിച്ച് റിസര്‍വ് ചെയ്യാനാകും. പുതിയ ആപ്പിന് പ്രത്യേക പേര് കണ്ടെത്താനുള്ള ആലോചനയിലാണ് കോര്‍പറേഷന്‍ അധികൃതര്‍.

ബസ് ചാര്‍ജ്, സ്‌റ്റോപ്പുകള്‍, ടിക്കറ്റ് നിരക്ക്, വേഗം, അടുത്ത സ്‌റ്റോപ്പില്‍ ഏതുസമയത്ത് എത്തും തുടങ്ങിയ വിവരങ്ങളും ലഭിക്കും. ഇതിനൊപ്പം ഒരോ ഡിപ്പോയിലും ബസ് എത്തുന്ന വിവരങ്ങള്‍ അടങ്ങുന്ന ഡിസ്പ്‌ളേ ബോര്‍ഡും സ്ഥാപിക്കും.

ജി.പി.എസ് സംവിധാനം ഉപയോഗപ്പെടുത്തി ബസുകളില്‍ സ്മാര്‍ട്ട് കാര്‍ഡ് ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. മുന്‍കൂര്‍ പണം അടച്ച് ചാര്‍ജ് ചെയ്യുന്ന കാര്‍ഡ് കാണിച്ചാല്‍ പണം കൈയിലില്ലാതെ യാത്ര ചെയ്യാനാകും. ബസുകളിലെ ടിക്കറ്റ് മെഷീനുകളുമായി ബന്ധപ്പെടുത്തിയാവും സംവിധാനം വരിക.

പത്തുരൂപ നല്‍കി ബാങ്ക് ഡെബിറ്റ് കാര്‍ഡ് രൂപത്തിലുള്ള സ്മാര്‍ട്ട് കാര്‍ഡ് വാങ്ങി ഓണ്‍ലൈന്‍ ബാങ്കിങ് സൗകര്യം ഉപയോഗിച്ചോ കണ്ടക്ടറുടെ കൈയില്‍ പണംനല്‍കിയോ സ്മാര്‍ട്ട് കാര്‍ഡ് ചാര്‍ജ് ചെയ്യാം. ടിക്കറ്റ് നല്‍കുമ്പോള്‍ പണത്തിനുപകരം കാര്‍ഡ് നല്‍കിയാല്‍ മതി.

കണ്ടക്ടര്‍ ടിക്കറ്റ് മെഷീനില്‍ ഉരച്ച് ചാര്‍ജ് ഈടാക്കും. നിലവിലെ ടിക്കറ്റ് മെഷീനുകളില്‍ ചെറിയ മാറ്റംവരുത്തിയാല്‍ സ്മാര്‍ട്ട്കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താനാകുമെന്ന് കണ്ടത്തെിയിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് കെല്‍ട്രോണുമായി സഹകരിച്ച് ഈ പദ്ധതിക്ക് തുടക്കമിട്ടത്.

2016, ജൂലൈ 28, വ്യാഴാഴ്‌ച

ഇനി 'പൈസ' കൊടുക്കാതേയും കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യാം.....?

കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും വരെ മുടങ്ങുന്ന അവസ്ഥയില്‍ പൈസ കൊടുക്കാതെയും ബസില്‍ യാത്ര ചെയ്യാം എന്നു കേള്‍ക്കുമ്പോള്‍ തന്നെ അത്ഭുതം തോന്നുന്നല്ലേ. ആരായാലും അതു കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടും കാരണം കടക്കെണിയില്‍ മുങ്ങിക്കിടക്കുന്ന കെഎസ്ആര്‍ടിസി സൗജന്യമായി യാത്രക്കാരെ എങ്ങനെ കൊണ്ടു പോകും. എന്നാല്‍ കെഎസ്ആര്‍ടിസി അങ്ങനെ വെറുതെയൊന്നും ബസില്‍ ആരെയും കൊണ്ടു പോകാനൊന്നും ഉദ്ദേശിക്കുന്നില്ല. പൈസ നേരിട്ട് കണ്ടക്ടര്‍ക്ക് കൊടുക്കേണ്ടതില്ല എന്ന് മാത്രമാണ് ഉദ്ദേശിക്കുന്നത്. 
പല വിദേശ രാജ്യങ്ങളിലും ഉള്ളതുപോലെ കെഎസ്ആര്‍ടിസി ബസ്സുകളിലും സ്മാര്‍ട്ട് കാര്‍ഡുകള്‍ വരികയാണ്. വെറും പത്ത് രൂപ മുടക്കിയാല്‍ സ്മാര്‍ട്ട് കാര്‍ഡ് കിട്ടും. പിന്നെ അത് റീ ചാര്‍ജ്ജ് ചെയ്താല്‍ മതി. ബസ്സില്‍ കയറിയാല്‍ ചില്ലറയ്ക്ക് വേണ്ടി തിരയണ്ട, കാര്‍ഡ് കൊടുത്താല്‍ എല്ലാം ശുഭം
.
സ്സുകളിലെ പതിവ് പ്രശ്‌നമാണ് ചില്ലറ ക്ഷാമം. അതിന്റെ പേരില്‍ കണ്ടക്ടര്‍മാരും യാത്രക്കാരും തമ്മില്‍ കശപിശയുണ്ടാകുന്നതും നിത്യസംഭവമാണ്. സ്മാര്‍ട്ട് കാര്‍ഡ് വരുന്നതോടെ ആ പ്രശ്‌നത്തിന് അവസാനമാകും.
പത്ത് രൂപയാണ് സ്മാര്‍ട്ട് കാര്‍ഡിന്റെ വില. ആവശ്യത്തിന് റീ ചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാനാകും.
ഓണ്‍ലൈന്‍ ബാങ്കിങ് വഴി ഈ സ്മാര്‍ട്ട് കാര്‍ഡുകള്‍ റീ ചാര്‍ജ്ജ് ചെയ്യാം. അല്ലെങ്കില്‍ കണ്ടക്ടറുടെ കൈവശം പണം കൊടുത്തും റീ ചാര്‍ജ്ജ് ചെയ്യാന്‍ പറ്റും. കെഎസ്ആര്‍ടിസിയുടെ ഏത് ബസ്സിലും ഈ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത. ചുരുക്കിപ്പറഞ്ഞാല്‍ ഏറ്റവും താഴെയുള്ള ഓര്‍ഡിനറി ബസ്സില്‍ മുതല്‍ ആഡംബര സ്‌കാനിയയില്‍ വരെ ഉപയോഗിക്കാം. 
ജിപിആര്‍എസ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകളില്‍ മാത്രമേ ഈ സംവിധാനം ഉപയോഗിക്കാന്‍ പറ്റൂ എന്നൊരു പ്രശ്‌നമുണ്ട്. രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണിത്. പക്ഷേ ഇത്തവണ രണ്ട് മാസം കൊണ്ട് നടപ്പിലാക്കാനാകും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. നിലവില്‍ കെഎസ്ആര്‍ടിസി ബസ് പാസ്സുകള്‍ അനുവദിയ്ക്കുന്നുണ്ട്. മുന്‍കൂര്‍ പണം അടയ്ക്കുന്ന സ്ഥിരം യാത്രക്കാര്‍ക്ക് പ്രത്യേക റൂട്ടില്‍ മാത്രമായിരുന്നു അത്. എന്നാല്‍ സ്മാര്‍ട്ട് കാര്‍ഡ് വരുന്നതോടെ ഏത് റൂട്ടിലും ഏത് ബസ്സിലും യാത്ര ചെയ്യാന്‍ കഴിയും.കെല്‍ട്രോണിനാണ് പദ്ധതി നടപ്പിലാക്കാനുള്ള ചുമതല. അവര്‍ ഇത് രണ്ട് മാസം കൊണ്ട് നടപ്പിലാക്കും എന്ന് തന്നെയാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിത്. കൂടുതല്‍ ആളുകളെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിയ്ക്കുകയാണ് ലക്ഷ്യം.

2016, ജൂലൈ 22, വെള്ളിയാഴ്‌ച

കാറുകളിലെ രാജകുമാരൻ ദക്ഷിണേന്ത്യയിൽ ആദ്യമെത്തിയതു പൂരങ്ങളുടെ നാട്ടിൽ......?


തൃശൂർ ∙ കാറുകളിലെ രാജകുമാരൻ ദക്ഷിണേന്ത്യയിൽ ആദ്യമെത്തിയതു പൂരങ്ങളുടെ നാട്ടിൽ. സൗന്ദര്യം കൊണ്ടും സാങ്കേതിക വിദ്യകൊണ്ടും രാജ്യാന്തര മോട്ടോർ ഷോകളെ കിടിലംകൊള്ളിച്ച ന്യൂ ജനറേഷൻ കാർ ബിഎംഡബ്ല്യു ഐ– എട്ട് എന്ന സ്പോർട്സ് കാർ ദക്ഷിണേന്ത്യയിൽ ആദ്യം സ്വന്തമാക്കിയതു തൃശൂരിലെ ചെറുപ്പക്കാരൻ.

ഇലക്ട്രിക്, പെട്രോൾ ഹൈബ്രിഡ് കാറായ ഐ – എട്ട് രണ്ടു വർഷം മുൻപാണു ലോകത്തിലെ കാർ പ്രേമികളുടെ ഹൃദയത്തുടിപ്പാകാൻ തുടങ്ങിയത്. മലിനീകരണം തീരെയില്ലാത്ത സീറോ കാർബൺ കാറാണിത്.ഐ–എട്ട് ഇന്ത്യയിൽ വിൽക്കാൻ ബിഎംഡബ്ല്യു തീരുമാനിച്ചത് ഈ വർഷമാണ്. കെട്ടിട നിർമാണ കമ്പനിയായ രഹന ഹോംസ് ഉടമ ചോലയിൽ സാക്കിർ ഹുസൈനാണു കാർ വാങ്ങിയത്. സിനിമാ താരങ്ങളടക്കം പലരും ഇപ്പോൾ ഈ കാറിനായി കാത്തുനിൽക്കുന്നവരുടെ പട്ടികയിലുണ്ട്.

കണ്ടാൽ പ്രേമിച്ചു പോകുന്ന ഡിസൈൻ എന്നാണു ലോകത്തെ മികച്ച ഡിസൈനിങ് ബഹുമതി നേടിയ ഐ എട്ടിനെ വാഹന നിരൂപകർ വിശേഷിപ്പിച്ചത്. 45 മിനിറ്റു ചാർജു ചെയ്താൽ 35 കിലോമീറ്റർ ഓടിക്കാവുന്ന എൻജിൻ പുറകിലും പെട്രോൾ എൻജിൻ മുൻപിലും.2013 ജർമൻ മോട്ടോർ ഷോയിലൂടെയാണ് ഐ– എട്ട് വിപണിയിലെത്തിക്കുമെന്നു ബിഎംഡബ്ല്യു പ്രഖ്യാപിച്ചത്. ലോകത്ത് ഇതുവരെ 7300 ഐ–എട്ട് കാറുകളേ വിറ്റിട്ടുള്ളൂ. 

ചിറകു വിരിച്ചതു പോലുള്ള ബട്ടർഫ്ലൈ ഡോറുകൾ, ലേസർ ഹെഡ്‌ലൈറ്റുകൾ, സമ്പൂർണ കംപ്യൂട്ടർ സംവിധാനം, 100 കിലോമീറ്ററിലേക്ക് 4.4  സെക്കൻഡ് കൊണ്ട് പറന്നെത്തുന്ന എൻജിൻ തുടങ്ങി പറഞ്ഞാൽ തീരാത്ത, ജഗ്വാർ വിമാനത്തിന്റെ കോക്ക്പിറ്റ് പോലുള്ള ഡ്രൈവിങ് സീറ്റ്..അങ്ങനെ പറഞ്ഞാൽ തീരാത്ത വിശേഷണങ്ങൾ. മൂന്നു കോടിയോളമാണു റോഡിലെത്തുമ്പോൾ വില.പക്ഷേ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അതൊരു തടസ്സമല്ല, കാരണം, ഐ – എട്ട് കാർ മാത്രമല്ല, ഒരു സ്വപ്നമാണ്. 
(courtesy: manorama)

2016, ജൂലൈ 20, ബുധനാഴ്‌ച

Learn to drive safely. ?

Road safety is a key concern area for both the Government and the people on Indian roads. Safe driving today requires a higher level of confidence and competence, given the poor traffic planning, increasing number of vehicles, lack of professionalism in driving and untrained drivers on road. In a bid to address these issues, Maruti Suzuki India Ltd. has launched Maruti Driving School — its initiative for promoting safe driving.

MDS not just imparts better driving skills but also tries to inculcate safe driving culture through special theoretical sessions for behavioural training and road sense. The school was the first to introduce advanced driving training simulator for better judgment and concept of route maps for holistic on-road practice.

Learn to drive safely. for need to download file by pdf version; click here 

2016, ജൂലൈ 17, ഞായറാഴ്‌ച

2016, ജൂലൈ 7, വ്യാഴാഴ്‌ച

പൊതുമരാമത്ത് മന്ത്രി ഇത് പോലെ കുറച്ച് വണ്ടികൾക്ക് ഓർഡർ ചെയ്‌താൽ നന്നായിരുന്നു!...?


അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും കരാറുകാരെയും എല്ലാം ഒഴിവാക്കാൻ നമ്മുടെ പുതിയ പൊതുമരാമത്ത് മന്ത്രി ഇത് പോലെ കുറച്ച് വണ്ടികൾക്ക് ഓർഡർ ചെയ്‌താൽ നന്നായിരുന്നു!

2016, ജൂലൈ 5, ചൊവ്വാഴ്ച

മാൻ ട്രക്ക്‌ നിർമ്മാണം ഒന്നു കണ്ടു നോക്കു..ഇഷ്ടമായൽ ഷെയർ ചെയ്യു...?

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പലരും ശ്രദ്ധിക്കാതെ പോവുന്നുവെന്ന് തോന്നിയ ഒരു കാര്യം...?


പ്രിയ സഞ്ചാരികളെ, ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പലരും ശ്രദ്ധിക്കാതെ പോവുന്നുവെന്ന് തോന്നിയ ഒരു കാര്യം പറയാം. സീറ്റ് റിസര്‍വ്വ് ചെയ്യുമ്പോള്‍ അപേക്ഷ ഫോമില്‍ അധിക പേരും നിര്‍ബന്ധമായ വിവരങ്ങള്‍ മാത്രമാണ് ചേര്‍ക്കുന്നത്. (ഉദാഹരണത്തിന് മേല്‍വിലാസം, ട്രെയിന്‍ നമ്പര്‍, എത്തേണ്ട സ്ഥലം, ഇറങ്ങേണ്ട സ്ഥലം തുടങ്ങിയവ). ഇതിനെല്ലാം താഴെ നിര്‍ബന്ധമല്ലാത്തതും­ എന്നാല്‍ ഒരു ടിക്ക് കാരണം നമുക്ക് ഏറെ പ്രയോജനം ലഭിക്കുകയും (ഭാഗ്യമുണ്ടെങ്കില്‍ മാത്രം) ചെയ്യുന്ന ഒരു ഓപ്ഷന്‍ പലരും അവഗണിക്കുകയോ/­അറിയാതെ പോവുകയോ ചെയ്യുന്നുണ്ട്. 


Consider For Auto Upgradation എന്ന ഓപ്ഷനില്‍ ടിക്ക് ചെയ്താല്‍ ഉയര്‍ന്ന ക്ലാസില്‍ സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ നമ്മള്‍ ആ ബെര്‍ത്തിലേക്ക് ഓട്ടോമാറ്റിക്കായി പരിഗണിക്കപ്പെടും. അതായത് ഫൈനൽ റിസര്‍വ്വേഷന്‍ ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ എ.സി ക്ലാസുകളില്‍ സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ യെസ് ഓപ്ഷന്‍ നല്‍കിയ താഴെ ക്ലാസുകളിലുള്ളവരെ പരിഗണിക്കും. അപ്പോള്‍ സ്ലീപര്‍ ടിക്കറ്റെടുത്ത ഒരാള്‍ക്ക് അധിക ചാര്‍ജ്ജ് നല്‍കാതെ തന്നെ എ.സി ക്ലാസില്‍ യാത്ര ചെയ്യാം. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഈ ഓപ്ഷന്‍ ടിക്ക് ചെയ്യാന്‍ സൗകര്യവുമുണ്ട്. 
....................­....................­....................
ഈ സൗകര്യത്തിന്റെ പ്രയോജനം ഇന്നലെ ഒരു വട്ടം കൂടി ലഭിച്ചതിനാലാണ് ഇത്രയും പറഞ്ഞത്. പെരുന്നാളിന് നാട്ടില്‍ പോവാന്‍ ഇന്നലെ രാത്രി 11.45ന് എറണാകുളം നോര്‍ത്തില്‍ നിന്നുള്ള മലബാര്‍ എക്‌സ്പ്രസില്‍ സ്ലീപര്‍ ക്ലാസിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ജൂണ്‍ 3ന് ബുക്ക് ചെയ്ത ടിക്കറ്റ് അന്ന് തന്നെ കണ്‍ഫേം ആയിരുന്നു. ഇന്നലെ വൈകിട്ട് റിസര്‍വ്വേഷന്‍ ചാര്‍ട്ട് വന്നപ്പോള്‍ എന്റെ സീറ്റ് തേര്‍ഡ് എ.സിയിലായി. അതായത് കാസര്‍ക്കോട് വരെ ബുക്ക് ചെയ്ത 230 രൂപ സ്ലീപ്പര്‍ ടിക്കറ്റ് വച്ച് 615 രൂപ ഈടാക്കുന്ന എ.സി ക്ലാസില്‍ യാത്ര ചെയ്യാൻ കഴിഞ്ഞു. 2014ല്‍ ഐ.പി.ടി.എല്‍ (International Premier Tennis League) റിപ്പോര്‍ട്ടിങിനായി ഡല്‍ഹിയിലേക്ക് പോയപ്പോഴാണ് ഈ അവസരം ആദ്യമായി ലഭിച്ചത്. അപ്ഗ്രഡേഷന്‍ ഓപ്ഷനില്‍ വെറുതെ ടിക്കറ്റ് ചെയ്തിരുന്നെങ്കിലും അന്ന് ഇതിനെ കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. ടിക്കറ്റ് പ്രകാരം സ്ലീപ്പറില്‍ കയറിയ എന്നോട് താങ്കളുടെ സീറ്റ് തേര്‍ഡ് എ.സിയിലാണെന്ന് ടിക്കറ്റ് എക്‌സാമിനര്‍ പറഞ്ഞിട്ടും കുറേ നേരം ഞാന്‍ വിശ്വസിക്കാതെ അന്തം വിട്ടു നിന്നു. പാവം ടി.ടി.ആര്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ് അന്ന് സംഗതി കത്തിയത്. അതിന് ശേഷം ബിരിയാണി കിട്ടിയാലോ എന്ന് കരുതി എപ്പോഴും അപ്ഗ്രഡേഷന്‍ ഓപ്ഷന്‍ ടിക്ക് ചെയ്ത് ഭാഗ്യം പരീക്ഷിക്കാറുണ്ട്. അപ്പ ഇനി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോ അപ്‌ഗ്രേഡ് ഓപ്ഷനില്‍ ടിക്ക് ചെയ്യാന്‍ മറക്കേണ്ട, ഇനി ശരിക്കും ബിരിയാണി കൊടുത്താലോ.

2016, ജൂലൈ 3, ഞായറാഴ്‌ച

Awesome Engineering in Military Bridge ............?

വാഹനം വിറ്റാലും ഉടമയുടെ ബാധ്യത ഒഴിയണമെങ്കില്‍ നിയമാനുസൃതം ഉടമസ്ഥതയും മാറ്റേണ്ടതുണ്ട്....?

പ്രിയമുള്ളവരേ.....
ഒരു ബൈക്ക് ഉടമസ്ഥത മാറ്റാനുള്ള ചിലവ് 55/- രൂപയാണ്. കാറിന് 150/- ഉം. വാഹനം വിറ്റാലും ഉടമയുടെ ബാധ്യത ഒഴിയണമെങ്കില്‍ നിയമാനുസൃതം ഉടമസ്ഥതയും മാറ്റേണ്ടതുണ്ട്.


നിങ്ങളുടെ പേര്‌ മാറ്റിയിട്ടുണ്ടോ എന്ന്‌ അറിയുവാൻ,www.keralamvd.gov.in കയറി,വണ്ടി നംബർ vehicle details ൽ കൊടുത്ത്‌ സെർച്ച്‌ ചെയ്താൽ മതി...

Note - നമ്മൾ നേരിട്ട്‌ പോയി ചെയ്യുംബോൾ ഉള്ള റേറ്റ്‌ ആണ്‌ മുകളിൽ പറഞ്ഞത്‌,ഏജന്റ്‌ മുകേനെ പോയാൽ അവന്മാർ നിങ്ങളെ പിഴിയും...

Propeller ads [ adsense ]