കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും വരെ മുടങ്ങുന്ന അവസ്ഥയില്‍ പൈസ കൊടുക്കാതെയും ബസില്‍ യാത്ര ചെയ്യാം എന്നു കേള്‍ക്കുമ്പോള്‍ തന്നെ അത്ഭുതം തോന്നുന്നല്ലേ. ആരായാലും അതു കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടും കാരണം കടക്കെണിയില്‍ മുങ്ങിക്കിടക്കുന്ന കെഎസ്ആര്‍ടിസി സൗജന്യമായി യാത്രക്കാരെ എങ്ങനെ കൊണ്ടു പോകും. എന്നാല്‍ കെഎസ്ആര്‍ടിസി അങ്ങനെ വെറുതെയൊന്നും ബസില്‍ ആരെയും കൊണ്ടു പോകാനൊന്നും ഉദ്ദേശിക്കുന്നില്ല. പൈസ നേരിട്ട് കണ്ടക്ടര്‍ക്ക് കൊടുക്കേണ്ടതില്ല എന്ന് മാത്രമാണ് ഉദ്ദേശിക്കുന്നത്.
പല വിദേശ രാജ്യങ്ങളിലും ഉള്ളതുപോലെ കെഎസ്ആര്‍ടിസി ബസ്സുകളിലും സ്മാര്‍ട്ട് കാര്‍ഡുകള്‍ വരികയാണ്. വെറും പത്ത് രൂപ മുടക്കിയാല്‍ സ്മാര്‍ട്ട് കാര്‍ഡ് കിട്ടും. പിന്നെ അത് റീ ചാര്‍ജ്ജ് ചെയ്താല്‍ മതി. ബസ്സില്‍ കയറിയാല്‍ ചില്ലറയ്ക്ക് വേണ്ടി തിരയണ്ട, കാര്‍ഡ് കൊടുത്താല്‍ എല്ലാം ശുഭം
.
സ്സുകളിലെ പതിവ് പ്രശ്‌നമാണ് ചില്ലറ ക്ഷാമം. അതിന്റെ പേരില്‍ കണ്ടക്ടര്‍മാരും യാത്രക്കാരും തമ്മില്‍ കശപിശയുണ്ടാകുന്നതും നിത്യസംഭവമാണ്. സ്മാര്‍ട്ട് കാര്‍ഡ് വരുന്നതോടെ ആ പ്രശ്‌നത്തിന് അവസാനമാകും.
പത്ത് രൂപയാണ് സ്മാര്‍ട്ട് കാര്‍ഡിന്റെ വില. ആവശ്യത്തിന് റീ ചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാനാകും.
ഓണ്‍ലൈന്‍ ബാങ്കിങ് വഴി ഈ സ്മാര്‍ട്ട് കാര്‍ഡുകള്‍ റീ ചാര്‍ജ്ജ് ചെയ്യാം. അല്ലെങ്കില്‍ കണ്ടക്ടറുടെ കൈവശം പണം കൊടുത്തും റീ ചാര്‍ജ്ജ് ചെയ്യാന്‍ പറ്റും. കെഎസ്ആര്‍ടിസിയുടെ ഏത് ബസ്സിലും ഈ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത. ചുരുക്കിപ്പറഞ്ഞാല്‍ ഏറ്റവും താഴെയുള്ള ഓര്‍ഡിനറി ബസ്സില്‍ മുതല്‍ ആഡംബര സ്‌കാനിയയില്‍ വരെ ഉപയോഗിക്കാം.
ജിപിആര്‍എസ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകളില്‍ മാത്രമേ ഈ സംവിധാനം ഉപയോഗിക്കാന്‍ പറ്റൂ എന്നൊരു പ്രശ്‌നമുണ്ട്. രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണിത്. പക്ഷേ ഇത്തവണ രണ്ട് മാസം കൊണ്ട് നടപ്പിലാക്കാനാകും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. നിലവില്‍ കെഎസ്ആര്‍ടിസി ബസ് പാസ്സുകള്‍ അനുവദിയ്ക്കുന്നുണ്ട്. മുന്‍കൂര്‍ പണം അടയ്ക്കുന്ന സ്ഥിരം യാത്രക്കാര്‍ക്ക് പ്രത്യേക റൂട്ടില്‍ മാത്രമായിരുന്നു അത്. എന്നാല്‍ സ്മാര്‍ട്ട് കാര്‍ഡ് വരുന്നതോടെ ഏത് റൂട്ടിലും ഏത് ബസ്സിലും യാത്ര ചെയ്യാന്‍ കഴിയും.
കെല്‍ട്രോണിനാണ് പദ്ധതി നടപ്പിലാക്കാനുള്ള ചുമതല. അവര്‍ ഇത് രണ്ട് മാസം കൊണ്ട് നടപ്പിലാക്കും എന്ന് തന്നെയാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിത്. കൂടുതല്‍ ആളുകളെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിയ്ക്കുകയാണ് ലക്ഷ്യം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ