ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2023, നവംബർ 9, വ്യാഴാഴ്‌ച

നിയമ ലംഘനങ്ങൾക്ക് പിഴ അടച്ചില്ലെങ്കിൽ ഇനി പുക പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കില്ല !!

ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ അടച്ചില്ലെങ്കിൽ ഇനി പുക പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കില്ല. പിഴക്കുടിശ്ശികയില്ലാത്ത വാഹനങ്ങൾക്ക് മാത്രമേ ഡിസംബർ ഒന്നു മുതൽ പുക പരിശോധനാ സർട്ടിഫിക്കറ്റ് നൽകൂ. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗത്തിലാണ് തീരുമാനം.

എ.ഐ കാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ അഞ്ച് മുതൽ ഒക്ടോബർ വരെ 74,32,371 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 58,29,926 എണ്ണം പരിശോധിക്കുകയും 23,06,023 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് മോണിറ്ററിങ് സിസ്റ്റത്തിൽ അപ് ലോഡ് ചെയ്യുകയും 2,103,801 ചലാനുകൾ തയ്യാറാക്കുകയും ചെയ്തു. 139 കോടിയിലധികം രൂപ പിഴ ചുമത്താവുന്ന നിയമലംഘനങ്ങളാണ് ഈ കാലയളവിൽ നടന്നത്. ഏകദേശം 21.5 കോടി രൂപ ഇതിനകം .

2023, നവംബർ 6, തിങ്കളാഴ്‌ച

എ.ഐ ക്യാമറകളുടെ പിഴ കിട്ടിയിട്ടും അടയ്ക്കാത്തവര്‍ക്ക് പണി വരുന്നു !!

തിരുവനന്തപുരം: സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ ഡിസംബര്‍ ഒന്നാം തീയ്യതി മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷമുള്ള അഞ്ച് മാസങ്ങളിൽ റോഡ് അപകട മരണ നിരക്ക് കുറഞ്ഞതായി യോഗം വിലയിരുത്തി. 

എ.ഐ. ക്യാമറ സ്ഥാപിച്ച 2023 ജൂൺ മുതൽ  ഒക്ടോബർ 31 വരെ  സംസ്ഥാനത്ത് 1263 റോഡപകട മരണങ്ങളാണ് ഉണ്ടായത്. 2022-ൽ ഇതേ കാലയളവിൽ സംസ്ഥാനത്ത് 1669 പേരാണ് മരിച്ചത്. ഈ വർഷം സെപ്റ്റംബർ മാസം റോഡപകടങ്ങളില്‍ 273 ജീവന്‍ നഷ്ടപ്പെട്ടു. എന്നാൽ കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ റോഡ് അപകടങ്ങളിൽ 365 പേരാണ് മരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 340 പേർ റോഡപകടങ്ങളിൽ മരണമടഞ്ഞപ്പോൾ ഈ വർഷം ഒക്ടോബറിൽ ഇതുവരെ ലഭിച്ച റിപ്പോർട്ട് പ്രകാരം 85 മരണങ്ങളാണ് ഉണ്ടായത്. അപകടാവസ്ഥയിലുള്ളവർ പലരും ചികിത്സയിലായതിനാൽ മരണ നിരക്കിൽ ഇനിയും വ്യത്യാസം വരാമെന്നും ഔദ്യോഗിക പ്രസ്താവന പറയുന്നു.ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഒക്ടോബർ വരെ  74,32,371 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 58,29,926 എണ്ണം പരിശോധിക്കുകയും 23,06,023 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും 2,103,801 ചെല്ലാനുകൾ തയ്യാറാക്കുകയും ചെയ്തു. 139 കോടിയിലധികം രൂപ പിഴ ചുമത്താവുന്ന നിയമലംഘനങ്ങളാണ് ഈ കാലയളവിൽ നടന്നത്. ഏകദേശം 21.5 കോടി രൂപ ഇതിനകം പിഴയായി ലഭിച്ചിട്ടുണ്ട്.


ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളോടിച്ചതാണ് ഒക്ടോബര്‍ മാസത്തിലെ ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 21,865. സഹയാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 16,581. കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്-23,296, കാർ ഡ്രൈവർ സീറ്റ് ബെൽറ്റ്‌ ധരിക്കാത്തത്- 25,633,  മൊബൈൽ ഫോൺ ഉപയോഗം-662, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ  റൈഡ്- 698 തുടങ്ങിയവയാണ് ഒക്ടോബർ മാസം  കണ്ടെത്തിയ നിയമ ലംഘനങ്ങൾ. ഇക്കാലയളവില്‍ എം.എല്‍.മാരുടെയും എം.പിമാരുടെയും 13 വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

2023, നവംബർ 2, വ്യാഴാഴ്‌ച

എന്റെ വാഹനം വിറ്റു, പക്ഷെ വാങ്ങിയവർ പേര് മാറാതെ ഉപയോഗിക്കുന്നു. ഇപ്പോൾ ഇ -ചെല്ലാൻ മൊത്തം എന്റെ പേരിൽ വരുന്നു? എന്ത് ചെയ്യും സാറേ?

 ഇനി ഞാൻ എന്ത് ചെയ്യും സാറെ?

കേരള MVD

ചോദ്യം. എന്റെ വാഹനം വിറ്റു, പക്ഷെ വാങ്ങിയവർ പേര് മാറാതെ ഉപയോഗിക്കുന്നു. ഇപ്പോൾ ഇ -ചെല്ലാൻ മൊത്തം എന്റെ പേരിൽ വരുന്നു? എന്ത് ചെയ്യും സാറേ? 

ഉത്തരം.

1. വാഹനം വാങ്ങിയവരെ അറിയാമെങ്കിൽ അവരോട് തന്നെ ഉടമസ്ഥാവകാശം മാറ്റാൻ സഹകരിക്കാൻ ആവശ്യപ്പെടുക.

2. പോലീസിൽ പരാതിപ്പെടുക.

3. വക്കീൽ നോട്ടിസ് അയക്കുക.

4.അതിനു ശേഷം ആർ ടി ഓഫീസിൽ പറഞ്ഞു വണ്ടി ബ്ലാക്ക് ലിസ്റ്റ് ചെയ്യിക്കുക.

5. കേസുമായി മുന്നോട്ടു പോകുക.

ചോദ്യം. വാഹനം വാങ്ങിയവരെ അറിയില്ല, പക്ഷേ ഇ-ചെല്ലാൻ നമ്മുടെ പേരിൽ വരുന്നു.

ഉത്തരം.

1. ഇ-ചെല്ലാൻ ഒരു ഉദ്യോഗസ്ഥൻ നേരിട്ട് വണ്ടി നിർത്തിച്ചു എഴുതിയതാണെങ്കിൽ  ഓടിച്ച ആളുടെ ഫോൺ നമ്പർ ആ ചലാനിൽ തന്നെ ഉണ്ടാകും അതുവഴി നിലവിൽ വാഹനം കൈവശം വച്ചിരിയ്ക്കുന്ന വ്യക്തിയെ ബന്ധപ്പെടാം.

2. RTO ഓഫീസുമായി ബന്ധപ്പെട്ടു, പുതിയ ആൾ ഇൻഷുറൻസ് പുതുക്കുകയോ, പുക സർട്ടിഫിക്കറ്റ് എടുക്കുകയോ ചെയ്തിട്ടുണ്ടോ? എന്ന് പരിശോധിക്കുക. അവിടെ നിന്ന് കോൺടാക്ട് ഫോൺ നമ്പർ വാങ്ങാം.

3. പോലിസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കുക.

4. മേൽ വിവരം RTO ഓഫീസിൽ അറിയിച്ചു വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുക.

പരിവാഹൻ സൈറ്റിൽ താങ്കളുടെ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യുക.

അധികാരപ്പെട്ട വാഹന പരിശോധകൻ ആ വാഹനം പരിശോധിക്കുന്നു എങ്കിൽ മേൽ ബ്ലാക്ക് ലിസ്റ്റ് കണ്ടു, അതിൽ പറഞ്ഞ നമ്പറിൽ നിങ്ങളെ വിളിക്കും. അത് വരെ ക്ഷമിക്കുക. 

അല്ലെങ്കിൽ സ്ഥിരം കേസ് വരുന്ന സ്ഥലവും സമയവും നോക്കി ആളെ നേരിട്ട് തന്നെ കണ്ടെത്താൻ ശ്രമിക്കുക.

മേൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ

വാഹനം വിൽക്കുമ്പോൾ തന്നെ  വിൽക്കുന്ന / വാങ്ങുന്ന ആളുടെ ഏരിയയിലെ RT ഓഫീസിൽ ഓൺലൈൻ ആയി ഉടമസ്ഥാവകാശം മാറ്റാൻ അപേക്ഷിക്കുക. 

2023, ഒക്‌ടോബർ 27, വെള്ളിയാഴ്‌ച

ട്രാഫിക് നിയമ ലംഘനം: കോടതി നടപടി നേരിടുന്നവര്‍ക്ക്

 മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് പിഴ ചുമത്തിയതിനെ തുടര്‍ന്ന് കോടതി നടപടി നേരിടുന്ന വാഹന ഉടമകള്‍ക്ക് കോടതി നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി പിഴ അടക്കാന്‍ പരിവാഹന്‍ വെബ്സൈറ്റില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കി. 

കോര്‍ട്ട് റിവേര്‍ട്ട് സൗകര്യത്തിലൂടെ കോടതി നടപടി ക്രമങ്ങള്‍ ഒഴിവാക്കി പിഴ അടക്കാന്‍ തയ്യാറാണെന്നും കോടതി നടപടി ഒഴിവാക്കിത്തരണമെന്നും രേഖപ്പെടുത്തിയ അപേക്ഷ സഹിതം നിയമ ലംഘനം കണ്ടെത്തി കേസെടുത്ത പോലീസ് സ്റ്റേഷനുമായി വാഹന ഉടമകള്‍ ബന്ധപ്പെടണമെന്ന് കണ്ണൂര്‍ സിറ്റി നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

ഇ-ചലാന്‍ വഴി പെന്‍ഡിങ്ങായ പിഴ തുക 90 ദിവസങ്ങള്‍ക്കുള്ളില്‍ അടച്ചില്ലെങ്കില്‍ അത്തരം ചലാനുകള്‍ വെര്‍ച്വല്‍ കോടതിയിലേക്കും അവിടെ നിന്ന് 60 ദിവസത്തിനകം ഓണ്‍ലൈനായി അടക്കുന്നില്ലെങ്കില്‍ റഗുലര്‍ കോടതിയിലേക്കും അയക്കും. ഇത്തരം ചലാനുകള്‍ കോടതി നടപടികള്‍ക്ക് ശേഷമെ അടക്കാന്‍ സാധിക്കൂ. ഇതിന് കാലതാമസമുണ്ടാകുമ്പോള്‍ അതുവരെ രജിസ്ട്രേഷന്‍ പുതുക്കല്‍, നികുതി അടയ്ക്കല്‍, വാഹന കൈമാറ്റം എന്നിവ സാധിക്കില്ല. 

2023, സെപ്റ്റംബർ 28, വ്യാഴാഴ്‌ച

സന്ദര്‍ശക വിസക്കാർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കാം!


റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ഒരു വര്‍ഷം സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുമതി. സൗദി ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിദേശ സന്ദര്‍ശകരെ കൂടുതലായി രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സോ വിദേശ ലൈസന്‍സോ കൈവശമുള്ള സന്ദര്‍ശകര്‍ക്ക് സൗദി അറേബ്യയില്‍ വാഹനം ഓടിക്കുന്നതിന് തടസമില്ലെന്നാണ് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് പ്രവേശിക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ ലൈസന്‍സ് കാലഹരണപ്പെടുന്ന തീയതി വരെയോ വാഹനം ഓടിക്കാമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

സൗദി വിഷന്‍ 2030 എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ടൂറിസം മേഖലയുടെ വികസനമാണ്. സഞ്ചാരികളെ ലക്ഷ്യമിട്ട് നിരവധി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ അനുവദിക്കാനുള്ള തീരുമാനവും അടുത്തിടെ സൗദി ഭരണകൂടം കൈക്കൊണ്ടിരുന്നു. നിക്ഷേപകരായ വിദേശികളുടെ പ്രവേശനം ലളിതമാക്കുന്ന വിസിറ്റ് ഇലക്ട്രോണിക് വിസ സംവിധാനവും രാജ്യത്ത് നിലവിലുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസയ്ക്ക് പകരം വിസിറ്റ് വിസയിലൂടെയും പ്രവേശനം അനുവദിക്കുന്നുണ്ട്. ഈ വര്‍ഷം 2.5 കോടി വിദേശ വിനോദസഞ്ചാരികളെയാണ് സൗദി അറേബ്യ പ്രതീക്ഷിക്കുന്നത്. 2030ഓടെ സന്ദര്‍ശകരുടെ എണ്ണം പത്ത് കോടിയാക്കി ഉയര്‍ത്താനും ലക്ഷ്യമിടുന്നു.

2023, സെപ്റ്റംബർ 25, തിങ്കളാഴ്‌ച

സര്‍ക്കാര്‍ വാഹനങ്ങൾക്ക്​ ഇനി പുതിയ നമ്പർ സീരീസ്​; പഴയ രജിസ്‌ട്രേഷനും മാറും.?


സർക്കാർ വാഹനങ്ങൾക്കെല്ലാം ഇനി മുതൽ കെഎൽ 90 എന്ന റജിസ്ട്രേഷൻ സീരീസ് ആയിരിക്കും

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ‘കെ.എല്‍.-90’ ല്‍ തുടങ്ങുന്ന രജിസ്ട്രേഷന്‍ സീരീസ് വരുന്നു. മന്ത്രിവാഹനങ്ങളടക്കം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഴയ വാഹനങ്ങളെല്ലാം ഇതിലേക്ക് മാറും. നിലവിൽ അതതു ജില്ലകളിലെ ആർടി ഓഫിസുകളിൽ റജിസ്റ്റർ ചെയ്ത സർക്കാർ വാഹനങ്ങളും ഇൗ ഓഫിസിൽ റീ റജിസ്റ്റർ ചെയ്യണം. സർക്കാർ വാഹനങ്ങളുടെ കണക്കെടുക്കാനും വാഹനങ്ങളുടെ കാലാവധി കഴിയുന്നത് അറിയാനുമാണ് ഈ സംവിധാനം.

കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി തിരുവനന്തപുരം സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന (കെ.എല്‍ 15- ആര്‍.ടി.ഒ. എന്‍.എസ്) ദേശസാത്കൃതവിഭാഗം ഓഫീസിലേക്കാണ്​ സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, തദ്ദേശ, പൊതുമേഖലാസ്ഥാപനങ്ങളുടെ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ മാറ്റുന്നത്​

സർക്കാർ വാഹനങ്ങൾക്കെല്ലാം ഇനി മുതൽ കെഎൽ 90 എന്ന റജിസ്ട്രേഷൻ സീരീസ് ആയിരിക്കും. പഴയ വാഹനങ്ങൾ വീണ്ടും റജിസ്റ്റർ ചെയ്യുമ്പോഴും ഈ നമ്പർ നൽകും. കെഎൽ 90 എ സംസ്ഥാന സർക്കാർ, കെഎൽ 90 ബി കേന്ദ്രസർക്കാർ, കെഎൽ 90 സി തദ്ദേശ സ്ഥാപനങ്ങൾ, കെഎൽ 90 ഡി സർക്കാർ ഉടമസ്ഥതയിലുള്ള മറ്റു സ്ഥാപനങ്ങൾ എന്നിങ്ങനെയാണ് നൽകുക.

പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്യുന്നതിനും പഴയവ മാറ്റുന്നതിനും ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ മതിയാകും. വാഹനങ്ങള്‍ ഹാജരാക്കേണ്ടതില്ല. സ്വകാര്യ, കരാര്‍ വാഹനങ്ങളില്‍ 'കേരള സര്‍ക്കാര്‍ ബോര്‍ഡ്' ഘടിപ്പിക്കുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തുന്നത്. ഇതോടെ ദുരുപയോഗം തടയാനാകുമെന്നാണ്​ പ്രതീക്ഷ. സർക്കാരിന് എത്ര വാഹനമുണ്ടെന്നു കണ്ടെത്താനും ഇതിലൂടെയാകും.

2023, സെപ്റ്റംബർ 23, ശനിയാഴ്‌ച

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു?


രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച് വിജ്ഞാപനം ഇറക്കി. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരും. കാറുകള്‍ക്ക് 1000 സിസി 2094 രൂപയും, 1000 സിസിക്കും – 1500 സിസിക്കും ഇടയില്‍- 3416 രൂപയും, 1500 സിസിക്ക് മുകളില്‍ -7897 രൂപയുമായി പ്രീമിയം ഉയരും.

ഇരുചക്രവാഹനങ്ങള്‍ക്ക് 75സിസി വരെ – 538 രൂപയും 75 സിസിക്കും 150 സിസിക്കും ഇടയില്‍ – 714 രൂപയും 150 സിസിക്കും 350 സിസിക്കും ഇടയില്‍ – 1366 രൂപയും 350 സിസിക്ക് മുകളില്‍ – 2804 രൂപയുമായി വര്‍ധിക്കും.


വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകള്‍ക്ക് 15% ഡിസ്‌കൗണ്ട് വിന്റേജ് കാറുകള്‍ക്ക് 50% ഡിസ്‌കൗണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 15%വും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 7.5%വും ഡിസ്‌കൗണ്ടും പുതിയ പ്രീമിയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.

_________________________________

*മണ്ണാർക്കാട്, പെരിന്തൽമണ്ണ താലൂക്കുകളിലെ വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/BDB438a9VZ41MWRcgQ2vgu

https://chat.whatsapp.com/GfSN6AHZ5D0GxbpeZUv9nh

https://chat.whatsapp.com/ExiZacOJswG5zvr50MGXgP

_________________________________

2023, സെപ്റ്റംബർ 18, തിങ്കളാഴ്‌ച

ഇനി ഓൺലൈനിലൂടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാം!

 ആവശ്യമുള്ള രേഖകൾ 

👉 കാഴ്ച പരിശോധന റിപ്പോര്‍ട്ട്/ മെഡിക്കല്‍ റിപ്പോര്‍ട്ട് (ഫോം 1A) - സ്വയം സാക്ഷ്യപ്പെടുത്തിയത്.

👉 സ്‌കാന്‍ ചെയ്ത ഫോട്ടോ. *സ്‌കാന്‍ ചെയ്ത ഒപ്പ്.* ലൈസന്‍സിന്റെ പകര്‍പ്പ് - സ്വയം സാക്ഷ്യപ്പെടുത്തിയത്.

👉 സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകര്‍പ്പ് (വിലാസം മാറ്റണമെങ്കില്‍ മാത്രം)

ഇത്രയും രേഖകളാണ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ വേണ്ടത്. ചിലരെങ്കിലും 40 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വിഷന്‍ ടെസ്റ്റിൻ്റെ ആവശ്യമെന്ന് കരുതുന്നുണ്ടാവും. അത് തെറ്റാണ്. ലൈസന്‍സ് പുതുക്കേണ്ട എല്ലാ പ്രായക്കാര്‍ക്കും വിഷന്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.

ലൈസന്‍സ് പുതുക്കുന്നത്തിനായി

Apply Online Link: ✅ 

*https://en.metrojournalonline.com/tech/renew-driving-licence-online-india/4145.html*

2023, സെപ്റ്റംബർ 12, ചൊവ്വാഴ്ച

ഡീസല്‍ വാഹന വില കൂട്ടാന്‍ നീക്കം; 10% അധിക നികുതി നിര്‍ദേശിച്ച് ഗഡ്കരി !!

 ന്യൂഡല്‍ഹി| രാജ്യത്ത് പുതിയ ഡീസല്‍ കാറുകള്‍ വാങ്ങുമ്പോള്‍ 10 ശതമാനം അധിക ജിഎസ്ടി ഈടാക്കണമെന്ന് ശുപാര്‍ശ ചെയ്ത് കേന്ദ്ര ഉപരിതല ഗാതഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.

ഡീസല്‍ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം വര്‍ധിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച ഗഡ്കരി നിരത്തിലിറങ്ങുന്ന ഡീസല്‍ കാറുകളുടെ എണ്ണത്തില്‍ കുറവു വരുത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി. അതേ സമയം നികുതി വര്‍ധന സംബന്ധിച്ച് നിലവില്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലില്ലെന്നും ഗഡ്കരി പിന്നീട് വ്യക്തമാക്കി

2014 മുതല്‍ ഡീസല്‍ കാറുകളുടെ ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മൊത്തം ഉപ്ദാനത്തിന്റെ 52 ശതമാനമായിരുന്നു 2014 ഡീസല്‍ കാറുകളെങ്കില്‍ ഇപ്പോഴത് 18 ശതമാനത്തിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇപ്പോള്‍ ഓട്ടോമൊബൈല്‍ വ്യവസായം വളരുന്ന സാഹചര്യത്തില്‍ ഡീസല്‍ വാഹനങ്ങള്‍ കൂടാന്‍ പാടില്ല. അതിനുള്ള നടപടികള്‍ എല്ലാ തലത്തിലും എടുക്കേണ്ടതുണ്ട്. വളരെയധികം മലിനീകരണം സൃഷ്ടിക്കുന്നതിനാല്‍ അതിന് 10% അധിക നികുതി ചുമത്തണമെന്ന് ഞാന്‍ ധനമന്ത്രിയോട് ശുപാര്‍ശ ചെയ്യുന്നു' ഗഡ്കരി പറഞ്ഞു.

ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന് ഇത്തരം നടപടികള്‍ക്കേ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതിനായി ധനമന്ത്രിയമായി കൂടിക്കാഴ്ച നടത്തുമെന്നും ഗഡ്കരി വ്യക്തമാക്കി.


2023, ഓഗസ്റ്റ് 27, ഞായറാഴ്‌ച

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു ?

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച് വിജ്ഞാപനം ഇറക്കി. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരും. കാറുകള്‍ക്ക് 1000 സിസി 2094 രൂപയും, 1000 സിസിക്കും – 1500 സിസിക്കും ഇടയില്‍- 3416 രൂപയും, 1500 സിസിക്ക് മുകളില്‍ -7897 രൂപയുമായി പ്രീമിയം ഉയരും.

ഇരുചക്രവാഹനങ്ങള്‍ക്ക് 75സിസി വരെ – 538 രൂപയും 75 സിസിക്കും 150 സിസിക്കും ഇടയില്‍ – 714 രൂപയും 150 സിസിക്കും 350 സിസിക്കും ഇടയില്‍ – 1366 രൂപയും 350 സിസിക്ക് മുകളില്‍ – 2804 രൂപയുമായി വര്‍ധിക്കും.

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകള്‍ക്ക് 15% ഡിസ്‌കൗണ്ട് വിന്റേജ് കാറുകള്‍ക്ക് 50% ഡിസ്‌കൗണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 15%വും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 7.5%വും ഡിസ്‌കൗണ്ടും പുതിയ പ്രീമിയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.

2023, ജൂലൈ 7, വെള്ളിയാഴ്‌ച

കെഎസ്‌ആര്‍ടിസി ബസുകളില്‍ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി !!

 കെഎസ്‌ആര്‍ടിസി ബസുകളില്‍ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസുകളില്‍ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. വലിയ വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലാണ് കെഎസ്‌ആര്‍ടിസിയും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത്.എല്ലാ ബസുകളിലും ഡ്രൈവര്‍ സീറ്റില്‍ ബെല്‍റ്റ് സ്ഥാപിക്കാൻ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇത് നടപ്പാക്കും.

ജില്ലാ വര്‍ക്ക് ഷോപ്പുകളില്‍ ഇതിനുള്ള നടപടികള്‍ക്ക് തുടക്കമായിട്ടുണ്ട്. എല്ലാ ബസുകളിലും സീറ്റ് ബെല്‍റ്റ് സ്ഥാപിച്ചു എന്ന് ഉറപ്പു വരുത്താനും ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണം നടത്താനും ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്.

2023, ജൂൺ 21, ബുധനാഴ്‌ച

പോത്ത്, ആട്ടിൻകുട്ടി വളർത്തൽ: അപേക്ഷ ക്ഷണിച്ചു !!

 പോത്ത്, ആട്ടിൻകുട്ടി വളർത്തൽ: അപേക്ഷ ക്ഷണിച്ചു. പോത്തിൻകുട്ടികളേയും ആട്ടിൻകുട്ടികളേയും വളർത്തി തിരിച്ചെടുക്കുന്നതിന് മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ (എം.പി.ഐ) ആവിഷ്കരിച്ച പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്തുടനീളം 500 കർഷകരെ തെരഞ്ഞെടുത്ത് ഒരാൾക്ക് രണ്ട് പോത്തിൻകുട്ടികളെയോ അഞ്ച് പെൺ ആട്ടിൻ കുട്ടികളെയോ വളർത്താൻ കൊടുക്കും. കുട്ടികളുടെ വില ആദ്യം കർഷകർ നൽകേണ്ടതില്ല. എന്നാൽ വളർത്തിയെടുക്കുന്ന പോത്ത്/ആട് ഇവയെ എം.പി.ഐ. ക്ക് തിരിച്ചുനൽകണം. എം.പി.ഐ. മാർക്കറ്റ് വിലയ്ക്ക് ഇവയെ തിരിച്ചെടുക്കും. ഈ അവസരത്തിൽ കുട്ടികളുടെ വില ഈടാക്കി ബാക്കി തുക കർഷകർക്കു നൽകും. 12 മാസമാണ് വളർത്തുകാലഘട്ടം. 9 മാസം പ്രായമുളള ആട്ടിൻകുട്ടികളെയും 12 മാസം പ്രായമുളള പോത്ത് കിടാരികളെയുമാണ് വളർത്താൻ നൽകുന്നത്. ഇൻഷുറൻസ്, വെറ്ററിനറി എയ്ഡ്, ട്രെയിനിങ്ങ്, എന്നിവ എം.പി.ഐ. നിർവഹിക്കും.

പദ്ധതിയിലെ രജിസ്‌ട്രേഷൻ ജൂൺ 17 മുതൽ ജൂലൈ 31 വരെ ഓൺലൈൻ ആയോ നേരിട്ടോ ഹെഡ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷാ ഫോമിനും മറ്റു വിശദവിവരങ്ങൾക്കും എം.പി.ഐ. യുടെ വെബ്സൈറ്റായ www.meatproductsofindia.com സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 8281110007, 9947597902. ഓൺലൈൻ അപേക്ഷകൾ അയക്കേണ്ട ഇ-മെയിൽ: mpiedayar@gmail.com.

വാഹനങ്ങളുടെ വേഗപരിധി കൂട്ടി !!

  ഇരുചക്ര വാഹനങ്ങൾക്ക് പരമാവധി  തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായതിനെത്തുടര്‍ന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014-ല്‍ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ജൂലൈ ഒന്ന് മുതല്‍ പുതിയ വേഗപരിധി നിലവില്‍ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ

ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി ആറ് വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയില്‍ 90 (85)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളില്‍ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി.

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോര്‍ യാത്ര വാഹനങ്ങള്‍ക്ക് ആറ് വരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 85 (65)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളില്‍ 70 (60), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.

ലൈറ്റ് മീഡിയം ഹെവി വിഭാഗത്തില്‍പ്പെട്ട ചരക്ക് വാഹനങ്ങള്‍ക്ക് 6 വരി, 4 വരി ദേശീയപാതകളില്‍ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ ആയും നിജപ്പെടുത്തും.

സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറയ്ക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി .

കെഎസ്‌ആര്‍ടിസി തുടങ്ങുന്ന കൊറിയര്‍ സര്‍വീസ് പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച ആരംഭിക്കുന്നു !!

 

Ksrtc തുടങ്ങുന്ന കൊറിയര്‍ സര്‍വീസ് പാലക്കാട്ടും കോയമ്ബത്തൂരിലും തിങ്കളാഴ്ച ആരംഭിക്കുന്നു.കേരളത്തിലും തമിഴ്നാട്ടിലുമായി 55 സ്ഥലങ്ങളില്‍ സേവനം ലഭ്യമാകും. ആദ്യഘട്ടത്തില്‍ കൊറിയര്‍ അയയ്ക്കാനും ഏറ്റെടുക്കാനും ഉള്ള സൗകര്യം പാലക്കാട് ജില്ലയില്‍ പാലക്കാട് കെഎസ്‌ആര്‍ടിസി സ്റ്റാൻഡിലും കോയമ്ബത്തൂരില്‍ ഗാന്ധിപുരം സ്റ്റാൻഡിലും മാത്രമേ ഉണ്ടായിരിക്കുകയുള്ളു. രണ്ടാം ഘട്ടത്തില്‍ ഡോര്‍ ടു ഡോര്‍ സേവനവും ആരംഭിക്കും. 16 മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും കൊറിയര്‍ , പാഴ്സല്‍ കൈമാറാൻ കഴിയുമെന്നു കെഎസ്‌ആര്‍ടിസി ഉറപ്പു നല്‍കുന്നു. ഡിപ്പോയിലെ കൊറിയര്‍ സര്‍വീസ് ഓഫിസ് 24 മണിക്കൂറും പ്രവര്‍ത്തിക്കും.

സേവനം ഇങ്ങനെ

∙ പാഴ്സല്‍ അയയ്ക്കേണ്ടയാളുടെയും സ്വീകരിക്കേണ്ടയാളുടെയും വിലാസം പാഴ്സലില്‍ രേഖപ്പെടുത്തണം. തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

∙ അയയ്ക്കുന്നയാളിനും സ്വീകരിക്കുന്നയാളിനും അപ്ഡേറ്റ് എസ്‌എംഎസ് ആയി ലഭിക്കും

∙പാഴ്സല്‍ പോകേണ്ട സ്ഥലത്തേക്ക് ഏറ്റവും ആദ്യം പോകുന്ന ബസില്‍ തന്നെ കയറ്റി അയയ്ക്കും

∙തിരിച്ചറിയല്‍ കാര്‍ഡുമായി ഡിപ്പോയില്‍ നിന്നു സ്വീകരിക്കാം

 

കുട്ടി ഡ്രൈവർമാർ വേണ്ട, രക്ഷിതാക്കൾ കുരുക്കിൽ ആകും,നടപടി കടുപ്പിക്കുന്നു

റോഡുകളില്‍ ചീറിപ്പായുന്ന കുട്ടി ഡ്രൈവര്‍മാരെ പിടികൂടാൻ മോട്ടോര്‍ വാഹന വകുപ്പും പൊലീസും നടപടി ശക്തമാക്കുന്നു.

ലൈസൻസ് നേടാത്ത, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനമോടിക്കാൻ നല്‍കുന്ന രക്ഷിതാക്കള്‍ക്കെതിരെ നടപടി കടുപ്പിക്കും.

ഏപ്രിലില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ 400ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ചവര്‍ക്കും വാഹന ഉടമക്കും രക്ഷിതാക്കള്‍ക്കുമെതിരെ ശിക്ഷാനടപടി ശിപാര്‍ശ ചെയ്യുന്ന മോട്ടോര്‍ വാഹന നിയമത്തിലെ 199 എ വകുപ്പ് ചുമത്തി ഈ സംഭവങ്ങളിലെല്ലാം കേസെടുത്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 338 എണ്ണവും വടക്കൻ ജില്ലകളിലാണ്. ഏറ്റവുമധികം കേസുകള്‍ മലപ്പുറം ജില്ലയിലാണ്, 145 എണ്ണം.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ചെയ്യുന്ന ഗതാഗത കുറ്റകൃത്യങ്ങള്‍ക്ക് രക്ഷിതാക്കളെയോ മോട്ടോര്‍ വാഹന ഉടമയെയോ പ്രതിയാക്കി കേസെടുക്കണമെന്നാണ് വ്യവസ്ഥ. ലൈസൻസ് റദ്ദാക്കി പ്രോസിക്യൂഷൻ നടപടിയിലൂടെ രക്ഷിതാവിനെയോ വാഹന ഉടമയെയോ മൂന്ന് വര്‍ഷം വരെ തടവിനും 25,000 രൂപ പിഴക്കും ശിക്ഷിക്കാവുന്ന വകുപ്പാണിത്. വാഹനത്തിൻറെ രജിസ്‌ട്രേഷൻ 12 മാസത്തേക്ക് റദ്ദാക്കുകയും ചെയ്യാം.


2023, ജൂൺ 9, വെള്ളിയാഴ്‌ച

എഐ ക്യാമറയില്‍ നിങ്ങളുടെ വാഹനം പെട്ടിട്ടുണ്ടോയെന്ന് സ്വയം പരിശോധിച്ചറിയാം ?

 എഐ ക്യാമറകള്‍ പണി തുടങ്ങി ക്കഴിഞ്ഞു. ഇനി നിയമം ലംഘിച്ചാല്‍ കീശ കാലിയാകും. എഐ ക്യാമറയില്‍ നിങ്ങളുടെ വാഹനം പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഇനി അധിക സമയമൊന്നും വേണ്ട.

നിമിഷങ്ങള്‍ക്കകം അറിയാം നിങ്ങളുടെ കയ്യിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്‌. വീട്ടിലേക്ക് ചലാന്‍ എത്തുന്നതിന് മുന്‍പേ കാര്യമറിയാം.  


ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാത്തത്, ഡ്രൈവിങ്ങിനിടെയുള്ള ഫോണ്‍ ഉപയോഗം, ഇരുചക്ര വാഹനത്തില്‍ രണ്ടിലധികം പേരുടെ യാത്ര, റെഡ് സിഗ്‌നല്‍ ലംഘനം, അമിതവേഗം തുടങ്ങി നിരവധി നിയമലംഘനങ്ങള്‍ ക്യാമറയുടെ കണ്ണില്‍ പതിയും.

*എഐ ക്യാമറയില്‍ കുടുങ്ങിയോ എന്ന് പരിശോധിക്കാന്‍*

▪️https://echallan.parivahan.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

▪️ശേഷം ചെക്ക് ഓണ്‍ലൈന്‍ സര്‍വീസസില്‍ 'ഗെറ്റ് ചലാന്‍ സ്റ്റാറ്റസ്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. മലബാർ ലൈവ്.

▪️ആ സമയം തുറക്കുന്ന വിന്‍ഡോയില്‍ 3 വ്യത്യസ്ത ഓപ്ഷനുകള്‍ ദൃശ്യമാകും. ചലാന്‍ നമ്പര്‍, വാഹന നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ് നമ്ബര്‍ എന്നിവ കാണാം. ഉദാഹരണമായി വാഹന നമ്പര്‍ എടുത്താല്‍ വാഹന രജിസ്‌ഷ്രേന്‍ നമ്ബര്‍ രേഖപ്പെടുത്തുക. അതിന് താഴെ എഞ്ചില്‍ അല്ലെങ്കില്‍ ഷാസി നമ്പര്‍ രേഖപ്പെടുത്തുക.

▪️അതിന് കീഴെ കാണുന്ന ക്യാപ്ച തെറ്റാതെ രേഖപ്പെടുത്തി ഗെറ്റ് ഡീറ്റെയില്‍സ് കൊടുത്താല്‍ നിങ്ങളുടെ വാഹനത്തിന്റെ ചലാന്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. നിങ്ങളുടെ വാഹനത്തിന് നിയമലംഘനത്തിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ദൃശ്യമാകും.


*എം പരിവാഹന്‍ ആപ്പ് വഴി*


▪️എം പരിവാഹന്‍ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക

▪️തുടര്‍ന്ന് ട്രോന്‍സ്‌പോര്‍ട്ട് മെനുവില്‍ ക്ലിക്ക് ചെയ്യുക

▪️ചലാന്‍ റിലേറ്റഡ് സര്‍വിസില്‍ പ്രവേശിച്ച്‌ ചലാന്‍ സ്റ്റാറ്റസ് പരിശോധിക്കാം.

▪️എം പരിവാഹനില്‍ ആര്‍സി ബുക്കിന്റെ വിവരങ്ങള്‍ ചേര്‍ത്തിട്ടുള്ളവര്‍ക്ക് ആര്‍സി നമ്പര്‍ തിരഞ്ഞെടുത്താല്‍ ചെലാന്‍ വിവരങ്ങള്‍ ലഭിക്കും. അല്ലാത്തവര്‍ക്ക് വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ നമ്ബറും ഒപ്പം എന്‍ജിന്‍ നമ്പറിന്റെയോ ഷാസി നമ്പറിന്റെയോ അവസാന 5 അക്കങ്ങളും നല്‍കണം. 

2023, ജൂൺ 4, ഞായറാഴ്‌ച

പിഴ എങ്ങനെ? അറിയാം വിശദമായി

 എഐ ക്യാമറ പിടിക്കുന്ന റോഡ് നിയമ ലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ ചുമത്തും.726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. നിയമലംഘനം നടന്ന് ആറ് മണിക്കുറിനുള്ളില്‍ വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും. പിന്നീട് ഉടമയുടെ അഡ്രസില്‍ രജിസ്ട്രേഡ് കത്ത് വരും. പിഴ അടച്ചില്ലെങ്കില്‍ ടാക്‌സ് അടക്കുമ്പോഴും വാഹനം കൈമാറ്റും ചെയ്യുമ്പോഴും പിഴത്തുക അടയ്‌ക്കേണ്ടി വരും. ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാല്‍ അത്രയധികം തവണ പിഴയടക്കേണ്ടി വരും.

പി‍ഴയുടെ വിശദാംശങ്ങള്‍ ചുവടെ:

ഹെല്‍മറ്റില്ലാത്ത യാത്ര – 500 രൂപ

രണ്ടാംതവണ – 1000രൂപ

ലൈസന്‍സില്ലാതെയുള്ള യാത്ര -5000രൂപ

ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗം – 2000രൂപ

അമിതവേഗം – 2000രൂപ

മദ്യപിച്ച് വാഹനമോടിച്ചാല്‍ – ആറുമാസം തടവ് അല്ലെങ്കില്‍ 10000 രൂപ

രണ്ടാംതവണ – രണ്ട് വര്‍ഷം തടവ് അല്ലെങ്കില്‍ 15000 രൂപ

ഇന്‍ഷുറന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ – മൂന്നുമാസം തടവ് അല്ലെങ്കില്‍ 2000രൂപ

രണ്ടാംതവണ – മൂന്നു മാസം തടവ് അല്ലെങ്കില്‍ 4000 രൂപ

ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ – 1000രൂപ

സീറ്റ് ബെല്‍റ്റില്ലെങ്കില്‍ ആദ്യതവണ -500രൂപ

ആവര്‍ത്തിച്ചാല്‍ – 1000രൂപ

ഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും', കുട്ടികള്‍ക്ക് പിഴയില്ലെന്ന് ഗതാഗതമന്ത്രി !!

ഇരുചക്രവാഹന യാത്രക്കാരായ സാധാരണക്കാര്‍ക്ക് ആശ്വാസം.12 വയസ്സില്‍ താഴെയുള്ള കുട്ടികളെ മൂന്നമാത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല. ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സിൾ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനത്തില്‍ പിഴ ഈടാക്കില്ല. തിങ്കൾ  രാവിലെ എട്ട് മണി മുതൽ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കും. ഹെൽമെറ്റ് സീറ്റ്ബെൽട്ട്, മൊബൈൽ ഉപയോഗം, തുടങ്ങി എല്ലാറ്റിനും പിഴ ഈടാക്കും. റോഡ് സുരക്ഷാ നിയമം കർശനമ്ക്കുന്നത് ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാനാണ്. റോഡപകട നിരക്കിൽ കേരളം മുന്നിലാണ്.ശരാശരി 161 അപകടങ്ങൾ. പ്രതിദിനം ശരാശരി 12 മരണം. വാഹനങ്ങൾ കൂടുമ്പോള്‍ അപകട നിരക്ക് കൂടുന്നു. ഇത് .

2023, ജൂൺ 2, വെള്ളിയാഴ്‌ച

എന്താണ് ക്രിപ്റ്റോ മൈനിംഗ് ?

 ക്രിപ്‌റ്റോ മൈനിംഗ് വിശദീകരിച്ചു

ഉപയോക്താവ്

ക്രിപ്റ്റോ ഖനനം

ഒരു ക്രിപ്‌റ്റോകറൻസി നെറ്റ്‌വർക്കിൽ, ഇടപാടുകൾ

ഖനനത്തിന് ഗണ്യമായ കമ്പ്യൂട്ടേഷണൽ പവറും മൈനിംഗ് റിഗുകൾ അല്ലെങ്കിൽ ASIC (ആപ്ലിക്കേഷൻ-സ്പെസിഫിക് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ) എന്നറിയപ്പെടുന്ന പ്രത്യേക ഹാർഡ്‌വെയറും ആവശ്യമാണ്. ആവശ്യമായ കണക്കുകൂട്ടലുകൾ കാര്യക്ഷമമായും വേഗത്തിലും നിർവഹിക്കുന്നതിനാണ് ഈ റിഗുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഖനിത്തൊഴിലാളികൾ അവരുടെ കമ്പ്യൂട്ടേഷണൽ ഉറവിടങ്ങൾ ഉപയോഗിച്ച് ക്രിപ്‌റ്റോഗ്രാഫിക് പസിലുകൾ "ജോലിയുടെ തെളിവ്" എന്ന് വിളിക്കുന്ന ഒരു പ്രക്രിയയിലൂടെ പരിഹരിക്കുന്നു.

ഖനന പ്രക്രിയയിൽ, ഒരു പരിഹാരം കണ്ടെത്തുന്നതുവരെ ബ്ലോക്കിന്റെ ഡാറ്റയെ വ്യത്യസ്ത മൂല്യങ്ങളോടെ ആവർത്തിച്ച് ഹാഷ് ചെയ്യുന്നത് ഉൾപ്പെടുന്നു. "ഹാഷ്" എന്നറിയപ്പെടുന്ന ഈ പരിഹാരം, ക്രിപ്‌റ്റോകറൻസിയുടെ അൽഗോരിതം വ്യക്തമാക്കിയ ചില മാനദണ്ഡങ്ങൾ പാലിക്കണം. ഒരു ഖനിത്തൊഴിലാളി സാധുവായ ഒരു പരിഹാരം കണ്ടെത്തിക്കഴിഞ്ഞാൽ, അവർ അത് നെറ്റ്‌വർക്കിലേക്ക് പ്രക്ഷേപണം ചെയ്യുന്നു, മറ്റ് നോഡുകൾ അതിന്റെ സാധുത പരിശോധിക്കുന്നു.

ക്രിപ്‌റ്റോ ഖനനം നിരവധി ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നു:

ഇടപാട് മൂല്യനിർണ്ണയം:  ഇടപാടുകളുടെ നിയമസാധുത പരിശോധിക്കുന്നത് അവയെ ബ്ലോക്കുകളിൽ ഉൾപ്പെടുത്തുകയും അവയുടെ ആധികാരികത സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഇത് ഇരട്ട ചെലവ് തടയാനും ക്രിപ്‌റ്റോകറൻസി നെറ്റ്‌വർക്കിന്റെ സുരക്ഷയും സമഗ്രതയും ഉറപ്പാക്കാനും സഹായിക്കുന്നു.

ബ്ലോക്ക്ചെയിൻ സുരക്ഷ: ഖനനത്തിന്റെ വികേന്ദ്രീകൃത സ്വഭാവം ബ്ലോക്ക്ചെയിൻ നെറ്റ്‌വർക്കിന്റെ സുരക്ഷ നിലനിർത്താൻ സഹായിക്കുന്നു. miners നെറ്റ്‌വർക്ക് സുരക്ഷിതമാക്കാനും ബ്ലോക്ക്ചെയിനിന്റെ ശരിയായ അവസ്ഥയിൽ സമവായത്തിലെത്താനും കമ്പ്യൂട്ടേഷണൽ പവർ സമർപ്പിച്ചുകൊണ്ട് ക്ഷുദ്രകരമായ ആക്രമണങ്ങൾ തടയുന്നു.

പുതിയ നാണയ വിതരണം: നെറ്റ്‌വർക്ക് സുരക്ഷിതമാക്കുന്നതിനും ഇടപാടുകൾ സാധൂകരിക്കുന്നതിനുമുള്ള അവരുടെ ശ്രമങ്ങൾക്ക് minersന് പുതുതായി അച്ചടിച്ച നാണയങ്ങൾ പ്രതിഫലം നൽകുന്നു. Mining പ്രക്രിയയിൽ പങ്കെടുക്കാൻ miners ന് ഇത് ഒരു പ്രോത്സാഹനം നൽകുന്നു.

എല്ലാ ക്രിപ്‌റ്റോകറൻസികളും അവരുടെ സമവായ സംവിധാനമായി ഖനനം ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. Ethereum പോലുള്ള ചില ക്രിപ്‌റ്റോകറൻസികൾ, നെറ്റ്‌വർക്ക് സുരക്ഷിതമാക്കാൻ minersമൂല്യനിർണ്ണയക്കാരെ ആശ്രയിക്കുന്ന പ്രൂഫ് ഓഫ് സ്റ്റേക്ക് (PoS) എന്ന മറ്റൊരു സമവായ അൽഗോരിതത്തിലേക്ക് മാറുകയാണ്.

2023, മേയ് 25, വ്യാഴാഴ്‌ച

സ്കൂളുകൾ തുറക്കാറായി....... രക്ഷിതാക്കൾക്കായി MVD അവതരിപ്പിക്കുന്നു "വിദ്യാ

 GPS സംവിധാനം ഉപയോഗിച്ച് തൻ്റെ കുട്ടി സഞ്ചരിക്കുന്ന സ്കൂൾ വാഹനത്തിൻ്റെ വിവരങ്ങൾ അറിയുന്നതിനാണ് ഈ ആപ്.*

1. പ്ലേ സ്റ്റോറിൽ നിന്നും വിദ്യാ വാഹൻ ആപ് സൗജന്യമായി ഡൗൺ ചെയ്യാം. ഡൗൺ ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതിന് ഉള്ള ലിങ്ക് ചുവടെ കൊടുക്കുന്നു.

2. റജിസ്റ്റർഡ് മൊബൈൽ നമ്പർ ഉപയോഗിച്ച്  വിദ്യാ വാഹൻ ആപ്പിൽ ലോഗിൻ ചെയ്യാം.

3. മൊബൈൽ നമ്പർ വിദ്യാ വാഹൻ ആപ്പിൽ റജിസ്റ്റർ ചെയ്ത് തരേണ്ടത് വിദ്യാലയ അധികൃതർ ആണ്.

4. ഒരു രക്ഷിതാവിന്  ഒന്നിലധികം വാഹനവുമായി തൻ്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണമെങ്കിൽ അത് വിദ്യാലയ അധികൃതർക്ക് ചെയ്ത് തരാൻ സാധിക്കും.

5. ആപ്പിൽ പ്രവേശിച്ചാൽ രക്ഷിതാവിൻ്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് കാണാം.

6. locate ചെയ്യേണ്ട വാഹനത്തിൻ്റെ നേരെയുള്ള ബട്ടൺ അമർത്തിയാൽ രക്ഷിതാവിന് തൻ്റെ കുട്ടി സഞ്ചരിക്കുന്ന വാഹനം ഒരു മാപ്പിലൂടെ ട്രാക്ക് ചെയ്യാം.

7. വാഹനം ഓടുകയാണോ എന്നും, വാഹനത്തിന്റെ location, എത്തിച്ചേരുന്ന സമയം എന്നിവ Mvd/സ്കൂൾ അധികാരികൾക്കും രക്ഷിതാവിനും കാണാം

8. ആപ്പിലൂടെ തന്നെ വാഹനത്തിനുള്ളിലെ ഡ്രൈവർ, സഹായി, സ്കൂൾ അധികാരി എന്നിവരെ ഫോൺ മുഖാന്തിരം വിളിക്കാം.

9. വാഹനം ഓടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണെങ്കിൽ ഡ്രൈവറെ വിളിക്കാൻ സാധിക്കില്ല.

10. കൃത്യമായ data കിട്ടുന്നില്ല എങ്കിൽ "Refresh" ബട്ടൺ അമർത്തുക.

11. വിദ്യ വാഹൻ സംബന്ധിച്ച സംശയങ്ങൾക്ക് troll free നമ്പർ ആയ 1800 599 7099 എന്ന നമ്പറിൽ വിളിക്കാം.

12. ആപ് ഇൻസ്റ്റാൾ ചെയ്ത് റജിസ്റ്റർ ചെയ്യുന്നതിന് അതാത് സ്കൂൾ അധികാരികളെ ബന്ധപ്പെടുക.

14. ഈ ആപ് സേവനം തികച്ചും സൗജന്യമാണ്. ലിങ്ക് താഴെ👇👇

https://play.google.com/store/apps/details?id=com.kmvd.surakshamitr

2023, മേയ് 20, ശനിയാഴ്‌ച

ട്രെയിൻ ടിക്കറ്റ് നഷ്ടപ്പെട്ടാൽ പേടിക്കേണ്ട; ഡ്യൂപ്ലിക്കേറ്റ് എടുക്കാം !!

 ട്രെയിൻ യാത്രക്കാർ അനുഭവിക്കുന്ന പ്രധാനപ്പെട്ടൊരു പ്രശ്നത്തിന് പരിഹാരവുമായി ഇന്ത്യൻ റെയിൽവേ. യാത്രയുടെ അവസാനനിമിഷത്തിൽ ട്രെയിൻ ടിക്കറ്റ് നഷ്ടപ്പെട്ടാൽ അല്ലെങ്കിൽ ടിക്കറ്റ് കീറി പോകുകകയോ മറ്റോ ചെയ്താൽ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകൾ നൽകുമെന്നാണ് ഇന്ത്യൻ റെയിൽവേ വാഗ്ദാനം പറയുന്നത്. എന്നാൽ ഇതിനായി യാത്രക്കാർ ഒരു നിശ്ചിത തുക റെയിൽവേക്ക് നൽകണമെന്ന് മാത്രം. റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതിന് തൊട്ടുമുമ്പ് ഒരു വ്യക്തി ടിക്കറ്റ് നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്താൽ, സെക്കൻഡ്, സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 50 രൂപയ്ക്കും മറ്റെല്ലാ ക്ലാസുകൾക്കും 100 രൂപയ്ക്കും ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് റെയിൽവേ നൽകും. റിസർവേഷൻ ചാർട്ട് ഹാജരാക്കിയതിന് ശേഷം ടിക്കറ്റ് നഷ്ടപ്പെട്ടുവെന്ന് റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ യഥാർഥ ടിക്കറ്റിന്റെ വിലയുടെ 50 ശതമാനം അടച്ച് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നേടാം. ഇതെല്ലം കൺഫേം ആയ ടിക്കറ്റുകൾക്ക് മാത്രമേ ബാധകമുള്ളൂ. വെയിറ്റിങ് ലിസ്റ്റിലെ യാത്രക്കാരുടെ നഷ്ടപ്പെട്ട ടിക്കറ്റുകൾക്ക് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകൾ നൽകാനാവില്ലെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു. മാത്രമല്ല, കീറിപ്പോയതോ അല്ലെങ്കിൽ കേടുപാടുകൾ സംഭവിച്ചതോ ആയ ഒരു ട്രെയിൻ ടിക്കറ്റിന് റീഫണ്ടിന് അർഹതയുണ്ട്. അതേസമയം റിസർവേഷൻ ചാർട്ട് തയ്യാറാക്കിയതിന് ശേഷം നഷ്ടമായ ടിക്കറ്റുകൾക്ക് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകൾ നൽകില്ലെന്നും റെയിൽവേ അറിയിച്ചു. ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് ഒറിജിനൽ ടിക്കറ്റ് കണ്ടെത്തി ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിനൊപ്പം നൽകിയാൽ, ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിന്റെ വില ഉപഭോക്താവിന് തിരികെ ലഭിക്കാനും അർഹതയുണ്ടാകും. 

കെഎസ്‌ആര്‍ടിസി ബസില്‍ യാത്രക്കാര്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്താല്‍ കണ്ടക്ടര്‍ക്ക് പിഴ !!

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസില്‍ യാത്രക്കാര്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്താല്‍ കണ്ടക്ടര്‍ക്ക് പിഴ.5000 രൂപ വരെയാണ് കണ്ടക്ടറില്‍ നിന്ന് ഈടാക്കുക. ഇതുസംബന്ധിച്ച്‌ കെഎസ്‌ആര്‍ടിസി ഉത്തരവിറക്കി. കൂടാതെ സ്റ്റോപ്പില്‍ കൈ കാണിച്ചിട്ടും ബസ് നിര്‍ത്താതിരിക്കുക, സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കാതിരിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതി തെളിഞ്ഞാലും പിഴയൊടുക്കേണ്ടതായി വരും.

മുപ്പത്‌ യാത്രക്കാര്‍വരെ സഞ്ചരിക്കുന്ന ബസില്‍ ഒരാള്‍ ടിക്കറ്റെടുക്കാതിരുന്നാല്‍ 5000 രൂപയാണ്‌ പിഴ. 31 മുതല്‍ 47 വരെ യാത്രക്കാരുണ്ടെങ്കില്‍ 3000 രൂപയും 48-ന് മുകളില്‍ യാത്രക്കാരുണ്ടെങ്കില്‍ 2000 രൂപയും. യാത്രക്കാരന്‍ ടിക്കറ്റെടുക്കാതിരുന്നാല്‍ നേരത്തെ കണ്ടക്ടര്‍ക്ക് സസ്പെന്‍ഷനായിരുന്നു ശിക്ഷ. ആദ്യ ഘട്ടത്തിലാണ് പിഴ ചുമത്തുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴയും നിയമനടപടിയും നേരിടണം.

സ്റ്റോപ്പില്‍ കൈ കാണിച്ചിട്ടും ബസ് നിര്‍ത്താതിരിക്കുക, സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കാതിരിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതികള്‍ തെളിഞ്ഞാല്‍ ജീവനക്കാര്‍ പിഴയായി 500 രൂപ നല്‍കണം. കൂടാതെ വിജിലന്‍സ് ഓഫീസറുടെ മുന്നില്‍ ഹാജരാകുകയും വേണം. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. ബസുകളുടെ അപകടത്തെ തുടര്‍ന്നുണ്ടാകുന്ന നഷ്ടയിനത്തില്‍ 25,000 രൂപവരെ ബന്ധപ്പെട്ട ജീവനക്കാരില്‍നിന്ന് ഈടാക്കാനും നിര്‍ദേശമുണ്ട്.

കെഎസ്‌ആര്‍ടിസി ജില്ലാ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിലയിരുത്തുന്നതിനും ജില്ലാ അധികാരികളുടെ ചുമതലകള്‍ വിശദീകരിക്കുന്നതിനുമായി മാനേജിങ്‌ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. കൃത്യവിലോപങ്ങളില്‍ ജീവനക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ നിലവിലുണ്ടെങ്കിലും വന്‍തുക പിഴ ചുമത്തുന്നതിനുള്ള നിര്‍ദ്ദേശം ആദ്യമായാണ്.


2023, മാർച്ച് 14, ചൊവ്വാഴ്ച

ഇരുചക്രവാഹനങ്ങളിൽ പിറകിൽ ആളുകളെ ഇരുത്തുന്നവരോട്.

1. നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട, അച്ഛൻ, അമ്മ, സഹോദരങ്ങൾ, മക്കൾ, ഭാര്യ, ഭർത്താവ്, സുഹൃത്തുക്കൾ ഇവരിലാരെങ്കിലുമൊരാളാണ് പിറകിലുള്ളത് എന്ന ചിന്ത എപ്പോഴും നിങ്ങൾക്കുണ്ടാവണം.

2. നിങ്ങൾ പിറകിലൊരാളെ ഇരുത്തി യുള്ള പരിചയം ഉള്ള ഒരാളായിരിക്കണം.
3. പിറകിലിരിക്കാൻ തയ്യാറായ ആളടക്കം ഇരുന്നാൽ വാഹനം കൃത്യമായി നിയന്ത്രിക്കാൻ കഴിയുമെന്നുറപ്പുണ്ടായിരിക്കണം.
4. നിങ്ങളെ കൂടാതെ പിറകിലുള്ളയാളും BIS മുദ്രയുള്ള ഹെൽമെറ്റ് കൃത്യമായി ധരിച്ചു എന്ന് ഉറപ്പാക്കണം.
5. ഫുട്ട് റെസ്റ്റ് (ചവിട്ടുപടി) കൃത്യമായി ഉള്ള വാഹനമാണ് നിങ്ങളുടേത് എന്ന് ഉറപ്പാക്കണം.
6. പുറകിലെ വീൽ പകുതി ഭാഗം കവർ ചെയ്യന്ന തരത്തിൽ സാരി ഗാർഡ് ഉണ്ട് എന്ന് ഉറപ്പു വരുത്തണം.
7.ഇരുവശങ്ങളിലും കാൽ വച്ച് ഫുട്ട് റെസ്റ്റിൽ ചവുട്ടി തന്നെ ഇരുന്നു എന്ന് ഉറപ്പാക്കണം.( ഒരു കാരണവശാലും ഒരു വശം തിരിഞ്ഞ് ഇരിക്കാനനുവദിക്കരുത്)
8. കൃത്യമായി ഹാൻഡ്‌ ഗ്രിപ്പിലോ നിങ്ങൾക്ക് ബുദ്ധിമുട്ടാകാത്ത തരത്തിൽ ശരീരത്തിലൊ പിടിച്ചിരിക്കാൻ നിർദ്ദേശിക്കുക.
9. സാരി,ഷാൾ തുടങ്ങിയ അയഞ്ഞ് ആടുന്ന വസ്ത്രങ്ങൾ ഒതുക്കി കെട്ടി മാത്രം ഇരിക്കാൻ ആവശ്യപ്പെടുക, ഇല്ലെങ്കിൽ അവ വീൽ സ്പ്രോക്കറ്റിൽ കുടുങ്ങി അപകടം സംഭവിക്കാനിടയാകും.
10. ചെറിയ കുട്ടിക ളാണെങ്ങളാണെങ്കിൽ സേഫ്റ്റി ബെൽട്ട് (Safety Harness )ഉപയോഗിച്ച് നിങ്ങളോട്‌ ചേർത്ത് ബന്ധിക്കുക.
11. ഒരു കാരണവശാലും ഒന്നിൽ കൂടുതലാളുകളെ വാഹനത്തിൽ കയറ്റരുത്.
12.നിയമപരമായിഅനുവദിക്കപ്പെട്ട വേഗതയിൽ അല്പം കുറച്ച് മാത്രം (സുരക്ഷിത വേഗത ) ഇരട്ട സവാരി നടത്താൻ ശ്രദ്ധിക്കുക.
13. ഹമ്പ്, റിമ്പിൾ സ്ട്രിപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ പരമാവധി ശ്രദ്ധിച്ച് വേഗത കുറച്ച് വണ്ടിയോടിക്കുക.
14. നാലു വയസിൽ താഴെ പ്രായമുള്ള കുട്ടി വാഹനത്തിൽ ഉണ്ടെങ്കിൽ വേഗത 40 kmphൽ കൂടാൻ പാടില്ല.


Courtesy: mvdkerala

2023, ഫെബ്രുവരി 15, ബുധനാഴ്‌ച

ബസുകളില്‍ ക്യാമറ സ്ഥാപിക്കണം; 28 വരെ സമയം; പകുതി ചെലവ് സര്‍ക്കാര്‍ വഹിക്കും ?

 കൊച്ചി:സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏർപ്പെടുത്തും. ഈ മാസം 28 ന് മുൻപ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ ഇന്ന് കൊച്ചിയിൽ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ബസിന്റെ മുൻഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്.

ഇതിനാവശ്യമായ ചെലവിന്റെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. ഓരോ ബസുകളും നിയമവിധേയമായാണോ പ്രവർത്തിക്കുന്നതെന്ന കാര്യം നിരന്തരം പരിശോധിക്കാൻ ചുമതല ഓരോ ഉദ്യോഗസ്ഥർക്ക് നൽകാൻ യോഗത്തിൽ തീരുമാനമായി. ആ ബസുമായി ബന്ധപ്പെട്ട് നിയമലംഘനമുണ്ടായാൽ ഉദ്യോഗസ്ഥൻ കൂടി ഇനി ഇതിന് ഉത്തരവാദിയായിരിക്കും

ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച് പ്രശ്നങ്ങൾ പരിശോധിക്കാനാണ് ഗതാഗത മന്ത്രി യോഗം വിളിച്ചത്. ഹൈക്കോടതി ബസുകളുടെ മരണപ്പാച്ചിലിനെ നിശിതമായി വിമർശിച്ച് കഴിഞ്ഞ ദിവസം നിലപാടെടുത്തതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു യോഗം. കെ എസ് ആർ ടി സി ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ നിർദ്ദേശം നൽകി. ക്യാമറയിലെ ദൃശ്യങ്ങൾ ആരാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമാകാൻ സഹായിക്കുമെന്ന വിലയിരുത്തലാണ് ഇതിന് കാരണം.

ഇതിന് പുറമെ ലൈസൻസ് ഇല്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാന വ്യാപകമായി ഈ മാസം 28 മുമ്പ് ബസുകളിൽ ക്യാമറ സ്ഥാപിക്കണം. ഡ്രൈവർമാരുടെ ലൈസൻസ് കോപ്പി അടക്കം വിവരങ്ങൾ ബസുടമകൾ ഗതാഗത വകുപ്പിനെ അറിയിക്കണം. ബസ് ജീവനക്കാർക്ക് ആറ് മാസത്തിലൊരിക്കൽ റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസ് നൽകാനും തീരുമാനമായി.

കെഎസ്ആര്‍ടിസിയില്‍ ഇനി ശമ്പളം ടാര്‍ഗറ്റ് അനുസരിച്ച് ?

 കെഎസ്ആർടിസിയിൽ വരുമാനത്തിന് അനുസരിച്ച് ശമ്പളം നൽകാൻ മാനേജ്മെന്റിന്റെ നീക്കം. ഇതിനായി ഡിപ്പോ തലത്തിൽ ടാർഗറ്റ് നിശ്ചയിക്കും. ഇന്നലെ തലസ്ഥാനത്ത് നടന്ന ശിൽപ്പശാലയിലാണ് മന്ത്രി ആന്റണി രാജു ഇക്കാര്യം വെളിപ്പെടുത്തിയത്. നിർദേശത്തിനെതിരെ തൊഴിലാളി സംഘടനകൾ രംഗത്തെത്തി.

ബസും ജീവനക്കാരുടെ എണ്ണവും കണക്കിലെടുത്ത് ടാർഗറ്റ് നിശ്ചയിച്ചു നൽകാനാണ് തീരുമാനം. 100 ശതമാനം ലക്ഷ്യം കൈവരിച്ചാൽ അഞ്ചാം തീയതി മുഴുവൻ ശമ്പളവും ലഭിക്കും. ടാർഗറ്റിന്റെ 50 ശമാനമാണ് വരുമാനമെങ്കിൽ പകുതി ശമ്പളമേ ലഭിക്കൂ. പ്രതിമാസ വരുമാനം 240 കോടിയാക്കുക എന്ന ലക്ഷ്യവുമായാണ് ടാര്‍ഗറ്റ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. പുതിയ നിർദേശത്തിലൂടെ വരുമാനം ഉയർത്താനാകുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. എന്നാൽ, രാജ്യത്തെ തൊഴിൽ നിയമങ്ങൾക്കു വിരുദ്ധമായ നടപടി അംഗീകരിക്കാനാകില്ലെന്ന് തൊഴിലാളി സംഘടനകളും പറയുന്നു.

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ബുധനാഴ്ചയ്ക്കകം നൽകണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു. തൊഴിലാളികൾക്കു ശമ്പളം നൽകാൻ കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടണമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. സ്ഥാപനം കനത്ത പ്രതിസന്ധിയിലാണെന്നും  ശമ്പളം നൽകാൻ ഏപ്രിൽ മുതൽ സർക്കാർ സഹായം ഉണ്ടാകില്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. പത്താം തീയതി കഴിഞ്ഞിട്ടും ജീവനക്കാർക്ക് ശമ്പളം ലഭിക്കാതെ വന്നതോടെയാണ് കോടതി ഇടപെടലുണ്ടായത്.

ശമ്പളം നൽകാൻ 30 കോടിരൂപയാണ് ധനവകുപ്പ് അനുവദിച്ചത്. 60 കോടി രൂപയാണ് ശമ്പളം നൽകാൻ വേണ്ടത്. ഇനി ബാധ്യത ഏറ്റെടുക്കാനാകില്ലെന്നാണ് സർക്കാർ നിലപാട്. കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കു മുൻപ് ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഉറപ്പു നൽകിയിരുന്നെങ്കിലും പാലിക്കാനായില്ല. 

2023, ഫെബ്രുവരി 8, ബുധനാഴ്‌ച

റോഡുകളിലെ എഐ ക്യാമറകൾ മിഴിതുറക്കുന്നു; പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പ് !!

 മോട്ടർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച 675 എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി) ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പ് നീക്കം തുടങ്ങി. ഇതിനായി സംസ്ഥാന സർക്കാരിന്റെ അനുമതി തേടി. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം പരിഗണിക്കുമെന്നാണ് വിവരം. അനുവാദം ലഭിച്ചാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പിഴ ഈടാക്കിത്തുടങ്ങാനാണ് തീരുമാനം. സംസ്ഥാനത്താകെ 675 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.

കെൽട്രോൺ നേരിട്ടു സ്ഥാപിച്ച ക്യാമറകളിൽ നിന്ന് കഴിഞ്ഞ ഏപ്രിൽ മുതൽ ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ പിഴ ഈടാക്കാൻ കഴിഞ്ഞിട്ടില്ല. 30 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഓരോ ക്യാമറയും സ്ഥാപിച്ചത്. എഐ ക്യാമറകൾക്ക് പുറമേ റെഡ് ലൈറ്റ് വയലേഷൻ, പാർക്കിങ് വയലേഷൻ ഡിറ്റക്‌ഷൻ ക്യാമറകളും ഉൾപ്പെടെ 725 ഗതാഗത നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനായി 235 കോടി രൂപയാണ് സേഫ് കേരള പദ്ധതിയിൽ ചെലവഴിച്ചത്.

ആദ്യഘട്ടത്തി‍ൽ മോട്ടർ വാഹന വകുപ്പിന്റെ എം പരിവാഹൻ ആപ്പുമായി ക്യാമറകൾ ബന്ധിപ്പിക്കുന്നതിനും അനുബന്ധ ജോലികൾ പൂർത്തിയാക്കുന്നതിനും കാലതാമസം നേരിട്ടിരുന്നു. എന്നാൽ, കെൽട്രോൺ തന്നെ ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും സാങ്കേതിക ജോലികൾ പൂർത്തിയാക്കി ട്രയൽ റൺ നടത്തുകയും ചെയ്തു. പിന്നീട് കെൽട്രോണും മോട്ടർ വാഹന വകുപ്പും സംയുക്തമായി പൂർത്തിയാക്കേണ്ട പരിശോധനകൾ വൈകിയത് വീണ്ടും തിരിച്ചടിയായി.

ഈ കടമ്പയും കടന്ന് പദ്ധതി പ്രവർത്തനാനുമതിക്കായി ധനവകുപ്പിന്റെ മുന്നിലെത്തിയെങ്കിലും അന്തിമാനുമതി വീണ്ടും വൈകി. കെൽട്രോൺ തന്നെയാണ് ഇവയുടെ 8 വർഷത്തേക്കുള്ള അറ്റകുറ്റപ്പണികളും നിർവഹിക്കുന്നത്. പിഴത്തുക നിശ്ചിത വർഷം കെൽട്രോണിനു ലഭിക്കുന്ന തരത്തിലാണു പദ്ധതി .

2023, ഫെബ്രുവരി 3, വെള്ളിയാഴ്‌ച

വാഹനങ്ങളിലെ അഗ്നിബാധ !!

 വാഹനങ്ങളിലെ അഗ്നിബാധ

കണ്ണൂരിൽ ഇന്ന് ഉണ്ടായത് അത്യന്തം വേദനാജനകമായ അപകടമാണ്.

 വാഹനങ്ങളുടെ അഗ്നിബാധയുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പല തീപിടുത്തങ്ങളും നമ്മൾ തന്നെ ക്ഷണിച്ചു വരുത്തുന്നതാണ്.

പലപ്പോഴും അറിവില്ലായ്മയാണ് ഈ അപകടങ്ങളിലെ പ്രധാന വില്ലൻ. നിരുപദ്രവിയായി തോന്നുന്ന വണ്ടുകൾ പോലും അഗ്നിബാധക്ക് കാരണമാകുന്നുണ്ടെന്നതാണ് സത്യം.

*അഗ്നിബാധയുടെ പ്രധാന കാരണങ്ങൾ എന്താണെന്ന് നോക്കാം.

*⭕️ 1.ഫ്യൂവൽ ലീക്കേജ്*

കാലപഴക്കം മൂലവും ശരിയായ മെയിൻറനൻസിന്റെ അഭാവം നിമിത്തവും ഫ്യുവൽ ലൈനിൽ ലീക്കേജുകൾ സംഭവിക്കാം. 

ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളിൽ എലി മുതലായവയുടെ ആക്രമണം മൂലവും ഇന്ധനചോർച്ച ഉണ്ടാകാം.

ഗ്രാമപ്രദേശങ്ങളിലും മരങ്ങൾ ധാരാളമായി വളർന്നു നിൽക്കുന്ന പ്രദേശങ്ങളിലും വനാതിർത്തിയിലും ചില പ്രത്യേക തരം വണ്ടുകൾ റബ്ബർ കൊണ്ട് നിർമ്മിച്ച ഇന്ധന ലൈനിൽ വളരെ ചെറിയ ദ്വാരം ഇടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . ബയോ ഫ്യുവൽ ആയ എഥനോൾ അടങ്ങിയ ഇന്ധനങ്ങൾ ഉയോഗിക്കുന്ന വാഹനങ്ങളിലാണ് ഇത്തരത്തിൽ വണ്ടുകളുടെ ആക്രമണം കൂടുതൽ കണ്ടെത്തിയിട്ടുള്ളത്. മാരുതി വാഹനങ്ങളിൽ ഇത്തരത്തിലുള്ള ഉള്ള പരാതികൾ നിത്യ സംഭവങ്ങളാണ്. ചില വാഹനങ്ങളിൽ കാറ്റലിറ്റിക്‌ കൺവെർട്ടർ വാഹനത്തിൻറെ മധ്യഭാഗത്തായി താഴെ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഇത്തരത്തിലുള്ള ചെറിയ സുഷിരങ്ങളിൽ കൂടി വാഹനം ഓടിത്തുടങ്ങുമ്പോൾ സ്പ്രേ രൂപത്തിൽ വരുന്ന ഫ്യുവൽ വളരെ പെട്ടെന്ന് വാഹനം കത്തുന്നതിന് കാരണമാകാറുണ്ട്. ഏകദേശം 280 °C ആണ് പെട്രോളിന്റെ self ignition temperature( spark ഇല്ലാതെ തന്നെ കത്തുന്ന അവസ്ഥ ) ഡീസലിന്റെ 210°C ഉം എന്നാലും പെട്രോൾ ഡീസലിനെ അപേക്ഷിച്ച് പെട്ടെന്ന് vaporize ചെയ്യുന്നതിനാൽ കത്തുന്നതിനുള്ള സാധ്യത കൂടുതലാണ്. സൈലൻസറിന്റെയും exhaust സിസ്റ്റത്തിന്റേയും പല ഭാഗങ്ങൾ ഏകദേശം 600 മുതൽ 700 °C വരെ ചൂട് പിടിക്കുവാൻ സാധ്യതയുള്ള ഭാഗങ്ങളാണ് , അതിനാൽ തന്നെ ഈ ഭാഗത്ത് ഉണ്ടാവുന്ന ഫ്യുവൽ ലീക്കേജ് അത്യന്തം അപകടകരമാണ് . 

ഇന്ധന ലീക്കേജ് മാത്രമല്ല എൻജിൻ കമ്പാർട്ട്മെന്റിൽ ബ്രേക്ക് സ്റ്റീയറിംഗ് തുടങ്ങിയ സംവിധാനങ്ങളിലുള്ള ഫ്ളൂയിഡും ലീക്ക് ആകാനുള്ള സാധ്യതയുണ്ട്. ഗ്യാസ്കറ്റുകൾ, വാഷറുകൾ, റബ്ബർ റിങ്ങുകൾ എന്നിവയിലുണ്ടാകുന്ന പൊട്ടലുകളാണ് ലീക്കേജിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത്. ഇത്തരം ലീക്കേജുകൾ പെട്ടെന്ന് തീ പിടിത്തത്തിലേക്ക് നയിക്കില്ലെങ്കിലും ഒരിക്കൽ തീ പടർന്നാൽ അത് ഗുരുതരമാകുന്നതിന് കാരണമാകും മാത്രവുമല്ല ഇത്തരം ലീക്കേജ്കൾ മൂലം ഇന്ധന ലീക്കേജ് ശ്രദ്ധയിൽ പെടാതിരിക്കാനും കാരണമാകും.

*⭕️2.ഗ്യാസ് ലീക്കേജ്.*

LPG മുതലായവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ലീക്കേജിനുള്ള സാധ്യതകൾ കൂടുതലാണ്. സമീപകാലത്ത് പെട്ടെന്ന് തീ ആളിപ്പടർന്നുള്ള അപകടങ്ങളിലും പ്രത്യേകിച്ച് ഗ്യാസ് ആയി കൺവെർട്ട് ചെയ്തിട്ടുള്ള പഴയ പെട്രോൾ വാഹനങ്ങളിലും ഗ്യാസ് ലീക്കാണ് പ്രധാന വില്ലൻ. നിരന്തരമായ പരിചരണം ആവശ്യമുള്ളതാണ് ഇത്തരം വാഹനങ്ങൾ. ഈ വാഹനങ്ങളിൽ ഉപയോഗിച്ചിട്ടുള്ള എൽപിജി കൺവേർഷൻ കിറ്റിലെ solenoid valve, regulator/vaporizer, filter, gas tube, tank തുടങ്ങിയ എല്ലാ ഭാഗങ്ങളും വർഷത്തിലൊരിക്കൽ സർവീസ് ചെയ്യണമെന്നും ഗ്യാസ് ടാങങ്ക് അഞ്ചുവർഷം കൂടുമ്പോൾ പ്രഷർ ടെസ്റ്റ് നടത്തുകയും 15 വർഷം കഴിഞ്ഞാൽ മാറ്റണമെന്നുമാണ് ഗ്യാസ് സിലിണ്ടർ റൂൾസ് പ്രകാരം നിഷ്കർഷിച്ചിട്ടുള്ളത് എന്നാൽ എന്നാൽ ദൗർഭാഗ്യകരമെന്നു പറയട്ടെ പലരും ഇത് പിടിപ്പിച്ചുകഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കുക പോലും ഇല്ല . 

*⭕️3. അൾട്ടറേഷനുകൾ*

55/60 watts ബൾബുകൾ ഘടിപ്പിക്കുന്ന ഹോൾഡറുകളിൽ 100 - 130 വാട്ട് ഹാലജൻ ബൾബുകൾ ഘടിപ്പിച്ച് നിരത്തിലിറങ്ങുന്നവർ തീ ക്ഷണിച്ചു വരുത്തുന്നവരാണ്. കുറഞ്ഞ വാട്ടേജുള്ള ബൾബുകൾക്കായി ഡിസൈൻ ചെയ്തിട്ടുള്ള കനം കുറഞ്ഞ വയറുകളും പ്ലാസ്റ്റിക് ഹോൾഡറുകളിലുമാണ് പല രാജ്യങ്ങളും നിരാധനം ഏർപ്പെടുത്തിയിട്ടുള്ള 300 °C വരെ ചൂടാകാവുന്ന ഇത്തരം ബൾബുകൾ ഘടിപ്പിക്കുന്നത്. നിയമ വിധേയമല്ലാത്ത xenon / plasma HID ബൾബുകളും ബല്ലാസ്റ്റുകളും അധികതാപം സൃഷ്ടിക്കുന്നവയാണ്. മനസ്സിലാക്കേണ്ട വസ്തുത ഓവർ ഹിറ്റാകുന്നത് ഫ്യൂസ് ഉരുകുന്നതിലേക്ക് നയിക്കില്ല എന്നതാണ് , Short-circuit ആയാൽ മാത്രമെ fuse ഉരുകുകയുള്ളൂ എന്ന് മനസ്സിലാക്കണം. പലപ്പോഴും ഇങ്ങനെയുള്ള തീപിടുത്തം ആരംഭിക്കുന്നത് ഹെഡ് ലൈറ്റിൽ നിന്ന് ആണ് എന്നുള്ളതിന്റെ കാരണവും മറ്റൊന്നല്ല. കൂടുതൽ വാട്ടേജ് ഉള്ള ഹോണുകളും ലൈറ്റിന്റെ ആർഭാടങ്ങളും സ്പീക്കറുകളും എല്ലാം അഗ്നിക്ക് കാരണമാകാം. പല വാഹനങ്ങളിലും ഇത്തരം മോഡിഫിക്കേഷനുകൾക്ക് താഴ്ന്ന നിലവാരത്തിലുള്ള കനം കുറഞ്ഞ wiring കളാണ് ഉപയോഗിക്കാറ് എന്നതും വയർ കരിയുന്നതിനും തീപിടിത്തത്തിലേക്ക് നയിക്കുന്നതിനും ഇടയാക്കും.

വാഹന മാനുഫാക്ചററുടേതല്ലാത്ത വ്യാജ wiring harness കളും , coupling ന് പകരം വയർ പിരിച്ച് ചേർത്ത് ഘടിപ്പിക്കുന്നതും അപകടകരമാണ്. ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലിൽ നിന്ന് ഫ്യൂസ് ബോക്സ് വഴി അല്ലാതെ വലിക്കുന്ന ചെറിയ ഇലക്ടിക് വയറുകൾ പോലും വലിയ തീപിടുത്തത്തിലേക്ക് നയിച്ചേക്കാം എന്നതിനാൽ കർശനമായി ഒഴിവാക്കുക തന്നെ വേണം.

*⭕️4 ഫ്യൂസുകൾ:

വാഹന നിർമ്മാതാക്കൾ നിഷ്കർഷിച്ചിട്ടുള്ള ഫ്യൂസുകൾ മാറ്റി കൂടുതൽ കപ്പാസിറ്റിയുള്ള ഉള്ള ഫ്യൂസുകൾ ഘടിപ്പിക്കുന്നതും വയറുകളൊ, കമ്പിയൊ പകരം പിടിപ്പിക്കുന്നതും പ്രത്യേകിച്ച് പഴയ വാഹനങ്ങളിലും മറ്റും, തീപിടിത്ത സാദ്ധ്യത വർദ്ധിപ്പിക്കുന്നു. 

*⭕️5. ബാറ്ററികളും ചാർജിംഗ് സർക്യൂട്ടും:*

പഴയതും തകരാറുള്ളതുമായ ബാറ്ററികൾ പലപ്പോഴും തീ പിടിത്തത്തിന് കാരണമാകാറുണ്ട്. ചാർജിംഗ് സിസ്റ്റത്തിലെ തകരാറുകൾ നിമിത്തം ഓവർ ചാർജാക്കുന്നതും അതുമൂലം ഉത്പാദിപ്പിക്കപ്പെടുന്ന കൂടുതൽ അളവിലുള്ള അതീവ ജ്വലന സാധ്യതയുള്ള ഹൈഡ്രജൻ വാതകവും സ്ഫോടനത്തിന് കാരണമായേക്കാം. 

ഇടിയുടെ ആഘാതം മൂലവും ബാറ്ററി അഗ്നിബാധക്ക് കാരണമാകാം. ഇലക്ടിക് വാഹനങ്ങളിൽ ചിലതെങ്കിലും പ്രാരംഭ ഡിസൈൻ ഘട്ടങ്ങളിൽ തീപിടിത്ത സാധ്യത റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ആയത് മിക്കവാറും പരിഹാരം കാണാൻ നിർമ്മാതാക്കൾക്ക് കഴിഞ്ഞിട്ടുണ്ട് Tesla , Chevrolet volt എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. 

*⭕️6. കാറ്റലിറ്റിക് കൺവർട്ടറുകളും Exhaust സിസ്റ്റവും :*

സാധാരണയായി catolitic converter ന്റെ താപനില 600 °C മുതൽ 750 °C വരെയാണ് എന്നാൽ clogging മൂലമൊ സ്പാർക്ക് പ്ലഗിന്റെ തകരാർ നിമിത്തമൊ ഭാഗിക ജ്വലനം ഇവിടെ വച്ച് നടക്കുന്നതിനാൽ കാറ്റലിറ്റിക് കൺവർട്ടറിന്റെ താപനില വളരെ പെട്ടെന്ന് തന്നെ 1000°C മുകളിലേക്ക് ഉയരുന്നതിനും ഇതിനോട് ചേർന്ന് നിൽക്കുന്ന ഫ്ളോർ മാറ്റിലോ വയറുകളിലോ ഇന്ധന കുഴലുകളിലോ അഗ്നിബാധ ഉടലെടുക്കുന്നതിനും കാരണമാകും. Exhaust മാനിഫോൾഡിനെ സ്പർശിക്കുന്ന രീതിയിലുള്ള ഫ്യുവൽ ലൈനുകളും ഇലക്ട്രിക് ലൈനുകളും ഇന്ധന ലീക്കേജുകളും ശ്രദ്ധിക്കേണ്ട ഒന്നാണ് - 

7. കൂളിംഗ് സിസ്റ്റത്തിന്റെ തകരാർ:*

ലീക്കേജ് മൂലമൊ മറ്റ് യാന്ത്രിക തകരാർ മൂലമൊ കൂളിംഗ് സിസ്റ്റത്തിന് തകരാറുകൾ സംഭവിക്കുന്നതും , ലൂബ്രിക്കേഷൻ സിസ്റ്റത്തിന്റെ തകരാറുകളും എൻജിന്റെ താപനില വർദ്ധിക്കുന്നതിനും അതു മൂലം റബ്ബർ ഭാഗങ്ങൾ ഉരുകി തീപിടിത്തത്തിലേക്ക് നയിക്കാനും ഇടയുണ്ട്.

*⭕️8. കൂട്ടിയിടികളും മെക്കാനിക്കൽ തകരാറുകളും :*

കൂട്ടിയിടികൾ പലപ്പോഴും തീ പിടിത്തത്തിന് കാരണമാകാറുണ്ട്. ഇന്ധന ടാങ്കിലും ബാറ്ററിയിലും ഏൽക്കുന്ന ക്ഷതങ്ങൾ തീപിടിത്തത്തിലേക്ക് നയിച്ചേക്കാം. ടയർ പൊട്ടി റോഡിൽ ഉരഞ്ഞും അപകടം ഉണ്ടാകാം. വലിയ വാഹനങ്ങളിൽ പ്രൊപ്പല്ലർ ഷാഫ്റ്റ് പൊട്ടി ഇന്ധന ടാങ്കിൽ ഇടിച്ച് തീ പിടിത്തത്തിന് കാരണമാകാറുണ്ട്. കേരളത്തിലെ റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ പേർ മരിച്ച അതിദാരുണമായ പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ 44 പേർ കൊല്ലപ്പെടുകയും 22 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തത് ഇത്തരത്തിൽ ഒന്നാണ് . അപകടത്തിൽ പെട്ട പ്രണവം ബസിന്റെ പ്രൊപ്പല്ലർ ഷാഫ്റ്റ് പൊട്ടി ഡീസൽ ടാങ്കിൽ ഇടിച്ച് കത്തു പിടിച്ചതാണ് അപകടത്തെ ഇത്ര ഭീകരമാക്കിയത്. 

*⭕️9. പാർക്കിംഗ് സ്ഥലവും പരിസരങ്ങളും 

ഉണങ്ങിയ പുൽമൈതാനങ്ങളിൽ പാർക്ക് ചെയ്യുമ്പോൾ ചൂടുപിടിച്ച സൈലൻസറിൽ തട്ടി അഗ്നിബാധക്ക് കാരണമാകാം. ഏകദേശം 300 വാഹനങ്ങൾ അഗ്നിക്കിരയായ 2019 ലെ ബാംഗ്ലൂർ യാലഹങ്കയിലെ ഏയ്റോ ഇൻഡ്യ എയർഷോയിലെ തീ പിടിത്തം ഈ തരത്തിലുള്ള ഒന്നാണെന്നാണ് വിദഗ്ധർ കണ്ടെത്തിയത്. ചപ്പുചവറുകളും പ്ലാസ്റ്റിക് പേപ്പറുകളും കൂടി കിടക്കുന്ന ഇടങ്ങളും തീ പിടിത്തത്തിന് സാദ്ധ്യത ഉള്ള സ്ഥലങ്ങളിലും പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക തന്നെ വേണം. 

*⭕️10. തീപ്പെട്ടി / ലൈറ്റർ/സ്‌റ്റൗ എന്നിവയുടെ ഉപയോഗം :*

തീപ്പെട്ടിയൊ /ലൈറ്ററുകളൊ കത്തിച്ച് പിടിച്ചു കൊണ്ട് എൻജിൻ കംപാർട്ട്മെന്റൊ ഫ്യുവൽ ടാങ്കൊ ഫ്യുവൽ ലൈനുകളൊ പരിശോധിക്കുന്നതൊ റിപ്പയറിന് ശ്രമിക്കുന്നതൊ അപകടത്തിലേക്ക് നയിക്കാറുണ്ട്. ഇരുചക്ര വാഹനങ്ങളിലും മറ്റും സൈലൻസറിൽ സ്പർശിക്കുന്ന രീതിയിൽ പ്ലാസ്റ്റിക് ബാഗുകളും , തീ പിടിത്തത്തിലേക്ക് നയിച്ചേക്കാവുന്ന ഓയിലുകളും ഇന്ധനവും മറ്റും കൊണ്ടുപോകുന്നതും തീപിടിത്തത്തിന്റെ കാരണങ്ങളിൽ പെടുന്നു. 

*⭕️11. ആംബുലൻസുകൾ:*

ആംബുലൻസിന് തീ പിടിച്ച് രോഗി മരിച്ചതടക്കം നിരവധി സംഭവങ്ങൾ അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ ആണ് ഇതിലെ പ്രധാന വില്ലൻ. ഓക്സിജൻ കത്താൻ ആവശ്യമായ വാതകമാണെന്ന് എല്ലാവർക്കും അറിയാം എന്നാൽ അത് സ്ഫോടനത്തിന് തന്നെ കാരണമായേക്കാം എന്ന അറിവ് കുറവാണ്. സാധാരണയായി 21% ഓക്സിജനാണ് അന്തരീക്ഷത്തിൽ ഉണ്ടാവുക . എന്നാൽ അതി മർദ്ദത്തിലുള്ള ഓക്സിജൻ ടാങ്കിൽ നിന്നുള്ള ലീക്കേജ് പലപ്പോഴും ചെറിയ സ്പാർക്കിനെ വരെ വലിയ അഗ്നിബാധയിലേക്ക് നയിക്കും. 24 % അധികം ഓക്സിജൻ അന്തരീക്ഷ വായുവിലുണ്ടായുന്നത് പ്രവചനാതീതമായ ഫലമുളവാക്കും, അധിക മർദ്ദത്തിലുള്ള ഓക്സിജൻ ഓയിൽ,ഗ്രീസ്, റബ്ബർ എന്നിവയുമായി പ്രതിപ്രവർത്തിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 

സിലിണ്ടറുകൾ സാധാരണയായി ഇരുമ്പ് ബ്രാക്കറ്റുകൾ ഉപയോഗിച്ച് ഉറപ്പിച്ചിട്ടുണ്ടാവുമെങ്കിലും താൽക്കാലികമായി സിലിണ്ടർ വാഹനത്തിൽ എടുത്ത് വച്ച് പോകുന്നവരും ഉണ്ട് ഇത്തരം സാഹചര്യത്തിൽ വാഹനം ഇടിച്ചാലൊ വാഹനം ചെറുതായി ചെരിഞ്ഞാൽ പോലുമോ സിലിണ്ടർ മറിഞ്ഞ് വീണോ നിരങ്ങി നിങ്ങിയൊ റെഗുലേറ്ററുകൾകൾക്ക് തകരാർ സംഭവിച്ച് ഓക്സിജൻ ലീക്ക് സംഭവിക്കുയും അത് അഗ്നിബാധയിലേക്ക് നയിക്കുകയും ചെയ്യാം. 

*പരിഹാര മാർഗ്ഗങ്ങൾ*

⭕️• കൃത്യമായ ഇടവേളകളിൽ മെയിന്റനൻസ് ചെയ്യുക. രാവിലെ വാഹനം നിർത്തിയിട്ടിരുന്ന തറയിൽ ഓയിൽ ലീക്കേജ് ഉണ്ടൊ എന്ന് പരിശോധിക്കുന്നതും ദിവസത്തിൽ ഒരിക്കലെങ്കിലും ബോണറ്റ് തുറന്ന് പരിശോധിക്കുന്നത് ശീലമാക്കുക, സ്വകാര്യ വാഹനങ്ങളിലടക്കം ചെറിയ fire extinguisher എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സൂക്ഷിക്കുക.

 വാഹനത്തിന്റെ പുറം മാത്രമല്ല എൻജിൻ കംപാർട്ട്മെന്റ് വൃത്തിയാക്കി വക്കുന്നതും ശീലമാക്കുക ലീക്കേജ് കണ്ടെത്തുന്നതിനു മാത്രമല്ല ചെറിയ അഗ്നിബാധ ഗുരുതരമായുന്നത് തടയുന്നതിനും ഇത് ഉപകാരപ്പെടും.

⭕️• കൃത്യമായ ഇടവേളകളിൽ ഗ്യാസ് ലൈനുകളിൽ പരിശോധന നടത്തുകയും ഗ്യാസ് ലീക്ക് ഉണ്ടോയെന്ന് എന്ന് ഇടയ്ക്കിടെ പരിശോധിക്കുകയും ഗ്യാസിന്റെ ഗന്ധം അനുഭവപ്പെട്ടാൽ സർവീസ് സെൻററിൽ കാണിച്ച് റിപ്പയർ ചെയ്യുകയും ചെയ്യുക -

⭕️• വാഹന നിർമ്മാതാക്കൾ നിഷ്കർഷിച്ചിട്ടുള്ളതും നിയമവിധേയവുമായതുമായ പാർട്സുകൾ ഉപയോഗിക്കുന്നതും അനാവശ്യമായ ആൾട്ടറേഷനുകൾ ഒഴിവാക്കുകതന്നെ വേണം.

⭕️ ഇന്ധന കുഴലുകളും വയറുകളും കൃത്യമായി ക്ലിപ്പ് ചെയ്ത് ഉറപ്പിക്കണം.

⭕️• പാനൽ ബോർഡ് വാണിംഗ് ലാംപുകളും , മീറ്ററുകളും സദാ നിരീക്ഷിക്കുകയും കൃത്യമായ ഇടവേളകളിൽ കൂളന്റും എഞ്ചിൻ ഓയിലും മാറ്റുകയും ചെയ്യുക.


⭕️ വലിയ വാഹനങ്ങളിൽ പ്രൊപ്പല്ലർ ഷാഫ്റ്റിന് ഇരുമ്പ് ബ്രാക്കറ്റുകൾ ഘടിപ്പിക്കണം.

⭕️• കന്നാസിലും മറ്റും ഇന്ധനം വാങ്ങി സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും കർശനമായി ഒഴിവാക്കണം.

⭕️• വളരെ ചൂടുള്ള കാലാവസ്ഥയിൽ ഡാഷ് ബോർഡിൽ വച്ചിട്ടുള്ള വാട്ടർ ബോട്ടിലുകൾ ലെൻസ് പോലെ പ്രവർത്തിച്ച് (പ്രിസം ഇഫക്ട് ) സീറ്റ് അപ്ഹോൾസ്റ്ററിയും പ്ലാസ്റ്റിക് ഭാഗങ്ങളും തീ പിടിച്ചിട്ടുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

⭕️• വിനോദ യാത്രകളും മറ്റും പോകുമ്പോൾ സ്റ്റൗ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് വാഹനത്തിൽ വച്ചാകരുത്.

⭕️• വാഹനത്തിനകത്ത് ഇന്ധനം തീപ്പെട്ടി, ലൈറ്ററുകൾ, സ്പ്രേകൾ, സാനിറ്റൈസറുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ടുന്ന ശീലങ്ങളിൽ ഒന്നാണ്.

⭕️• ആംബുലൻസുകളിൽ ഓക്സിജൻ സിലിണ്ടറുകൾ കൃത്യമായി ബ്രാക്കറ്റുകൾ ഉപയോഗിച്ച് ഉറപ്പിക്കുകയും റെഗുലേറ്ററുകൾക്ക് തകരാറുകൾ ഇല്ല എന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.

⭕️• സാധാരണ കാറിന്റെ സീറ്റുകളും മറ്റും അഗ്‌നിബാധയെ ചെറുക്കുന്ന രീതിയിലുള്ള മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിക്കുക എന്നാൽ പെട്ടെന്ന് തീ ആളിപ്പിടിക്കുന്ന റെക്സിൻ കവറുകളും പോളിയസ്റ്റർ തുണി കവറുകളും അഗ്നി ആളിപ്പിടിക്കുന്നതിന് കാരണമാകാം എന്നതിനാൽ തന്നെ ഒഴിവാക്കേണ്ടതാണ്. 

സർവ്വോപരി ഡിഫൻസീവ് ഡ്രൈവിംഗ് രീതികൾ സ്വായത്തമാക്കുക എന്നതും പ്രധാനമാണ്

*🚒തീപിടിച്ചാൽ എന്തു ചെയ്യണം ?*

എത്രയും പെട്ടെന്ന് വാഹനം നിർത്തുകയും എൻഞ്ചിൻ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത് ഇത് മൂലംതീ പെട്ടെന്ന് പടരുന്നത് തടയാം മാത്രവുമല്ല വയറുകൾ ഉരുകിയാൽ ഡോർ ലോക്കുകൾ തുറക്കാൻ പറ്റാതെയും ഗ്ലാസ് താഴ്ത്താൻ കഴിയാതെയും കത്തുന്ന വാഹനത്തിനകത്ത് കുടുങ്ങിപ്പോകുന്ന അത്യന്തം അപകടകരമായ സാഹചര്യം ഉടലെടുക്കാം. ഇത്തരം സാഹചര്യത്തിൽ സൈഡ് ഗ്ലാസ് പൊട്ടിക്കാനുള്ള ശ്രമം നടത്തുന്നതാണ് എളുപ്പം സീറ്റിൽ കിടന്ന് കൊണ്ട് കാലുകൾ കൊണ്ട് വശങ്ങളിൽ ചവിട്ടി പൊട്ടിക്കാൻ ശ്രമിക്കണം . ചുറ്റിക പോലുള്ള ഉപകരണം വാഹനത്തിനകത്ത് കയ്യെത്താവുന്ന രീതിയിൽ സൂക്ഷിക്കുന്നത് ശീലമാക്കുക,

DCP type fire extinguisher ചില വാഹനങ്ങൾക്ക് നിർബന്ധമാണ്. പാസഞ്ചർ വാഹനങ്ങളിലെങ്കിലും ഇത് നിർബന്ധമായും വാങ്ങി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സൂക്ഷിക്കുന്നത് ശീലമാക്കുക. 

വാഹനത്തിലെ യാത്രക്കാരെ പുറത്തിറക്കിയാൽ ആദ്യം ചെയ്യേണ്ടത് ഫയർഫോഴ്സിനെ വിവരമറിയിക്കുക എന്നതാണ്. തീ നിയന്ത്രണാതീതമായതിന് ശേഷം അറിയിക്കുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് കാരണമാകും. 


ഫയർ extinguisher ഉപയോഗിച്ചൊ വെള്ളം ഉപയോഗിച്ചൊ തീ നിയന്ത്രിക്കുന്നത് ശ്രമിക്കാവുന്നതാണ്. ഇവ ലഭ്യമല്ലെങ്കിൽ പൂഴി മണ്ണും ഉപയോഗിക്കാം. തീ നിയന്ത്രണാതീതമായി മാറിയാൽ വാഹനത്തിന്റെ സമീപത്ത് നിന്ന് മാറി മറ്റ് വാഹനങ്ങൾ വരുന്നത് അങ്ങോട്ട് വരുന്നത് തടയുന്നതിന് ശ്രമിക്കണം. ഇന്ധന ടാങ്ക്, ടയർ എന്നിവ പൊട്ടിത്തെറിക്കാൻ സാധ്യത ഉള്ളതിനാൽ കുടുതൽ അപകടത്തിന് ഇത് ഇടയാക്കും. 

ഈ അറിവുകൾ വാഹനം ഉപയോഗിക്കുന്ന എല്ലാവരിലേക്കും എത്തിക്കുക...


Dilip Kumar KG

Motor vehicles Inspector

SRTO Perumbavoor

2023, ജനുവരി 22, ഞായറാഴ്‌ച

പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടെ ലിസ്റ്റ്

 

തിരുവനന്തപുരം ജില്ല
1. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്
2. SAT തിരുവനന്തപുരം
3. ജനറൽ ആശുപത്രി, തിരുവനന്തപുരം
4. ജനറൽ ആശുപത്രി, നെയ്യാറ്റിൻകര
5. താലൂക്ക് ആസ്ഥാന ആശുപത്രി, വിതുര
6. സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം
7. ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്
കൊല്ലം ജില്ല
1. ജില്ലാ ആശുപത്രി, കൊല്ലം
2. താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര
3. താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ
4. താലൂക്ക് ആസ്ഥാന ആശുപത്രി, ശാസ്താംകോട്ട
5. താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി
6. സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി
7. ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി
8. സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ
9. ഉപാസന ഹോസ്പിറ്റൽ, കൊല്ലം
10. ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം
11. സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം
12. ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം
പത്തനംതിട്ട ജില്ല
1. ജനറൽ ആശുപത്രി, പത്തനംതിട്ട
2. ജനറൽ ആശുപത്രി, അടൂർ
3. ജനറൽ ആശുപത്രി, തിരുവല്ല
4. ജില്ലാ ആശുപത്രി, കോഴഞ്ചേരി
5. താലൂക്ക് ആസ്ഥാന ആശുപത്രി, റാന്നി
6. താലൂക്ക് ആസ്ഥാന ആശുപത്രി, മല്ലപ്പള്ളി
7. പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല
8. ഹോളിക്രോസ് ആശുപത്രി, അടൂർ
9. തിരുവല്ല മെഡിക്കൽ മിഷൻ
ആലപ്പുഴ ജില്ല
1. ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ്
2. ജില്ലാ ആശുപത്രി, മാവേലിക്കര
3. താലൂക്ക് ആസ്ഥാന ആശുപത്രി, ചേർത്തല
4. താലൂക്ക് ആസ്ഥാന ആശുപത്രി, ചെങ്ങന്നൂർ
5. കെ സി എം ആശുപത്രി, നൂറനാട്
കോട്ടയം ജില്ല
1. കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്
2. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം
3. ജനറൽ ആശുപത്രി, കോട്ടയം
4. ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി
5. സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി
6. താലൂക്ക് ആസ്ഥാന ആശുപത്രി, വൈക്കം
7. കാരിത്താസ് ആശുപത്രി
8. ഭാരത് ഹോസ്പിറ്റൽ, കോട്ടയം
ഇടുക്കി ജില്ല
1. ജില്ലാ ആശുപത്രി, പൈനാവ്
2. താലൂക്ക് ആസ്ഥാന ആശുപത്രി, തൊടുപുഴ
3. താലൂക്ക് ആസ്ഥാന ആശുപത്രി, നെടുംകണ്ടം
4. താലൂക്ക് ആസ്ഥാന ആശുപത്രി, പീരുമേട്
5. താലൂക്ക് ആസ്ഥാന ആശുപത്രി, അടിമാലി
6. പ്രാഥമിക ആരോഗ്യ കേന്ദ്രം, പെരുവന്താനം
എറണാകുളം ജില്ല
1. സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി
2. ജനറൽ ആശുപത്രി, എറണാകുളം
3. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി
4. നിർമ്മല ആശുപത്രി, മൂവാറ്റുപുഴ (ഇപ്പോൾ ഈ സൗകര്യം ലഭ്യമല്ല)
5. മാർ ബസേലിയോസ് ആശുപത്രി, കോതമംഗലം (ഇപ്പോൾ ഇല്ല)
6. ചാരിസ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ
7. ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി
8. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം
9. ആസ്റ്റർ മെഡിസിറ്റി, എറണാകുളം
10. അമൃത മെഡിക്കൽ കോളേജ്, എറണാകുളം
11. ലേക് ഷോർ ഹോസ്പിറ്റൽ, എറണാകുളം
12. സെൻറ് ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം
13. താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂർ

ഇൻഷുറൻസ് കമ്പനികളും ഗതാഗത വകുപ്പും !!

 2022 may 1 മുതൽ, കോടതിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച്, ഇൻഷുറൻസ് കമ്പനികളും ഗതാഗത വകുപ്പും ഇനിപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കും:

1. അനുവദനീയമായ സംഖ്യയുടെ പരിധിയിൽ കവിഞ്ഞ് ഓട്ടോ റിക്ഷയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഇൻഷുറൻസ് പോളിസിയുടെ ആകസ്മികമായ ഒരു ക്ലോസിലും പരിരക്ഷ ലഭിക്കില്ല.
2. മുകളിൽ പറഞ്ഞ നിബന്ധനകൾ ഇരുചക്ര വാഹന യാത്രക്കാർക്കും ബാധകമാണ്.
3. ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നത് ഇൻഷുറൻസ് പോളിസിയുടെ പരിധിയിൽ വരില്ല.
4. റോഡിന്റെ തെറ്റായ വശത്ത് വാഹനം ഓടിക്കുന്നത് മൂലം എന്തെങ്കിലും അപകടം സംഭവിച്ചാൽ, തെറ്റായ വശത്ത് വാഹനമോടിക്കുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കില്ല, വലത് വശത്ത് വാഹനം ഓടിച്ചവർക്കെതിരെ ഒരു കേസും രജിസ്റ്റർ ചെയ്യില്ല.
5. മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് ഇൻഷുറൻസ് പോളിസിയിൽ പരിരക്ഷ ലഭിക്കില്ല, കൂടാതെ വാഹനത്തിന് ഉണ്ടാകുന്ന നാശനഷ്ടത്തിനും നഷ്ടപരിഹാരം നൽകില്ല.
6. തെറ്റായ വശത്തുകൂടി വാഹനമോടിച്ചതു മൂലമാണ് അപകടം സംഭവിക്കുന്നതെങ്കിൽ, ഉടമയിൽ നിന്നോ അയാളുടെ സ്വത്തുക്കളിൽ നിന്നോ 20 ലക്ഷം രൂപ വരെ തുക ഈടാക്കുകയും പരിക്കേറ്റവർക്ക് നൽകുകയും ചെയ്യും. അടക്കാൻ കഴിയുന്നില്ലെങ്കിൽ 14 വർഷം വരെ തടവ്.
7. വാഹനങ്ങൾ ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിച്ച് അപകടങ്ങൾ സൃഷ്ടിക്കുന്നവർക്കും മേൽപ്പറഞ്ഞ ശിക്ഷ ബാധകമാണ്.
8. മേൽപ്പറഞ്ഞ കേസുകളിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും.
9. മേൽപ്പറഞ്ഞ കേസുകളിലൊന്നും ഉചിതമായ നടപടി സ്വീകരിക്കാത്തതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ, തൊഴിലുടമയിൽ നിന്ന് ഒരു ആനുകൂല്യവും കൂടാതെ മൂന്ന് വർഷത്തേക്ക് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യും.
10. മേൽപ്പറഞ്ഞ നിയമങ്ങൾ നിർദ്ദിഷ്ട വേഗത പരിധിയിൽ കൂടുതൽ വേഗത്തിൽ ഓടിക്കുന്ന വാഹനങ്ങൾക്കും ബാധകമാണ്.
11. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവർക്ക് ഒരിക്കലും നഷ്ടപരിഹാരം നൽകില്ല.
ഈ അംഗീകൃത നിയമങ്ങൾ നിങ്ങളുടെ കുടുംബത്തിലെ യുവതലമുറയ്ക്കും സുഹൃത്തുക്കളോടും,ബന്ധുക്കൾക്കളോടും , നിങ്ങളുമായി ബന്ധമുള്ളവരോടും,പാലിക്കുവാൻ നിർബന്ധിക്കുക. വലിയ വിപത്തുകളിൽ നിന്നും അവരെയും സംരക്ഷിക്കുക അഭിവാദനങ്ങളോടെ.