ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2022, ഒക്‌ടോബർ 22, ശനിയാഴ്‌ച

Liquid petroleum transportation risk and carrying [public awareness post ]

ഘര രൂപത്തിലുള്ള വസ്തുക്കൾ കയറ്റിയ വണ്ടികൾ ഓടിക്കുന്ന പോലെ അല്ല ദ്രാവക രൂപത്തിലുള്ള വസ്തുക്കൾ കയറ്റിക്കൊണ്ടു പോകുന്ന വണ്ടികൾ ഓടിക്കുന്നത്. അത് ചെറിയ വണ്ടികൾ ആണെങ്കിലും വലിയ വണ്ടികൾ ആണെങ്കിലും മേൽപറഞ്ഞ കാര്യം സമമാണ്. പിന്നെ ടാങ്കർ ലോറികൾ ഓടിക്കുന്നവർ വളരെ മാന്യമായി വാഹനം ഒടിച്ചുപോകുന്നവരാണ് എന്നാണ് എൻ്റെ അഭിപ്രായം. അത് എൻ്റെ അനുഭവം. പിന്നെ ടാങ്കർ ലോറികൾ പോകുമ്പോൾ അതിൻ്റെ പിറകിൽ കിടന്നു ഹോൺ അടിച്ചു ബുദ്ധിമുട്ടിക്കുന്ന ചിലർ മനസ്സിലാക്കേണ്ട ഒരു കാര്യം അവർക്ക് സുരക്ഷിതം എന്ന് തോന്നുന്ന സ്ഥലങ്ങളിൽ മാത്രമേ അവർ ഓവർടേക്ക് ചെയ്യാൻ അനുവദിക്കൂ. കാരണം അതിനുള്ളിൽ ഇരിക്കുന്ന വസ്തുവിനെ കുറിച്ച് നല്ല ബോധ്യം ഉള്ളതുകൊണ്ടാണ് എന്ന് മനസ്സിലാക്കുക. അതെന്താണ് എന്ന് വെച്ചാൽ ഓവർടേക്ക് ചെയ്യുന്ന വണ്ടി കയറിപോകാൻ കഴിയാതെ അവരുടെ വണ്ടിയിൽ ഇടിച്ചാലും മുന്നിൽ കയറി ബ്രേക്ക് ചെയ്താലും അവർക്ക് പെട്ടെന്ന് വെട്ടിച്ച് മാറ്റാൻ കഴിയില്ല അപകടം ഉണ്ടാവും.. ദ്രവ രൂപത്തിലുള്ള വസ്തുക്കൾ ഓളം വെട്ടി വണ്ടി മറിയാനും മറ്റുമുള്ള സാധ്യതകൾ കൂടുതലാണ്. ഇനിയെങ്കിലും ടിപ്പെറിൻ്റെം ബസിൻ്റെം മുന്നിൽ കിടന്നു കളിക്കുന്ന കളികൾ ടാങ്കർ ലോറികളിലും മുന്നിൽ കിടന്നു കളിക്കതിരിക്കുക. അത് ഓടിക്കുന്നവരുടെ വരവും കാത്തിരിക്കുന്ന കുടുംബവും കൂട്ടികളുമുണ്ട്.നിങ്ങൾക്കും ഉണ്ട് എന്ന് മനസ്സിലാക്കുക...

ഒരു ലക്ഷം രൂപ BMWവിൽ പറഞ്ഞ പണി 5000 രൂപയ്ക്കു പരിഹരിച്ച കോഴിക്കോട്ടെ പഹയൻ

 Hi, I am Suresh from Suresh Drives, I am a Luxury Car Evaluator & Luxury used car Consultant, Previously working with Mercedes-Benz & Toyota more than 10years of experience, I am located in Calicut Town-Kerala, I provide service across Kerala, My service’s are

: Used Car inspection
: Car Scaning
: Finding Hidden accident works with HighTec tools
: Finding Good Used Cars for my Clients
: Selling my Clients cars at Market Rate “Customer
to Customer”
: Helping my clients in price negotiation
: Helping my Clients in Deal closing

Mob Call - +91 8330881213
E-Mail- Sureshdrives@gmail.com


XBM Kozhikode Pavangad Roshith - 9847737244

More videos need to see click here

2022, ഒക്‌ടോബർ 9, ഞായറാഴ്‌ച

റോഡ് സുരക്ഷക്കായി നമുക്ക് അണിചേരാം .....

 പരിമിതമായ  വിസ്തൃതിയും അതിലേറെ ജനനിബിഢവുമായതും ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാളധികം വാഹന ബാഹുല്യവുമുള്ള നമ്മുടെ കൊച്ച് സംസ്ഥാനത്ത്  ഒന്നരക്കോടിയിൽ അധികം വാഹനങ്ങളും അതിലധികം ഡ്രൈവർമാരുമുണ്ട് എന്നാണ് കണക്ക്, അതുകൊണ്ട് തന്നെ അപകടത്തിലേക്കുള്ള അതിർവരമ്പുകൾ തുലോം നേർത്തതാണ്.  ബഹുഭൂരിപക്ഷം ആളുകളും നിയമങ്ങൾ അനുസരിക്കുന്നവരാണെങ്കിലും ഒരു നിമിഷത്തെ അശ്രദ്ധ സ്വന്തം ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയേക്കാം ... പരിമിതമായ എൻഫോഴ്സ്മെന്റ് ജീവനക്കാർ മാത്രമുള്ള സാഹചര്യത്തിൽ റോഡ് ഉപയോഗിക്കുന്ന ഒരോ പൗരന്റേയും ഉത്തരവാദിത്വമാണ്  അപകടത്തിനായി കാത്തിരിക്കാതെ അപകട സാധ്യതകളെ ഒഴിവാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നത്.

വാഹനങ്ങളിലെ അനധികൃത രൂപ മാറ്റങ്ങളും, റോഡിലെ അഭ്യാസ പ്രകടനങ്ങളും, മത്സരയോട്ടവും റോഡ് സുരക്ഷക്ക് എന്നും ഭീഷണിയാണ്. ഇത്തരം നിയമലംഘനങ്ങൾ അത്തരം പ്രവൃത്തി ചെയ്യുന്നവരെയും ആ നിരത്തിലെ മറ്റു റോഡുപയോക്താക്കളെയും ആണ് അപകടത്തിലാക്കുന്നത്.  പലപ്പോഴും അമിത വേഗതക്കും രൂപമാറ്റം വരുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളും ഉണ്ടാകുന്നു എന്നത് ദുഃഖകരമാണ്.

 ഇത്തരം നിയമ ലംഘകർ റോഡ് സുരക്ഷക്ക് ഉയർത്തുന്ന ഭീഷണിക്കു പുറമെ  തീവ്ര ശബ്ദവും വെളിച്ചവും ശിശുക്കൾ മുതൽ വയോധികർ വരെയുള്ള പൊതു സമൂഹത്തിന് കനത്ത ആരോഗ്യ ഭീഷണി കൂടിയാണ് ഉയർത്തുന്നത്. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനം കൊണ്ടു മാത്രം ഇത്തരം നിയമ ലംഘനങ്ങൾ പൂർണ്ണമായി തടയാനാവില്ല. സ്വയം റോഡ് സംസ്കാരം പാലിക്കുന്നതിനോടൊപ്പം  ലഹരിക്കെതിരെ എന്നതു പോലെ റോഡ് അപകടങ്ങൾക്ക് കാരണമായേക്കാവുന്ന വിപത്തുക്കൾക്കെതിരെ പ്രതികരിക്കുകയും അതിന് പ്രോത്സാഹനം നൽകുന്ന ഒരു പ്രവർത്തികളിലും ഏർപ്പെടാതെയും എല്ലാ ജനങ്ങളും അവരവരുടേതായ പങ്ക് നിർവ്വഹിക്കേണ്ടത് വർത്തമാന കാലത്തിൻ്റെ ആവശ്യമാണ്.

റോഡ് സുരക്ഷക്കക്ക് ഭീഷണിയാകുന്ന രൂപമാറ്റങ്ങൾ വരുത്തുക, സൈലൻസറുകളും ഹോണുകളും മാറ്റി അതി തീവ്ര ശബ്ദം പുറപ്പെടുവിക്കുക, തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ലൈറ്റുകൾ ഘടിപ്പിക്കുക,പൊതു നിരത്തുകളിൽ അഭ്യാസം പ്രകടനം / മൽസരയോട്ടം  നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക  തുടങ്ങിയ സുരക്ഷക്കും സ്വൈര ജീവിതത്തിനും ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെ /ഡ്രൈവർമാരെ പറ്റിയുള്ള വിവരങ്ങൾ ഫോട്ടോകൾ / ചെറിയ വീഡിയോകൾ സഹിതം അതത് ജില്ലകളിലെ എൻഫോഴ്സ്മെൻ്റ് ആർ ടി ഒ മാരെ വാട്സ് അപ്പിൽ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ പേരു വിവരങ്ങൾ  രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്നും ഉറപ്പ് നൽകുന്നു.

വിവരങ്ങൾ വാട്സ് അപ്പിൽ  അറിയിക്കേണ്ട മൊബൈൽ നമ്പരുകൾ താഴെ ചേർക്കുന്നു.

1. തിരുവനന്തപുരം - 9188961001

2. കൊല്ലം - 9188961002

3. പത്തനംതിട്ട - 9188961003

4. ആലപ്പുഴ - 9188961004

5. കോട്ടയം - 9188961005

6.ഇടുക്കി - 9188961006

7. എറണാകുളം - 9188961007

8. തൃശൂർ - 9188961008

9. പാലക്കാട് - 9188961009

10. മലപ്പുറം - 9188961010

11. കോഴിക്കോട് - 9188961011

12. വയനാട് - 9188961012

13. കണ്ണൂർ - 9188961013

14. കാസർകോട് - 9188961014

മേൽപ്പറഞ്ഞ നിയമ ലംഘനങ്ങളുടെ ഫോട്ടോ /വീഡിയോ കളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാശംകൾ കൂടി ഉൾപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നു...

2022, ഒക്‌ടോബർ 5, ബുധനാഴ്‌ച

കൃഷിയിൽ ഉപയോഗിക്കുന്ന ലോകത്തിലെ No.1 ടെക്നോളജി.

 ഏറ്റവും കുറഞ്ഞ ചിലവിൽ ജൈവ വളങ്ങളും കീടനാശിനികളും ലഭിക്കാൻ താത്പര്യമുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.Contact Derin I Akkara Mob:+91 9388 961 561


എന്തുകൊണ്ടാണ്  NETSURF പഠിച്ചവർ ഇത് വിട്ടു പോകാത്തത്.

അതിനാലാണ് ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പിന്തുടരുന്ന USA ഈ ഇന്ത്യൻ ഫോർമുലയെ No.1 ആയി അംഗീകരിച്ചത്.

കൃഷിക്ക് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ

1. Stimrich- ചെടികളിൽ നിന്ന് തന്നെ ഇത് നിർമ്മിച്ചതായതിനാൽ ചെടികൾ അപ്പാടെ ഇത് ആഗിരണം ചെയ്ത് ഉയർന്ന വിളവ് തരുന്നു.ഇലയിലാണ് പ്രയോഗിക്കുന്നത്. അതിനാൽ വേഗം ഫലം കിട്ടും.

2. S-h-e-t അഞ്ച് ടൺ ചാണകത്തിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകളാണ് ഇതിൽ ഒരു ലിറ്ററിൽ അടങ്ങിയിരിക്കുന്നത്.അതിനാൽ ഏറ്റവും നല്ല അടിവളമാണ്.മണ്ണിലാണ് പ്രയോഗിക്കുന്നത്.

3. NPK - നൈട്രജൻ, പൊട്ടാസ്യം, ഫോസ്ഫറസ് ഇവയെ മണ്ണിൽ നിന്ന് ചെടികൾക്ക് അനുകൂലമായി വലിച്ചെടുക്കാൻ സാധിക്കുന്ന തരത്തിലാ ക്കുന്ന ബാക്ടീരിയകളാണിത്.മണ്ണിലാണ് പ്രയോഗിക്കുന്നത്.

4. Wrapup -ചെടികൾക്ക് ഉണ്ടാകുന്ന ഫംഗസ് ബാധയെ ഏറ്റവും നല്ല രീതിയിൽ തടയാൻ പറ്റുന്ന ഇത് ചെടികളിൽ നിന്ന് തന്നെ ഉല്പാദിപ്പിച്ചതാണ്. ചെടിയുടെ ഇലകളിലാണ് ഉപയോഗിക്കുന്നത്

5. Intact -ചെടികളെ ബാധിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്ന, ചെടികളിൽ നിന്ന് തന്നെ നിർമ്മിച്ചതാണിത്.ചെടികളുടെ ഇലകളിലാണ് ഉപയോഗിക്കുന്നത്.

എല്ലാം 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കണം.

വരുന്ന 6 മാസത്തിനുള്ളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഇത് വിറ്റഴിക്കപ്പെടും.

5 ടൺ ചാണകത്തിന് തുല്യം

1 ലിറ്റർ S.H.E.T.

( ഇസ്രായേൽ Bio-Nano Technology ൽ നിർമ്മിച്ചത്, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്ക് Grade 1 product ആയി കയറ്റുമതി ചെയ്യുന്നത് )

5 ടൺ ചാണകം കൃഷി സ്ഥലത്ത് എത്തിക്കാനും വിളകളുടെ ചുവട്ടിൽ ഇടാനുമുള്ള ചിലവ് കണക്കാക്കുക

1. ചാണകം ഉള്ള സ്ഥലത്തു നിന്നും ചുമന്നുകയറ്റാനുള്ള കൂലി

2. വണ്ടി വാടക

(മറ്റു വസ്തുക്കൾ കയറ്റുന്നതിനെക്കാൾ വാടക കൂടുതൽ ആയിരിക്കും)

3. ഇറക്കി കൂലി

4. വിളകളുടെ ചുവട്ടിലേക്ക് ചുമന്നിടുന്ന കൂലി.

(5 ടൺ ചാണകം ചുമന്നിടാൻ എത്ര പേർ വേണ്ടി വരും)

S. H. E. T

(Soil Health Enhancement Technology)

2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി മണ്ണിൽ ഒഴിച്ച് കൊടുക്കാം

1 ലിറ്ററിന് വില : 1200/-

2022, ഒക്‌ടോബർ 4, ചൊവ്വാഴ്ച

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സ ധനസഹായത്തിന് അപേക്ഷിക്കാം

വാർഷിക വരുമാനം 2 ലക്ഷത്തിൽ താഴെയുള്ള മാരക രോഗങ്ങൾ (കിഡ്നി, കാൻസർ, കരൾ, ഹൃദയം,അവയവം മാറ്റിവെക്കൽ ,ഗുരുതരമായ അപകടങ്ങൾ. തുടങ്ങിയ അസുഖങ്ങൾ ),പിടിപ്പെട്ട് ചികിൽസയിൽ കഴിയുന്നവർക്ക് മുഖ്യമന്ത്രിയുടെ ചികിൽസ ധനസഹായം ലഭിക്കും.

ചികിൽസ ധനസഹായത്തിനുള്ള അപേക്ഷ എം.എൽ.എ ഓഫീസിൽ ലഭ്യമാണ്. ആവശ്യക്കാർക്ക് മെയിൽ മുഖേനയോ ,വാട്സ് ആപ്പ് മുഖേനയോ അയച്ചുകൊടുക്കുന്നതാണ്.

അപേക്ഷ ഫോറം ,ചികിൽസിക്കുന്ന ഡോകടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്, (അപേക്ഷയുടെ കൂടെയുണ്ട് മാതൃക. മെഡിക്കൽ സർട്ടിഫിക്കറ്റിൽ റൗണ്ട് സീൽ, ഒപ്പ്, റജിസട്രേഷൻ നമ്പർ ,തിയ്യതി എന്നിവ വേണം. ) കൂടാകെ ' ആധാർ കാർഡിൻ്റ കോപ്പി, ബാങ്ക് പാസ് ബുക്ക് കോപ്പി ( നാഷനലൈസ്ഡ് ബാങ്ക്) ,റേഷൻ കാർഡ് കോപ്പി ,എന്നിവ വേണം.

ഒരു അസുഖത്തിന് സഹായം ലഭിച്ചാൽ അതേ അസുഖത്തിന് 2 വർഷം കഴിഞ്ഞാൽ മാത്രമേ വീണ്ടും സഹായം ലഭിക്കുകയുള്ളൂ.

ഡോക്ടർ രേഖപ്പെടുത്തുന്ന മെഡിക്കൽ സർട്ടിഫിക്കിലെ ചികിത്സ ചെലവിൻ്റ അടിസ്ഥാനത്തിലാണ് ബഹുമുഖ്യമന്ത്രി ധനസഹായം അനുവദിക്കുന്നത്.

അപേക്ഷ  cmo.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈൻ മുഖേനെയോ ,എം എൽ എ യുടെ കവറിംഗ് ലെറ്ററോടു കൂടി എം.എൽ എ ഓഫീസ് വഴിയോ അയക്കാവുന്നതാണ്.

അപകട മരണം സംഭവിച്ചവർക്ക് 1 ലക്ഷം രൂപയും, അവയവ മാറ്റ ശസ്ത്രക്രിയയക്ക് 3 ലക്ഷം രൂപയും ധനസഹായം ലഭിക്കും.


ഇലക്‌ട്രിക് വാഹനം ഉപയോ​ഗിക്കുന്നവരാണോ?; എങ്കില്‍ പൊട്ടിത്തെറി ഒഴിവാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക


ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ചുണ്ടാകുന്ന അപകടങ്ങളെ കുറിച്ച്‌ നിരവധി സംഭവങ്ങളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

കമ്ബനികള്‍ ബാറ്ററി സാങ്കേതികവിദ്യ പരിഷ്‌കരിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചുവരികയാണ്. അതുവരെ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വാഹനനിര്‍മ്മാതാക്കള്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ നിര്‍മ്മിച്ചുവരുന്നത്.

നിലവില്‍ ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററി പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കാന്‍ ഉപഭോക്താക്കളും ഏറെ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ്. 

*ഇത്തരം പൊട്ടിത്തെറി ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ക്കും ചില മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിക്കും. അവ ഇതൊക്കെയാണ്.*

* കടുത്ത ചൂടില്‍ നിന്ന് വാഹനത്തെയും ബാറ്ററിയെയും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം

* വെയിലത്ത് വാഹനം നിര്‍ത്തിയിട്ടില്ല എന്ന് ഉറപ്പാക്കണം

* ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് അംഗീകൃത ചാര്‍ജറാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തണം

* ഇലക്‌ട്രിക് വാഹനം ഓടിച്ച്‌ എത്തി ഉടനെ തന്നെ ബാറ്ററി ചാര്‍ജ് ചെയ്യരുത്. വാഹനം തണുക്കാന്‍ സമയം നല്‍കണം

* ബാറ്ററി കെയ്‌സില്‍ എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്. ഇത്തരത്തില്‍ കേടുപാടുകള്‍ ഏതെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ തന്നെ ബാറ്ററി നിര്‍മ്മാതാക്കളെ അറിയിക്കേണ്ടതാണ്.

* ഫാസ്റ്റ് ആയി ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കണം. ഫാസ്റ്റ് ആയി ചാര്‍ജ് ചെയ്യുന്നത് ഓവര്‍ ഹീറ്റാകാനും തീപിടിക്കാനുമുള്ള സാധ്യത വര്‍ധിപ്പിച്ചേക്കാം.


നൂറ് രൂപയ്ക്ക് അടിച്ചാൽ പെട്രോള്‍ കുറയുമോ?'; വിശദീകരണവുമായി ലീഗല്‍ മെട്രോളജി വകുപ്പ്

തിരുവനന്തപുരം: 100, 200 രൂപ എന്നിങ്ങനെ 'റൗണ്ട് ഫിഗറില്‍' ഇന്ധനം നിറച്ചാല്‍ പമ്പുകാരുടെ തട്ടിപ്പിന് ഇരയാവുമെന്നും അളവു കുറയുമെന്നുമുള്ള ചിന്ത തെറ്റെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്.  അളവ് കുറവായിരിക്കും എന്ന് കരുതി പലരും റൗണ്ട് ഫിഗറില്‍ അല്ലാതെ ഇന്ധനം നിറയ്ക്കുന്നതില്‍ ശാസ്ത്രീയ അടിത്തറയില്ലെന്നും ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.

റൗണ്ട് ഫിഗറില്‍ അല്ലാതെ ഇന്ധനം നിറയ്ക്കാന്‍ ചിലര്‍ മുന്നോട്ടുവെയ്ക്കുന്ന സിദ്ധാന്തത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ല. ഓരോ പെട്രോള്‍ പമ്പിലെയും ഇന്ധനം നിറയ്ക്കാന്‍ ഉപയോഗിക്കുന്ന നോസിലിന്റെ കൃത്യത ഉറപ്പുവരുത്തിയിട്ടുണ്ട്. എണ്ണ വിതരണ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്താണ് നോസിലിന്റെ കാലിബറേഷന്‍ നടത്തിയിട്ടുള്ളതെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് പറയുന്നു.

അഞ്ചുലിറ്റര്‍ വീതമാണ് നോസിലുകള്‍ കാലിബറേറ്റ് ചെയ്തിരിക്കുന്നത്. 30 സെക്കന്‍ഡില്‍ അഞ്ചുലിറ്റര്‍ പെട്രോളോ ഡീസലോ വിതരണം ചെയ്യാന്‍ കഴിയുമെന്ന നിലയിലാണ് കാലിബറേഷന്‍. ഇപ്രകാരം ഒരു മിനിറ്റില്‍ പത്തുലിറ്റര്‍ ഇന്ധനം വിതരണം ചെയ്യാന്‍ സാധിക്കും. അതിനാല്‍ തട്ടിപ്പിനുള്ള സാധ്യത കുറവാണെന്നും ലീഗല്‍ മെട്രോളജി വകുപ്പ് അറിയിക്കുന്നു.

ഡിജിറ്റല്‍ സെറ്റിങ്ങ് ആണ് എന്ന് കരുതിയാണ് റൗണ്ട് ഫിഗറില്‍ അല്ലാതെ പെട്രോള്‍ അടിക്കാന്‍ ഉപഭോക്താക്കളില്‍ ഒരു വിഭാഗത്തെ പ്രേരിപ്പിക്കുന്ന ഘടകം. എന്നാല്‍ ഇതിന് യാതൊരുവിധ അടിസ്ഥാനവുമില്ല. ഒരു ലിറ്റര്‍ ഇന്ധനമാണ് ആവശ്യപ്പെടുന്നതെങ്കില്‍ 30 സെക്കന്‍ഡിന്റെ അഞ്ചില്‍ ഒരു ഭാഗമാണ് ഉപയോഗിക്കുന്നത്. റൗണ്ട് ഫിഗറില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ കൃത്രിമം നടത്താന്‍ ഒരു സാധ്യതയുമില്ല. 110,125 എന്നിങ്ങനെ റൗണ്ട് ഫിഗറില്‍ അല്ലാതെ ഇന്ധനം നിറച്ചാല്‍ കൃത്യമായി വിതരണം ചെയ്യുമെന്ന ധാരണ തെറ്റാണെന്നും ലീഗല്‍ മെട്രോളജി വകുപ്പ് അറിയിച്ചു.

തെറ്റായ അളവിലാണ് നോസില്‍ ക്രമീകരിച്ചിരിക്കുന്നതെങ്കില്‍ മാത്രമാണ് ഇതിന് സാധ്യതയുള്ളൂ. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നും ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. നോസിലില്‍ കൃത്രിമം കാണിച്ചാല്‍ റൗണ്ട് ഫിഗറില്‍ അല്ലാതെ ഇന്ധനം നിറച്ചാലും തട്ടിപ്പിന് ഇരയാക്കപ്പെടും. ഒടിപി അടിസ്ഥാനമാക്കിയാണ് പെട്രോള്‍ വിതരണം നടക്കുന്നത്. സെയില്‍സ് ഓഫീസര്‍, ടെറിട്ടറി മാനേജര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ക്കെല്ലാം ഒടിപി ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് നോസില്‍ ക്രമീകരിച്ച് പെട്രോള്‍ വിതരണം നടക്കുന്നതെന്നും ലീഗല്‍ മെട്രോളജി .

2022, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

വാഹനമുണ്ട് ഡ്രൈവറില്ലപരിഹാരമുണ്ട്

നമ്മുടെ നാട്ടിൽ തന്നെ പരിഹാരമുണ്ട്,

നമുക്കിടയിൽ തന്നെ പരിഹാരമുണ്ട്,

താത്പര്യമുള്ള ഡ്രൈവ൪മാ൪ ഈ ലിങ്കിൽ പേരു നൽകുക,

https://surveyheart.com/form/62eb449524ff9216a552d6e2

നിങ്ങളുടെ ഒഴിവുസമയം നിങ്ങൾക്കൊരു ജോലിയും, യാത്ര ഉദ്ദേശമുള്ള മറ്റുള്ളവ൪ക്കൊരു സഹായവും.

ഡ്രൈവറായി പോകാൻ താത്പര്യമുള്ളവ൪ മാത്രം ഈ ലിങ്കിൽ കയറി ജോയിൻ ചെയ്യുക.

2022, സെപ്റ്റംബർ 25, ഞായറാഴ്‌ച

വാഹനങ്ങളുടെ രൂപമാറ്റം;മാർഗനിർദേശം പുറത്തിറക്കി മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്​ ?

 വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ള്‍​ക്ക്​ ഒൻപ​ത്​ ഇ​നം വാ​ഹ​ന​ങ്ങ​ളു​ടെ രൂ​പ​മാ​റ്റ​ത്തി​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം​ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്​ പു​റ​ത്തി​റ​ക്കി

സെ​പ്​​റ്റം​ബ​ര്‍ 19ന്​ ​ട്രാ​ന്‍​സ്​​പോ​ര്‍​ട്ട്​ ക​മീ​ഷ​ണ​റാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. ഉ​ത്ത​ര​വ്​ പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന​തോ​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്​ നി​കു​തി​യി​ന​ത്തി​ല്‍ കോ​ടി​ക​ളു​ടെ വ​രു​മാ​നം ല​ഭി​ക്കും. രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ഫ​യ​ലി​ന്​ വ​കു​പ്പ്​ മ​ന്ത്രി​യും സെ​ക്ര​ട്ട​റി​യും അ​നു​മ​തി ന​ല്‍​കി​യി​ട്ടും ഉ​ത്ത​ര​വാ​കാ​തെ ട്രാ​ന്‍​സ്​​പോ​ര്‍​ട്ട്​ ക​മീ​ഷ​​ണ​റേ​റ്റി​ല്‍ കെ​ട്ടി​ക്കി​ട​ക്കുകയായിരുന്നു 

ബാ​ങ്കി​ലേ​ക്കു​ള്ള കാ​ഷ്​ വാ​ന്‍, മൊ​ബൈ​ല്‍ ത​ട്ടു​ക​ട, റി​ക്ക​വ​റി വാ​ന്‍, മൊ​ബൈ​ല്‍ ക്രെ​യി​ന്‍, വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും സെ​ലി​ബ്രി​റ്റി​ക​ളു​ടെ യാ​ത്ര​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന കാ​ര​വ​ന്‍, സ്കൂ​ള്‍-​കോ​ള​ജ്​-​ടൂ​റി​സ്റ്റ്​ ബ​സ്, കോ​ണ്‍​ക്രീ​റ്റ്​ മി​ക്സ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ രൂ​പ​മാ​റ്റ​ത്തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ സ​ര്‍​ക്കു​ല​റാ​ണ്​ ക​മീ​ഷ​ണ​ര്‍ പു​റ​ത്തി​റ​ക്കി​യ​ത്. സാ​ധാ​ര​ണ വാ​ഹ​ന​ത്തി​നു​ള്ള നി​കു​തി​യു​ടെ നാ​ലി​ര​ട്ടി​യാ​ണ്​ രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ ഈ​ടാ​ക്കു​ക. മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ലെ സെ​ക്​​ഷ​ന്‍ 52, കേ​ന്ദ്ര മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ലെ റൂ​ള്‍ 112 എ​ന്നി​വ​യ​നു​സ​രി​ച്ചാ​ണ്​ വാ​ഹ​ന​ങ്ങ​ളു​ടെ രൂപമാറ്റം നടത്തുന്നത്.

ഈ ​നി​യ​മ​വും ച​ട്ട​വും വ്യാ​ഖ്യാ​നി​ക്കു​ന്ന​തി​ലെ വ്യ​ത്യാ​സം കാ​ര​ണം കേ​ര​ള​ത്തി​ലെ വി​വി​ധ ആ​ര്‍.​ടി.​ഒ ഓ​ഫി​സു​ക​ളി​ല്‍ രൂ​പ​മാ​റ്റം വ​രു​ത്തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ന്​ പ​ല​ത​രം നി​ബ​ന്ധ​ന​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തു​കാ​ര​ണം, വാ​ഹ​ന​ങ്ങ​ള്‍ കേ​ര​ള​ത്തി​ന്​ പു​റ​ത്തു​നി​ന്ന്​ രൂ​പ​മാ​റ്റം വ​രു​ത്തി ര​ജി​സ്​​ട്രേ​ഷ​ന്‍ ന​ട​ത്തി സം​സ്ഥാ​ന​ത്ത്​ എ​ന്‍.​ഒ.​സി​ക്കാ​യി എ​ത്തി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. ഇ​തു​വ​ഴി വ​ര്‍​ഷം​തോ​റും കോ​ടി​ക​ളു​ടെ നി​കു​തി വ​രു​മാ​ന​മാ​ണ്​ സം​സ്ഥാ​ന​ത്തി​ന്​ ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രു​ന്ന​ത്.

വാ​ഹ​ന ബോ​ഡി​ക​ളു​ടെ രൂ​പ​മാ​റ്റ​ത്തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക്​ പു​റ​മെ എ​ന്‍​ജി​ന്‍, എ​ന്‍​ജി​ന്‍ ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ​രി​ഷ്ക​ര​ണം, എ​ന്‍​ജി​ന്‍, ചേ​സി​സ്​ എ​ന്നി​വ മാ​റ്റി​സ്ഥാ​പി​ക്ക​ല്‍, എ​ന്‍​ജി​ന്‍, മോ​ട്ടോ​ര്‍ ന​മ്ബ​റു​ക​ള്‍ പു​തു​താ​യി കൊ​ത്തി​വെ​ക്ക​ല്‍, വാ​ഹ​ന​ങ്ങ​ളു​ടെ നി​റം​മാ​റ്റം, സീ​റ്റു​ക​ളി​ലെ മാ​റ്റം എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള്ള പു​തി​യ നിര്‍ദേശങ്ങളും ഉത്തരവിലുണ്ട്.

റോഡ് അപകടങ്ങള്‍; സൈക്കിള്‍ യാത്രികര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ ?

സൈക്കിള്‍ യാത്രക്കാര്‍ കൂടുതലായി റോഡ് അപകടങ്ങളില്‍പ്പെടുന്ന സാഹചര്യത്തില്‍ അവരുടെ സുരക്ഷ മുന്‍നിര്‍ത്തി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു. രാത്രികാലങ്ങളില്‍ സൈക്കിള്‍ യാത്രികര്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ അപകടങ്ങളുടെ ആക്കം കൂട്ടുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.

നിര്‍ദേശങ്ങള്‍:

രാത്രികാലങ്ങളില്‍ സൈക്കിള്‍ യാത്ര നടത്തുന്നതിന് സൈക്കിളില്‍ നിര്‍ബന്ധമായും റിഫ്‌ളക്ടറുകള്‍ ഘടിപ്പിക്കുകയും മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.

സൈക്കിള്‍ യാത്രികര്‍ ഹെല്‍മെറ്റ്, റിഫ്‌ളക്ടീവ് ജാക്കറ്റ് എന്നിവ നിര്‍ബന്ധമായും ധരിക്കണം.

അമിത വേഗത്തില്‍ സൈക്കിള്‍ സവാരി നടത്താതിരിക്കുക.

സൈക്കിള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും മറ്റു തകരാറുകള്‍ ഇല്ലെന്നും 

2022, സെപ്റ്റംബർ 20, ചൊവ്വാഴ്ച

കേരളത്തിലെ മുഴുവൻ (Transport )വാഹന ഉടമകൾക്കും ആശ്വാസകരമാകുന്ന ഓർഡർ ?

 മോട്ടോർ വെഹിക്കിൾസ് ഓണേഴ്സ് ആൻ്റ് ഡ്രൈവേഴ്സ് ഫെഡറേഷൻ (വടകര) 31-08-2022 ന് ബഹു: കേരള ഹൈക്കോടതിയിൽ WP(C) 29010 / 2022 നമ്പറായി കേസ്സ് ഫയൽ ചെയ്തതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ മുഴുവൻ (Transport and Non transport) വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും വളരെയധികം ആശ്വാസകരമാകുന്ന ഓർഡർ 14-09-2022 ന് അനുവദിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു.

ഓർഡറിലെ വിവരങ്ങൾ
-----------------------------------------
1). 15 വർഷം കഴിഞ്ഞ ടാക്സി വാഹനങ്ങളുടെ അമിത ഫീസ്സ് സ്റ്റേ ചെയ്ത് പഴയ ഫീസ്സാക്കി.
(ജിപ്പ്, കാർ, പിക്കപ്പ്, ഓട്ടോറിക്ഷ, എല്ലാ ഗുഡ്സ് വാഹനങ്ങളും, ബസ്സടക്കമുള്ള എല്ലാ വാഹനങ്ങളും 01-04-2022 ന് മുൻപ് ഉള്ള പഴയ ഫീസിലേക്ക് മാറി. ഉദാഹരണമായി ബ്രേക്കിൻ്റെ (ഫിറ്റ്നസ്സ്) 8300 രൂപയുള്ളത് 710 രൂപ ആയി മാറി, ബസ്സിന്റെത് 13000 രൂപക്ക് മേലെയുള്ളത് 1300 രൂപയുടെ താഴെ ആയി.
2). കേരള മോട്ടോർ വാഹന വാഹനവകുപ്പിൻ്റെ കേരള ഗസറ്റ് പ്രകാരം, ബ്രേക്ക് (ഫിറ്റ്നസ് ) കഴിഞ്ഞ വാഹനങ്ങൾക്ക് ഏർപ്പടുത്തിയ നിയമവിരുദ്ധ ലേറ്റ് ഫീ പ്രതിമാസം 100 രൂപ / 150 രൂപ / 200 രൂപ എന്നിവയും ബഹു: കേരള ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു
3). 15 വർഷം കഴിഞ്ഞ എല്ലാ പ്രൈവറ്റ് വാഹനങ്ങളും RC റിന്യൂവലിന് 1-04-2022 മുതൽ എടുക്കുന്ന 10 ഇരട്ടി വരെയുള്ള അധിക ഫീസ്സും, മാസാമാസം ഏർപ്പെടുത്തിയ ലേറ്റ് ഫീയും
ബഹു: കേരളാ ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.
ആയതിൽ കേരള മോട്ടോർ വാഹനവകുപ്പിന്റെ സോഫ്റ്റ് വെയറിൽ മാറ്റം വരുത്താൻ രണ്ട് മൂന്ന് ദിവസം വേണ്ടിവരും. എല്ലാവരും സഹകരിക്കുക.
മോട്ടോർ വെഹിക്കിൾസ് ഓണേഴ്‌സ് ആൻ്റ് ഡ്രൈവേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ:
9961335080,
9961335020,
9961335083.

[Courtesy; fb page

മറ്റുള്ള ട്രൈനുകളെ അപേക്ഷിച്ചു രാജധാനിയ്ക്കുള്ള പ്രത്യേകത ?

 ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയെ ബന്ധിപ്പിച്ചുകൊണ്ട് മറ്റു പ്രധാന നഗരങ്ങളിൽ നിന്നും വിശിഷ്യാ വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരികളിൽ നിന്നും പോവുന്ന യാത്രാ തീവണ്ടികളാണ് രാജധാനി എക്സ്പ്രസ്സ് എന്നപേരിൽ അറിയപ്പെടുന്നത്. രാജധാനി എന്ന വാക്കിന്റെ ഹിന്ദിയിലെ അർത്ഥം തലസ്ഥാനം എന്നാണ്. കേരളത്തിലൂടെ യാത്രചെയ്യുന്ന ഏക രാജധാനിയാണ് തിരുവനന്തപുരം രാജധാനി എക്സ്പ്രസ്സ്. 12431-12432 എന്നീ നമ്പറുകളിലാണ് ഈ തീവണ്ടി തിരുവനന്തപുരം, ഹസറത്ത് നിസാമുദ്ദീൻ (ന്യൂഡൽഹി) നഗരങ്ങളെ ബന്ധിപ്പിക്കുന്നത്.

രാജധാനി എക്സപ്രസ്സുകളുടെ പ്രത്യേകതകൾ ഇവയാണ്.
1. രാജധാനി എക്‌സ്പ്രസ് ട്രെയിനുകളിൽ എല്ലാ കോച്ചുകളും എയർ കണ്ടീഷൻഡ് ആണ്.
2. ഈ ട്രെയിനുകൾക്ക് ഇന്ത്യൻ റെയിൽവേ ശൃംഖലയിലെ മറ്റ് ട്രെയിനുകളേക്കാൾ ഉയർന്ന സിഗ്നൽ മുൻഗണനയുണ്ട് (Highest Priority). അതുകൊണ്ട് തന്നെ രാജധാനി എക്സ്പ്രസിനെ മറ്റു ട്രെയിനുകൾ എപ്പോഴും കടത്തിവിടുന്നു. ക്രോസിംഗിന് ഒക്കെ വേണ്ടി രാജധാനി മറ്റു ട്രെയിനുകൾക്ക് വേണ്ടി കാത്തുകിടക്കുന്ന സന്ദർഭങ്ങൾ ഉണ്ടാവാറില്ല. ചുരുക്കി പറഞ്ഞാൽ ഒരു VIP ട്രെയിൻ ആണ്.
3. രാജധാനി എക്സപ്രസ്സുകൾ മണിക്കൂറിൽ 130- 140 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കും. നിലവിൽ വന്ദേ ഭാരത് ട്രെയിനുകൾ ആണ് രാജ്യത്തു ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് (മണിക്കൂറിൽ 160-180 കി.മീ).
4. പരിമിതമായ സ്റ്റോപ്പുകൾ മാത്രമാണ് രാജധാനി എക്സ്പ്രസിനുള്ളത്. എങ്കിലും തുരന്തോ എക്സപ്രസ്സുകളെക്കാൾ കൂടുതൽ സ്റ്റോപ്പുകളിൽ രാജധാനി എക്സ്പ്രസ് നിർത്താറുണ്ട്. കേരളത്തിൽ നിന്നും ന്യൂഡൽഹിക്കുള്ള രാജധാനി എക്സ്പ്രസിന് 19 സ്റ്റോപ്പുകൾ ഉണ്ട്. തുരന്തോ എക്സ്പ്രസിന് 12 സ്റ്റോപ്പുകൾ മാത്രമേയുള്ളൂ.
5. യാത്രക്കാർക്ക് ട്രെയിനിന്റെ സമയം അനുസരിച്ച് ഉച്ചഭക്ഷണം, ചായ, പ്രഭാതഭക്ഷണം, അത്താഴം മുതലായവ നൽകപ്പെടുന്നു. ഭക്ഷണത്തിന്റെ വില ടിക്കറ്റ് ചാർജിൽ ഉൾപ്പെടുന്നു. മറ്റു ട്രെയിനുകളെ അപേക്ഷിച്ചു ഭക്ഷണത്തിന്റെ നിലവാരം മികച്ചതാണ്.
6. മറ്റു ട്രെയിനുകളെക്കാൾ മികച്ച വൃത്തിയും യാത്രാസുഖവും രാജധാനി എക്‌സ്പ്രസ്സിൽ ഉണ്ട്. എല്ലാ കോച്ചുകളിലും ബയോടോയ്‌ലറ്റുകൾ ആണ്. അതുകൊണ്ട് ടോയ്‌ലറ്റിലെ ദുർഗന്ധം നന്നേ കുറവാണ്. കൃത്യമായ ഇടവേളകളിൽ കോച്ചുകൾ വൃത്തിയാക്കപ്പെടുന്നു.
7. എല്ലാ കോച്ചുകളും ആധുനിക രീതിയിലുള്ള LHB കോച്ചുകൾ (ചുവന്ന നിറത്തിൽ) ആണ്.
8. രാജധാനി എക്സപ്രസ്സുകളിൽ പുതുതായി ഇറക്കിയ കോച്ചുകളിൽ എല്ലാം CCTV സംവിധാനം ഉണ്ട്.

2022, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ലൈസന്‍സില്ലാതെ വാഹനം ഒാടിച്ചാല്‍ ?

 മോട്ടോര്‍ വാഹന ഭേദഗതി ബില്‍ അംഗീകരിച്ചു. Kerala. 

------------/-------/-----------------

 പുതുക്കിയ പിഴ തുക.


1,  ലൈസന്‍സില്ലാതെ വാഹനം ഒാടിച്ചാല്‍ (Old.Rs.500 new Rs.15000)

2,   ഓവര്‍സ്പീട് (Old;Rs.400       new Rs.1000/2000)

3,  അപകടകരമായ ഡ്രൈവിംഗ് (ഓൾഡ്;Rs.1000 new Rs.5000)

4,   മദ്യപിച്ച് വാഹനം ഓടിച്ചാല്‍ (Old;Rs.2000 new ;Rs.10,000)

5,  ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് ഉപയോഗിക്കാതിരുന്നാല്‍ (Old ;Rs.100 new;Rs.1000.)

6,   പ്രായ പൂര്‍ത്തി ആകാത്തവര്‍ വാഹനം ഒാടിച്ചുപിടിച്ചാല്‍ രക്ഷകര്‍ത്താവ്/ RC ഒാണര്‍ (Rs.35,000/ 3വര്‍ഷ തടവ് )

7,   അപകടത്തില്‍ പെടുന്ന വാഹനം നിര്‍ത്താതെ പോയാല്‍ (Old : Rs.25000. New;Rs.2 ലക്ഷം )

-----------------------------------

 ജാഗ്രതെ 

എല്ലാവരും ശ്രദ്ധയോടെ വാഹനം ഉപയോഗിക്കുക.

മാക്സിമം ഷെയർ ചെയ്ത് എല്ലാവരെയും അറീക്കുക. കേരളാ പോലീസ്.

2022, സെപ്റ്റംബർ 18, ഞായറാഴ്‌ച

അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

 അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും അടിയന്തിര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിന് മാത്രമാണ് ഹോണ്‍ ഉപയോഗിക്കേണ്ടതെന്നും കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ചിലര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നു. തുടര്‍ച്ചയായി മുഴങ്ങുന്ന ഹോണ്‍ മൂലം വാഹനമോടിക്കുന്ന പ്രായമുള്ളവരില്‍ പെട്ടെന്ന് എന്ത് ചെയ്യണം എന്ന ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ട്. അനാവശ്യമായി ഹോണ്‍ മുഴക്കുന്നവരില്‍ നിന്ന് 1000 രൂപ പിഴയായി ഈടാക്കുമെന്നും കുറ്റം ആവര്‍ത്തിച്ചാല്‍ 2000 രൂപ ഈടാക്കുമെന്നും കുറിപ്പില്‍ പറഞ്ഞു.

2022, സെപ്റ്റംബർ 11, ഞായറാഴ്‌ച

വാഹനത്തിന്റെ ഗ്ലാസിൽ മങ്ങൽ ഉണ്ടാകില്ല , ഇത് ഉപയോഗിച്ചാൽ ?

 

വാഹന രൂപമാറ്റം: ബാദ്ധ്യത ഉടമയ്ക്കെന്ന് ഹൈക്കോടതി


കൊച്ചി: വാഹനങ്ങൾക്ക് നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാൽ ബാദ്ധ്യത ഉടമയ്ക്കാണെന്നും അതിനുള്ള സാധനങ്ങൾ വിൽക്കുന്ന കടയുടമയ്ക്കല്ലെന്നും ഹൈക്കോടതി. വാഹനങ്ങളുടെ ആക്‌സസറികളും സൺഫിലിമും വിൽക്കുന്ന സ്ഥാപനം നടത്തുന്ന കരുനാഗപ്പള്ളി സ്വദേശി അബ്ദുൾ സത്താർ ഉൾപ്പെടെ മൂന്നു പേർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അമിത് റാവൽ ഇക്കാര്യം വ്യക്തമാക്കിയത്.

സൺഫിലിം ഉൾപ്പെടെ ആക്‌സസറീസ് വിൽക്കുന്നത് വാഹനങ്ങളുടെ രൂപമാറ്റം പാടില്ലെന്ന വ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ ആർ.ടി ഓഫീസിൽ നിന്ന് നോട്ടീസ് ലഭിച്ച സാഹചര്യത്തിൽ, സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന ആശങ്കയിലാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. അധികാരമില്ലാതെയാണ് ആർ.ടി.ഓഫീസിൽ നിന്ന് നോട്ടീസ് നൽകിയതെന്ന് പ്രഥമദൃഷ്‌ട്യാ വ്യക്തമാണെന്ന് പറഞ്ഞ സിംഗിൾബെഞ്ച്, നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്തു. ഹർജി നവംബർ 15നു വീണ്ടും പരിഗണിക്കും.

2022, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

കാറിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്കുംസീറ്റ്ബെൽറ്റ് നിർബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

 കാറിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധം : ലംഘിച്ചാൽ പിഴ ഈടാക്കും ; വിജ്ഞാപനം മൂന്ന് ദിവസത്തിനുള്ളിൽ.

കാറിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്കുംസീറ്റ്ബെൽറ്റ് നിർബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.നിയമംകർശനമായി നടപ്പാക്കും. സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് പിഴ ഇടാക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു._ 

കാറുകളിൽ കൂടുതൽ എയർബാഗുകൾ ഘടിപ്പിക്കണമെന്നും 2024 ഓടെവാഹനംഅപകടമരണങ്ങൾപകുതിയായികുറയ്ക്കുകയാണ് ലക്ഷ്യമെന്നും ഗഡ്കരി പറഞ്ഞു. സൈറസ് മിസ്ത്രിയുടെ മരണം ഒരു പാഠമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു._ 

രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾറോഡപകടങ്ങളിൽ മരിക്കുന്നത് 18 നും 34 വയസിനുംഇടയിലുളളവരാണ്. കഴിഞ്ഞ 8 വർഷമായി തനിക്ക് വിജയിക്കാനാവാതെ പോയത് റോഡപകടങ്ങൾ കുറയ്ക്കാനാവാത്തതിലാണെന്നും അദ്ദേഹം 

ഷോറൂമിലെ പുത്തൻ കാർ സ്​പീഡോമീറ്റർ വി​ച്ഛേദിച്ച് നിരത്തിലിറക്കി; കോട്ടക്കലിൽ വച്ച് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചു ; ഡീലർക്ക് ലക്ഷം രൂപ പിഴ*


കോട്ടക്കല്‍: ഷോറൂമിലെ കാർ സ്പീഡോമീറ്റര്‍ വിച്ഛേദിച്ച് ഒാടിച്ചത് മോട്ടോര്‍ വാഹന വകുപ്പ് എൻഫോഴ്സ്​മെന്‍റ്​ വിഭാഗം പിടികൂടി. ലക്ഷം രൂപ പിഴ ചുമത്തി. തിരൂരില്‍നിന്ന്​ പെരിന്തല്‍മണ്ണയിലേക്ക് ഓടിച്ചു കൊണ്ടുപോകുന്നതിനിടെ കോട്ടക്കലിലാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പിന്‍റെ പിടിയിലായത്. ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷനില്ലാതെ (ടി.സി.ആർ) ഡീലര്‍ കാർ നിരത്തില്‍ ഇറക്കുമ്പോള്‍ ആവശ്യമായ രേഖകള്‍ വാഹനത്തിന് ഉണ്ടായിരുന്നില്ല. ടി.സി.ആര്‍ ഇല്ലാതെയാണ് വാഹനമോടിച്ചിരുന്നത്. അസ്സല്‍ ടി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഒരു ഷോറൂമില്‍നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ പാടില്ല എന്നാണ് ചട്ടം. വിശദ പരിശോധനയില്‍ വാഹനത്തിന്‍റെ സ്പീഡോമീറ്റര്‍ വിച്ഛേദിച്ചതായും കണ്ടെത്തി.

വാഹനം എത്ര കിലോമീറ്റര്‍ ഓടിയാലും സ്പീഡോമീറ്ററില്‍ നിലവിലുള്ള കിലോമീറ്ററില്‍ കൂടുകയില്ല. ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഡീലര്‍മാരുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കും ടെസ്റ്റ് ഡ്രൈവുകള്‍ക്കുമാണ് ഉപയോഗിക്കുന്നത്​. ഇക്കാര്യം ഉപഭോക്താവിനെ അറിയിക്കാതെ പുതിയ വാഹനമായി വില്‍ക്കാനുള്ള സാധ്യതയുമുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 

എന്‍ഫോഴ്​സ്​മെന്‍റ് ആര്‍.ടി.ഒ എസ്. പ്രദീപിന്‍റെ നിര്‍ദേശാനുസരണം എം.വി.ഐ സജി തോമസിന്‍റെ നേതൃത്വത്തില്‍ എ.എം.വി.ഐമാരായ ഷൂജ മാട്ടട, ഷബീര്‍ പാക്കാടന്‍ എന്നിവരാണ് വാഹനം പിടികൂടിയത്.

ആൽക്കോ സ്‌കാൻ ബസ് ഫ്ലാഗ് ഓഫ് ചെയ്തു: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചാൽ കുടുങ്ങും; പരിശോധനാ സംവിധാനവുമായി പോലീസ്*

*രാജ്യത്ത് ഇത്തരം സംവിധാനം ആദ്യം* 

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് റോഡപകടങ്ങൾ വരുത്തുന്നത് തടയാൻ നടപടിയുമായി കേരള പോലീസ്. ⁰ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ ആൽക്കോ സ്‌കാൻ ബസ് സംവിധാനമുപയോഗിച്ച് ശാസ്ത്രീയമായി പരിശോധിച്ച് ഇനി നിയമ നടപടികൾ സ്വീകരിക്കും.

അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക ഉപകരണവും⁰ കിറ്റുമുപയോഗിച്ചായിരിക്കും പരിശോധന. ഡ്രൈവറെ ബസിനുള്ളിൽ കയറ്റി ഉമിനീർ പരിശോധിച്ചാണ് ലഹരിയുപയോഗം അറിയുക. അര മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം. പരിശോധനയ്ക്കുള്ള ആൽക്കോ സ്‌കാൻ ബസ് റോട്ടറി ക്ലബ്ബ് കേരള പോലീസിന് കൈമാറി. ബസിന്റെ ഫ്‌ളാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. റോട്ടറി ക്ലബ്ബിന്റേയും പോലീസിന്റേയും സഹകരണ കൂട്ടായ്മയായ ‘റോപ്പ്’ പദ്ധതിക്ക് കീഴിലാണ് ബസ് കൈമാറിയത്. ലഹരി വിപത്ത് സമൂഹത്തെ വലിയ തോതിൽ ഗ്രസിച്ചിരിക്കയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വലിയ തോതിൽ പ്രചരിക്കുന്നു. അതിന് ബോധപൂർവ്വം ചിലർ ശ്രമിക്കുന്നുണ്ട്.

ലഹരി ഉപഭോഗത്തിനെതിരായി സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരെ ഉൾക്കൊള്ളിച്ചുള്ള ബൃഹദ് ക്യാമ്പയിൽ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർഥികൾ, യുവാക്കൾ, സാംസ്‌കാരിക സംഘടനകൾ, ഗ്രന്ഥാലയങ്ങൾ, സാമൂഹ്യ സംഘടനകൾ തുടങ്ങി എല്ലാവരും ക്യാമ്പയിന്റെ ഭാഗഭാക്കാകും.  ഇതിനൊപ്പം ബോധപൂർവ്വം ലഹരിയിൽ അടിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെയുള്ള നിയമ നടപടികൾ കർക്കശമാക്കും. ബസും പരിശോധനാ ഉപകരണവും കിറ്റുമടക്കം 50 ലക്ഷം രൂപ വില വരുന്ന സാമഗ്രികൾ പോലീസിന് കൈമാറിയ റോട്ടറി ക്ലബ്ബിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. മാർച്ച് 31ന് മുമ്പ് ഇത്തരത്തിൽ 15 ആൽക്കോ സ്‌കാൻ ബസുകൾ കൂടി റോട്ടറി വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിന്റെ പൊതുനിരത്തുകളിൽ വാഹനം പറപ്പിക്കുന്ന ഡ്രൈവർമാരെ ഈ ബസുകൾ ഉപയോഗിച്ച് പരിശോധനക്ക് വിധേയമാക്കും.

മദ്യം ഉപയോഗിച്ച് വാഹനമോടിച്ചാൽ പരിശോധിച്ച് കണ്ടെത്താൻ സംവിധാനമുള്ളത് പോലെ മയക്കുമരുന്ന് ഉപയോഗിക്കുന്ന ഡ്രൈവർമാരെ ശാസ്ത്രീയമായി കണ്ടെത്താനുള്ള  പരിശോധനാ സംവിധാനങ്ങൾ ലഭ്യമായിരുന്നില്ലെന്ന് ചടങ്ങിൽ സംസാരിച്ച വിജിലൻസ് ഡയറക്ടർ എ.ഡി.ജി.പി മനോജ് എബ്രഹാം ചൂണ്ടിക്കാട്ടി.

ചടങ്ങിൽ ഡി.ജി.പി അനിൽകാന്ത് അധ്യക്ഷത വഹിച്ചു. എ.ഡി.ജി.പി കെ. പത്മകുമാർ, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ, റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ കെ. ബാബുമോൻ, റോപ്പിന്റെ ചീഫ് കോർഡിനേറ്റർ സുരേഷ് മാത്യു, കെ. ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.

2022, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

Tinted Glass /Cooling film legalized in India?

 

Accident Case-POLICE & MVD Procedures-License Suspension Compulsory or Not?

 
വാഹന അപകടം ഉണ്ടായാൽ എന്ത് ചെയ്യണം ?

Accident ഉണ്ടായാൽ ..........................?

2022, ജൂലൈ 22, വെള്ളിയാഴ്‌ച

ഒരു ലക്ഷമല്ല, ഇനി നിയന്ത്രണങ്ങളില്ലാതെ പ്രവാസികൾക്ക് പത്തു ലക്ഷം വരെ പണമയക്കാം ?


ന്യൂഡൽഹി: പ്രവാസികൾക്ക് ഇന്ത്യൻ അധികൃതരെ അറിയിക്കാതെ വിദേശത്തു നിന്ന് കൂടുതൽ പണമയക്കാൻ സൗകര്യമൊരുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിജ്ഞാപനം. ഇതിനായി വിദേശ സംഭാവനാ നിയന്ത്രണ ചട്ട(എഫ്.സി.ആർ.എ)ത്തിൽ ഭേദഗതി വരുത്തി. ഭേദഗതി പ്രകാരം ഇനി മുതൽ വർഷം പത്തു ലക്ഷം രൂപ വരെ അധികൃതരെ അറിയിക്കാതെ നാട്ടിലേക്കയക്കാം. നേരത്തെ, ഒരു ലക്ഷം രൂപ വരെ അയക്കാനായിരുന്നു അനുമതിയുണ്ടായിരുന്നത്.

അയക്കുന്ന പണം കൂടുതലുണ്ടെങ്കിൽ വ്യക്തികൾക്ക് ഇക്കാര്യം സർക്കാറിനെ അറിയിക്കാൻ 90 ദിവസത്തെ സമയമുണ്ടാകുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. നേരത്തെ ഇത് 30 ദിവസമായിരുന്നു. 2011ലെ എഫ്.സി.ആർ.എ നിയമത്തിലെ ആറ്, ഒമ്പത്, പതിമൂന്ന് ചട്ടങ്ങളാണ് ഭേദഗതി വരുത്തിയത്.

പ്രവാസി ബന്ധുക്കളിൽനിന്ന് പണം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ചട്ടം ആറ്. വിദേശത്തു നിന്നുള്ള സംഭാവനകൾ സ്വീകരിക്കാനുള്ള രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടതാണ് ചട്ടം ഒമ്പത്.

വിദേശത്തു നിന്ന് സംഭാവനകൾ സ്വീകരിക്കുന്ന വ്യക്തികൾ/ സംഘടനകൾ എന്നിവയ്ക്ക് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാനുള്ള സമയപരിധി മുപ്പതിൽനിന്ന് 45 ദിവസമാക്കിയതാണ് ഒമ്പതാം ചട്ടത്തിലെ ഭേദഗതി. ചട്ടം 13ലെ ‘ബി’ വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. പണം സംഭാവന നൽകിയ ആൾ, സ്വീകരിച്ച പണം, രശീതിയുടെ തിയ്യതി തുടങ്ങിയവ സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും സ്വന്തം വെബ്‌സൈറ്റിൽ ഡിക്ലയർ ചെയ്യണമെന്ന വ്യവസ്ഥയാണ് നീക്കിയത്.

ഇനി മുതൽ എഫ്.സി.ആർ.എ പ്രകാരം വിദേശ സഹായം സ്വീകരിക്കുന്നവർ വിദേശസഹായം, ഇൻകം-എക്‌സ്പൻഡിചർ സ്റ്റേറ്റ്‌മെന്റ്, പേയ്‌മെന്റ് അക്കൗണ്ട്, ഓരോ വർഷത്തെയും ബാലൻസ് ഷീറ്റ് തുടങ്ങിയ എല്ലാ വിവരങ്ങളും സാമ്പത്തിക വർഷം അവസാനിക്കുന്നതിന്റെ ഒമ്പത് മാസങ്ങൾക്കുള്ളിൽ ഔദ്യോഗിക വെബ്‌സൈറ്റിലോ കേന്ദ്രം നിർദേശിക്കുന്ന വെബ്‌സൈറ്റിലോ പ്രസിദ്ധപ്പെടുത്തണം. നേരത്തെ ഈ വിവരങ്ങൾ സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും പ്രസിദ്ധപ്പെടുത്തേണ്ടിയിരുന്നു.

വിദേശ സംഭാവന സ്വീകരിക്കുന്ന ബാങ്ക് അക്കൗണ്ട്, പേര്, വിലാസം, ലക്ഷ്യം എന്നിവയിൽ മാറ്റമുണ്ടായാൽ അത് 45 ദിവസത്തിനുള്ളിൽ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണം. നേരത്തെ ഇത് 15 ദിവസമായിരുന്നു. പുതിയ ചട്ടങ്ങൾ പ്രകാരം സർക്കാർ സർവീസിലുള്ളവർക്ക് വിദേശത്തു നിന്ന് സംഭാവന സ്വീകരിക്കാനാവില്ല. എൻജിഒകളുടെ ഭാരവാഹികൾക്ക് ആധാർകാർഡ് സമർപ്പണം നിർബന്ധമാക്കിയിട്ടുണ്ട്. വിദേശത്തു നിന്ന് സംഭാവന ലഭിക്കുന്ന എല്ലാ എൻജിഒകളും എഫ്.സി.ആർ.എയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്യണമെന്നാണ് ചട്ടം.

സർക്കാർ ഓൺലൈൻ ടാക്സി ‘കേരള സവാരി’ യാഥാർഥ്യത്തിലേക്ക്; ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം ?


തിരുവനന്തപുരം• സംസ്ഥാനത്ത് സർക്കാരിന്റെ ഓൺലൈൻ ടാക്സി യാഥാർഥ്യമാകുന്നു. ‘കേരള സവാരി’ എന്നു പേരിട്ട പദ്ധതിക്കായുള്ള മൊബൈൽ ആപ് തയാറാക്കി കഴിഞ്ഞു. തിരുവനന്തപുരം നഗരസഭാ പരിധിയിൽ പൈലറ്റ് പദ്ധതി 22ന് ആരംഭിക്കും. തൊഴിൽ വകുപ്പ് നടപ്പാക്കുന്ന പദ്ധതി മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ‘സുരക്ഷിതവും തർക്കങ്ങളില്ലാത്തതുമായ യാത്ര’ എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ‘കേരള സവാരി’യിൽ പൊലീസിന്റെ സ്വഭാവ സർട്ടിഫിക്കറ്റടക്കം അപേക്ഷിക്കുന്ന ഡ്രൈവർമാർക്ക് മാത്രമാകും പങ്കാളിത്തം. ഇവർക്കു പ്രത്യേക പരിശീലനവും നൽകും. സർക്കാർ നിശ്ചയിച്ചിട്ടുള്ള ടാക്സി നിരക്കിനൊപ്പം 8% സർവീസ് ചാർജും ചേർത്തുള്ള തുകയാവും യാത്രക്കാരിൽ നിന്ന് ഈടാക്കുക.

മറ്റ് സ്വകാര്യ ഓൺലൈൻ ടാക്സികളെപ്പോലെ തിരക്ക് അനുസരിച്ച് നിരക്കിൽ മാറ്റമുണ്ടാകില്ല. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ്(ഐടിഐ) ആണ് പ്ലാറ്റ്ഫോമിന് സാങ്കേതിക സഹായം നൽകുന്നത്. സർവീസ് ചാർജിൽ 6% ഐടിഐയ്ക്കും 2% സർക്കാരിനുമാണ്. തിരുവനന്തപുരം നഗരസഭാ പരിധിയിലെ പൈലറ്റ് പ്രോജക്ടിൽ ഇതുവരെ 350ൽ ഏറെ കാറും ഓട്ടോറിക്ഷകളുമാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 2 മാസത്തെ പ്രവർത്തനം വിലയിരുത്തി ആവശ്യമായ മാറ്റങ്ങളോടെ മറ്റു ജില്ലകളിലും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഭാവിയിൽ യാത്ര ടാക്സികൾക്കൊപ്പം മറ്റ് തരത്തിലുള്ള സർവീസ് വാഹനങ്ങളും ‘കേരള സവാരി’ യിൽ ഉൾപ്പെടുത്താനാണ് പദ്ധതി.


Rainy season driving..........?

സമീപകാലത്ത് നടന്ന മിക്കവാറും അപകടങ്ങളിൽ ദൃശ്യങ്ങളിൽ കാണുന്ന പൊതുവായ കാര്യം നനഞ്ഞു കിടക്കുന്ന റോഡുകളാണ്...

സാധാരണ ഉണങ്ങിയ റോഡുകളിൽ വാഹനം ഓടിക്കുന്ന അതേ രീതിയിൽ തന്നെ നനഞ്ഞ റോഡുകളിലും വാഹനം ഓടിക്കുന്നത് ആണ് പ്രധാനമായും ഈ അപകടത്തിലേക്ക് നയിക്കുന്നത്.

വാഹനം നിൽക്കുന്നത് പ്രധാനമായും റോഡും ടയറും തമ്മിലുള്ള ഘർഷണത്തിന്റേയും  വാഹനത്തിന്റെ ബ്രേക്ക് ഡ്രമ്മും ബ്രേക്ക് ഷൂവും ( ഡിസ്കും/ പാഡും ) തമ്മിലുള്ള ഘർഷണവും നിമിത്തവും ആണ് .

സ്റ്റോപ്പിംഗ് ഡിസ്റ്റൻസ് കണ്ടെത്തുന്നതിനുള്ള ഫോർമുല

 (velocity×velocity)÷2×9.81×  coefficient of fiction 

 എന്നുള്ളതാണ് അതായത് ഫ്രിക്ഷൻ കുറയുംതോറും സ്റ്റോപ്പിങ് ഡിസ്റ്റൻസ് കൂടും.

സാധാരണ ഉണങ്ങിയ റോഡുകളുടെ co-efficint of friction  0.7 - 0.8  ആണെങ്കിൽ അത് നനഞ്ഞ റോഡ് ആകുമ്പോൾ 0.4 വരെ ആകും.

ഏറ്റവും മികച്ച റോഡും ടയറും ആണെങ്കിൽ കൂടി  വാഹനം നിർത്താൻ ഏകദേശം ഇരട്ടി ദൂരം വേണ്ടി വരും എന്ന വളരെ അപകടകരമായ സാഹചര്യമാണ് സംജാതമാകുന്നത് .

മാത്രവുമല്ല ടയറുകളുടെ തേയ്മാനം, റോഡിന്റെ സ്വഭാവം, ഡ്രൈവറുടെ ശ്രദ്ധ, പ്രായം വാഹനത്തിന്റെ വേഗത വാഹനത്തിന്റെ ആകെ തൂക്കം  ഏത് തരത്തിലുള്ള ബ്രേക്ക് സിസ്റ്റം ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നെല്ലാം അനുസരിച്ച് പിന്നെയും stopping distance കൂടാം ...

അതുകൊണ്ട് തന്നെ എത്ര നല്ല വാഹനം ആണെങ്കിൽ കൂടി ഉണങ്ങിയ റോഡിൽ കൂടി ഓടിക്കുന്ന വേഗതയുടെ പകുതിയിൽ താഴെ മാത്രമെ റോഡ് നനഞ്ഞിരിക്കുമ്പോൾ വേഗത ആർജിക്കാവൂ. 

ബ്രേക്ക് ലൈനർ നനയുന്നതിലുള്ള വ്യത്യാസം മൂലം ഒരേ തരത്തിൽ ആയിക്കൊള്ളണമെന്നില്ല ബ്രേക്കിംഗ് ഫോഴ്സ് ടയറിൽ ചെലുത്തുന്നത് ഇത് മൂലം കൂടുതൽ മർദ്ദം അനുഭവപ്പെടുന്ന വശത്തേക്ക് വാഹനം പാളിപ്പോകുന്നതിനും ഇത് കാരണമാകും ... 

താഴെപ്പറയുന്ന മുൻ കരുതലുകൾ എടുക്കുന്നത് വാഹനങ്ങൾ തെന്നി മാറുന്നത് ഒഴിവാക്കാൻ സഹായിക്കും

1. വേഗത പകുതിയായി കുറയ്ക്കുക

2. തേയ്മാനം സംഭവിച്ച ടയറുകൾ ഒഴിവാക്കുകയും ടയർ പ്രഷർ കൃത്യമായ ലവലിൽ നിലനിർത്തുകയും ചെയ്യുക.

3. ക്രൂയിസ് കൺട്രോൾ ഒഴിവാക്കുക.

4. സ്റ്റിയറിംഗ് വെട്ടിക്കുന്നതും പെട്ടെന്നുള്ള ബ്രേക്കിംഗും കഴിവതും ഒഴിവാക്കുക.

5. മറ്റു വാഹനങ്ങളിൽ നിന്നും കൂടുതൽ അകലം പാലിക്കുക

ഇവ കൂടാതെ

അലോയ് വീലിന്റെ ഭംഗി നോക്കുന്നതിനേക്കാൾ ABS ഉള്ള വാഹനം തെരഞ്ഞെടുക്കുന്നതിന് മുൻഗണന നൽകുന്നത് ഇങ്ങനെ skid ചെയ്യുന്നതിൽ നിന്ന് ഒരു പരിധി വരെ രക്ഷനേടാൻ സഹായിക്കും.

മികച്ച മൈലേജിന് പതിവായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ...?

മൈലേജ് ബൈക്കുകളോടാണ് നമുക്ക് ഏറ്റവും പ്രീയം. എന്നാൽ കമ്പനി പറയുന്ന മൈലേജ് നമ്മുടെ ബൈക്കിന് കിട്ടുന്നുണ്ടോ? ബൈക്കിന് മൈലേജ് എത്ര കിട്ടുന്നുണ്ടെന്നു ചോദിച്ചാൽ നമ്മൾ കൈമലർത്തും. മൈലേജ് കുറയാതെ നോക്കാൻ എന്തൊക്കെ ചെയ്യുന്നുണ്ടെന്നു ചോദിച്ചാൽ കണ്ണു മിഴിക്കും. ഇരുചക്ര വാഹനങ്ങളുടെ മികച്ച മൈലേജ് ഉറപ്പാക്കാൻ വലിയ പണച്ചെലവില്ല. വേണ്ടത് അൽപം ശ്രദ്ധ മാത്രം.

മികച്ച മൈലേജിന് പതിവായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ:

എൻജിൻ ഓയിൽ കൃത്യമായ ഇടവേളകളിൽ മാറ്റണം. എത്ര കിലോമീറ്ററാണ് ഓയിലിന്റെ കാലാവധി എന്നു ചോദിച്ചു മനസ്സിലാക്കി അതനുസരിച്ചു വേണം ഓയിൽ മാറാൻ. എൻജിനിലെ ഓയിൽ ചോർച്ച കണ്ടില്ലെന്നു നടിച്ചാൽ അതു മൈലേജിനെ ബാധിക്കും. വാഹനത്തിന്റെ മറ്റു ഭാഗങ്ങളിലെ ലൂബ്രിക്കേഷനും പ്രധാനപ്പെട്ടതാണ്. മഴക്കാലത്ത് ചെയിനിലെയും മറ്റും ലൂബ്രിക്കന്റ് വേഗത്തിൽ നഷ്ടമാകുമെന്നതിനാൽ രണ്ടാഴ്ചയിലൊരിക്കൽ പരിശോധിക്കുന്നതു നന്നായിരിക്കും.

ബൈക്കിനു പുറംമോടി മാത്രം പോരാ, അകവും നന്നായിരിക്കണം. കൃത്യമായ ഇടവേളകളിൽ വാഹനം സർവീസ് ചെയ്യിക്കണം. വിദഗ്ധനായ ഒരു മെക്കാനിക്കിനെക്കൊണ്ട് വാഹനത്തിന്റെ എൻജിൻ ട്യൂൺ ചെയ്യിക്കണം. ബൈക്കിനു സാധാരണ കിട്ടുന്ന. മലബാർ ലൈവ്.മൈലേജിനെക്കുറിച്ച് ധാരണയുണ്ടായിരിക്കണം. ഇടയ്ക്കിടെ പരിശോധിക്കുകയും മൈലേജിൽ പത്തു ശതമാനത്തിലധികം കുറവു കാണിച്ചാൽ, എൻജിൻ ട്യൂണിങ് കൃത്യമാക്കുകയും ചെയ്യണം.

നിരന്തര ശ്രദ്ധവേണ്ട വിഷയമാണ് ടയർ പ്രഷർ. ടയറിൽ കാറ്റ് കൂടിയാലും കുറഞ്ഞാലും മൈലേജിനെ ബാധിക്കും. ഓരോ വാഹനത്തിനും, മുൻ ടയറിനും പിൻ ടയറിനും വ്യത്യസ്ത പ്രഷർ ആയതിനാൽ സ്വന്തം വണ്ടിയുടെ ടയറുകളിൽ എത്ര പ്രഷറിലാണ് കാറ്റു വേണ്ടതെന്ന് അറിഞ്ഞിരിക്കണം. മാസത്തിലൊരിക്കലെങ്കിലും ഇതു പരിശോധിക്കണം. ടയറിന്റെ മോശം അവസ്ഥയും മൈലേജിനെ ബാധിക്കും.

വാഹനത്തിന്റെ മൈലേജിന് ബാറ്ററി ഗ്രാവിറ്റി കൃത്യമാണെന്ന് ഉറപ്പു വരുത്തണം. ചില വാഹനങ്ങളിൽ ബാറ്ററി ചാർജിങ്ങിന് ഇൻഡിക്കേറ്റർ സംവിധാനം ഉണ്ട്. ഇത്തരം മുന്നറിയിപ്പുകൾ അവഗണിക്കരുത്‍. ഇത് ഇല്ലാത്ത വാഹനങ്ങൾ സെൽഫ് സ്റ്റാർട്ടിനോ മറ്റോ ബുദ്ധിമുട്ട് കാണിച്ചാൽ ബാറ്ററി പരിശോധിക്കണം. സ്റ്റാർട്ടിങ്ങിന് പ്രയാസം നേരിടുമ്പോൾ ഇന്ധനനഷ്ടം വലുതാണ്.

♦️വാഹനം അനാവശ്യമായി റേസ് ചെയ്യാതിരിക്കുക, ക്ലച്ച് പൂർണമായി പിടിച്ച ശേഷം മാത്രം ഗിയർ മാറ്റുക തുടങ്ങിയ കാര്യങ്ങൾ മൈലേജ് സംരക്ഷിക്കാനുള്ള അടിസ്ഥാന നിയമങ്ങളാണ്. അമിത വേഗവും ഇഴഞ്ഞുനീങ്ങലും മൈലേജ് കുറയ്ക്കും. മണിക്കൂറിൽ 40, 50 കിലോമീറ്റർ വേഗമാണ് കമ്പനികൾ സാധാരണ നിർദേശിക്കുന്നത്. ബൈക്കുകളുടെ സ്പീഡോ മീറ്ററിൽ കൂടുതൽ ഇന്ധനക്ഷമത നൽകുന്ന വേഗപരിധി അടയാളപ്പെടുത്തിയിട്ടുണ്ടാകും.

കാറിന് മാത്രമല്ല, ഈ ആക്‌സസറീസിനും ലഭിക്കും ഇൻഷുറൻസ് ?

കാറ് വാങ്ങുമ്പോൾ കാറിന് മാത്രം മതിയോ ഇൻഷുറൻസ് ? കാറിനത്രയല്ലെങ്കിൽ കൂടി വിലപിടിപ്പുള്ളത് തന്നെയാണ് കാർ ആക്‌സസറീസും. അതിനും വേണം ഇൻഷുറൻസ് പരിരക്ഷ.

എന്നാൽ ഏതെല്ലാം ആക്‌സസറീസിന് ഇൻഷുറൻസ് ലഭിക്കും ?

ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ അല്ലാത്ത കാറുകൾ

വിവിധ കാർ ബ്രാൻഡുകൾ വിവിധ ആക്‌സസറീസാണ് ഒപ്പം നൽകുന്നത്. ഇൻഷുറൻസ് ലഭിക്കാവുന്ന ചില ആക്‌സസറീസ് ഇവയാണ് : ഫോഗ് ലൈറ്റ്, എസി, മ്യൂസിക്ക് സിസ്റ്റം, മോണിറ്റർ, ബ്രേക്ക് ലൈറ്റ്, സീറ്റ് കവർ, ലെതർ സീറ്റ്, ബൈ-ഫ്യുവൽ സിസ്റ്റം, ഇന്റീരിയർ ഫിറ്റിംഗ്, സിഎൻജി കിറ്റ്‌സ്, വീലുകൾ.

സിഎൻജി ആക്‌സസറീസ്

സിഎജി കിറ്റുകൾ വേറെ ഇൻഷുവർ ചെയ്യണം. കാരണം അപകടം സംഭവിച്ചാൽ സിഎൻജി കിറ്റിന് ഇൻഷുറൻസ് ലഭിക്കില്ല.

എങ്ങനെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും ?


അപകടം, പ്രകൃതി ദുരന്തം എന്നിവ സംഭവിക്കുമ്പോഴുള്ള നാശനഷ്ടങ്ങൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. കളവ്, മോഷണ ശ്രമം തുടങ്ങിയ നഷ്ടങ്ങൾക്കും പരിരക്ഷ ലഭിക്കും.


പോളിസിയുടെ ടേംസ് ആന്റ് കണ്ടീഷൻസിന് അനുസൃതമല്ലെങ്കിൽ ആക്‌സസറികൾക്ക് പരിരക്ഷ ലഭിക്കില്ല. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വാഹനം ഉപയോഗിച്ചാലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. അപകടം സംഭവിച്ച് ഒരു മാസത്തിന് ശേഷമാണ് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതെങ്കിലും ചില സമയങ്ങളിൽ പരിരക്ഷ ലഭിക്കാറില്ല.

ആക്‌സസറീസ് ഇൻഷുറൻസിനായി അപേക്ഷിക്കാവുന്ന വസ്തുക്കൾ

ആന്റി തെഫ്റ്റ് ഡിവൈസ്, കാർ ക്യാമറ, ബാറ്ററി ചാർജർ, ടയർ പ്രഷർ മോണിറ്റർ, വാക്വം ക്ലീനർ, ഫയർ എക്സ്റ്റിംഗ്വിഷർ, മൊബൈൽ സ്റ്റാൻഡ്.

2022, ജൂൺ 28, ചൊവ്വാഴ്ച

വൈദ്യുത വാഹനം: യൂണിറ്റിന് 8 രൂപയിൽ കൂടുതൽ ഈടാക്കരുത് ?

തിരുവനന്തപുരം: വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനു ചാർജിങ് സ്റ്റേഷനുകളിൽ ഉപയോക്താവിൽനിന്നു യൂണിറ്റിന് 8 രൂപയിൽ കൂടുതൽ ഈടാക്കാൻ പാടില്ലെന്നു വൈദ്യുതി റഗുലേറ്ററി കമ്മിഷൻ. ‍ഇതു സംബന്ധിച്ചു ഹിയറിങ് നടത്തിയശേഷം നിരക്കുകൾ അന്തിമമാക്കുമെന്നു ചെയർമാൻ പ്രേമൻ ദിനരാജ് പറഞ്ഞു.

കെഎസ്ഇബിയിൽനിന്നു ചാർജിങ് സ്റ്റേഷനുകൾ വൈദ്യുതി വാങ്ങുന്നതിനുള്ള നിരക്കിൽ കമ്മിഷൻ വർധന വരുത്തി. ഫിക്സഡ് ചാർജ് 75 രൂപയായിരുന്നത് 90 രൂപയാക്കി. ഊർജനിരക്ക് യൂണിറ്റിന് 5 രൂപയായിരുന്നത് 5.50 രൂപയായും വർധിപ്പിച്ചു.

2000 വാട്ടിനു മുകളിൽ കണക്റ്റഡ് ലോഡ് ഉള്ള സിനിമ തിയറ്ററുകൾ, സർക്കസ് കൂടാരങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ എന്നിവയുടെ ഫിക്സഡ് ചാർജിൽ 15 രൂപയുടെ വർധന വരുത്തി. നേരത്തേ 100 രൂപയായിരുന്നതു 115 രൂപയായാണു വർധിപ്പിച്ചത്. ഊർജനിരക്ക് 1000 യൂണിറ്റ് വരെ യൂണിറ്റിന് 6 രൂപയായിരുന്നത് 6.30 രൂപയായും 1000 യൂണിറ്റിനു മുകളിൽ യൂണിറ്റിന് 7.40 രൂപയായിരുന്നത് 7.70 രൂപയായും ഉയർത്തി.

രണ്ടു മാസത്തെ വൈദ്യുതി ബില്ലിൽ വരുന്ന മാറ്റം ഇങ്ങനെ

2 മാസം കൊണ്ട് 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന കുടുംബത്തിന് പുതിയ നിരക്കു പ്രകാരം വൈദ്യുതി ബില്ലിൽ എന്തു വ്യത്യാസം വരും? ഫിക്സഡ് ചാർജ്, സ്ലാബ് അടിസ്ഥാനപ്പെടുത്തിയുള്ള ഊർജ നിരക്ക്, നികുതി, മീറ്റർ വാടക, ജിഎസ്ടി എന്നിവ ഉൾപ്പെടുത്തി 2 മാസത്തിലൊരിക്കലാണു ബിൽ ലഭിക്കുക. 2 മാസത്തെ ഉപയോഗം 240 യൂണിറ്റിൽ താഴെയാണെങ്കിൽ സംസ്ഥാന സർക്കാരിന്റെ 88 രൂപ സബ്സിഡിയുമുണ്ട്.

2 മാസം 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന കുടുംബത്തിന് (സിംഗിൾ ഫെയ്സ്) ഇന്നലെ വരെയുള്ള ബിൽ തുക ഇങ്ങനെയാണ്:

ഫിക്സഡ് ചാർജ് 90 രൂപ (മാസം 45 രൂപ വീതം)

ഊർജ നിരക്ക് 685 രൂപ

മീറ്റർ വാടക 12 രൂപ

സർക്കാർ ഡ്യൂട്ടി 68.5 രൂപ (ഊർജ നിരക്കിന്റെ 10 %)

മീറ്റർ വാടകയുടെ കേന്ദ്ര ജിഎസ്ടി 1.08 രൂപ

സംസ്ഥാന ജിഎസ്ടി 1.08 രൂപ

240 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്നതിനാൽ സംസ്ഥാന സർക്കാർ സബ്സിഡി 88 രൂപ

ആകെ ബിൽ തുക: 769.66 രൂപ.

ഈ കുടുംബത്തിന് പുതിയ നിരക്കു പ്രകാരം വരാവുന്ന ബിൽ തുക:

ഫിക്സഡ് ചാർജ് 110 രൂപ (മാസം 55 രൂപ വീതം)

ഊർജ നിരക്ക് 710 രൂപ

മീറ്റർ വാടക 12 രൂപ

സർക്കാർ ഡ്യൂട്ടി 71 (ഊർജ നിരക്കിന്റെ 10 %)

മീറ്റർ വാടകയുടെ കേന്ദ്ര ജിഎസ്ടി 1.08 രൂപ

സംസ്ഥാന ജിഎസ്ടി 1.08 രൂപ

240 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്നതിനാൽ സംസ്ഥാന സർക്കാർ സബ്സിഡി 88 രൂപ.

ആകെ ബിൽ തുക: 817.16 രൂപ.

വാഹനങ്ങൾ പിടിച്ചെടുക്കാനും പിഴ ഈടാക്കാനും സിവില്‍ ഓഫീസര്‍മാര്‍ക്കും ഹോം ഗാര്‍ഡിനും അധികാരമില്ല;

പൊതുജങ്ങളുടെ സംശയങ്ങൾക്ക് ഉത്തരമായി

വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനും പിഴ ഈടാക്കുന്നതിനും സിവില്‍ ഓഫീസര്‍മാര്‍ക്കും ഹോം ഗാര്‍ഡിനും അധികാരമില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയില്‍. കെ.പി.എ മജീദ്‌ എം.എല്‍.എയുടെ നിയമസഭയിലെ ചോദ്യത്തിന്‌ മറുപടിയിലാണ്‌ മുഖ്യമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്‌.

സംശയാസ്‌പ്രദമായ നിലയില്‍ കാണപ്പെടുന്ന വാഹനങ്ങള്‍ നിയമാനുസൃതം പരിശോധിക്കുന്നതിന്‌ സംസ്‌ഥാന പോലീസിലെ യൂണിഫോമിലുള്ള എല്ലാ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കും അധികാരമുണ്ട്‌. എന്നാല്‍ ഹോം ഗാര്‍ഡുകള്‍കള്‍ക്ക്‌ വാഹന പരിശോധന നടത്തുന്നതിനോ, പിഴ ഈടാക്കുന്നതിനോ അനുമതിയോ, അധികാരമോ ഇല്ലെന്നും, ഹോം ഗാര്‍ഡുകള്‍ വാഹന പരിശോധന നടത്തുന്നുണ്ടെങ്കില്‍ അത് നിയമാനുസൃതമല്ല.

ഹോം ഗാര്‍ഡുകളും സിവില്‍ പോലീസ്‌ ഉദ്യോഗസ്‌ഥരും വാഹന പരിശോധനയുടെ പേരില്‍ ജനങ്ങളെ പ്രയാസപ്പെടുത്തുന്നു എന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ എം.എല്‍.എ ഈ വിഷയം നിയമസഭയില്‍ ചോദ്യോത്തര സമയത്ത്‌ ഉന്നയിച്ചത്‌. ഇല്ലാത്ത അധികാരം ഉപയോഗിച്ച്‌ വാഹന പരിശോധന നടത്തുന്ന ഹോം ഗാര്‍ഡുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമോ എന്നും, ഇത്തരത്തില്‍ നടത്തുന്ന വാഹന പരിശോധനകള്‍ക്കെതിരെ സഹകരിക്കാത്തവര്‍ക്കെതിരെ കേസുടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടോ എന്ന ചോദ്യത്തിന്‌, അത്തരം പരിശോധനക്ക്‌ അധികാരമോ, അനുമതിയോ നല്‍കാത്തതിനാല്‍ അത്തരം നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരൂരങ്ങാടി, പരപ്പനങ്ങാടി പൊലീസ്‌ സേ്‌റ്റഷന്‍ പരിധിയില്‍ ഹോംഗാര്‍ഡുകള്‍ വലിയ തോതില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പൊലീസ്‌ സേ്‌റ്റഷനിലേക്ക്‌ വാഹനങ്ങള്‍ കൊണ്ട്‌ പോകുകയും ചെയ്യല്‍ പതിവാണ്‌. ഇത്‌ നിരന്തരം തുടര്‍ന്നതോടെ വിഷയം എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പൊതുജനങ്ങളും യാത്രക്കാരും ഇതേ വിഷയം ഉന്നയിച്ചിരുന്നു.

2022, ജൂൺ 26, ഞായറാഴ്‌ച

മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിലെ ദേശീയ പാതകൾ ആറുവരിയാക്കും: മന്ത്രി !!

2025 ഓടെ സംസ്ഥാനത്തെ ദേശീയപാതാ നവീകരണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരെ ഏകദേശം 600 കിലോമീറ്റർ റോഡാണ് ആറുവരി പാതയാക്കുന്നത്. ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന്‌ 25 ശതമാനം തുക നൽകുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ്‌ കേരളം. മറ്റു സംസ്ഥാനങ്ങളിൽ മുഴുവൻ തുകയും ദേശീയപാത അതോറിറ്റിയാണ്‌ വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പാറശ്ശാല മണ്ഡലത്തിലെ മൈലക്കര, പൂഴനാട്, മണ്ഡപത്തിൻകടവ്, മണക്കാല, പേരോണം റിംഗ് റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകക്കായിരുന്നു മന്ത്രി.

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളെയെല്ലാം ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. എന്നാൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയിൽ അത് സാധ്യമല്ല. പക്ഷേ അടുത്ത അഞ്ചു കൊല്ലം കൊണ്ട് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളിലെ 50 ശതമാനം ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒറ്റശേഖരമംഗലം, കള്ളിക്കാട് ഗ്രാമ പഞ്ചായത്തുകളെ മലയോര ഹൈവേയുമായി ബന്ധിപ്പിച്ച് കടന്നുപോകുന്ന പ്രധാന ഗ്രാമീണ റോഡാണ് മൈലക്കര- പൂഴനാട്- മണ്ഡപത്തിൻകടവ് -മണക്കാല- പേരേക്കോണം- റിംഗ് റോഡ്. ബി എം ബി സി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. 10 കോടി രൂപയാണ് പദ്ധതിയുടെ ബഡ്ജറ്റ്.

______

നമ്പർ പ്ലേറ്റുകളിൽ ലോകകപ്പ് ലോഗോ: മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം !

 ഖത്തർ.വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ ഫിഫ ലോകകപ്പ് ലോഗോ പകർത്തുന്നതും ഇൻസ്റ്റാൾ ചെയ്യുന്നതും നിരോധിച്ചിട്ടുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രസ്താവനയെ ഉദ്ധരിച്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫിഫയുമായി ഏകോപിപ്പിച്ച് പ്രത്യേക നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി പുതുതായി രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും ലേലം ചെയ്ത പ്രത്യേക നമ്പർ പ്ലേറ്റുകൾക്കും മാത്രമായി നൽകുന്ന പ്രത്യേക പതിപ്പുകളാണ് ലോകകപ്പ് ലോഗോ അടങ്ങുന്ന പ്ലേറ്റുകളെന്ന് അതോറിറ്റി വ്യക്തമാക്കി.

 “വാഹന നമ്പർ പ്ലേറ്റിൽ ലോകകപ്പ് ലോഗ് പകർത്തി ഇൻസ്റ്റാൾ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.  ഇത് ലംഘിക്കുന്ന ആരെയും നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയമാക്കുകയും അവർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യും,” മന്ത്രാലയം മുന്നറിയിപ്പ് നൽകി.

2022, ജൂൺ 12, ഞായറാഴ്‌ച

ഡ്രൈവിങ് ലൈസന്‍സ് ഇനി ഓൺലൈനിലൂടെ പുതുക്കാം

കാലാവധി പൂർത്തിയായ ഡ്രൈവിങ് ലൈസൻസുകൾ ആർ.ടി.ഒ ഓഫിസിൽ പോകാതെ ഓൺലൈനിലൂടെ പുതുക്കാം. sarathi.parivahan.gov.in എന്ന വെബ് സൈറ്റിലൂടെയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. അപേക്ഷകർ ഏത് പ്രായക്കാരാണെങ്കിലും കാഴ്ച പരിശോധന റിപ്പോര്‍ട്ട് സമർപ്പിക്കേണ്ടതാണ്.ì

ആവശ്യമുള്ള രേഖകൾ

▪️കാഴ്ച റിപ്പോര്‍ട്ട്/ മെഡിക്കല്‍ റിപ്പോര്‍ട്ട് (ഫോം 1A) - സ്വയം സാക്ഷ്യപ്പെടുത്തിയത്.

▪️സ്‌കാന്‍ ചെയ്ത ഫോട്ടോ.

▪️സ്‌കാന്‍ ചെയ്ത ഒപ്പ്.

▪️ലൈസന്‍സിന്റെ പകര്‍പ്പ് - സ്വയം സാക്ഷ്യപ്പെടുത്തിയത്.

▪️സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകര്‍പ്പ് (വിലാസം മാറ്റണമെങ്കില്‍ മാത്രം)

ലൈസന്‍സ് പുതുക്കുന്നത്തിനായി

1.sarathi.parivahan.gov.in എന്ന വെബ് സൈറ്റിൽ കയറി Apply for DL Renewal തിരഞ്ഞെടുക്കുക.

2: ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ഒരിക്കല്‍ വിവരങ്ങള്‍ നല്‍കിയാല്‍ പിന്നീടും ഉപയോഗിക്കാം. വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാൽ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതമുള്ള സന്ദേശം വരും. ഇത് സൂക്ഷിച്ചു വയ്ക്കണം.

3: മുകളിൽ പറഞ്ഞ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്‌ലോഡ് ചെയ്യുക. ഈ ഫയലുകള്‍ക്ക് നിർദിഷ്ട വലുപ്പം നിർദേശിച്ചിട്ടുണ്ട്. അത് ഉറപ്പു വരുത്തണം.

4: നിര്‍ദേശിക്കുന്ന തുക അടയ്ക്കുക.

5: ഫോം സമര്‍പ്പിക്കുന്നതോടെ അപേക്ഷാ നടപടികള്‍ കഴിഞ്ഞു. പിന്നീട് ആര്‍ ടി ഒ യാണ് അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടത്. ഇതിൻ്റെ വിശദാംശങ്ങള്‍ എസ്എംഎസായി ലഭിക്കും.

2022, ഏപ്രിൽ 8, വെള്ളിയാഴ്‌ച

ഓപ്പറേഷൻ ഫോക്കസ്’; വാഹനങ്ങളിൽ *🛑 ‘ഓപ്പറേഷൻ ഫോക്കസ്’; വാഹനങ്ങളിൽ ലൈറ്റുകളുടെ നിയമവിരുദ്ധ ഉപയോഗത്തിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്



വാഹനങ്ങളിൽ ലൈറ്റുകളുടെ നിയമവിരുദ്ധ ഉപയോഗത്തിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഏപ്രിൽ 4 മുതൽ 13 വരെ മോട്ടോർ വാഹന വകുപ്പ് കർശന പരിശോധന നടത്തും. ഓപ്പറേഷൻ ഫോക്കസ് എന്ന പേരിലാണ് രാത്രികാല സ്‌പെഷ്യൽ ഡ്രൈവ് നടത്തുക.

ഹെഡ് ലൈറ്റുകളിലെ തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ബൾബ് പരിശോധിക്കും. ലേസർ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം എന്നിവ ഒപ്പേറഷൻ ഫോക്കസിന്റെ ഭാഗമായി പരിശോധിക്കും.

ഹെഡ് ലൈറ്റുകളിൽ നിന്ന് വരുന്ന തീവ്രപ്രകശം മൂലം നിരവധി അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന.

 

2022, മാർച്ച് 24, വ്യാഴാഴ്‌ച

സംസ്ഥാനം മുഴുവൻ ക്യാമറ വലയത്തിൽ; ഗതാഗത നിയമം ലംഘിച്ചാൽ പിടിവീഴും. ?

 തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ, സംസ്ഥാന പാതകളിലും പ്രധാന റോഡുകളിലും സ്ഥാപിച്ച ക്യാമറകളിൽ 95 ശതമാനവും ഏപ്രിൽ ഒന്നു മുതൽ പ്രവർത്തിച്ച് തുടങ്ങും. 235 കോടിരൂപ ചെലവിൽ 726 ക്യാമറകളാണ് മോട്ടോർ വാഹന വകുപ്പിന് കെൽട്രോൺ നൽകിയത്. സ്ഥാപിക്കലും അഞ്ചു വർഷത്തെ പരിപാലനവും അവർക്ക് തന്നെയാണ്.

നിർമിതബുദ്ധി ക്യാമറകൾ

ഹെൽമെറ്റ്, സീറ്റ്‌ ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കുക, വണ്ടിയോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുക, ഇരുചക്ര വാഹനങ്ങളിൽ മൂന്നു പേർ യാത്ര ചെയ്യുക, അപകടകരമായി ഓടിക്കൽ എന്നിവ പിടികൂടാനാണ് 700 നിർമിതബുദ്ധി ക്യാമറകൾ. മുന്നിലെ രണ്ടു പേരും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിലും പിടിവീഴും. അതേ പോലെ ഹെൽമെറ്റും.

റഡാർ ക്യാമറകൾ

അതി വേഗം പിടികൂടാനായി രണ്ടെണ്ണം തിരുവനന്തപുരം ബൈപ്പാസിൽ ചാക്കയിലും ഇൻഫോസിസിന്റെ മുന്നിലും രണ്ടെണ്ണം കൊല്ലം ബൈപ്പാസിലും. സിഗ്നലുകൾ തെറ്റിക്കുന്നവർക്കായി ജങ്‌ഷനുകളിൽ 18 ക്യാമറകളും തയ്യാറാണ്.

മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിൽ സ്വയം പ്രവർത്തിക്കുന്ന നാലു ക്യാമറ സംവിധാനങ്ങളുണ്ടാവും. റോഡരികിൽ നിർത്തിയിട്ട വാഹനത്തിലെ ക്യാമറ അതിവേഗത്തിൽ പോകുന്ന വണ്ടിയുടെ ചിത്രങ്ങൾസഹിതം വിവരങ്ങൾ കൺട്രോൾ റൂമിലേക്ക് അയക്കും. നിലവിൽ മോട്ടോർ വാഹന വകുപ്പിനുള്ള ക്യാമറകൾ പ്രവർത്തിപ്പിക്കാൻ ഒരാൾ വേണം.

പ്രവർത്തനം സൗരോർജത്തിൽ

വാഹനത്തിൽ ഘടിപ്പിക്കുന്ന ക്യാമറകൾ ഒഴികെയുള്ളവയെല്ലാം പ്രവർത്തിക്കുന്നത് സൗരോർജത്തിലാണ്. 4 ജി കണക്ടിവിറ്റി സിമ്മിലാണ് ഡേറ്റാ കൈമാറ്റം.

എല്ലാ വാഹനങ്ങളെയും ക്യാമറ ബോക്സിലുള്ള വിഷ്വൽ പ്രൊസസിങ് യൂണിറ്റ് വിശകലനം ചെയ്യും. ചിത്രങ്ങളും പകർത്തും. ഗതാഗത നിയമം ലംഘിച്ച വണ്ടികളുടെ ചിത്രവും ആളിന്റെ ഫോട്ടോയും മോട്ടോർ വാഹന വകുപ്പിന്റെ കൺട്രോൾ റൂമിലേക്ക് അയക്കും. ആറു മാസത്തെ ദൃശ്യങ്ങൾ ശേഖരിക്കാൻ ഇതിൽ സംവിധാനമുണ്ട്.

2022, മാർച്ച് 8, ചൊവ്വാഴ്ച

വാഹനം മുൻപ് അപകടത്തിൽപെട്ടിരുന്നോ എന്ന് എങ്ങിനെ കണ്ട് പിടിക്കാം

 പഴയ കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ...

പ്രവാസികളിൽ നല്ലൊരു ശതമാനവും പഴയ കാർ വാങ്ങുന്നവരാണ്. യു.എ.ഇയിലെ റോഡുകൾ നിലവാരമുള്ളതായതിനാൽ 15 വർഷം പഴക്കമുള്ള വാഹനവും സാമാന്യം ഭേതപ്പെട്ട അവസ്ഥയിലായിരിക്കും. എന്നാൽ, വലിയ അപകടങ്ങളിൽപെട്ട വാഹനങ്ങൾ മോടിപിടിപ്പിച്ച് എത്താറുമുണ്ട്. ഇത്തരം വാഹനങ്ങൾ വാങ്ങിയാൽ നല്ലൊരു സമയവും സർവീസ് സെന്‍ററിൽ ചെലവഴിക്കേണ്ടി വരും.

വാഹനത്തിന്‍റെ വിലയിൽ കിട്ടിയ ലാഭത്തിനേക്കാൾ കൂടുതൽ സർവീസ് സെന്‍ററിൽ കൊടുക്കേണ്ടി വരും. വാഹനം ഇടിച്ചതാണോ എന്ന് മുൻകൂട്ടി തിരിച്ചറിയാൻ ചില വഴികളുണ്ട്.

*ചേസ് നമ്പർ അറിയണം:*

വാഹനം ഇടിച്ചതാണോ എന്നറിയാൻ അതിന്‍റെ ചേസ് നമ്പർ (വെഹിക്കിൾ ഐഡന്‍റിഫിക്കേഷൻ നമ്പർ-വി.ഐ.എൻ) അറിയൽ നിർബന്ധമാണ്. സാധാരണ രജിസ്ട്രേഷൻ കാർഡിന്‍റെ പിൻവശത്ത് ചേസ് നമ്പർ ഉണ്ടാകാറുണ്ട്. ചില വാഹനങ്ങളിൽ ഡ്രൈവറുടെ സമീപത്തെ ഡാഷ്ബോർഡിൽ ചേസ് നമ്പറുണ്ടാകും. സൈഡ് ഡോറിലും ചേസ് നമ്പർ കാണാം. 17 അക്ക നമ്പറാണിത്. ഇത് അറിഞ്ഞാൽ നാല് വഴികളിലൂടെ കാറിന്‍റെ ചരിത്രം കണ്ടുപിടിക്കാം.

*1. ആഭ്യന്തര മന്ത്രാലയം:*

ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റായ *www.moi.gov.ae* വഴി കാറിന്‍റെ അപകട ചരിത്രം അറിയാൻ കഴിയും. ഈ സൈറ്റിലെ E-Services എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുമ്പോൾ ട്രാഫിക് ആൻഡ് ലൈസൻസിങ് എന്ന ഭാഗം കാണാം. ഇവിടെ ആക്സിഡന്‍റ് ഇൻക്വയറി എന്നതിൽ ക്ലിക്ക് ചെയ്ത ശേഷം ചേസ് നമ്പർ കൊടുക്കണം. സബ്ബിറ്റ് കൊടുക്കുന്നതോടെ കാറിന്‍റെ പഴയ വിവരങ്ങൾ ലഭിക്കും. എപ്പോൾ, എവിടെവെച്ച് അപകടമുണ്ടായി എന്നും ഇതിൽ കാണിക്കും.

*2. എമിറേറ്റ്സ് വെഹിക്ക്ൾ ഗേറ്റ് (ഇ.വി.ജി):*

*evg.ae* എന്ന വെബ്സൈറ്റ് വഴിയും അപകട വിവരങ്ങൾ അറിയാം. ഇതിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുകയോ *evg.ae/_layouts/evg/trafficaccidents.aspx?language=en* എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യണം. ഇവിടെ ചേസിസ് നമ്പർ കൊടുക്കുന്നതോടെ അപകട സമയം, കാരണം, സ്ഥലം എന്നിവ വ്യക്തമാകും.

*3. അബൂദബി പൊലീസ്:*

പൊലീസിന്‍റെ വെബ്സൈറ്റായ *www.adpolice.gov.ae* സന്ദർശിക്കു. മെനുവിലെ E-services എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. താഴോട്ട് നീക്കുമ്പോൾ പബ്ലിക് സർവീസ് എന്ന ഭാഗകം കാണാം. ഇവിടെയുള്ള വെഹിക്ക്ൾ ആക്സിഡന്‍റ് ഇൻക്വയറിയിൽ കയറുക. ചേസിസ് നമ്പർ കൊടുക്കുന്നതോടെ വിവരങ്ങൾ നിങ്ങളിലേക്കെത്തും.

*4. ആർ.ടി.എ:* ദുബൈയിലെ താമസക്കാർക്ക് ആർ.ടി.എ വെബ്സൈറ്റ് വഴിയും വിവരം അറിയാം. എന്നാൽ, മറ്റ് വെബ്സൈറ്റുകൾ പോലെ അത്ര എളുപ്പമല്ല ആർ.ടി.എയുടെ വെബ്സൈറ്റ് വഴി വിവരം അറിയാൻ. വാഹനത്തിന്‍റെ പഴയ ഉടമയുടെ അറിവോടെ മാത്രമെ വിവരങ്ങൾ അറിയാൻ കഴിയു. *https://www.rta.ae/wps/portal/rta/ae/home/rta-services/service-details?serviceId=5810003* എന്ന ലിങ്ക് വഴിയാണ് വിവരങ്ങൾ നൽകുന്നത്.

ഇവിടെ പ്രവേശിക്കുമ്പോൾ Apply now എന്ന ഓപ്ഷൻ കാണാം. ഇതോടെ മറ്റൊരു പോർട്ടലിലേക്ക് മാറും. ഇവിടെ Apply for service എന്നതിൽ ക്ലിക്ക് ചെയ്യണം. ഇതോടെ പഴയ ഉടമയുടെ രജിസ്ട്രേഡ് ഫോൺ നമ്പറിലേക്ക് ഒ.ടി.പി മെസേജ് പോകും. അത് നൽകിയാൽ മാത്രമെ അപകട വിവരങ്ങൾ അറിയാൻ കഴിയൂ. 

2022, ഫെബ്രുവരി 26, ശനിയാഴ്‌ച

ട്രെയിനില്‍ ഇനി രാത്രി ഉച്ചത്തില്‍ പാട്ടും സംസാരവും വേണ്ട; പിടി വീണാല്‍ പിഴ ?

രാത്രി പത്ത് മണിക്ക് ശേഷം ഉച്ചത്തിൽ പാട്ട് വെക്കുന്നതും ഫോണിൽ ഉറക്കെ സംസാരിക്കുന്നതും നിരോധിച്ച് ഇന്ത്യൻ റെയിൽവേ. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. ട്രെയിൻ യാത്ര കൂടുതൽ സുഖകരമാക്കുന്നതിനായാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

രാത്രി വൈകി കൂട്ടം കൂടി സംസാരിക്കാൻ പാടില്ല. കൂടാതെ രാത്രി പത്ത് മണിക്ക് ശേഷം ലൈറ്റുകളെല്ലാം ഓഫ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. അതേസമയം മറ്റ് യാത്രക്കാരുടെ പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ വ്യക്തമാക്കുന്നു.

ഏതെങ്കിലും യാത്രക്കാർക്ക് അസൗകര്യം നേരിട്ടാൽ, ട്രെയിൻ ജീവനക്കാർ ഉത്തരവാദികളായിരിക്കും. ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ്, ആർ.പി.എഫ്, ഇലക്ട്രീഷ്യൻ, കാറ്ററിംഗ്, മെയിന്റനൻസ് സ്റ്റാഫുകൾ എന്നിവർ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിൽ പ്രവർത്തിക്കണമെന്നും റെയിൽവേ നിർദ്ദേശിക്കുന്നു.

നാല് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റും സുരക്ഷാബെല്‍റ്റും നിർബന്ധമാക്കുന്നു ?

 ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്ന നാലുവയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കുന്ന പുതിയ ചട്ടം കേന്ദ്രസർക്കാർ വിജ്ഞാപനംചെയ്തു. ഇതുപ്രകാരം ഒമ്പതുമാസം മുതൽ നാലുവരെ വയസ്സുള്ള കുട്ടികൾക്ക് ഹെൽമെറ്റിനുപുറമേ വണ്ടി ഓടിക്കുന്ന ആളുമായി ബന്ധിപ്പിക്കുന്ന സുരക്ഷാബെൽറ്റും നിർബന്ധമാണ്.

നാലു വയസ്സിൽ താഴെയുള്ള കുട്ടികളുമായിപ്പോകുന്ന മോട്ടോർ സൈക്കിളിന്റെ പരമാവധി വേഗം 40 കിലോമീറ്ററായിരിക്കണമെന്നും ചട്ടം നിഷ്കർഷിക്കുന്നു. അതേസമയം, ഒരുവർഷത്തിനുശേഷമേ ചട്ടം നടപ്പാക്കൂവെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നാലുവയസ്സിന് മുകളിലുള്ളവർക്ക് നേരത്തേതന്നെ ഹെൽമെറ്റ് നിർബന്ധമാണ്. എന്നാൽ, സുരക്ഷാബെൽറ്റ് നിർബന്ധമാക്കുന്നത് ആദ്യമാണ്. കുട്ടികളുടെ ഹെൽമെറ്റും സുരക്ഷാബെൽറ്റും (സേഫ്റ്റി ഹാർനെസ്) എങ്ങനെയുള്ളതായിരിക്കണമെന്നും കരടുചട്ടത്തിൽ വ്യക്തമാക്കിയിരുന്നു.

കുട്ടികളുടെ തലയ്ക്ക് അനുയോജ്യമായതും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്.) നിയമത്തിലെ നിലവാരം പാലിക്കുന്നതുമായ ഹെൽമെറ്റ്, അല്ലെങ്കിൽ സൈക്കിൾ ഹെൽമെറ്റാണ് ധരിക്കേണ്ടത്.

കുട്ടിയെയും ഓടിക്കുന്നയാളെയും രണ്ട് സ്ട്രാപ്പുകളാൽ ബന്ധിപ്പിക്കുന്ന സുരക്ഷാബെൽറ്റാണ് ഉപയോഗിക്കേണ്ടത്. മുറുക്കംകൂട്ടാനും കുറയ്ക്കാനും സാധിക്കുന്നതായിരിക്കണം. കനം കുറഞ്ഞതും ഈടുനിൽക്കുന്നതും വെള്ളം കയറാത്തതുമായ സേഫ്റ്റി ഹാർനെസിന് 30 കിലോഗ്രാംവരെ വഹിക്കാൻ സാധിക്കണം.

2022, ഫെബ്രുവരി 20, ഞായറാഴ്‌ച

വാഹനപരിശോധന മാത്രമല്ല, സേഫ് കേരള സ്‌ക്വാഡിന്‌ ഡ്രൈവിങ്ങ് ലൈസന്‍സും റദ്ദാക്കാം!!

റോഡപകടങ്ങളുമായി ബന്ധപ്പെട്ട് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടിയെടുക്കുക മോട്ടോർവാഹനവകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം. സേഫ് കേരള സ്ക്വാഡ് എന്ന പേരിലറിയപ്പെടുന്ന എൻഫോഴ്സ്മെന്റ് വിഭാഗം വാഹനപരിശോധനയും തുടർനടപടികളും മാത്രമാണെടുത്തിരുന്നത്.

പുതിയ ഉത്തരവനുസരിച്ച് കൂടുതൽ ചുമതല ആർ.ടി.ഒ. ഓഫീസുകളിൽനിന്ന് എൻഫോഴ്സ്മെന്റു വിഭാഗത്തിനു ലഭിക്കും. 14 ജില്ലകളിലും എൻഫോഴ്സ്മെന്റുണ്ട്. മാർച്ച് ഒന്നു മുതലാണിതു നടപ്പാക്കുക. ഗതാഗത കമ്മിഷണർ എം.ആർ. അജിത്കുമാർ ഇതുസംബന്ധിച്ച ഉത്തരവിറക്കി. അപകടങ്ങളുണ്ടാകുമ്പോൾ പരിശോധിക്കുന്നതും റിപ്പോർട്ട് തയ്യാറാക്കുന്നതും നടപടി സ്വീകരിക്കുന്നതും നിലവിൽ ആർ.ടി.ഒ. ഓഫീസുകൾ വഴിയാണ്. ലൈസൻസ് സസ്പെഷനു പുറമേ രജിസ്ട്രേഷൻ റദ്ദാക്കൽ തുടങ്ങിയ നടപടികളെടുക്കുന്നതും എൻഫോഴ്സമെന്റ് വിഭാഗമായിരിക്കും.

പോലീസിനെപ്പോലെ അപകടവിവരം മോട്ടോർ വാഹനവകുപ്പും ശേഖരിക്കും. അപകടം എങ്ങനെയുണ്ടായി, ഒഴിവാക്കാനുള്ള ശാസ്ത്രീയമാർഗങ്ങൾ, സാഹചര്യം, റോഡിലെ പ്രശ്നങ്ങൾ എന്നിവ വിശകലനം ചെയ്യും. ഇതു റോഡ് സേഫ്റ്റി അതോറിറ്റിക്കു മുൻപാകെയവതരിച്ചു നടപ്പാക്കും. അപകടങ്ങൾ, സാഹചര്യം, കണക്കുകൾ എന്നിവ സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പിനു കൃത്യമായ വിവരങ്ങളില്ല. പുതിയചുമതലകൾ എൻഫോഴ്സമെന്റിന് ലഭിക്കുന്നതോടെ നടപടി കൂടുതൽ വേഗത്തിലാകുമെന്ന് ആലപ്പുഴ ആർ.ടി.ഒ. സജി പ്രസാദ് പറഞ്ഞു.

2022, ജനുവരി 18, ചൊവ്വാഴ്ച

കാറുകളിലെ പെട്രോൾ പൈപ്പിലെ ചെറു ദ്വാരങ്ങൾ വഴിയുള്ള പെട്രോൾ ചോർച്ച വണ്ടുകൾ മൂലമാണോ?

കേരളത്തിലെ വാഹന ഉടമകൾക്കു തലവേദനയും അടുത്തിടെ ഏറെ കേൾക്കുന്ന വാർത്തയുമാണ് കാറുകളിലെ പെട്രോൾ പൈപ്പിലെ ചെറു ദ്വാരങ്ങൾ . പെട്രോൾ ടാങ്കിൽ നിന്ന് എൻജിനിലേക്ക് എത്തുന്ന റബർ പൈപ്പിൽ തുള വീണ് ഒട്ടേറെ വാഹനങ്ങളാണ് വർക്‌ഷോപ്പിൽ എത്തുന്നത്. ഇതുവഴി പെട്രോൾ ചോർന്നു പോകുന്നതാണു പ്രശ്നം.

ഇന്ധന ടാങ്കിൽ നിന്ന് എൻജിനിലേക്ക് എത്തുന്ന റബർപൈപ്പുകളിൽ വരുന്ന ഈ ചെറു സുഷിരങ്ങൾ ഇന്ധന നഷ്ടം മാത്രമല്ല, ചിലപ്പോഴൊക്കെ തീപിടിക്കാനും കാരണമായേക്കം.
തുടക്കത്തിൽ പത്തനംതിട്ട, തിരുവല്ല പ്രദേശങ്ങളിൽ മാത്രമാണ് ഇതു കണ്ടുവന്നതെങ്കിലും പിന്നീട് നിരവധി സ്ഥലത്തേക്ക് ഇവ വ്യാപിച്ചു. ഇന്ധനം കുടിക്കുന്ന ചെറുവണ്ട് എന്ന് പേരിൽ ധാരാളം വാർത്തകളും ഇവയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വരുന്നുണ്ട്.
2020ൽ തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിലെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് സുഷിരം വന്ന പൈപ്പുകളും മറ്റു ശേഖരിച്ചുള്ള പഠനങ്ങളിൽ നിന്നാണ് അംബ്രോസിയ ബീറ്റിൽ വിഭാഗത്തിൽ പെട്ട കാംഫർഷോട്ട് എന്ന ചെറു ജീവിയാണ് ഇതിന് കാരണം എന്ന് കണ്ടെത്തിയത്.
ഈ ജീവികൾ ഏഷ്യൻ വൻകരയിൽ കണ്ടുവരുന്നതാണെങ്കിലും ഇന്ത്യയിൽ അധികം കാണാറില്ല. ചിലപ്പോൾ മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന തടികളിലൂടെയും , ചെടികളിലൂടെയുമായിരിക്കും ഇവ നമ്മുടെ നാട്ടിലെത്തിയത്.
പ്രധാനമായും മറിഞ്ഞു വീണ തടികളിലാണ് ഇവ സുഷിരങ്ങളുണ്ടാക്കുന്നത്. തടി ഇവർ ഭക്ഷിക്കില്ല . ഇവയുടെ ശരീരത്തിലുള്ള ഒരു തരം ഫംഗസിനെ വളർത്താനുള്ള ഇടം എന്ന തരത്തിൽ മാത്രമാണ് ഇതു തുളയ്ക്കുന്നത് ( ഈ ഫംഗസ് തന്നെയാണ് ഇവരുടെ ഭക്ഷണവും). ചീഞ്ഞ തടികളിൽ നിന്ന് വരുന്ന എഥനോളിന്റെ ഗന്ധമാണ് ഇവയെ പ്രധാനമായും ആകർഷിക്കുന്നത്.
അടുത്തിടെയാണ് പെട്രോളിൽ കൂടുതലായി എഥനോൾ ചേർക്കാൻ തുടങ്ങിയത്. എഥനോളിന്റെ സാന്നിധ്യമാണ് ഇവയെ ആകർഷിക്കാൻ കാരണമെന്നാണു കരുതുന്നത്. അഴുകുന്ന തടികളിൽ കടന്നുകയറി ദ്വാരങ്ങളുണ്ടാക്കുന്ന അതേ തരത്തിലാണു റബർ പൈപ്പുകളും ഇതു തുരക്കുന്നത്.
എഥനോളിന്റെ സാന്നിധ്യം മൂലം തടിയാണെന്നു തെറ്റിദ്ധരിച്ചാണു കാംഫർഷോട്ട് ബീറ്റിൽ ഇനങ്ങൾ പൈപ്പ് തുരക്കുന്നത്. പെട്രോളുമായി ബന്ധത്തിൽ എത്തുമ്പോൾ ഒന്നുകിൽ ഇവ സ്ഥലംവിടുകയോ അല്ലെങ്കിൽ ചത്തുപോകുകയോ ചെയ്യും.
പൊതുവേ 5 എംഎം വരെ വ്യാസമുള്ള ചെടികളുടെ തണ്ടുകളിലാണ് ഇവർ സുഷിരങ്ങളുണ്ടാക്കുന്നത്. എഥനോളിന്റെ സാന്നിധ്യവും , പൈപ്പുകളുടെ വണ്ണവും , അധികം എടുക്കാത്ത വാഹനങ്ങളും ഈ സാഹചര്യങ്ങളെല്ലാം ഒത്തുവന്നപ്പോൾ ഈ ജീവികൾ പൈപ്പുകൾ തുരന്നു.
ഇത്തരത്തിലുള്ള പ്രാണികൾക്ക് പെട്രോളിനോട് ഒരു തരത്തിലുള്ള താൽപര്യവുമില്ല. പെട്രോളിന്റെ സാന്നിധ്യം ഇവരുടെ ജീവൻ തന്നെ ഭീഷണിയാണ്. കൂടാതെ ചില ആളുകൾ പറയുന്നതുപോലെ കീടനാശിനികളുടെ പ്രയോഗം ചിലപ്പോൾ വേറെ അപകടങ്ങൾക്ക് വഴി വച്ചേക്കാം.
പൈപ്പുകൾ വ്യാസം കൂട്ടുകയോ അല്ലെങ്കിൽ ഇരുമ്പ് ചട്ടയുള്ള പൈപ്പുകൾ ഇടുകയോയാണ് ഇതിനുള്ള ശാശ്വത പരിഹാരം. കൂടാതെ പൈപ്പുകളിൽ വിഷാംശമില്ലത്ത ഉണങ്ങിപ്പോകാത്ത പശ ഉപയോഗിച്ച് കവർ ചെയ്താൽ ഒരു പരിധിവരെ തടയാനാകും. സാധാരണ ഇത് അത്ര എളുപ്പത്തിൽ മാറ്റേണ്ടാത്ത പൈപ്പുകളാണ് അതുകൊണ്ടു തന്നെ പല സര്വീസ് സെന്ററുകളിലും , പാര്ട്‌സ് വിപണന കടകളിലും പൈപ്പുകള്ക്ക് ക്ഷാമം നേരിടുന്നതായി മെക്കാനിക്കുകള് പറയുന്നു.
വാഹനം നിർത്തിയിടുമ്പോൾ ഇന്ധനം ചോർച്ച അറിയില്ലെങ്കിലും ഓടുമ്പോൾ ഈ ചെറു സുഷിരം വഴി ധാരാളം പെട്രോൾ ചോരാൻ സാധ്യതയുണ്ട്. ചൂടുകൂടുന്നതോടെ പെട്രോള് പൈപ്പുകളിലുണ്ടാകുന്ന ഇന്ധനച്ചോര്ച്ച വാഹനത്തിന് തീപിടിക്കുന്നതിന് കാരണമാകും. ചില വാഹനങ്ങളുടെ റബ്ബര് പൈപ്പുകളില് നിറയെ ദ്വാരങ്ങളും കണ്ടെത്തിയിരുന്നു. വാഹനം ഓടുന്നതോടെ യന്ത്രഭാഗങ്ങളിലുണ്ടാകുന്ന ചെറിയ തീപ്പൊരിപോലും വലിയ അപകടത്തിന് കാരണമാകും.
കടപ്പാട്: അർബൻ എന്റമോളജിസ്റ്റും , പെസ്റ്റ് മാനേജ്മെന്റ് കൺസൽറ്റന്റുമായ അശോക് ബാബു.
THIRUVAMBADI NEWS*

2022, ജനുവരി 16, ഞായറാഴ്‌ച

സ്കൂട്ടി ലോങ്ങ് ടെർമിൽ പാർക്ക് ചെയ്തു പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?

 Center stand ഇടുക....നിറയെ പെട്രോൾ നിറച്ചു വയ്ക്കുക......

പിറകിലെ ടയർ നിലത്ത് മുട്ടില്ലെന്ന് ഉറപ്പ് വരുത്തുക....
അതേ പോലെ കഴിയുമെങ്കിൽ മുൻ ടയറും.
വീട്ടിലെ ആരോടെങ്കിലും....
സെൽഫ് സ്റ്റാർട്ട് ചെയ്യുന്നത് കാണിച്ചു കൊടുക്കുക.
ആഴ്ചയിൽ ഒരിക്കൽ 1 hr start ചെയ്തു വെറുതെ ഇടാൻ പറയുക.
മുൻപിൽ ടയർ വെറുതെ കൈ കൊണ്ട് കുറച്ചു തിരിച്ചു കൊടുക്കുക.
പെട്രോൾ തീരുമ്പോൾ കുപ്പിയിലാക്കി കൊണ്ട് ഒഴിക്കുന്നത് വീട്ടുകാരെ കാണിച്ചു കൊടുക്കുക.
വലിയ 5 തണ്ട് പുകയില വാങ്ങി എലി കയറാൻ സാധ്യത ഉള്ള മുൻ ടയറിൻെറ ഇടയിൽ വച്ചു കൊടുക്കുക
ഇത്രയും മാത്രം

2022, ജനുവരി 4, ചൊവ്വാഴ്ച

ഓടിക്കൊണ്ടിരിയ്ക്കുന്ന വാഹനം കത്തിനശിച്ചു. ഇപ്പോൾ ഇടക്കിടെ കാണുന്ന ഒരു വാർത്ത !!

 ഇലക്ട്രിക് ഷോട്ട്, (അതിൽ തന്നെ പല കാരണങ്ങൾ ഉണ്ടാകാം )

ഇന്ധനം ലീക്ക് ആയത് വാഹനത്തിന്റെ എഞ്ചിനുള്ളിൽ ഇന്ധനം ജ്വലിക്കുന്നതുകൊണ്ട് തീയ് ഉണ്ടാകുന്നുണ്ട്....എക്സ് ഹോസ്റ്റ് വഴി അത് പുറത്തേക്കിറങ്ങി സയലൻസറിലൂടെ പുകയായി പുറത്തേക്ക് പോകുന്നു. എൻജിൻ മുതൽ നമ്മൾ കാണുന്ന പുക കുഴലിന്റെ അറ്റംവരെയുള്ള ഭാഗത്തിന് പറയുന്ന പേരാണ് എക്സ് ഹോസ്റ്റ് ... അതിന്റെ തുടക്കം ഭാഗത്ത് q എൻജിനിൽ നിന്നും ഇറങ്ങുന്നത് തീ ആണ് .., എന്തെങ്കിലും കാരണവശാൽ ഈ ഭാഗത്ത് ലീക്ക് ഉണ്ടാവുകയാണെങ്കിൽ തീയ് പുറത്തേക്ക് വരും . പുതുതലമുറ വാഹനങ്ങൾ ആണെങ്കിൽ ടർബോ അവിടെ ഫിറ്റ് ചെയ്തിട്ടുള്ളത് കൊണ്ട് അപകട നിരക്ക് കൂടും.

കാറുകൾക്ക് മിക്കവാറും രണ്ടാമത് ചെയ്യുന്ന ഇലക്ട്രിക്ക് അൽട്ടര്നേഷൻ വർക്കുകൾ ആണ് ഇതിനു കാരണം എന്നാണ്  മനസ്സിലാക്കുന്നത്...മ്യുസിക് സിസ്റ്റം കയറ്റലും ഇറക്കലും ഒക്കെ ആയി വലിയ ചടങ്ങുകൾ തന്നെ ഉണ്ട് ചിലർക്ക് കാർ വാങ്ങിയാൽ...ഇത് ഷോർട്ട് ആവുകയും, ഗ്ലാസ് അടക്കം ഇട്ടത് കൊണ്ട് പുക മണം അകത്തു കടക്കാതെ ഇരിക്കുകയും ചെയ്യുമ്പോൾ നന്നായി കത്താൻ തുടങ്ങുമ്പോൾ മാത്രം ആണ് അകത്തു ഇരിക്കുന്ന ആൾ അറിയുന്നുണ്ടാവുക, അപ്പോഴേക്കും ഇലക്ട്രിക്ക് സര്‌ക്യൂട്ട ബ്രെയ്‌ക്ക് ആയി ഡോർ പോലും unlock ചെയ്യാൻ പറ്റാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു, ചിലപ്പോൾ കാറിൽ തന്നെ അകത്തുള്ളവരും കത്തി തീരും... ജീപ്പ് പോലുള്ള വാഹനങ്ങൾ ഓപ്പണ് ആണ്, കത്താൻ തുടങ്ങിയാൽ അല്ലെങ്കിൽ പുകയാൻ തുടങ്ങിയാൽ തന്നെ ഡ്രൈവർക്ക് മണം അടിക്കും ഇല്ലെങ്കിൽ പുക അകത്തു എത്തും, കാര്യം മനസ്സിലാവും... ഇറങ്ങി ഓടാനോ, വെള്ളം ഒഴിച്ചു കെടുത്താനോ സമയം കിട്ടും...

Calicut’s biggest Automobile washing centre !!

Calicut’s biggest Automobile washing centre and most advanced Detailing Hub 



Now open Phase 1 Car wash

Wash 5 cars at a time [First time in Calicut] 

Most modern ITALIAN equipments and washing techniques 🧼

Premium AC visitor's lounge 

Entertainment 

Mini cafe 

Privilege card 

Free wifi 




Call : 9746402403, www.c4carwash.com

Whatsapp : wa.me/919746402403

Opposite UL Cyber Park

HiLite mall service road

Vazhipoke, Nellikode Calicut