കാറ് വാങ്ങുമ്പോൾ കാറിന് മാത്രം മതിയോ ഇൻഷുറൻസ് ? കാറിനത്രയല്ലെങ്കിൽ കൂടി വിലപിടിപ്പുള്ളത് തന്നെയാണ് കാർ ആക്‌സസറീസും. അതിനും വേണം ഇൻഷുറൻസ് പരിരക്ഷ.
എന്നാൽ ഏതെല്ലാം ആക്‌സസറീസിന് ഇൻഷുറൻസ് ലഭിക്കും ?
ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ അല്ലാത്ത കാറുകൾ
വിവിധ കാർ ബ്രാൻഡുകൾ വിവിധ ആക്‌സസറീസാണ് ഒപ്പം നൽകുന്നത്. ഇൻഷുറൻസ് ലഭിക്കാവുന്ന ചില ആക്‌സസറീസ് ഇവയാണ് : ഫോഗ് ലൈറ്റ്, എസി, മ്യൂസിക്ക് സിസ്റ്റം, മോണിറ്റർ, ബ്രേക്ക് ലൈറ്റ്, സീറ്റ് കവർ, ലെതർ സീറ്റ്, ബൈ-ഫ്യുവൽ സിസ്റ്റം, ഇന്റീരിയർ ഫിറ്റിംഗ്, സിഎൻജി കിറ്റ്‌സ്, വീലുകൾ.
സിഎൻജി ആക്‌സസറീസ്
സിഎജി കിറ്റുകൾ വേറെ ഇൻഷുവർ ചെയ്യണം. കാരണം അപകടം സംഭവിച്ചാൽ സിഎൻജി കിറ്റിന് ഇൻഷുറൻസ് ലഭിക്കില്ല.
എങ്ങനെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും ?
അപകടം, പ്രകൃതി ദുരന്തം എന്നിവ സംഭവിക്കുമ്പോഴുള്ള നാശനഷ്ടങ്ങൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. കളവ്, മോഷണ ശ്രമം തുടങ്ങിയ നഷ്ടങ്ങൾക്കും പരിരക്ഷ ലഭിക്കും.
പോളിസിയുടെ ടേംസ് ആന്റ് കണ്ടീഷൻസിന് അനുസൃതമല്ലെങ്കിൽ ആക്‌സസറികൾക്ക് പരിരക്ഷ ലഭിക്കില്ല. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വാഹനം ഉപയോഗിച്ചാലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. അപകടം സംഭവിച്ച് ഒരു മാസത്തിന് ശേഷമാണ് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതെങ്കിലും ചില സമയങ്ങളിൽ പരിരക്ഷ ലഭിക്കാറില്ല.
ആക്‌സസറീസ് ഇൻഷുറൻസിനായി അപേക്ഷിക്കാവുന്ന വസ്തുക്കൾ
ആന്റി തെഫ്റ്റ് ഡിവൈസ്, കാർ ക്യാമറ, ബാറ്ററി ചാർജർ, ടയർ പ്രഷർ മോണിറ്റർ, വാക്വം ക്ലീനർ, ഫയർ എക്സ്റ്റിംഗ്വിഷർ, മൊബൈൽ സ്റ്റാൻഡ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ