ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2014, ഡിസംബർ 23, ചൊവ്വാഴ്ച

Radio Taxi Service !!

We specialize in rent a car services by offering a variety of quality cars with the lowest guaranteed prices and the best service in Trivandrum city. All cars displayed here are instantly available 24/7 in your neighborhood offering a hassle free experience. for more details click here 


2014, ഡിസംബർ 8, തിങ്കളാഴ്‌ച

മദ്യപിച്ചു വാഹനം ഓടിക്കുന്നവര്‍ തിര്‍ച്ചയായും കാണേണ്ട വീഡിയോ

മദ്യപിച്ചു വാഹനം ഓടിക്കുന്നവര്‍ തിര്‍ച്ചയായും കാണേണ്ട വീഡിയോ 

വണ്ടിയോ ഡ്രൈവറോ ഫിറ്റ്...

വരുന്ന വാഹനങ്ങളെ ചുംബിച്ച് ചുംബിച്ച് മദ്യത്തിന്റെ ലഹരിയില്‍ വാഹനം ഒടിച്ച മദ്യപാനിയുടെ അഭ്യാസം അവസാനിച്ചത് അപകടത്തില്‍

Note: ഇതാണ് പറയുന്നത് മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന്


Post by Vodafone comedy star Team V.I.P.

2014, നവംബർ 28, വെള്ളിയാഴ്‌ച

അളവ് കൊടുക്കാം ഇഷ്ടവാഹനത്തിന്‌ !!


ഓരോ യാത്രയും സവാരിഗിരിഗിരിയാക്കാനുള്ളതാണ് നമ്മുടെ ഇഷ്ടവാഹനം. എന്നാല്‍ മനസ്സിനിണങ്ങിയ വണ്ടി സ്വന്തമാക്കാന്‍ എന്തുമാത്രം കഷ്ടപ്പെടണം. പരസ്യങ്ങളില്‍ പലതും പറയുമെങ്കിലും നമ്മുടെ സങ്കല്‍പങ്ങളോട് കുറെ വിട്ടുവീഴ്ചയില്ലാതെ മോഹം സഫലമാകില്ല. സെയില്‍സ്മാന്റെ കത്തികേട്ട് മടുത്ത് ഷോറൂമില്‍ നിരത്തിവച്ചിരിക്കുന്നവയില്‍നിന്ന് അവസാനം ഒന്ന് തിരഞ്ഞെടുത്ത് തൃപ്തിപ്പെടും.എന്നാല്‍ സ്വപ്നവീടിന് പ്ലാന്‍ തയ്യാറാക്കുന്നതുപോലെ ഇവിടെയും കാര്യങ്ങള്‍ മാറുകയാണ്. വാങ്ങുന്നവന്റെ സൗന്ദര്യസങ്കല്‍പത്തിനൊത്ത വണ്ടി പറഞ്ഞുണ്ടാക്കാം. പിന്നെ പരാതി വേണ്ടല്ലോ. പല വാഹന നിര്‍മാതാക്കളും ഇത്തരം ആശയത്തിന് നല്ലവഴിയൊരുക്കുകയാണ്.വാങ്ങുന്നവന്റെ ഓര്‍ഡര്‍ അനുസരിച്ചായിരിക്കും നിര്‍മാണം.ഇതിലൂടെ മറ്റൊരു ലക്ഷ്യംകൂടിയുണ്ട് കമ്പനികള്‍ക്ക്.പൊതുവെ അത്ര നല്ലകാലമല്ല വാഹനവിപണിയില്‍. ഇത്തരം പുത്തന്‍ ആശങ്ങളിലൂടെ നഷ്ടം പരമാവധി കുറയ്ക്കാം.

2014, നവംബർ 13, വ്യാഴാഴ്‌ച

Car seat covers; Worlds leading brands & various types !!



Wellfit is one of the world`s leading brands for high quality seat covers that combine style and comfort. Wellfit is the largest manufacturer and exporter of automobile seat covers in India and in the Middle East. Over the years, Wellfit has emerged as a key player in the UAE and in the international market. With stunning designs and unbeatable quality, Wellfit makes your car look more sophisticated and stylish. We guarantee that your car gets the best style makeover possible without compromising the level of comfort. for more click here 

2014, നവംബർ 10, തിങ്കളാഴ്‌ച

സുരക്ഷിത യാത്രക്ക് പുതുനിയമങ്ങള്‍ !!



സീറ്റ്ബെല്‍റ്റ് ധരിച്ചിട്ടില്ളെങ്കില്‍ ബീപ് ശബ്ദമുണ്ടാക്കി ഓര്‍മപ്പെടുത്തുന്ന അലാറം മുതല്‍ എയര്‍ബാഗുകള്‍ വരെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ കാറുകളില്‍ നിര്‍ബന്ധമാക്കുന്നു. ആന്റി ലോക് ബ്രേക്കിങ് സിസ്റ്റം, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനം എന്നിവയും ഇനി മുതല്‍ എല്ലാ പുതിയ വാഹനങ്ങളിലും വേണം. ഓരോ വര്‍ഷവും ഒന്നര ലക്ഷത്തോളം ജീവപൊലിയുന്ന ലോകത്തെ ഏറ്റവും അപകടം പിടിച്ച ഇന്ത്യന്‍ നിരത്തുകള്‍ സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിയമം.

2014, നവംബർ 6, വ്യാഴാഴ്‌ച

Air Bag, ABS is Essential !!


ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം; ആപ് പുറത്തിറങ്ങി !!


ദോഹ: വാഹനമോടിക്കുന്നതിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം തടയുന്നത് ലക്ഷ്യമിട്ട് മെബൈല്‍ ആപ്ളിക്കേഷന്‍ പുറത്തിറക്കി. വാഹനം സഞ്ചരിക്കുമ്പോള്‍ ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ താനെ ലോക്കാവുന്നതിനുളള ആപ്ളിക്കേഷനാണ് രൂപംനല്‍കിയത്. ഖത്തര്‍ മൊബിലിറ്റി ഇന്നവേഷന്‍ സെന്‍റര്‍, മിനിസ്ട്രി ഓഫ് ഇന്‍റീരിയറിന് കീഴിലെ ട്രാഫിക് വകുപ്പ് തുടങ്ങിയവയുടെ കണ്‍സോര്‍ഷ്യമായ സലാംടെക് കണ്‍സോര്‍ഷ്യമാണ് ആപ് വികസിപ്പിച്ചിരിക്കുന്നത്. 
ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സാദ് അല്‍ഖര്‍ജി ആപ്ളികേഷന്‍ പുറത്തിറക്കി. 80 ശതമാനം വാഹനാപകടങ്ങളിലും മൊബൈല്‍ വില്ലനാകുന്നതായും അപകടങ്ങളെ കുറിച്ച് അന്വേഷിക്കുന്ന ഓഫീസര്‍മാര്‍ ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ സംഭവസമയത്ത് ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ ടെലികോം കമ്പനികളുടെ ഓഫീസുകള്‍ കയറിയിറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

2014, ഒക്‌ടോബർ 25, ശനിയാഴ്‌ച

സെഗ്‌വേ പേഴ്‌സണൽ ട്രാൻസ്‌പോർട്ടർ വിപണിയിൽ !!


കൊച്ചി:  പരിസ്ഥിതിയോട് ഇണങ്ങിച്ചേർന്ന് യാത്ര ചെയ്യണോ, ഇതാ സെഗ്‌വേ പേഴ്‌സണൽ ട്രാൻസ്‌പോർട്ടർ സഹായിക്കും. യൂറോപ്യൻ, അമേരിക്കൻ നിരത്തുകളിൽ സജീവമായ പേഴ്‌സണൽ ട്രാൻസ്‌പോട്ടർ കേരളത്തിൽ അവതരിപ്പിക്കുന്നത് പാർത്ഥാസ് ഗ്രൂപ്പിന്റെ കീഴിയുള്ള ഫ്രട്ടേലി ആൻഡ് കോ ആണ്. ഇന്ധനവില ഏറെ ഉയർന്നു നിൽക്കുന്ന ഇക്കാലത്ത് ഒന്നോ രണ്ടോ കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് പോകണമെങ്കിൽ പോലും വാഹനം ഉപയോഗിക്കാൻ നമ്മൾ നിർബന്ധിതരാണ്. പെട്രോൾ അല്ലെങ്കിൽ ഡീസലിനായി പണം മുടക്കണമെന്നതും അന്തരീക്ഷ മലിനീകരണവുമാണ് ഇതുമൂലം സംഭവിക്കുന്ന ദോഷം.

റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നരെ ആശുപത്രിയിലെത്തിക്കാന്‍ !!

റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നരെ ആശുപത്രിയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വഴിയാത്രക്കാര്‍ക്കും , നാട്ടുകാര്‍ക്കും പൊലീസില്‍ വിവരമറിയിക്കാന്‍ കഴിയുന്ന തരത്തിലുള്ള നാലക്ക ടോള്‍ ഫ്രീ നമ്പര്‍ (1099) ജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്താന്‍ ഈ യോഗത്തില്‍ തീരുമാനമായി. അപകടത്തിന് ദൃക്‌സാക്ഷികളാകുന്നവര്‍ ഉടന്‍ തന്നെ ഈ നമ്പറില്‍ ബന്ധപ്പെടുകയും, അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കുകയും ചെയ്താല്‍ ഉടന്‍ പൊലീസ് എത്തി അപകടത്തില്‍ പെട്ടവരെ യഥാസമയം ആശുപത്രിയിലെത്തിക്കും.
ആദ്യ ഘട്ടത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലും പിന്നീട് ഘട്ടം , ഘട്ടമായി ഒരു മാസത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ സേവനം ലഭ്യമാക്കും.
ഓര്‍ക്കുക, ഭൂമിയില്‍ ഏറ്റവും വിലപ്പെട്ടത് മനുഷ്യജീവനാണ്, നിങ്ങളുടെ സന്‍മനസ് നിരവധി വിലപ്പെട്ട ജീവനുകള്‍ സംരക്ഷിച്ചേക്കാം, മടിക്കാതെ ഈ സേവനം ഉപയോഗപ്പെടുത്തുക.



റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും. ആദ്യ ഘട്ടത്തിൽ കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലാവും ഈ സംവിധാനം.  ഒരു മാസത്തിനുള്ളിൽ എല്ലാ ജില്ലകളിലും ഈ സേവനം ലഭ്യമാക്കും.




അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി  9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും  വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ  9497900000 എന്ന നമ്പരും  ഏർപ്പെടുത്തിയിട്ടുണ്ട്.   0471- 3243000,  0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.



2014, ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചാല്‍ !!

പ്രതിദിനമെന്നവണ്ണം പുറത്തിറങ്ങുന്ന പുതിയ കാര്‍ മോഡലുകളും കൊതിപ്പിക്കുന്ന ഓഫറുകളും കണ്ട് കൈവശമുള്ള കാര്‍ മാറ്റി പുതിയതൊന്നെടുക്കാന്‍ കൊതിക്കാത്തവര്‍
ഉണ്ടാകില്ല. കിട്ടുന്ന വിലക്ക് കൈയിലുള്ളത് തട്ടി പുതിയത് എടുക്കുന്ന ചെറിയ ശതമാനത്തേക്കാള്‍ പരമാവധി വില വാങ്ങിയെടുത്ത ശേഷം പഴയ കാര്‍ വില്‍ക്കുന്നവരാണ് ബഹുഭൂരിപക്ഷവും. അംഗീകൃത കാര്‍ ഡീലര്‍മാരുടെ യൂസ്ഡ് കാര്‍ വിഭാഗത്തെ കൂടാതെ മുക്കിന് മുക്കിന് പൊങ്ങുന്ന യൂസ്ഡ്കാര്‍ ഡീലര്‍മാരെയും കമ്മീഷന്‍ ഏജന്റുമാരെയും  വാഹനബ്രോക്കര്‍മാരെയും സമീപിച്ച് കുറച്ചൊന്ന് ബലം പിടിച്ച് നിന്നാല്‍ തരക്കേടില്ലാത്ത വില ഉറപ്പിക്കാനാകും.

2014, ഒക്‌ടോബർ 15, ബുധനാഴ്‌ച

Car advisor; if u want to buy a Car ?

Warm welcome to all the 1st car adwiser platform. If you are looking for a car of your choice. No other platform can help you with straight answer. There we help you to choose your car from your thoughts.
While choosing your car there are massive choices ,so many makes and models to choose from, that either you would enter in the wrong number of seats or doors or just the wrong colour. So there car adwiser come with the solutions. 
FOR MORE INFORMN. CLICK HERE 

2014, സെപ്റ്റംബർ 25, വ്യാഴാഴ്‌ച

ടാക്സി,ഓട്ടോ നിരക്കുകള്‍ കൂട്ടി !!


ഓട്ടോ, ടാക്സി നിരക്കുകള്‍ കൂട്ടിതിരുവനന്തപുരം: ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോ കുറഞ്ഞ നിരക്ക് ഒന്നര കിലോമീറ്ററിന് 20 രൂപയാക്കി. നേരത്തെ ഇത് ഒന്നേകാല്‍ കിലോമീറ്ററിന് 15 രൂപയായിരുന്നു. ടാക്സി ചാര്‍ജ് 5 കിലോമീറ്ററിന് മിനിമം 150 രൂപയാക്കിയും വര്‍ധിപ്പിച്ചു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ ഒന്നിന് നിലവില്‍ വരും.

ഓട്ടോ യാത്രക്ക് ഒന്നര കിലോമീറ്റര്‍ കഴിഞ്ഞുള്ള ഓരോ നൂറൂ മീറ്ററിനും ഒരു രൂപ (കിലോ മീറ്ററിന് 10 രൂപ) നിരക്കില്‍ നല്‍കണം. രാത്രികാല യാത്രാ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. കോര്‍പറേഷന്‍ പരിധിയില്‍ രാത്രി പത്ത് മണിക്ക് ശേഷമുള്ള യാത്രക്ക് മീറ്റര്‍ നിരക്കിന്‍െറ 50 ശതമാനം അധികം നല്‍കണം.
ടാക്സി മിനിമം ചാര്‍ജ് 100 രൂപയില്‍ നിന്നാണ് 150 ആക്കി വര്‍ധിപ്പിച്ചത്. ടാക്സിയില്‍ അഞ്ചു കിലോമീറ്ററില്‍ അധികം സഞ്ചരിക്കുന്ന ഓരോ കിലോമീറ്ററിനും 15 രൂപ വീതം നല്‍കണം. നാലു മണിക്കൂറില്‍ കൂടുതല്‍ കാത്തുനില്‍ക്കേണ്ടി വന്നാല്‍ ടാക്സികള്‍ക്ക് വെയിറ്റിംഗ് ചാര്‍ജ് ഈടാക്കാം.

നിങ്ങള്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് എത്ര ലിറ്റര്‍ Oil ചെലവാക്കണം !!


വാഹനങ്ങളില്‍ ദൂരെയാത്രക്ക് പോകുന്ന നമ്മളെല്ലാം മൊബൈല്‍ ഫോണില്‍ maps വഴിയും navigation വഴിയും route നോക്കാറുണ്ട് അല്ലെ.. എന്നാല്‍ അതിനേക്കാള്‍ സ്പീഡും അതിനേക്കാള്‍ ഉപയോഗ പ്രദവുമായ മറ്റൊരു സൈറ്റിനെ പരിചയപ്പെട്ടാലോ... അതെ, നിങ്ങള്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് എത്ര ലിറ്റര്‍ ഇന്തനം ചെലവാക്കണം എന്ന് വരെ ഈ കിടിലന്‍ സൈറ്റ് നിങ്ങള്‍ക്ക് പറഞ്ഞു തരും. കൂടാതെ ദൂര യാത്രക്കാര്‍ക്ക് സ്റ്റോപ്പ്‌ ഓവര്‍ പോയന്റുകളും ഈ വെബ്സൈറ്റ് നിര്‍ദേശിക്കുന്നുണ്ട്. ഇന്ത്യയിലുള്ള ചെറുകിട സ്ഥലങ്ങള്‍ പോലും വലിയ പ്രാദാന്യത്തോടെ ഈ സൈറ്റില്‍ ഉണ്ടെന്നതാണ് മറ്റൊരു സവിശേഷത. www.distancesbetween.comഎന്ന ഈ വെബ്സെറ്റ് തുറന്ന ശേഷം ആവിശ്യമുള്ള ഓപ്ഷനുകള്‍ തുറക്കുക. ശേഷം പുറപ്പെടുന്ന സ്ഥലവും എത്തിച്ചേരേണ്ട സ്ഥലവും കൊടുത്ത ശേഷം ബാക്കി കാണുക. ഇത്തരം സൈറ്റുകള്‍ വളരെ ആവശ്യമായ പലരും കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ട് അത്തരം കൂട്ടുകാരിലെത്തിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു.
കൂടുതല്‍ വിവരങ്ങളുമായി വീണ്ടും വരാം.
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം താഴെ കമെന്റ്സില്‍ അറിയിക്കാന്‍ മറക്കരുത്.

2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

പണരഹിത മോട്ടോര്‍ ഇന്‍ഷുറന്‍സ് !!


അപകടങ്ങളില്‍പെട്ട് വാഹനത്തിന് അറ്റകുറ്റപ്പണി വേണ്ടി വന്നാല്‍ വര്‍ക്ഷോപ്പുകളില്‍ ഒരു പൈസ പോലും മുടക്കേണ്ടി വരാതെ നന്നാക്കി പോരുക. പണം ഇന്‍ഷുറന്‍സ് കമ്പനി നേരിട്ട് വര്‍ക്ഷോപ്പിന് നല്‍കും -അതാണ് ക്യാഷ്ലെസ് (പണരഹിത) മോട്ടോര്‍ ഇന്‍ഷുറന്‍സ്. കോംപ്രഹന്‍സീസ് (ഫുള്‍ കവര്‍) ഇന്‍ഷുറന്‍സ് പോളിസികളിലാണ് ഈ സൗകര്യം ലഭ്യമാവുക. ഇന്‍ഷുറന്‍സ് കമ്പനി എക്സിക്യൂട്ടീവുകളുടെ ഭാഷയില്‍ പറഞ്ഞാല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തുനിന്ന് മോട്ടോര്‍ ഇന്‍ഷുറന്‍സ് രംഗത്തേക്ക് കുടിയേറിയ സുന്ദര ആശയം. പക്ഷേ, യഥാര്‍ഥത്തില്‍ അത്ര സുന്ദരമാണോ കാര്യങ്ങള്‍. അല്ളെന്നാണ് ഉപഭോക്താക്കളുടെ വാദം.

2014, ഓഗസ്റ്റ് 6, ബുധനാഴ്‌ച

പൊലീസിന് പണികിട്ടും !! യാത്രക്കാരെ പിഴിഞ്ഞാല്‍ ?

പാനിക് ബട്ടണ്‍ സംവിധാനം ഉടന്‍
തിരുവനന്തപുരം: യാത്രക്കാരെ തടഞ്ഞുനിര്‍ത്തി കീശയുടെ വലിപ്പം നോക്കി പെറ്റിയടിക്കുന്ന പൊലീസുകാര്‍ ജാഗ്രതൈ. ട്രാഫിക് നിയമങ്ങള്‍ സംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്ന മൊബൈല്‍ ആപ് ടി.സി.പി ‘പണി’ തുടങ്ങിക്കഴിഞ്ഞു. ഇനി പഴയപോലെ യാത്രക്കാരെ പിടിച്ചുനിര്‍ത്തി വിരട്ടലും പിരിവും നടക്കില്ല. എല്ലാം അപ്പപ്പോള്‍ സിറ്റി പൊലീസ് കമീഷണര്‍ അറിയും. ഈ സേവനം പ്രയോജനപ്പെടുത്താന്‍ സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കള്‍ Thiruvananthapuram City Police (TCP) എന്ന ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ മതി. ട്രാഫിക് നിയമങ്ങള്‍, നിയമലംഘനത്തിനുള്ള ശിക്ഷ, പിഴയുടെ വിശദാംശങ്ങള്‍, നഗരത്തിലെ വാഹന വേഗപരിധി തുടങ്ങി എല്ലാം ഞൊടിയില്‍ ലഭിക്കും. പൊലീസുകാരുടെ ഭാഗത്തുനിന്ന് മോശംപെരുമാറ്റം ഉണ്ടായാല്‍ കമീഷണര്‍ക്ക് നേരിട്ട് പരാതി അയക്കാം. ചിത്രമെടുത്ത് തെളിവുസഹിതം പരാതിനല്‍കാം എന്നതാണ് മറ്റൊരു സവിശേഷത. വഴിയറിയാതെ നഗരത്തിലത്തെുന്നവര്‍ക്ക് സഹായകരമാംവിധം ഗൂഗ്ള്‍ മാപും ആപിലൂടെ ഉപയോഗിക്കാം. തൊട്ടടുത്ത പൊലീസ് സ്റ്റേഷന്‍, കമീഷണര്‍ ഓഫിസ്, അത്യാവശ്യഘട്ടത്തില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍ തുടങ്ങി എല്ലാം ടി.സി.പിയില്‍ ഉണ്ട്.
സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കായി ‘പാനിക് ബട്ടണ്‍’ സംവിധാനം ആപില്‍ ഉടന്‍ ഉള്‍പ്പെടുത്തുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ എച്ച്. വെങ്കിടേഷ് പറഞ്ഞു. ആപത്ഘട്ടങ്ങളില്‍ ബട്ടണ്‍ പ്രസ് ചെയ്താല്‍ കണ്‍ട്രോള്‍ റൂമിലും അടുത്ത പൊലീസ് സ്റ്റേഷനിലും അലര്‍ട് എത്തും.അലര്‍ട്ട് ലഭിച്ചാലുടന്‍ പൊലീസ് സ്ഥലത്തത്തെി വേണ്ട നടപടി കൈക്കൊള്ളും. ഒരിക്കല്‍ പാനിക് ബട്ടണ്‍ പ്രസ് ചെയ്താല്‍ ആ മൊബൈലിന്‍െറ തുടര്‍ന്നുള്ള സിഗ്നല്‍ കണ്‍ട്രോള്‍ റൂം നിരീക്ഷണത്തിലാകും. കടത്തിക്കൊണ്ടുപോകല്‍ പോലുള്ള അതിക്രമങ്ങള്‍ തടയാന്‍ ഇത് ഏറെ പ്രയോജനപ്പെടും. മൊബൈല്‍ സിഗ്നല്‍ ഇല്ലാത്തപ്പോഴും പാനിക് ബട്ടണ്‍ പ്രവര്‍ത്തിപ്പിക്കാം. ഒരു മാസത്തിനകം ടി.സി.പിയില്‍ പാനിക് ബട്ടണ്‍ സംവിധാനം പ്രാവര്‍ത്തികമാക്കാനാണ് പദ്ധതി. കമീഷണര്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ എച്ച്. വെങ്കിടേഷ് ടി.സി.പി ഉദ്ഘാടനം ചെയ്തു. ഡി.സി.പി അജീതാബീഗം, കണ്‍ട്രോള്‍ റൂം എ.സി പി. ബിജോയ് തുടങ്ങിയവര്‍ പങ്കെടുത്തു. യു.എസ് ടെക്നോളജിയാണ് ടി.സി.പി വികസിപ്പിച്ചത്.
(courtesy: madhyamam)

2014, ജൂൺ 8, ഞായറാഴ്‌ച

ഇനി ടാക്‌സി ഷെയറായി വിളിക്കാം !

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗതരംഗത്ത് പുതുചരിത്രം രചിച്ച് ഷെയര്‍ ടാക്‌സി സംവിധാനം വരുന്നു. ഒന്നിലധികം യാത്രക്കാര്‍ക്ക് ഒരേസമയം പ്രത്യേക നിരക്ക് നല്‍കി പുതിയ സംവിധാനത്തില്‍ സഞ്ചരിക്കാം. ജനവാസ മേഖലകളില്‍ നിന്ന് യാത്രക്കാരെ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, മറ്റു പ്രധാന റോഡുകള്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും എത്തിച്ച് യാത്രാക്ലേശം പരിഹരിക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും.

പരമാവധി എട്ടു യാത്രക്കാര്‍ക്ക് ഒരേസമയം ഇത്തരം ഷെയര്‍ ടാക്‌സികളില്‍ യാത്ര ചെയ്യാം. പദ്ധതി നടപ്പാക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശിപാര്‍ശ നടപ്പാക്കുന്നത് സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണ്.

2014, മാർച്ച് 19, ബുധനാഴ്‌ച

വാഹനങ്ങളുടെ വേഗനിയന്ത്രണ പരിധി ഉയര്‍ത്തി !!


പാലക്കാട്: വാഹനങ്ങളുടെ വേഗനിയന്ത്രണപരിധി ഉയര്‍ത്തി ഗതാഗതവകുപ്പ് ഉത്തരവിറക്കി. കാല്‍നൂറ്റാണ്ടിനുശേഷമാണ് കേരളത്തില്‍ വാഹനവേഗം കൂട്ടുന്നത്. പാതകളുടെ നിലവാരം ഉയര്‍ന്നതും നാലുവരിപ്പാത യാഥാര്‍ഥ്യമാകുന്നത് കണക്കിലെടുത്തുമാണ് നടപടി.പുതിയ ഉത്തരവ് പ്രകാരം നാലുവരിപ്പാതയില്‍ കാറുകളുടെ പരമാവധി വേഗം മണിക്കൂറില്‍ 90 കിലോമീറ്ററാണ്. ഇതുവരെ ഇത് 70 കിലോമീറ്ററായിരുന്നു. 

2014, ഫെബ്രുവരി 11, ചൊവ്വാഴ്ച

ഓട്ടോ മീറ്റര്‍: നടപടിക്ക് നിര്‍ദേശം !!

മോട്ടോര്‍ വാഹന അദാലത്ത്

കൊല്ലം: ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഋഷിരാജ്സിങ് നടത്തിയ അദാലത്തില്‍ സ്വകാര്യ ബസുകളുടെയും ഓട്ടോകളുടെയും നിയമലംഘനങ്ങളെക്കുറിച്ച് വ്യാപക പരാതി. വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം നിഷേധിക്കല്‍, നയിം ബോര്‍ഡ് ധരിക്കാനുള്ള കണ്ടക്ടര്‍മാരുടെ വിമുഖത, മുതിര്‍ന്ന പൗരന്മാര്‍ക്ക് അര്‍ഹതപ്പെട്ട സീറ്റ് അനുവദിക്കാതിരിക്കുക തുടങ്ങിയ പരാതികളാണ് പ്രധാനമായും സ്വകാര്യ ബസ് സര്‍വീസുമായി ബന്ധപ്പെട്ട് അദാലത്തിന്‍െറ പരിഗണനക്കെത്തിയത്. പരാതികളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമീഷണര്‍ ആര്‍.ടി.ഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കി. കൊല്ലം നഗരത്തിലെ ഓട്ടോകള്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നില്ലെന്ന പരാതിയില്‍ ലീഗല്‍ മെട്രോളജി വകുപ്പും പൊലീസുമാണ് ഇതില്‍ നടപടി സ്വീകരിക്കേണ്ടതെന്നും മോട്ടോര്‍ വാഹനവകുപ്പ് ഇക്കാര്യത്തില്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ഋഷിരാജ്സിങ് അറിയിച്ചു. നഗരത്തിലെ ഓട്ടോകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തതിനെതിരെ പൊതുപ്രവര്‍ത്തകനായ മുളവന രാജേന്ദ്രനാണ് അദാലത്തില്‍ പരാതിയുമായെത്തിയത്. കലക്ടറും ആര്‍.ടി.ഒയും പലതവണ മീറ്റര്‍ നിര്‍ബന്ധമാക്കി ഉത്തരവുകളിറക്കിയിട്ടും ഫലമില്ലാത്ത അവസ്ഥയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മിനിമം നിരക്ക് 15 രൂപയാണെങ്കിലും നഗരത്തില്‍ കുറഞ്ഞ യാത്രാക്കൂലി 20 രൂപയാണ്. ചെറിയദൂരം സഞ്ചരിക്കുന്നതിനുപോലും വലിയതുക കൂലിയായി നല്‍കേണ്ടിവരുന്നുണ്ട്. മീറ്റര്‍ നിര്‍ബന്ധമാക്കിയാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനാവും. പരാതിയില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിന് ആര്‍.ടി.ഒയെ കമീഷണര്‍ ചുമതലപ്പെടുത്തി.
(courtesy: madhyamam)

2014, ജനുവരി 17, വെള്ളിയാഴ്‌ച

ബി എം ഡബ്ല്യൂവിന്റെ ഡ്രൈവര്‍ വേണ്ടാത് കാര്‍ !!


ഡ്രൈവറില്ലാതെ സ്വയം ഓടുന്ന കാറുകളുടെ ലോകത്തേക്ക് ബി എം ഡബ്ല്യൂവും. ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ (സി ഇ എസ്) യിലാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഡ്രൈവര്‍ വേണ്ടാത്ത കാര്‍ പ്രദര്‍ശിപ്പിച്ചത്. 360ഡിഗ്രി റഡാര്‍ , അള്‍ട്രാസോണിക് സെന്‍സറുകള്‍ , കാമറകള്‍ എന്നിവയുടെ സഹായത്തോടെയാണ് കാര്‍ സ്വയം ഓടുന്നത്. 2 സീരീസ് കൂപെ, 6 സീരീസ് ഗ്രാന്‍ കൂപെ എന്നിവയാണ് ഡ്രൈവറില്ലാതെ ലാസ് വേഗാസിലെ റേസ് ട്രാക്കിലൂടെ ഓടിയത്. 


ലോകത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ പലരും ഡ്രൈവര്‍ വേണ്ടാത്ത കാറുകള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. ജപ്പാനിലെ ടൊയോട്ട കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ തങ്ങളുടെ ഇത്തരത്തിലുള്ളകാര്‍ പ്രദര്‍ശിപ്പിക്കും. വാഹനത്തില്‍നിന്ന് ഇറങ്ങിയശേഷം സ്മാര്‍ട് ഫോണിന്റെ സഹായത്തോടെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സംവിധാനം ബോഷ് ഷോയില്‍ അവതരിപ്പിച്ചു. for more click here 

2014, ജനുവരി 6, തിങ്കളാഴ്‌ച

പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ !!

രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ പൊതുനിരത്തുകളില്‍ ഉപയോഗിക്കുന്നത് 1988 ലെ മോട്ടോര്‍വാഹന നിയമം തടയുന്നു. വാഹനം സംബന്ധിച്ച വിവരങ്ങള്‍ അംഗീകൃത സര്‍ക്കാര്‍ അധികൃതര്‍ക്ക് ലഭ്യാമാക്കേണ്ടതുണ്ട്. ഓരോ വാഹനങ്ങളും മറ്റുള്ളവയില്‍നിന്ന് വ്യക്തമായി തിരിച്ചറിയപ്പെടണം. രജിസ്‌ട്രേഷന്‍ മാര്‍ക്കുകള്‍ നിശ്ചിത സ്ഥലങ്ങളില്‍ നിശ്ചിത രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിയമം അനുശാസിക്കുന്നു.

പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍







പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ വാഹനം വാങ്ങി ഒരു മാസത്തിനകം പ്രദേശത്തെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോം 20 ലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ട രേഖകള്‍.

1. ഫോം 21 ല്‍ ഉള്ള വില്‍പ്പന സര്‍ട്ടിഫിക്കറ്റ്.
2. ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്.
3. ഫോം 22 ല്‍ വാഹന നിര്‍മ്മാതാവ് നല്‍കുന്ന ഉപയോഗക്ഷമതാ സര്‍ട്ടിഫിക്കറ്റ്.
4. ബോഡി നിര്‍മ്മിച്ച വാഹനമാണെങ്കില്‍ ഫോം 22 എ യില്‍ അതുസംബന്ധിച്ച സാക്ഷ്യപത്രം.
5. മേല്‍വിലാസം തെളിയിക്കുന്ന രേഖ.
6. പഴയ സൈനിക വാഹനം ആണെങ്കില്‍ ഫോം 21 ല്‍ അതുസംബന്ധിച്ച സാക്ഷ്യപത്രം.
7. താല്‍ക്കാലിക രജിസ്‌ട്രേഷന്‍.
8. ഷാസി നമ്പരിന്റെ പെന്‍സില്‍ പ്രിന്റ്.
9. ഇറക്കുമതി ചെയ്ത വാഹനമാണെങ്കില്‍ കസ്റ്റംസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്.
10. റൂള്‍ 81 പ്രകാരമുള്ള നിശ്ചിത ഫീസ്.

താല്‍ക്കാലിക രജിസ്‌ട്രേഷന്‍

പുതിയ വാഹനങ്ങള്‍ വാങ്ങുന്ന സ്ഥലത്തുനിന്ന് രജിസ്റ്റര്‍ ചെയ്യുന്ന സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ നല്‍കുന്ന രജിസ്‌ട്രേഷനാണിത്. ഏഴു ദിവസത്തേക്കാണ് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നല്‍കുന്നത്. ബോഡി നിര്‍മ്മിയ്‌ക്കേണ്ട വാഹനങ്ങള്‍ക്ക് അനുവദിക്കുന്ന താല്‍ക്കാലിക രജിസ് ട്രേഷന് ഒരുമാസം കാലാവധി ഉണ്ടാകും. ഫോം നമ്പര്‍ 20 ലാണ് ഇതിനായി അപേക്ഷ നല്‍കേണ്ടത്. 50 രൂപയാണ് ഫീസ്.

താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കാലാവധി നീട്ടാന്‍


ബോഡി നിര്‍മ്മിക്കേണ്ട വാഹനങ്ങള്‍ക്ക് അവശ്യ സന്ദര്‍ഭങ്ങളില്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നീട്ടിനല്‍കും. താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കാലാവധി തീരുംമുന്‍പ് ഇതിനായി നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. 50 രൂപയാണ് അപേക്ഷാ ഫീസ്.

രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തപാലില്‍ ലഭിക്കാന്‍ നിശ്ചിത സ്റ്റാംപ് ഒട്ടിച്ച കവറും അപേക്ഷയ്‌ക്കൊപ്പം നല്‍കണം.


(courtesy: mathrubhumi)

കേരളത്തില്‍ വിവിധ വാഹനങ്ങള്‍ക്ക് അനുവദനീയമായ വേഗപരിധി !!

മോട്ടോര്‍ സൈക്കിള്‍ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 50 കി.മി.

കാര്‍ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 70 കി.മി.

ഓട്ടോറിക്ഷ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 30 കി.മി, നഗര പരിധിയില്‍- 30 കി.മി, മറ്റുറോഡുകളില്‍- 40 കി.മി.

ചെറുവാഹനങ്ങള്‍: സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 60 കി.മി.

വലിയ വാഹനങ്ങള്‍ : സ്‌കൂളുകള്‍ക്ക് സമീപം- 15 കി.മി, ഇടുങ്ങിയ റോഡുകളില്‍- 35 കി.മി, നഗര പരിധിയില്‍- 35 കി.മി, മറ്റുറോഡുകളില്‍- 60 കി.മി.

ട്രാഫിക് ചിഹ്നങ്ങള്‍

ട്രാഫിക് ചിഹ്നങ്ങളെ പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു. മാന്‍ഡേറ്ററി, ഇന്‍ഫര്‍മേറ്ററി, കോഷനറി എന്നിവയാണ് മൂന്ന് വിഭാഗങ്ങള്‍. മോട്ടോര്‍ വാഹന നിയമപ്രകാരം ഡ്രൈവര്‍ നിര്‍ബന്ധമായി പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് മാന്‍ഡേറ്ററി ട്രാഫിക് ചിഹ്നങ്ങള്‍. വൃത്താകൃതിയിലാകും മാന്‍ഡേറ്ററി ചിഹ്നങ്ങള്‍. മാന്‍ഡേറ്ററി ട്രാഫിക് ചിഹ്നങ്ങള്‍ അവഗണിക്കുന്നത് കുററകരമാണ്. റോഡിലെ അപകട സാധ്യതകളെപ്പറ്റി മുന്നറിയിപ്പ് നല്‍കുന്നവയാണ് കോഷനറി ചിഹ്നങ്ങള്‍. ത്രികോണ ആകൃതിയിലാകും ഈ ചിഹ്നങ്ങള്‍. 


യാത്രക്കാരുടെയും ഡ്രൈവറുടെയും സുരക്ഷിതത്വത്തിനായി കോഷനറി ട്രാഫിക് ചിഹ്നങ്ങള്‍ പാലിക്കേണ്ടതാണ്. യാത്രയില്‍ അവശ്യമായ വിവരങ്ങള്‍ നല്‍കുന്നവയാണ് ഇന്‍ഫര്‍മേറ്ററി ചിഹ്നങ്ങള്‍. നിശ്ചിത സ്ഥലത്തെത്താനുള്ള ദൂരം, ദിശ, റോഡരികിലുള്ള ആസ് പത്രി, പൊട്രോള്‍ പമ്പ് തുടങ്ങിയ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഇന്‍ഫര്‍മേറ്ററി ചിഹ്നങ്ങള്‍ വിവരം നല്‍കുന്നു. ചതുര ആകൃതിയിലാകും ഇത്തരം ചിഹ്നങ്ങള്‍.