മോട്ടോര്‍ വാഹന അദാലത്ത്
കൊല്ലം: ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഋഷിരാജ്സിങ് നടത്തിയ അദാലത്തില്‍ സ്വകാര്യ ബസുകളുടെയും ഓട്ടോകളുടെയും നിയമലംഘനങ്ങളെക്കുറിച്ച് വ്യാപക പരാതി. വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം നിഷേധിക്കല്‍, നയിം ബോര്‍ഡ് ധരിക്കാനുള്ള കണ്ടക്ടര്‍മാരുടെ വിമുഖത, മുതിര്‍ന്ന പൗരന്മാര്‍ക്ക് അര്‍ഹതപ്പെട്ട സീറ്റ് അനുവദിക്കാതിരിക്കുക തുടങ്ങിയ പരാതികളാണ് പ്രധാനമായും സ്വകാര്യ ബസ് സര്‍വീസുമായി ബന്ധപ്പെട്ട് അദാലത്തിന്‍െറ പരിഗണനക്കെത്തിയത്. പരാതികളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമീഷണര്‍ ആര്‍.ടി.ഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കി. കൊല്ലം നഗരത്തിലെ ഓട്ടോകള്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നില്ലെന്ന പരാതിയില്‍ ലീഗല്‍ മെട്രോളജി വകുപ്പും പൊലീസുമാണ് ഇതില്‍ നടപടി സ്വീകരിക്കേണ്ടതെന്നും മോട്ടോര്‍ വാഹനവകുപ്പ് ഇക്കാര്യത്തില്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ഋഷിരാജ്സിങ് അറിയിച്ചു. നഗരത്തിലെ ഓട്ടോകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തതിനെതിരെ പൊതുപ്രവര്‍ത്തകനായ മുളവന രാജേന്ദ്രനാണ് അദാലത്തില്‍ പരാതിയുമായെത്തിയത്. കലക്ടറും ആര്‍.ടി.ഒയും പലതവണ മീറ്റര്‍ നിര്‍ബന്ധമാക്കി ഉത്തരവുകളിറക്കിയിട്ടും ഫലമില്ലാത്ത അവസ്ഥയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മിനിമം നിരക്ക് 15 രൂപയാണെങ്കിലും നഗരത്തില്‍ കുറഞ്ഞ യാത്രാക്കൂലി 20 രൂപയാണ്. ചെറിയദൂരം സഞ്ചരിക്കുന്നതിനുപോലും വലിയതുക കൂലിയായി നല്‍കേണ്ടിവരുന്നുണ്ട്. മീറ്റര്‍ നിര്‍ബന്ധമാക്കിയാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനാവും. പരാതിയില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിന് ആര്‍.ടി.ഒയെ കമീഷണര്‍ ചുമതലപ്പെടുത്തി.
(courtesy: madhyamam)
|
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
2014, ഫെബ്രുവരി 11, ചൊവ്വാഴ്ച
ഓട്ടോ മീറ്റര്‍: നടപടിക്ക് നിര്‍ദേശം !!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ