ഡ്രൈവറില്ലാതെ സ്വയം ഓടുന്ന കാറുകളുടെ ലോകത്തേക്ക് ബി എം ഡബ്ല്യൂവും. ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ (സി ഇ എസ്) യിലാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഡ്രൈവര്‍ വേണ്ടാത്ത കാര്‍ പ്രദര്‍ശിപ്പിച്ചത്. 360ഡിഗ്രി റഡാര്‍ , അള്‍ട്രാസോണിക് സെന്‍സറുകള്‍ , കാമറകള്‍ എന്നിവയുടെ സഹായത്തോടെയാണ് കാര്‍ സ്വയം ഓടുന്നത്. 2 സീരീസ് കൂപെ, 6 സീരീസ് ഗ്രാന്‍ കൂപെ എന്നിവയാണ് ഡ്രൈവറില്ലാതെ ലാസ് വേഗാസിലെ റേസ് ട്രാക്കിലൂടെ ഓടിയത്.
ലോകത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ പലരും ഡ്രൈവര്‍ വേണ്ടാത്ത കാറുകള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. ജപ്പാനിലെ ടൊയോട്ട കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ തങ്ങളുടെ ഇത്തരത്തിലുള്ളകാര്‍ പ്രദര്‍ശിപ്പിക്കും. വാഹനത്തില്‍നിന്ന് ഇറങ്ങിയശേഷം സ്മാര്‍ട് ഫോണിന്റെ സഹായത്തോടെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സംവിധാനം ബോഷ് ഷോയില്‍ അവതരിപ്പിച്ചു. for more click here
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ