കൊച്ചി: വാഹനപ്പെരുപ്പത്തില്‍ ദേശീയ ശരാശരിേയക്കാള്‍ ഏറെ മുന്നിലാണ് കേരളം. ഗതാഗതവകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തില്‍ രജിസ്റ്റര്‍ചെയ്ത ആകെ വാഹനങ്ങളുടെ എണ്ണം 96 ലക്ഷം. ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആറുപേര്‍ക്ക് ഒന്നെന്ന കണക്കിലാണ് ഇവിടെ വാഹനങ്ങളുടെ എണ്ണം.
സ്വകാര്യവാഹനങ്ങളിലേക്കുള്ള മാറ്റം കൂടുന്നതിന്റെ സൂചനയും ഇത് നല്‍കുന്നുണ്ടെന്ന് സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (സി.പി.പി.ആര്‍.) ചെയര്‍മാന്‍ ഡി.ധനുരാജ് ചൂണ്ടിക്കാട്ടുന്നു. മൂന്നരക്കോടി ജനങ്ങളുള്ള സംസ്ഥാനം വാഹനസാന്ദ്രതയ്‌ക്കൊപ്പം റോഡ്, റോഡുപയോഗം എന്നിവയുടെ കണക്കിലും മുന്നില്‍ത്തന്നെയാണ്. 25 പേര്‍ക്ക് യാത്രചെയ്യാന്‍ ഒരു വാഹനമെന്നതാണ് ദേശീയ ശരാശരി.
ദേശീയ നഗരഗതാഗതനയത്തില്‍ പൊതു -സ്വകാര്യ സംവിധാനങ്ങളുടെ മാതൃകാ അനുപാതം 60-40 ആണ്. അതായത് 60 ശതമാനം പേര്‍ പൊതുഗതാഗതവും 40 ശതമാനം സ്വകാര്യ ഗതാഗതവും ആശ്രയിക്കുന്നു. എന്നാല്‍, നിലവിലിത് 40-60 അനുപാതത്തിലാണ്. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവര്‍ 40 ശതമാനം മാത്രമാണ്. ഇത് ഓരോ വര്‍ഷവും കുറഞ്ഞുവരികയാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വാഹനസാന്ദ്രതയില്‍ കേരളത്തില്‍ മുന്നില്‍ എറണാകുളമാണ്. നാലുപേര്‍ക്ക് ഒന്ന് എന്ന കണക്കിലാണ് ഇവിടെ വാഹനങ്ങള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ