പുരുഷന്മാര്‍ക്ക് 20, സ്ത്രീകള്‍ക്ക് 21 വയസ്സ് തികയണം
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിനുള്ള പ്രായപരിധി പുരുഷന്മാര്‍ക്ക് 20ഉം സ്ത്രീകള്‍ക്ക് 21ഉം ആയി ഉയര്‍ത്തണമെന്ന് വാഹനാപകടങ്ങളെക്കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ടി.കെ. ചന്ദ്രശേഖരദാസ് കമീഷന്‍ ശിപാര്‍ശ ചെയ്തു.നിലവില്‍ 18 വയസ്സാണ് ലൈസന്‍സ് പ്രായപരിധി. ലേണേഴ്സ് ടെസ്റ്റ് പാസായി 50 മണിക്കൂറെങ്കിലും വാഹനമോടിച്ച് പരിശീലിച്ചവര്‍ക്കേ ലൈസന്‍സ് നല്‍കാവൂ. വിദ്യാര്‍ഥികളുടെ ഇരുചക്രവാഹന ദുരുപയോഗം ഒഴിവാക്കാന്‍ ഇത്തരം വാഹനങ്ങളില്‍ ‘സ്റ്റുഡന്‍റ് സ്റ്റിക്കര്‍’ പതിക്കണം. ഒരു ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ഇരുചക്രവാഹനങ്ങള്‍ മറ്റ് ജില്ലകളിലേക്ക് പോകുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തണം. റിപ്പോര്‍ട്ട് ഇന്നലെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറി. വാഹനാപകടങ്ങള്‍ കുറക്കാന്‍ ഫയര്‍ഫോഴ്സ് മാതൃകയില്‍ 5000 പേരടങ്ങുന്ന റോഡ് സേഫ്റ്റി ഫോഴ്സ് രൂപവത്കരിക്കണം.രക്ഷാപ്രവര്‍ത്തനം, റോഡ്സുരക്ഷ, ട്രാഫിക് നിയന്ത്രണം തുടങ്ങിയവ ഇവരുടെ മേല്‍നോട്ടത്തിലാക്കണം. ദേശീയ-സംസ്ഥാന പാതകളെ പത്ത് കിലോമീറ്റര്‍ വീതമുള്ള വിഭാഗങ്ങളായി തിരിച്ച് എട്ടോ പത്തോ പേരടങ്ങിയ റോഡ് സേഫ്റ്റി അംഗങ്ങളെ 24 മണിക്കൂര്‍ ഡ്യൂട്ടിക്ക് വിന്യസിക്കണം. വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റേണ്ടതും വൈദ്യസഹായം ഉറപ്പുവരുത്തേണ്ടതും ഇവരുടെ ചുമതലയാണ്. വാഹനാപകടത്തിന് കാരണമായേക്കാവുന്ന കുഴികളും മറ്റും അടക്കുന്നതിന് സാങ്കേതികവിദഗ്ധരുടെ സേവനവും ഉറപ്പുവരുത്തണം.റോഡ് സേഫ്റ്റി അതോറിറ്റി പ്രത്യേക അധികാരങ്ങളോടെ പുന$സംഘടിപ്പിക്കപ്പെടണം. നിലവില്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്കാണ് ചുമതല. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് എട്ടോ പത്തോ മാസം ദൈര്‍ഘ്യമുള്ള കോഴ്സുകള്‍ ഏര്‍പ്പെടുത്തണം. സര്‍ക്കാര്‍തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഡ്രൈവര്‍ ജോലിക്ക് ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം. ആംബുലന്‍സ് എണ്ണം വര്‍ധിപ്പിക്കണം. ദേശീയപാതകളില്‍ ഓരോ അമ്പത് കിലോമീറ്ററിലും പൂര്‍ണസജ്ജമായ ആംബുലന്‍സുകളെ 24 മണിക്കൂറും വിന്യസിക്കണം.പൊലീസ്, മോട്ടോര്‍വാഹനവകുപ്പ്, പൊതുമരാമത്ത്, റവന്യൂവകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് റോഡുകളില്‍ സ്ഥിരം അപകടമേഖലകള്‍ സൃഷ്ടിക്കുന്നത്. ഇത് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. സംസ്ഥാനത്തെ ദേശീയപാതകളിലടക്കം 2000 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയത്. ശിപാര്‍ശകള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
2015, ഒക്‌ടോബർ 25, ഞായറാഴ്‌ച
ലൈസന്‍സിന് പ്രായപരിധി ഉയര്‍ത്താന്‍ ശിപാര്‍ശ, പുരുഷന്മാര്‍ക്ക് 20, സ്ത്രീകള്‍ക്ക് 21 വയസ്സ് !
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ