വാഹന പ്രേമികൾ കാണാൻ കൊതിക്കുന്ന കെട്ടിടമാണ് ജർമനിയിലെ പോർഷെ മ്യൂസിയം. പോർഷെ കമ്പനിയുടെ പാരമ്പര്യവും പ്രൗഢിയുമെല്ലാം ഇവിടെ കണ്ടറിയാം. പോർഷെയുടെ ആദ്യകാല മോഡലുകൾ മിക്കതും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഏറ്റവും പുതിയ മോഡലുകൾ മാത്രം അണിനിരക്കുന്ന ഡിസ്പ്ലേ സെന്ററും ഇതിനോടു ചേർന്നുണ്ട്.
1976 ലാണ് ഫാക്ടറിയോടു ചേർന്ന് പോർഷെ ചെറിയൊരു മ്യൂസിയം ആരംഭിച്ചത്. കൂടുതൽ കാറുകൾ ഉൾക്കൊളളിക്കാൻ സ്ഥലമില്ലാത്തതും പിന്നെ മെഴ്സിഡസ് ബെൻസ് വമ്പൻ മ്യൂസിയം തുറന്നതുമെല്ലാമാണ് പുതിയ മ്യൂസിയത്തെപ്പറ്റി ചിന്തിക്കാൻ പോർഷെയെ പ്രേരിപ്പിച്ചത്. 2003 ൽ നിർമാണം തുടങ്ങി. 2009 ൽ പൂർത്തിയായി. ബെൻസ് മ്യൂസിയം ഡിസൈൻ ചെയ്ത എച്ച്. ജി. മെർസ് തന്നെയാണ് ഇവിടെത്തെയും എക്സിബിഷൻ സ്പേസ് ഡിസൈൻ ചെയ്തത്. നൂറ് മില്യൻ യൂറോ ആയിരുന്നു ആകെ നിർമാണ ചെലവ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ