തിരുവനന്തപുരം: ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോ കുറഞ്ഞ നിരക്ക് ഒന്നര കിലോമീറ്ററിന് 20 രൂപയാക്കി. നേരത്തെ ഇത് ഒന്നേകാല്‍ കിലോമീറ്ററിന് 15 രൂപയായിരുന്നു. ടാക്സി ചാര്‍ജ് 5 കിലോമീറ്ററിന് മിനിമം 150 രൂപയാക്കിയും വര്‍ധിപ്പിച്ചു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ ഒന്നിന് നിലവില്‍ വരും.
ഓട്ടോ യാത്രക്ക് ഒന്നര കിലോമീറ്റര്‍ കഴിഞ്ഞുള്ള ഓരോ നൂറൂ മീറ്ററിനും ഒരു രൂപ (കിലോ മീറ്ററിന് 10 രൂപ) നിരക്കില്‍ നല്‍കണം. രാത്രികാല യാത്രാ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. കോര്‍പറേഷന്‍ പരിധിയില്‍ രാത്രി പത്ത് മണിക്ക് ശേഷമുള്ള യാത്രക്ക് മീറ്റര്‍ നിരക്കിന്‍െറ 50 ശതമാനം അധികം നല്‍കണം.
ടാക്സി മിനിമം ചാര്‍ജ് 100 രൂപയില്‍ നിന്നാണ് 150 ആക്കി വര്‍ധിപ്പിച്ചത്. ടാക്സിയില്‍ അഞ്ചു കിലോമീറ്ററില്‍ അധികം സഞ്ചരിക്കുന്ന ഓരോ കിലോമീറ്ററിനും 15 രൂപ വീതം നല്‍കണം. നാലു മണിക്കൂറില്‍ കൂടുതല്‍ കാത്തുനില്‍ക്കേണ്ടി വന്നാല്‍ ടാക്സികള്‍ക്ക് വെയിറ്റിംഗ് ചാര്‍ജ് ഈടാക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ