കൊച്ചി: പരിസ്ഥിതിയോട് ഇണങ്ങിച്ചേർന്ന് യാത്ര ചെയ്യണോ, ഇതാ സെഗ്‌വേ പേഴ്‌സണൽ ട്രാൻസ്‌പോർട്ടർ സഹായിക്കും. യൂറോപ്യൻ, അമേരിക്കൻ നിരത്തുകളിൽ സജീവമായ പേഴ്‌സണൽ ട്രാൻസ്‌പോട്ടർ കേരളത്തിൽ അവതരിപ്പിക്കുന്നത് പാർത്ഥാസ് ഗ്രൂപ്പിന്റെ കീഴിയുള്ള ഫ്രട്ടേലി ആൻഡ് കോ ആണ്. ഇന്ധനവില ഏറെ ഉയർന്നു നിൽക്കുന്ന ഇക്കാലത്ത് ഒന്നോ രണ്ടോ കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് പോകണമെങ്കിൽ പോലും വാഹനം ഉപയോഗിക്കാൻ നമ്മൾ നിർബന്ധിതരാണ്. പെട്രോൾ അല്ലെങ്കിൽ ഡീസലിനായി പണം മുടക്കണമെന്നതും അന്തരീക്ഷ മലിനീകരണവുമാണ് ഇതുമൂലം സംഭവിക്കുന്ന ദോഷം.
എന്നാൽ, സെഗ്‌വേ പേഴ്‌സണൽ ട്രാൻസ്‌പോർട്ടർ ഉപയോഗിച്ചാൽ ഗുണങ്ങൾ നിരവധിയാണ്. ഇന്ധനച്ചെലവ് ലാഭിക്കാം. പ്രകൃതിയോട് ഇണങ്ങി ചേർന്ന് യാത്ര ചെയ്യാം. ഐ - 2, എക്‌സ് -2 എന്നിങ്ങനെ രണ്ട് മോഡലുകളാണ് വിപണിയിൽ എത്തിയത്. എയർ പോർട്ടുകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, വീടുകൾ എന്നിങ്ങനെ വൃത്തിയും മിനുസമുള്ള പ്രതലങ്ങളിൽ ഐ - 2 ഉപയോഗിച്ച് യാത്ര ചെയ്യാം. റിസോർട്ടുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, റോഡുകൾ, എസ്‌റ്റേറ്റുകൾ, തോട്ടങ്ങൾ എന്നിങ്ങനെയുള്ള പരുത്ത പ്രതലങ്ങൾക്ക് അനുയോജ്യമാണ് എക്‌സ് - 2.25 കിലോഗ്രാം മുതൽ 125 കിലോഗ്രാം വരെ ശരീരഭാരമുള്ളവർക്ക് ഓടിക്കാമെന്നതാണ് സെഗ്‌വേ പേഴ്‌സണ ട്രാൻസ്‌പോർട്ടറിന്റെ പ്രത്യേകത. ഒറ്റത്തവണ ബാറ്ററി ചാർജ് ചെയ്‌താൽ 20 - 40 കിലോമീറ്റർ വരെ യാത്ര ചെയ്യാം. 20 കിലോമീറ്ററാണ് പരമാവധി വേഗം. എട്ട് വർഷം വരെ പ്രശ്‌നങ്ങളില്ലാതെ ഈടു നിൽക്കുമെന്നതും സവിശേഷതയാണ്. ഐ - 2ന് 5.25 ലക്ഷം രൂപയും എക്‌സ് - 2ന് ആറ് ലക്ഷം മുതൽ 6.25 ലക്ഷം രൂപവരെയുമാണ് വില. കേരളത്തെ ഒരു 'പ്രകൃതി സൗഹാർദ്ദ സംസ്ഥാനം" ആയി മാറ്റുകയാണ് സെഗ്‌വേ പേഴ്‌സണൽ ട്രാൻസ്‌പോർട്ടർ വിപണിയിൽ എത്തിച്ചതിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി.

courtesy:(kaumudi.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ