ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ചുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് നിരവധി സംഭവങ്ങളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
കമ്ബനികള്‍ ബാറ്ററി സാങ്കേതികവിദ്യ പരിഷ്‌കരിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചുവരികയാണ്. അതുവരെ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വാഹനനിര്‍മ്മാതാക്കള്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ നിര്‍മ്മിച്ചുവരുന്നത്.
നിലവില്‍ ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററി പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കാന്‍ ഉപഭോക്താക്കളും ഏറെ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ്.
*ഇത്തരം പൊട്ടിത്തെറി ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ക്കും ചില മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിക്കും. അവ ഇതൊക്കെയാണ്.*
* കടുത്ത ചൂടില്‍ നിന്ന് വാഹനത്തെയും ബാറ്ററിയെയും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം
* വെയിലത്ത് വാഹനം നിര്‍ത്തിയിട്ടില്ല എന്ന് ഉറപ്പാക്കണം
* ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് അംഗീകൃത ചാര്‍ജറാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തണം
* ഇലക്‌ട്രിക് വാഹനം ഓടിച്ച് എത്തി ഉടനെ തന്നെ ബാറ്ററി ചാര്‍ജ് ചെയ്യരുത്. വാഹനം തണുക്കാന്‍ സമയം നല്‍കണം
* ബാറ്ററി കെയ്‌സില്‍ എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്. ഇത്തരത്തില്‍ കേടുപാടുകള്‍ ഏതെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ തന്നെ ബാറ്ററി നിര്‍മ്മാതാക്കളെ അറിയിക്കേണ്ടതാണ്.
* ഫാസ്റ്റ് ആയി ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കണം. ഫാസ്റ്റ് ആയി ചാര്‍ജ് ചെയ്യുന്നത് ഓവര്‍ ഹീറ്റാകാനും തീപിടിക്കാനുമുള്ള സാധ്യത വര്‍ധിപ്പിച്ചേക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ