സൈക്കിള്‍ യാത്രക്കാര്‍ കൂടുതലായി റോഡ് അപകടങ്ങളില്‍പ്പെടുന്ന സാഹചര്യത്തില്‍ അവരുടെ സുരക്ഷ മുന്‍നിര്‍ത്തി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു. രാത്രികാലങ്ങളില്‍ സൈക്കിള്‍ യാത്രികര്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ അപകടങ്ങളുടെ ആക്കം കൂട്ടുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.
നിര്‍ദേശങ്ങള്‍:
രാത്രികാലങ്ങളില്‍ സൈക്കിള്‍ യാത്ര നടത്തുന്നതിന് സൈക്കിളില്‍ നിര്‍ബന്ധമായും റിഫ്‌ളക്ടറുകള്‍ ഘടിപ്പിക്കുകയും മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
സൈക്കിള്‍ യാത്രികര്‍ ഹെല്‍മെറ്റ്, റിഫ്‌ളക്ടീവ് ജാക്കറ്റ് എന്നിവ നിര്‍ബന്ധമായും ധരിക്കണം.
അമിത വേഗത്തില്‍ സൈക്കിള്‍ സവാരി നടത്താതിരിക്കുക.
സൈക്കിള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും മറ്റു തകരാറുകള്‍ ഇല്ലെന്നും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ