Ksrtc തുടങ്ങുന്ന കൊറിയര്‍ സര്‍വീസ് പാലക്കാട്ടും കോയമ്ബത്തൂരിലും തിങ്കളാഴ്ച ആരംഭിക്കുന്നു.കേരളത്തിലും തമിഴ്നാട്ടിലുമായി 55 സ്ഥലങ്ങളില്‍ സേവനം ലഭ്യമാകും. ആദ്യഘട്ടത്തില്‍ കൊറിയര്‍ അയയ്ക്കാനും ഏറ്റെടുക്കാനും ഉള്ള സൗകര്യം പാലക്കാട് ജില്ലയില്‍ പാലക്കാട് കെഎസ്‌ആര്‍ടിസി സ്റ്റാൻഡിലും കോയമ്ബത്തൂരില്‍ ഗാന്ധിപുരം സ്റ്റാൻഡിലും മാത്രമേ ഉണ്ടായിരിക്കുകയുള്ളു. രണ്ടാം ഘട്ടത്തില്‍ ഡോര്‍ ടു ഡോര്‍ സേവനവും ആരംഭിക്കും. 16 മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും കൊറിയര്‍ , പാഴ്സല്‍ കൈമാറാൻ കഴിയുമെന്നു കെഎസ്‌ആര്‍ടിസി ഉറപ്പു നല്‍കുന്നു. ഡിപ്പോയിലെ കൊറിയര്‍ സര്‍വീസ് ഓഫിസ് 24 മണിക്കൂറും പ്രവര്‍ത്തിക്കും.
സേവനം ഇങ്ങനെ
∙ പാഴ്സല്‍ അയയ്ക്കേണ്ടയാളുടെയും സ്വീകരിക്കേണ്ടയാളുടെയും വിലാസം പാഴ്സലില്‍ രേഖപ്പെടുത്തണം. തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം
∙ അയയ്ക്കുന്നയാളിനും സ്വീകരിക്കുന്നയാളിനും അപ്ഡേറ്റ് എസ്‌എംഎസ് ആയി ലഭിക്കും
∙പാഴ്സല്‍ പോകേണ്ട സ്ഥലത്തേക്ക് ഏറ്റവും ആദ്യം പോകുന്ന ബസില്‍ തന്നെ കയറ്റി അയയ്ക്കും
∙തിരിച്ചറിയല്‍ കാര്‍ഡുമായി ഡിപ്പോയില്‍ നിന്നു സ്വീകരിക്കാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ