പെരിന്തല്‍മണ്ണ: ഡ്രൈവിങ് പരിശീലനത്തിന്റെ 'മലപ്പുറം മോഡല്‍' സംസ്ഥാനത്തിന് മാതൃകയാവുന്ന തരത്തില്‍ വ്യാപിപ്പിക്കാന്‍ ശ്രമം തുടങ്ങി. മലപ്പുറംജില്ലയില്‍ ബസ്സ് ടിപ്പര്‍ലോറി ഡ്രൈവര്‍മാര്‍ക്കും ഗതാഗതനിയമങ്ങള്‍ തെറ്റിച്ചവര്‍ക്കും നല്‍കുന്ന ക്ലാസ്സുകള്‍ അപകടംകുറയ്ക്കാന്‍ സഹായകമായിരുന്നു . ഇതേത്തുടര്‍ന്നാണ് ക്ലാസ്സിന്റെ മാതൃക സംസ്ഥാനതലത്തിലെത്തിക്കാന്‍ മോട്ടോര്‍വാഹനവകുപ്പും പോലീസും സംയുക്തമായി ശ്രമിക്കുന്നത്. മോട്ടോര്‍ വാഹനവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എടപ്പാള്‍ ഐ.ഡി.ടി.ആര്‍.(ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസേര്‍ച്ച്) ലാണ് പരിശീലനം നല്‍കുന്നത്. വാഹനാപകടങ്ങള്‍ കുറയ്ക്കാനും ഡ്രൈവര്‍മാരെ ബോധവത്കരിക്കുന്നതിനുമാണ് പരിശീലനം.
ബസ്‌ഡ്രൈവര്‍മാര്‍ക്കുള്ള ക്ലാസ്സില്‍ ഡ്രൈവറുടെ പൊതുജനങ്ങളോടുള്ള സമീപനത്തെക്കുറിച്ചും സുരക്ഷിതമായി യാത്രക്കാരെ എങ്ങനെ കൊണ്ടുപോകാമെന്നതിനുമാണ് പ്രാധാന്യംനല്‍കുന്നത്. ടിപ്പര്‍ ഡ്രൈവര്‍മാര്‍ക്കുള്ള ക്ലാസ്സ് അമിതവേഗത ഒഴിവാക്കാനും അപകടങ്ങള്‍ കുറയ്ക്കാനും ടിപ്പറുകളുടെ അനുവദനീയ സമയക്രമത്തെക്കുറിച്ചുമാണ്. ടിപ്പറില്‍ കയറ്റുന്ന ഭാരത്തിലെ വ്യത്യാസം വാഹനത്തിന്റെ ഗതിയെ ബാധിക്കുന്നതെങ്ങനെയെന്നും ക്ലാസില്‍ വിശദമാക്കുന്നുണ്ട്.

അപകടങ്ങളെക്കുറിച്ചും കൂടുതല്‍ അപകടം ഉണ്ടാകുന്നത് ഏതു പ്രായത്തിലാണെന്നും ഹെല്‍മെറ്റുകളുടെ പ്രാധാന്യത്തെക്കുറിച്ചുമാണ് നിയമലംഘനം നടത്തിയവര്‍ക്കുള്ള തെറ്റുതിരുത്തല്‍ ക്ലാസ്. അതോടൊപ്പം അപകടരഹിതമായ ഒരുസമൂഹം, മനുഷ്യജീവനെ വിലമതിക്കേണ്ടതെങ്ങനെ എന്നിവയെക്കുറിച്ചും ക്ലാസ് നല്‍കുന്നുണ്ട്. മനശ്ശാസ്ത്രപരമായ ഘടകങ്ങള്‍കൂടി ഉള്‍ക്കൊള്ളിച്ചുള്ള ക്ലാസുകള്‍ക്ക് നേതൃത്വംനല്‍കുന്നത് ഐ.ഡി.ടി.ആറിന്റെ ജോയിന്റ് ഡയറക്ടര്‍ എം.എന്‍. പ്രഭാകരനും ട്രെയിനിങ് കോ ഓര്‍ഡിനേറ്റര്‍ പി.എന്‍. രാജുമാണ്. ആര്‍.ടി.ഒ എം.പി. അജിത്കുമാറാണ് ജില്ലാതലത്തില്‍ ഏകോപനം നടത്തുന്നത്.
താത്പര്യമുള്ളവര്‍ www.traumacaremalappuram.com വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ചെയ്യണം. ഏത് ക്ലാസിനാണ് പങ്കെടുക്കേണ്ടതെന്നും രേഖപ്പെടുത്തണം. തുടര്‍ന്ന് ലഭിക്കുന്ന തീയതിക്ക് ക്ലാസ്സില്‍ പങ്കെടുക്കാം. രാവിലെ 10.30മുതല്‍ 4.30വരെ നടക്കുന്ന പരിശീലനത്തിന് 250 രൂപയാണ് ഫീസ്. ജൂണ്‍ 15ന് ആരംഭിച്ച ക്ലാസില്‍ ഇതുവരെ 61 ബസ് ഡ്രൈവര്‍മാരും 190 ടിപ്പര്‍ ഡ്രൈവര്‍മാരും തെറ്റുതിരുത്തല്‍ ക്ലാസില്‍ 93 പേരും പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ