വാഹനം വാങ്ങുമ്പോഴും വിൽക്കുമ്പോഴും ജാഗ്രത പുലർത്തിയില്ലെങ്കിൽ പിന്നീട് പ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. വാഹന കൈമാറ്റം നടക്കുമ്പോൾ തന്നെ ആർടിഒ രേഖകളിലും ആർസി ബുക്കിലും ആവശ്യമായ മാറ്റം വരുത്തണമെന്നാണ് നിയമം.
ഇക്കാര്യം ഗൗരവത്തിലെടുക്കാതെ മറ്റു രീതിയിൽ കരാറെഴുതി വാഹനം കൈമാറുന്നവർ പിന്നീട് പുലിവാലു പിടിക്കാറുണ്ട്. സംസ്ഥാനത്തിനകത്തു വാഹന കൈമാറ്റം നടക്കുമ്പോൾ 29—ാം നമ്പർ ഫോം രണ്ടെണ്ണവും 30—ാം നമ്പർ ഫോം ഒരെണ്ണവും പാർട്ട് രണ്ട് എന്ന ഫോമും പൂരിപ്പിച്ചു ആർടി ഓഫിസിൽ സമർപ്പിച്ചാൽ രേഖകളിൽ വേണ്ട മാറ്റം വരുത്തിക്കിട്ടും.
സംസ്ഥാനാന്തര കൈമാറ്റമാണു നടക്കുന്നതെങ്കിൽ 28—ാം നമ്പർ ഫോം നാലെണ്ണം പൂരിപ്പിച്ചു നൽകി എൻഒസി ലഭ്യമാക്കി ഇതര സംസ്ഥാനത്തെ ആർടി ഓഫിസിൽ സമർപ്പിക്കണം.
വാഹനത്തിനു വായ്പയെടുത്തിട്ടുള്ള കാര്യം ആർസി ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വായ്പ അടച്ചു തീർത്തിട്ടു വാഹനം വാങ്ങുന്നതാണ് ഉചിതം. വായ്പ അടച്ചു തീർത്താൽ അക്കാര്യം ചൂണ്ടിക്കാട്ടി 35—ാം നമ്പർ ഫോം രണ്ടെണ്ണം പൂരിപ്പിച്ചു വായ്പയെടുത്ത ധനകാര്യ സ്ഥാപനത്തിന്റെ കത്തു സഹിതം ആർടിഒക്കു സമർപ്പിച്ചാൽ ആർസിയിൽനിന്നു വായപാക്കാര്യം നീക്കിക്കിട്ടും.
സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിക്കുന്ന വാഹനങ്ങൾ 15 വർഷം കഴിഞ്ഞാൽ ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കണം. ഇതിനായി 25—ാം നമ്പർ ഫോമാണു പൂരിപ്പിച്ചു നൽകേണ്ടത്. FOR MORE USEFUL INFORMATIVE NEWS NEED TO KNOW CLICK HERE
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ