ന്യൂഡൽഹി ∙ സ്വകാര്യ വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ റോഡിലിറങ്ങാൻ സാധിക്കൂ എന്ന പദ്ധതി ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയാൽ നിർത്തലാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. കുറഞ്ഞ കാലത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലാണ് ഇത്തരം പദ്ധതി ആവിഷ്കരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അപകടകരമായ അന്തരീക്ഷ മലിനീകരണ തോത് കുറച്ചുകൊണ്ടുവരുന്നതിനായിരുന്നു കടുത്ത നിയന്ത്രണം.
ഇതുപ്രകാരം, അടുത്ത മാസം ഒന്നു മുതൽ സ്വകാര്യ വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ റോഡിലിറങ്ങാൻ സാധിക്കൂ. ഒറ്റ, ഇരട്ട റജിസ്ട്രേഷൻ നമ്പറുകളുടെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണം. ഇതരസംസ്ഥാന റജിസ്ട്രേഷനുള്ള വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കും. നിയന്ത്രണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വന്നതോടെയാണ് കേജ്‍രിവാൾ നിലപാട് വ്യക്തമാക്കിയത്.
തീരുമാനമെടുത്തു കഴിഞ്ഞു. പലകാര്യങ്ങളും മാറ്റാനുണ്ട്. ഞങ്ങൾ കുറച്ചുകാലം ഈ പരീക്ഷണം നടത്തും. ഏതാണ്ട് 15 ദിവസമാണ് ഈ നിയന്ത്രണം ആദ്യം കൊണ്ടുവരുന്നത്. ഇത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ് നിയന്ത്രണം എടുത്തുമാറ്റുമെന്നും കേജ്‍രിവാൾ അറിയിച്ചു. അപകടകരമായ അന്തരീക്ഷ മലിനീകരണം തടയാനാണ് ഇത്തരമൊരു നീക്കമെന്നും കേജ്‍രിവാൾ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ