*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
2025, ജൂലൈ 6, ഞായറാഴ്‌ച
കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. ?
2025, ജൂലൈ 1, ചൊവ്വാഴ്ച
നാളെ മുതൽ (01.07.2025) KSRTC ബസ് സ്റ്റേഷനുകളിലെ ലാൻഡ് ഫോണുകൾ പ്രവർത്തിക്കില്ല... പകരം മൊബൈൽ ഫോണുകൾ
മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന KSRTC ബസ് സ്റ്റേഷനുകളും ഫോൺ നമ്പരും ചുവടെ ചേർക്കുന്നു.
🌌തിരുവനന്തപുരം സെൻട്രൽ: 9188933717
🌌ആറ്റിങ്ങൽ: 9188933701
🌌നെയ്യാറ്റിൻകര: 9188933708
🌌വിഴിഞ്ഞം: 9188933725
🌌കാട്ടാക്കട: 9188933705
🌌വെള്ളറട: 9188933721
🌌വിതുര: 9188933724
🌌വെഞ്ഞാറമൂട്: 9188933722
🌌പാപ്പനംകോട്: 9188933710
🌌പാലക്കാട്: 9188933800
🌌കണ്ണൂർ: 9188933822
🌌മലപ്പുറം: 9188933803
🌌പെരിന്തൽമണ്ണ: 9188933806
🌌നിലമ്പൂർ: 9188933805
🌌പൊന്നാനി: 9188933807
🌌തിരൂർ: 9188933808
🌌തിരുവമ്പാടി: 9188933812
🌌തൊട്ടിൽപ്പാലം: 9188933813
🌌താമരശ്ശേരി: 9188933811
🌌സുൽത്താൻബത്തേരി: 9188933819
🌌ബാംഗ്ലൂർ സാറ്റലൈറ്റ്: 9188933820
🌌മൈസൂർ: 9188933821
🌌കാസർഗോഡ്: 9188933826
🌌തൃശ്ശൂർ: 9188933797
🌌ചാലക്കുടി: 9188933791
🌌ആലുവ: 9188933776
🌌കന്യാകുമാരി: 9188933711
🌌ചെങ്ങന്നൂർ: 9188933750
🌌ചങ്ങനാശ്ശേരി: 9188933757
🌌ചേർത്തല: 9188933751
🌌എടത്വാ: 9188933752
🌌ഹരിപ്പാട്: 9188933753
🌌കായംകുളം: 9188933754
🌌വൈക്കം: 9188933765
🌌ഗുരുവായൂർ: 9188933792
🌌ആര്യങ്കാവ്: 919188933727
🌌അടൂർ: 9188933740
🌌ആലപ്പുഴ: 9188933748
🌌കൊട്ടാരക്കര: 9188933732
🌌കോന്നി: 9188933741
🌌കുളത്തൂപ്പുഴ: 9188933734
🌌മല്ലപ്പള്ളി: 9188933742
🌌മൂന്നാർ: 9188933771
🌌മൂലമറ്റം: 9188933770
🌌പാലാ: 9188933762
🌌പത്തനംതിട്ട: 9188933744
🌌പത്തനാപുരം: 9188933735
🌌പന്തളം: 9188933743
🌌പുനലൂർ: 9188933736
🌌റാന്നി: 9188933745
🌌തിരുവല്ല: 9188933746
🌌തൊടുപുഴ: 9188933775
🌌തെങ്കാശി: 9188933739
🌌മാവേലിക്കര: 9188933756
🌌അടിമാലി: 9188933772
ബാക്കി ഡിപ്പോകളുടെ നമ്പരുകൾ നിലവിൽ വരുന്നത് അനുസരിച്ച് ചേർക്കുന്നതാണ്
2025, ജൂൺ 29, ഞായറാഴ്‌ച
ഇരുചക്ര വാഹനങ്ങൾക്കൊപ്പം രണ്ട് ഹെൽമറ്റും കമ്പനികൾ നൽകണം, 2026 ജനുവരി 1 മുതൽ ABS നിർബന്ധം;
ഇരുചക്രവാഹനങ്ങളിലെ അപകടങ്ങൾ വർധിക്കുന്നതിനിടെ പുതിയ വിജ്ഞാപനവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഇരുചക്രവാഹനങ്ങൾ വാങ്ങുമ്പോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് നിർദ്ദേശിക്കുന്ന സ്‌പെസിഫിക്കേഷനുകൾക്കനുസൃതമായി രണ്ട് ഹെൽമറ്റുകൾ കമ്പനി വാഹനത്തിന് ഒപ്പം നൽകണമെന്ന് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
ഇതിന് പുറമെ 2026 ജനുവരി 1 മുതൽ നിർമിക്കുന്ന ഇരുചക്ര വാഹനങ്ങൾക്ക് ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം വേണമെന്ന് കേന്ദ്രം വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് പുതിയ വിജ്ഞാപനം. '2026 ജനുവരി 1-നും അതിനുശേഷവും നിർമ്മിച്ച L2 വിഭാഗത്തിലുള്ള വാഹനങ്ങളിൽ, എല്ലാ മോഡലുകളിലും, IS14664:2010 ന് അനുസൃതമായ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഘടിപ്പിച്ചിരിക്കണം,' എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. നിലവിൽ 125 സിസി കൂടുതൽ എഞ്ചിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങൾക്ക് മാത്രമാണ് ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നിലവിലുള്ളത്. എന്നാൽ 2026 മുതൽ എല്ലാ എഞ്ചിൻ വണ്ടികൾക്കും ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം പുതിയ ഉത്തരവ് പ്രകാരം നിർബന്ധമായിരിക്കും.
പെട്ടന്ന് ബ്രേക്ക് ഇടേണ്ടി വരുമ്പോൾ ഇരുചക്രവാഹനങ്ങളുടെ വീലുകൾ ലോക്ക് ആവാതിരിക്കാനും റോഡിൽ നിന്ന് തെന്നിമാറി അപകടം സംഭവിക്കാനുള്ള സാധ്യതകൾ കുറയ്ക്കാനുമാണ് ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2022 ൽ ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യയിലെ 1,51,997 റോഡപകടങ്ങളിൽ ഏകദേശം 20 ശതമാനവും ഇരുചക്രവാഹനങ്ങളായിരുന്നു. ഇതിനെ തുടർന്നാണ് ഗതാഗത മന്ത്രാലയം പുതിയ തീരുമാനം എടുത്തത്. ഇന്ത്യയിൽ റോഡ് അപകടങ്ങളിൽ മരിക്കുന്നവരിൽ കൂടുതലും ഇരുചക്രവാഹനാപകടത്തിലാണ്. ഇതിൽ മിക്കവരും ഹെൽമറ്റ് ഇല്ലാത്തതിനാൽ തലയ്ക്കേൽക്കുന്ന ആഘാതം മൂലമാണ് മരിക്കുന്നത്. 2022 മാത്രം 75,000 ഇരുചക്രവാഹനയാത്രികർ അപകടത്തിൽ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം പുതിയ ആന്റി-ബ്രേക്കിംഗ് സിസ്റ്റം നിലവിൽ വരുന്നതോടെ വാഹനങ്ങളുടെ വിലയിൽ 2500 രൂപയോളം വർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
കുപ്പിയും കവറും പുറത്തെറിയേണ്ട; ഇനി കെഎസ്ആർടിസി ബസിലും വേസ്റ്റ് ബിൻ ?
തിരുവനന്തപുരം:* കെഎസ്ആർടിസി ബസിലെ യാത്രക്കിടെ മാലിന്യങ്ങൾ എവിടെ കളയുമെന്ന് ഓർത്ത് ഇനി ആശങ്ക വേണ്ട . പ്ലാസ്റ്റിക് കുപ്പി, കവറുകൾ തുടങ്ങിയ മാലിന്യമിടാൻ കെഎസ്ആർടിസി ബസിൽ വേസ്റ്റ് ബിൻ സജ്ജമാക്കി തുടങ്ങി. സർവീസ് അവസാനിക്കുന്ന ഡിപ്പോയിൽ മാലിന്യം എടുത്തുനീക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുന്നത്. മാലിന്യം വലിച്ചെറിയരുത് എന്ന് ബസ്സിൽ എഴുതിവയ്‌ക്കും. വേസ്റ്റ് ബിൻ ശനിയാഴ്‌ച മുതൽ സ്ഥാപിച്ചുതുടങ്ങി.
ഡിപ്പോകളിൽ ബിന്നും മാലിന്യ സംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കും. 600 ബിന്നുകളാണ് വയ്‌ക്കുന്നത്. ബസ്സുകളിലേക്കായി 2000 ബിൻ വാങ്ങി. സ്വകാര്യ ധനകാര്യസ്ഥാപനവുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമാണിത്. വിവിധ ഡിപ്പോകളിൽനിന്ന് 104 ടൺ മാലിന്യം ക്ലീൻ കേരള കമ്പനി നീക്കി.
കെഎസ്‌ആർടിസി സ്റ്റാൻഡിൽ മാലിന്യം തള്ളുന്നത് തടയുന്നതിന്റെ ഭാഗമായി സിസിടിവി കാമറകൾ സ്ഥാപിച്ചുതുടങ്ങി. പരിസരം മാലിന്യമുക്തമായതോടെ 85 ഡിപ്പോകൾക്ക് ശുചിത്വമിഷന്റെ സർട്ടിഫിക്കേഷൻ ലഭിച്ചു. ഏഴ് ഡിപ്പോകൾക്ക് കൂടി സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള പ്രവർത്തനം നടന്നുവരുന്നതായി സിഎംഡി പ്രമോജ് ശങ്കർ പറഞ്ഞു.
2025, ജൂൺ 23, തിങ്കളാഴ്‌ച
മലപ്പുറം കെ.എസ്.ആർ.ടി.സി ടെർമിനൽ; ആദ്യ എ.സി ഫാമിലി വെയിറ്റിംഗ് റൂം; ഉദ്ഘാടനം ജൂൺ 27ന്..!
എട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മലപ്പുറം കെ.എസ്.ആർ.ടി.സി ടെർമിനൽ ഈ മാസം ജൂൺ 27-ന് നാടിന് സമർപ്പിക്കും. വൈകുന്നേരം 4 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ, സംസ്ഥാനത്തെ ആദ്യത്തെ എയർ കണ്ടീഷൻഡ് (എ.സി) ഫാമിലി വെയിറ്റിംഗ് റൂമും തുറക്കും. കളക്ടറേറ്റ് ബംഗ്ലാവ് പരിസരത്ത് നിന്ന് ഘോഷയാത്രയായാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുന്നത്.*
എ.സി ഫാമിലി വെയിറ്റിംഗ് റൂം 330 സ്ക്വയർഫീറ്റിൽ മികച്ച സൗകര്യങ്ങളോടെയാണ് നിർമ്മിച്ചിരിക്കുന്നത്. ഒരേ സമയം 24 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. കൂടാതെ, അമ്മമാർക്ക്* *കുഞ്ഞുങ്ങളെ പാലൂട്ടാനുള്ള ഫീഡിംഗ് റൂം സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പൂർണ്ണമായും ഗ്ലാസ് ചുമരുകളുള്ളതിനാൽ ബസുകൾ വരുന്നത് യാത്രക്കാർക്ക് കാണാൻ സാധിക്കും. ഫീഡിംഗ് റൂമിന് സ്വകാര്യത ഉറപ്പാക്കിയിട്ടുണ്ട്. സ്ത്രീ പുരുഷന്മാർക്ക് പ്രത്യേകം ഭാഗങ്ങളായി തിരിച്ചിരിക്കുന്നതിനാൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകും.
മണിക്കൂറിന് 20 രൂപ ഈടാക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. 24 മണിക്കൂറും പ്രവർത്തിക്കുകയും ജീവനക്കാരുടെ സേവനം ലഭ്യമാക്കുകയും ചെയ്യുന്നതിനാൽ രാത്രി വൈകിയെത്തുന്ന യാത്രക്കാർക്ക് ഇതൊരു സുരക്ഷിത താവളമായി മാറും.
ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2016 ജനുവരി 2-നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് തറക്കല്ലിട്ടത്. ആദ്യം 11 നിലകളാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് നാല് നിലകളാക്കി ചുരുക്കി. 7.90 കോടി രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചത്. 90 ലക്ഷം രൂപയുടെ കെ.എസ്.ആർ.ടി.സി ഫണ്ടും പി. ഉബൈദുള്ള എം.എൽ.എ അനുവദിച്ച 2 കോടി രൂപയുടെ മണ്ഡലം ആസ്തി ഫണ്ടും ഈ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.*
യാർഡിൽ ഇന്റർലോക്ക് പതിക്കുന്ന ജോലി പൂർത്തിയായിട്ടുണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ 10 കടമുറികളും താഴത്തെ നിലയിൽ 4 കടമുറികളും ലേലത്തിലൂടെ വിവിധ കച്ചവടക്കാർ സ്വന്തമാക്കിയിട്ടുണ്ട്. ഇതിലൂടെ കെ.എസ്.ആർ.ടി.സിക്ക് മാസം അഞ്ച് ലക്ഷം രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇടയ്ക്ക് ചില സാങ്കേതിക പ്രശ്നങ്ങളും സാമ്പത്തിക വിഷമതകളും കാരണം നിർമ്മാണം നീണ്ടുപോയിരുന്നു. എം.എൽ.എയുടെ നിരന്തര ശ്രമങ്ങളാണ് പലഘട്ടങ്ങളിലും നിർമ്മാണം നിലച്ചുപോയ ടെർമിനലിന് ജീവൻ നൽകിയത്.
പുതിയ ടെർമിനൽ മലപ്പുറത്തിന്റെ മുഖച്ഛായ മാറ്റുമെന്നും കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കാൻ ശ്രമം നടത്തുമെന്നും.
2025, മേയ് 22, വ്യാഴാഴ്‌ച
ആറുവരിപ്പാത; സ്ഥിരം വാഹനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പാസ് !!
2025, ഏപ്രിൽ 14, തിങ്കളാഴ്‌ച
സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ തടസ്സങ്ങളേറെ ?
സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ തടസ്സങ്ങളേറെ. ലൈസന്‍സ് ലഭിക്കാനായി ഭിന്നശേഷിക്കാരെ പരിശീലിപ്പിക്കാന്‍ സംവിധാനങ്ങളില്ല. പ്രത്യേക പരിശീലകരോ പ്രത്യേകം തയ്യാറാക്കിയ വാഹനമോ ഡ്രൈവിങ് ടെസ്റ്റുകളില്‍ മാറ്റങ്ങളോ ഒന്നും തന്നെയില്ല. കേരളത്തില്‍ ലൈസന്‍സ് ലഭിക്കാത്തതിനാല്‍ മറ്റു സംസ്ഥാനങ്ങളെയാണ് പലരും ആശ്രയിക്കുന്നത്.
ഏറെപ്പേരാണ് ലൈസന്‍സില്ലെന്ന കാരണത്താല്‍ ജീവിതമാര്‍ഗം തടസ്സപ്പെട്ടു നില്‍ക്കുന്നത്. പലരും ഉപജീവനത്തിനായി വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ലേണിങ് ടെസ്റ്റിനു ചെന്നാല്‍ നിങ്ങള്‍ക്ക് വാഹനം ഓടിക്കാനാകില്ല, ലൈസന്‍സ് കിട്ടില്ലെന്നും പറഞ്ഞ് ഉദ്യാഗസ്ഥര്‍ നിരുത്സാഹപ്പെടുത്തുന്നതായും ആരോപണമുണ്ട്.
നിവേദനം നല്‍കി മടുത്തെന്ന് വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കണ്‍വീനര്‍ വി.ജി. സുഗതന്‍ പറയുന്നു. പ്രത്യേക സംവിധാനങ്ങളൊന്നും ഇവിടെയില്ല. കടുത്ത അവഗണനയാണിത്. ലൈസന്‍സ് വേണ്ടാത്ത ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാമെന്നുവെച്ചാല്‍ അതില്‍ ഭിന്നശേഷിക്കാരുടെ ശാരീരിക അവസ്ഥയ്ക്കനുസരിച്ച് രൂപമാറ്റം വരുത്താന്‍ നിയമം അനുവദിക്കുന്നുമില്ല. രൂപമാറ്റം വരുത്തി എന്നപേരില്‍ പലരും പിഴ അടയ്‌ക്കേണ്ടിയും വന്നു- സുഗതന്‍ പറഞ്ഞു.
വളരെ വൈകല്യം ഉള്ളവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനേ തടസ്സമുള്ളൂ. സുരക്ഷ മുന്‍നിര്‍ത്തിയാണിത്. ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കാന്‍ പ്രത്യേക ലൈസന്‍സോ പെര്‍മിഷനോ ഇവര്‍ക്ക് ആവശ്യമില്ല. ലൈസന്‍സ് ഉള്ളവര്‍ക്ക് വാഹനത്തില്‍ രൂപമാറ്റം വരുത്തുന്നതിനും തടസ്സമില്ല. ഇതിനായി അപ്രൂവ്ഡ് കിറ്റുകളും ലഭ്യമാണ്. പക്ഷേ, പലരും ലേണേഴ്‌സ് പോലും പാസാകുന്നില്ല. ഭിന്നശേഷിക്കാര്‍ക്ക് ഏത് സമയത്തും ഞങ്ങളെ സമീപിക്കാമെന്ന് തൃശ്ശൂര്‍ ആര്‍ടിഒ എം.കെ. ജയേഷ് paranju.
2025, മാർച്ച് 9, ഞായറാഴ്‌ച
ഡ്രൈവിങ് ടെസ്റ്റ് നടപടികളിൽ വീണ്ടും ഭേദഗതി; മാറ്റങ്ങൾ ?
ഡ്രൈവിങ് ടെസ്റ്റ് നടപടികളിൽ മാസങ്ങൾക്കു മുൻപ് നടത്തിയ പരിഷ്കരണത്തിന് പിന്നാലെ വീണ്ടും ഭേദഗതി. റോഡുകളിൽ ഗുണനിലവാരമുള്ള ഡ്രൈവിങ് ഉറപ്പുവരുത്തുന്നതിന് മാസങ്ങൾക്കു മുമ്പാണ് മോട്ടോർ വാഹന വകുപ്പ് പരിഷ്കരണങ്ങൾ വരുത്തിയത്. അതിനു പിന്നാലയാണ് ഇപ്പോഴത്തെ മാറ്റം. വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ പഠന-ജോലി ആവശ്യങ്ങൾക്ക് പോകേണ്ട അഞ്ചുപേർക്ക് നൽകിയ ക്വോട്ടയിലും മാറ്റം.
ഹ്രസ്വാവധിക്ക് നാട്ടിലെത്തി മടങ്ങിപ്പോകേണ്ടവർക്ക് ടെസ്റ്റിൽ പങ്കെടുക്കണമെങ്കിൽ മുൻകൂട്ടി ഓൺലൈനിൽ ടോക്കൺ എടുക്കണം. നിലവിൽ ആർ.ടി.ഒ തലത്തിലായിരുന്നു ഇവരെ പരിഗണിച്ചിരുന്നത്. ഈ വിഭാഗത്തിൽപെടുന്ന അപേക്ഷകർ ഇല്ലെങ്കിൽ ടെസ്റ്റിൽ പരാജയപ്പെട്ട അഞ്ചുപേരെയും പരിഗണിച്ചിരുന്നു. സീനിയോറിറ്റി കൃത്യമായി പരിഗണിച്ച് മാത്രമേ ഇനി റീ-ടെസ്റ്റിന് അനുമതി നൽകുകയുള്ളൂ. സീനിയോറിറ്റി ക്രമം ഉറപ്പുവരുത്താൻ സോഫ്റ്റ് വെയറിൽ മാറ്റംവരുത്തും.
ആറുമാസത്തെ കാലാവധി അവസാനിച്ച് ലേണേഴ്‌സ് ടെസ്റ്റിന് വീണ്ടും അപേക്ഷിക്കുമ്പോൾ കണ്ണ് പരിശോധന സർട്ടിഫിക്കറ്റ് ഇനിമുതൽ ഹാജരാക്കേണ്ടതില്ല. ലേണേഴ്‌സ് ലൈസൻസ് കാലാവധി കഴിഞ്ഞ് വീണ്ടും അപേക്ഷ സമർപ്പിക്കുന്നത് 30 ദിവസം കഴിഞ്ഞേ സാധ്യമാകുകയുള്ളൂവെന്ന നിലവിലെ സ്ഥിതിയും എടുത്തുകളഞ്ഞിട്ടുണ്ട്.
ഇനിമുതൽ ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും (എം.വി.ഐ) ഒരു അസിസ്റ്റന്റ് എം.വി.ഐയും മാത്രമേ ഡ്രൈവിങ് ടെസ്റ്റ് നടത്തുകയുള്ളൂ. മറ്റ് എം.വി.ഐകളും എ.എം.വി.ഐകളും ഉണ്ടെങ്കിൽ ഫിറ്റ്നസ് ടെസ്റ്റും പരിശോധനയും നടത്തും. രണ്ട് എം.വി.ഐമാർ ഉണ്ടായിരുന്ന ആർ.ടി.ഒ, സബ് ആർ.ടി.ഒ ഓഫിസുകളിൽ രണ്ടു ബാച്ചായി ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനാണ് വിരാമമായയത്.
ഡ്രൈവിങ് ടെസ്റ്റിനുശേഷം എല്ലാ ദിവസവും വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ്കൂടി നടത്തണം. ഒരു എം.വി.ഐയും ഒരു എ.എം.വി.ഐയും മാത്രമുള്ള ഓഫിസുകളിൽ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലേ ഡ്രൈവിങ് ടെസ്റ്റ് നടത്തൂ. ബുധൻ, പൊതു അവധിയല്ലാത്ത ശനി ദിവസങ്ങളിലാകും ഫിറ്റ്നസ് .
2025, മാർച്ച് 8, ശനിയാഴ്‌ച
ട്രെയിന്‍ എത്തിയാല്‍ മാത്രം സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുo
രാജ്യത്തെ റെയിൽവെ സ്റ്റേഷനുകളിൽ തിരക്ക് നിയന്ത്രിക്കാൻ നടപടികളുമായി ഇന്ത്യൻ റെയിൽവെ. തിരക്ക് അനുഭവപ്പെടുന്ന 60 റെയിൽവെ സ്റ്റേഷനുകൾക്ക് പുറത്ത് സ്ഥിരമായി കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്‌ഥാപിക്കും. കുഭമേളയോട് അനുബന്ധിച്ച് ഡൽഹി റെയിൽവെ സ്റ്റേഷനിലെ തിക്കിലും തിരക്കിലുംപെട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് റെയിൽവെ പുതിയ പരിഷ്കാരങ്ങൾക്ക് ഒരുങ്ങുന്നത്. തിരക്ക് കുറയ്ക്കാൻ കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങളുണ്ടായത്.
തിരക്ക് അനുഭവപ്പെടുന്ന 60 സ്റ്റേഷനുകളിൽ പൂർണ്ണമായ പ്രവേശന നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി ന്യൂഡൽഹി, ആനന്ദ് വിഹാർ, വാരണാസി, അയോധ്യ, പാട്ന സ്റ്റേഷനുകളിൽ ഈ രീതി നടപ്പിലാക്കി തുടങ്ങി. ഇനി മുതൽ റെയിൽവെ സ്റ്റേഷനിൽ വണ്ടിയെത്താൽ മാത്രമെ യാത്രക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. റിസർവ് ചെയ്ത കൺഫേം ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ പ്ലാറ്റ്ഫോമുകളിൽ പ്രവേശിപ്പിക്കുകയുള്ളൂ.
സുരക്ഷയുടെ ഭാഗമായി എല്ലാ അനധികൃത പ്രവേശനങ്ങളും അടച്ചിടുമെന്നും റിപ്പോർട്ടിലുണ്ട്.
ഫൂട്ട് ഓവർ ബ്രിഡ്‌ജുകളുടെ വീതി കൂട്ടുന്നതാണ് മറ്റൊരു തീരുമാനം. കുംഭമേളയിൽ പ്രയോഗിച്ച് വിജയിച്ച തരത്തിലുള്ള 12 മീറ്റർ, ആറു മീറ്റർ വീതികളിലുള്ള പുതിയ ഡിസൈൻ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ റെയിൽവെ സ്റ്റേഷനുകളിൽ നിർമിക്കും. ഇത്തരം വീതി കൂടിയ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ കുംഭമേളയിൽ തിരക്ക് നിയന്ത്രിക്കാൻ സഹായിച്ചു എന്നാണ് കണ്ടെത്തൽ.
സ്റ്റേഷനിലും സമീപത്തുള്ള പ്രദേശങ്ങിലും കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. എല്ലാ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും സ്റ്റേഷൻ ഡയറക്ടറായി മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും. റ്റേഷൻ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഡയറക്ടർമാർക്ക് സാമ്പത്തികമായി അധികാരമുണ്ടായിരിക്കും. സ്റ്റേഷന്റെ ശേഷിയും ട്രെയിൻ സർവീസുകളും അടിസ്ഥാനമാക്കി ടിക്കറ്റ് വിൽപ്പന നിയന്ത്രിക്കാനുള്ള അധികാരമടക്കം ഡയറക്ടർമാർക്ക് ഉണ്ടായിരിക്കും.
https://www.facebook.com/share/p/1XjrpkUY3u/
കേരള-തമിഴ്നാട് അതിർത്തിയിലെ മോട്ടർവാഹന ചെക്ക്പോസ്റ്റുകളുടെ പ്രവർത്തനം വെർച്വലാകുന്നു. ?
കേരള-തമിഴ്നാട് അതിർത്തിയിലെ മോട്ടർവാഹന ചെക്ക്പോസ്റ്റുകളുടെ പ്രവർത്തനം വെർച്വലാകുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരുമാസം ചെക്ക്പോസ്റ്റിന്റെ പ്രവർത്തനം പകല്‍ മാത്രമാക്കിയിരുന്നു.ഒരു മാസത്തിനുള്ളില്‍ ചെക്ക്പോസ്റ്റ് സംവിധാനം പൂർണമായി ഇല്ലാതാവും. അതിർത്തി കടന്നെത്തുന്ന ചരക്കു വാഹനങ്ങളുടെ പരിശോധനകള്‍ എ.ഐ ക്യാമറകളും സ്‌കാനറുകളും മാത്രം ഉപയോഗിച്ചാകും നടപ്പാക്കുക. നിലവില്‍ ജി.എസ്.ടി വകുപ്പിന്റെ നിരീക്ഷണ ക്യാമറകളിലൂടെയാണ് ഇ-വേ ബില്‍ പരിശോധിക്കുക. വാഹനം കടന്നെത്തുമ്ബോള്‍ തന്നെ ഇ-വേ ബില്ലിന്റെ ലിങ്ക് ആർ.ടി.ഒ ഓഫിസില്‍ കണ്‍ട്രോള്‍ റൂമിലെത്തും. ഇതിന്റെ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകളെ ഉപയോഗിച്ച് വാഹനം പിടിച്ചെടുത്തു നിയമ നടപടി സ്വീകരിക്കും.
'വെർച്വല്‍ ചെക്‌പോസ്റ്റ്' സംവിധാനത്തിലേക്കു മാറുമ്ബോള്‍ പൂർണമായി മോട്ടർ വാഹന വകുപ്പിന്റെ എ.ഐ ക്യാമറകളുടെയും സ്‌കാനറുകളുടെയും നിരീക്ഷണത്തിലൂടെയാകും ഇ- വേ ബില്‍ പരിശോധനയെന്നതാണ് പ്രത്യേകത. ഇതിനുള്ള സാങ്കേതിക സംവിധാനം ഒരുക്കാനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഓഫിസ് ജോലികള്‍ വേഗത്തില്‍ തീർപ്പാക്കാൻ ചെക്ക്‌പോസ്റ്റിലെ ജീവനക്കാരെ പിൻവലിക്കാനാണ് ഈ തീരുമാനമെന്ന് ട്രാൻസ്‌പോർട് കമ്മിഷണറുടെ സർക്കുലറില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും വർദ്ധിച്ചു വരുന്ന അഴിമതിയാണ് നടപടിക്കു പിന്നിലെന്നാണ് സൂചന. കഴിഞ്ഞ മാസം ലക്ഷങ്ങളാണ് വാളയാർ ഉള്‍പ്പെടെയുള്ള ചെക്ക്പോസ്റ്റുകളില്‍ കൈക്കൂലിപ്പണമായി വിജിലൻസ് പിടികൂടിയത്.
നിലവില്‍ വൈകിട്ട് മുതല്‍ ചെക്ക്പോസ്റ്റുകള്‍ രാത്രി അടച്ചിട്ടു തുടങ്ങിയിട്ടുണ്ട്. വാളയാർ ഇൻ, വാളയാർ ഔട്ട്, വേലന്താവളം, ഗോവിന്ദാപുരം, ഗോപാലപുരം, മീനാക്ഷിപുരം, നടുപ്പുണി, ഒഴലപ്പതി എന്നീ 8 ചെക്ക്പോസ്റ്റുകളാണു പാലക്കാട് ജില്ലയിലുള്ളത്. രാവിലെ 9 മുതല്‍ 5 വരെ മാത്രമേ ചെക്ക്പോസ്റ്റുകള്‍ പ്രവർത്തിക്കുന്നുള്ളൂ. എ.എം.വി.ഐയും ഒരു ഓഫിസ് അസിസ്റ്റന്റും മാത്രം ചെക്ക്പോസ്റ്റിലുണ്ടാകും. ഇതോടെ 8 ചെക്ക്പോസ്റ്റുകളുടെയും നിയന്ത്രണം ആർ.ടി.ഒയുടെ കീഴിലേക്കു ചുരുങ്ങി. നേരത്തെ 3 ഷിഫ്റ്റിലായി മുപ്പതിലേറെ ജീവനക്കാർ ജോലി ചെയ്തിടത്താണ് പകല്‍ ഒറ്റ ഷിഫ്റ്റില്‍ രണ്ടു പേരാകുന്നത്. വർഷങ്ങള്‍ക്കു മുമ്ബ് തന്നെ ചരക്കു വാഹനങ്ങളുടെയും ടൂറിസ്റ്റ്, യാത്രാ വാഹനങ്ങളുടെയും പെർമിറ്റ്, ടാക്സ് തുടങ്ങിയ സേവനങ്ങള്‍ 'പരിവാഹൻ' സൈറ്റിലേക്കു മാറ്റിയിരുന്നു. ഉദ്യോഗസ്ഥരെ മുഴുവൻ പിൻവലിച്ചു ചെക്ക്പോസ്റ്റുകള്‍ നിറുത്തലാക്കുന്നതോടെ ചരക്കു വാഹനങ്ങള്‍ക്ക് ഒരിടത്തും നിറുത്താതെ സംസ്ഥാനത്തേക്കു പ്രവേശിക്കാനും സമയനഷ്ടമില്ലാതെ ചരക്കു നീക്കം നടത്താനും സാധിക്കും. നേരത്തെ പെർമിറ്റും ടാക്സും ഓണ്‍ലൈനായി എടുത്തിട്ടണ്ടോയെന്നു പരിശോധിക്കുക മാത്രമാണ് ചെക്ക്പോസ്റ്റില്‍ ചെയ്തിരുന്നത്. ഇതു കൃത്യമായി പാലിക്കുന്ന വാഹനങ്ങളില്‍ നിന്നു പോലും മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലി പിരിക്കുന്നുണ്ടെന്നാണു വിജിലൻസ് കണ്ടെത്തിയത്. ജനുവരിയില്‍ 3 തവണ നടത്തിയ പരിശോധനയില്‍ മാത്രം 4.88 ലക്ഷം രൂപയുടെ കൈക്കൂലിപ്പണമാണു പിടികൂടിയത്. 'കൈക്കൂലി പിരിവ്' കേന്ദ്രങ്ങളായി ചെക്ക്പോസ്റ്റുകള്‍ മാറിയെന്ന ആക്ഷേപം ഉയർന്നതും ഇതിനാലാണ്. ചെക്ക്പോസ്റ്റുകള്‍ ഇല്ലാതായാല്‍ മോട്ടർ വാഹനവകുപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാകുമെന്നാണു വകുപ്പിന്റെ പ്രതീക്ഷ.
പ്രവർത്തനം കാര്യക്ഷമമാകും
ചെക്ക്പോസ്റ്റ് സംവിധാനം ഇല്ലാതാകുന്നതോടെ വാഹനങ്ങളുടെ നിയമലംഘനം പിടികൂടാൻ നിലവില്‍ മോട്ടർ വാഹന വകുപ്പിലുള്ള എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകളുടെ എണ്ണം ആറില്‍ നിന്ന് 9 - 12 ആകും. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഉടനുണ്ടാകും. സ്‌ക്വാഡുകളിലേക്ക് ഉദ്യോഗസ്ഥരെ ക്രമീകരിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.
നിലവില്‍ 6 താലൂക്കുകള്‍ കേന്ദ്രീകരിച്ച് 6 എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡാണുള്ളത്. സ്‌ക്വാഡില്‍ എം.വി.ഐയും 3 എ.എം.വി.ഐയുമാണുള്ളത്. ആകെ എൻഫോഴ്സ്‌മെന്റ് വിങ്ങില്‍ 25 ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. അതിനാല്‍ത്തന്നെ സ്‌ക്വാഡില്‍ പലപ്പോഴും ഇത്രയും ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കുണ്ടാവില്ല.
https://wa.me/918848564058
24 മണിക്കൂറും എൻഫോഴ്സ്‌മെന്റ് ഡ്യൂട്ടി വേണമെന്നാണു നിർദേശമെങ്കില്‍ ഉദ്യോഗസ്ഥ ക്ഷാമത്താല്‍ നിലവില്‍ രാവിലെ 10 മുതല്‍ 5 വരെയുള്ള ഒരു ഷിഫ്റ്റില്‍ മാത്രമാണ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധന നടക്കുന്നുള്ളൂ.
ചെക്ക്പോസ്റ്റില്‍ നിന്ന് ഉദ്യോഗസ്ഥരെ പിൻവലിച്ചാല്‍ ഇവരെ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിലേക്കാണു നിയോഗിക്കുക. ടാക്‌സോ പെർമിറ്റോ ഇല്ലാതെ വാഹനം എൻഫോഴ്സ്‌മെന്റാണു പിടികൂടുന്നതെങ്കില്‍ ഇരട്ടിയോളം തുകയും പിഴയും അടയ്ക്കണം. അതിനാല്‍ സ്‌ക്വാഡിന്റെ എണ്ണം കൂട്ടിയാല്‍ എൻഫോഴ്സ്‌മെന്റ് പ്രവർത്തനം കൂടുതല്‍ കാര്യക്ഷമമാക്കി നിയമലംഘനം തടയാനും റോഡപകടം കുറയ്ക്കാനും സാധിക്കും.
കൈക്കൂലിപ്പണം
അരക്കോടിയോളംകഴിഞ്ഞ 10 വർഷത്തിനിടെ നൂറിലേറെ പരിശോധനകളിലായി അരക്കോടിയോളം രൂപയുടെ കൈക്കൂലിപ്പണമാണു വിജിലൻസ് പിടിച്ചെടുത്തത്. ജനുവരിയില്‍ വിജിലൻസ് എസ്പി എസ്.ശശികുമാറിന്റെയും പാലക്കാട് ഡിവൈഎസ്പി എസ്.ഷംസുദ്ദീന്റെയും നേതൃത്വത്തില്‍ 3 തവണകളായി നടത്തിയ പരിശോധനയില്‍ 4.88 ലക്ഷം രൂപയുടെ കൈക്കൂലി വിജിലൻസ് പിടികൂടി. കഴിഞ്ഞ 3 വർഷത്തിനിടെയാണു കൂടുതല്‍ പരിശോധനകള്‍ നടന്നത്. വിജിലൻസ് പരിശോധനയില്‍ ഏറ്റവും കൂടുതല്‍ അഴിമതി കണ്ടെത്തിയ ചെക്ക്പോസ്റ്റുകളിലൊന്നായി ഇതോടെ മോട്ടർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകള്‍ മാറി. ഇതിനെല്ലാം പരിഹാരം കണ്ടെത്താനാണ് പുതിയ പരിഷ്‌കാരം.
മറയുന്നത് ഏഷ്യയിലെ
ഏറ്റവും വലിയ ചെക്‌പോസ്റ്റ്വാളയാറിലെ മോട്ടർ വാഹന ചെക്ക്പോസ്റ്റ് ഇല്ലാതാകുമ്ബോള്‍ ഏഷ്യയിലെ ഏറ്റവും വലിയതും പഴക്കമേറിയതുമായ ചെക്ക്പോസ്റ്റ് സംവിധാനമാണു ചരിത്രത്താളുകളിലേക്കു മറയുന്നത്. ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ് വാളയാർ ചെക്ക്പോസ്റ്റ്. ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റ് ഒരുക്കാനായി വാളയാറിലെ ഏറ്റവും വലിയതും പഴക്കമേറിയതുമായ മോട്ടർ വാഹന ചെക്ക്പോസ്റ്റ് 2021ല്‍ പൊളിച്ചു മാറ്റിയിരുന്നു. പിന്നീടാണ് മലബാർ സിമന്റ്സ് കമ്ബനിക്കു എതിർവശത്തെ റോഡിലേക്കു കണ്ടെയ്നർ ചെക്ക്പോസ്റ്റാക്കി മാറ്റിയത്. ഓണ്‍ലൈൻ സംവിധാനത്തിലേക്കു മാറിയതിനാല്‍ ചെക്ക്പോസ്റ്റുകള്‍ വേണ്ടെന്നു കേന്ദ്രത്തിന്റെ നിർദേശം വന്നതോടെ ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റ് പദ്ധതി ഉപേക്ഷിച്ചു. ഇപ്പോള്‍ ചെക്ക്പോസ്റ്റ് സംവിധാനവും ഇല്ലാതാകുന്നു. ഡോ.തോമസ് ഐസക് മന്ത്രിയായിരുന്നപ്പോള്‍ 'അഴിമതി രഹിത വാളയാർ' പദ്ധതിയും 'സംയോജിത ചെക്ക്പോസ്റ്റ് പദ്ധതി'യും കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. എല്ലാ ചെക്ക്പോസ്റ്റുകളും ഒറ്റക്കെട്ടിടത്തിലേക്കു മാറ്റുന്നതായിരുന്നു പദ്ധതികള്‍. ചെക്ക്പോസ്റ്റുകള്‍ ഇല്ലാതാകുന്നതോടെ നൂറുകണക്കിനാളുകള്‍ ഉപജീവനം നടത്തുന്നzq വാളയാറിലെ വ്യാപാര മേഖല ഇല്ലാതാവും.
2025, മാർച്ച് 3, തിങ്കളാഴ്‌ച
സംസ്ഥാനത്ത് ഇന്നു മുതൽ 1-3-25 ഡിജിറ്റൽ ആർസി; ഉത്തരവിറക്കി ഗതാഗത വകുപ്പ് !
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ ഡിജിറ്റൽ ആർസി ലദ്യമാക്കീട്ടുണ്ടെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
ആവശ്യമുള്ളവർക്ക് ആർസി പ്രിന്റ് എടുക്കാം. പരിവാഹൻ സൈറ്റിൽ ഇതിനായി മാറ്റം വരുത്തിയിട്ടുണ്ട്.
നിലവിൽ ഡിജിറ്റലായിട്ടാണ് ലൈസൻസ് നൽകുന്നത്. നേരത്തെ ലൈസൻസ് പ്രിന്റ് ചെയ്ത‌് തപാലിൽ അയച്ചിരുന്നു. ഇതൊഴിവാക്കിയാണ് ലൈസൻസ് ഡിജിറ്റലാക്കിയത്. ലൈസൻസ് ഡിജിറ്റലാക്കിയെങ്കിലും ആർസി ബുക്ക് പ്രിന്റ് ചെയ്ത് നൽകിയിരുന്നു. ഇതിനാണിപ്പോൾ മാറ്റം വരുത്തുന്നത്. നേരത്തെ ആർസി ബുക്ക് ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. ഡിജിറ്റലാകുന്നതോടെ വേഗത്തിൽ ആർസി ബുക്ക് ലഭിക്കും.
വാഹനങ്ങൾ കൈമാറ്റം ചെയ്‌തശേഷവും ആർസി ബുക്കുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പർ മാറ്റാത്ത സാഹചര്യമുണ്ടെന്നും ഇതൊഴിവാക്കാനായി വാഹന ഉടമകൾ ഈ മാസം തന്നെ നമ്പറുകൾ അപ്ഡേറ്റ് ചെയണമെന്നും ഗതാഗത വകുപ് നിർദേശം നൽകീട്ടുണ്ട്.
.എസ്.ആർ.ടി.സി ബസുകളില്‍ ഗൂഗിള്‍ പേ അടക്കം യു.പി.ഐ ആപ്പുകള്‍ വഴി ടിക്കറ്റെടുക്കാo
കെ.എസ്.ആർ.ടി.സി ബസുകളില്‍ ഗൂഗിള്‍ പേ അടക്കം യു.പി.ഐ ആപ്പുകള്‍ വഴി ടിക്കറ്റെടുക്കാൻ
തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ദീർഘദൂര ബസുകളിലും കൊല്ലം ജില്ലയിലെ വിവിധ ഡിപ്പോകളിലും ഡിജിറ്റല്‍ ടിക്കറ്റെടുക്കല്‍ ആരംഭിച്ചു. ഉടൻ പത്തനംതിട്ടയിലേക്കും വൈകാതെ മറ്റ് ജില്ലകളിലേക്കും പുതിയ സജ്ജീകരണമെത്തും. രണ്ട് മാസത്തിനകം സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി ബസുകളില്‍നിന്നും യു.പി.ഐ പേമെന്‍റ് ആപ്പുകള്‍ വഴി ടിക്കറ്റെടുക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി ജീവനക്കാർക്ക് പരിശീലനം നല്‍കി വരികയാണ്. കെ.എസ്.ആർ.ടി.സിയുടെ തന്നെ യന്ത്രങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്ന ക്യു.ആര്‍ കോഡ് സ്കാൻ ചെയ്ത് പണം നല്‍കാം. തൊട്ടുപിന്നാലെ പ്രിന്‍റ് ചെയ്ത ടിക്കറ്റ് ലഭിക്കും. കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലേക്കാവും പണമെത്തുക. ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകള്‍ അനുവദനീയമല്ല.
നേരത്തെ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകള്‍ ഉപയോഗിച്ച് ഓപറേറ്റ് ചെയ്യുന്ന സിറ്റി സർക്കുലർ സർവീസുകളിലും പോയന്‍റ് ടു പോയന്‍റ് സർവീസുകളിലും പരീക്ഷണാർഥം ഓണ്‍ലൈൻ പണമിടപാട് ആരംഭിച്ചിരുന്നു. ഇത് വിജയകരമായതോടെ ജില്ലയിലെ മറ്റ് ഡിപ്പോകളിലേക്കും വ്യാപിപ്പിച്ചു. ഇതിന്‍റെ തുടർച്ചയായിട്ടാണ് കൊല്ലത്തും നടപ്പിലാക്കിയത്.
ഇതിലൂടെ ചില്ലറത്തർക്കം, ബാലൻസ് വാങ്ങാൻ മറക്കല്‍ അടക്കം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ കഴിയുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്കുകൂട്ടല്‍. യു.പി.ഐ ആപ്പുകള്‍ സ്വീകരിക്കണമെന്ന് യാത്രക്കാരും ആവശ്യപ്പെട്ടുവരികയായിരുന്നു.
സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ ഡിജിറ്റല്‍ പേമെന്‍റ് സംവിധാനം ഒരുക്കിയ ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയാണ് കെ.എസ്.ആർ.ടി.സിയെയും ഡിജിറ്റലാക്കുന്നത്. ഈ സേവനങ്ങള്‍ക്ക് ഒരോ ടിക്കറ്റില്‍നിന്നും കെ.എസ്. ആർ.ടി.സി ചെറിയ തുക 'ചലോ ആപ്പിന്' നല്‍കണമെന്നതാണ് കരാർ. കെ.എസ്.ആർ.ടി.സിയുടെ നേരത്തെയുണ്ടായിരുന്ന ട്രാവല്‍കാര്‍ഡും പുതുക്കി ഇതില്‍ ഉപയോഗിക്കാനാകും.
2025, ഫെബ്രുവരി 16, ഞായറാഴ്‌ച
റോഡിൽ മൊബൈലിൽ സംസാരിച്ച് നടക്കുന്നവർക്ക് ഫൈൻ അടിക്കണം !!
സംസ്ഥാനത്ത് റോഡ് അപകടങ്ങളുടെ നിരക്ക് വർധിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി KB ഗണേഷ് കുമാർ. നിലവാരമില്ലാത്ത ഡ്രൈവിങും അശ്രദ്ധയില്ലായ്മയുമാണ് ഇതിന് പ്രധാന കാരണം, ഇടത്തും വലത്തും നോക്കാതെയാണ് പലരും റോഡ് മുറിച്ച് കടക്കുന്നത്. ശ്രദ്ധയില്ലാതെ റോഡിലൂടെ മൊബൈലിൽ സംസാരിച്ച് നടക്കുന്നവരിൽ നിന്ന് പിഴ ഈടാക്കണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം എന്ന് മന്ത്രി വ്യക്തമാക്കി. എന്താണ് നിങ്ങളുടെ