രാജ്യത്തെ റെയിൽവെ സ്റ്റേഷനുകളിൽ തിരക്ക് നിയന്ത്രിക്കാൻ നടപടികളുമായി ഇന്ത്യൻ റെയിൽവെ. തിരക്ക് അനുഭവപ്പെടുന്ന 60 റെയിൽവെ സ്റ്റേഷനുകൾക്ക് പുറത്ത് സ്ഥിരമായി കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്‌ഥാപിക്കും. കുഭമേളയോട് അനുബന്ധിച്ച് ഡൽഹി റെയിൽവെ സ്റ്റേഷനിലെ തിക്കിലും തിരക്കിലുംപെട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് റെയിൽവെ പുതിയ പരിഷ്കാരങ്ങൾക്ക് ഒരുങ്ങുന്നത്. തിരക്ക് കുറയ്ക്കാൻ കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങളുണ്ടായത്.
തിരക്ക് അനുഭവപ്പെടുന്ന 60 സ്റ്റേഷനുകളിൽ പൂർണ്ണമായ പ്രവേശന നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി ന്യൂഡൽഹി, ആനന്ദ് വിഹാർ, വാരണാസി, അയോധ്യ, പാട്ന സ്റ്റേഷനുകളിൽ ഈ രീതി നടപ്പിലാക്കി തുടങ്ങി. ഇനി മുതൽ റെയിൽവെ സ്റ്റേഷനിൽ വണ്ടിയെത്താൽ മാത്രമെ യാത്രക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. റിസർവ് ചെയ്ത കൺഫേം ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ പ്ലാറ്റ്ഫോമുകളിൽ പ്രവേശിപ്പിക്കുകയുള്ളൂ.
സുരക്ഷയുടെ ഭാഗമായി എല്ലാ അനധികൃത പ്രവേശനങ്ങളും അടച്ചിടുമെന്നും റിപ്പോർട്ടിലുണ്ട്.
ഫൂട്ട് ഓവർ ബ്രിഡ്‌ജുകളുടെ വീതി കൂട്ടുന്നതാണ് മറ്റൊരു തീരുമാനം. കുംഭമേളയിൽ പ്രയോഗിച്ച് വിജയിച്ച തരത്തിലുള്ള 12 മീറ്റർ, ആറു മീറ്റർ വീതികളിലുള്ള പുതിയ ഡിസൈൻ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ റെയിൽവെ സ്റ്റേഷനുകളിൽ നിർമിക്കും. ഇത്തരം വീതി കൂടിയ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ കുംഭമേളയിൽ തിരക്ക് നിയന്ത്രിക്കാൻ സഹായിച്ചു എന്നാണ് കണ്ടെത്തൽ.
സ്റ്റേഷനിലും സമീപത്തുള്ള പ്രദേശങ്ങിലും കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. എല്ലാ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും സ്റ്റേഷൻ ഡയറക്ടറായി മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും. റ്റേഷൻ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഡയറക്ടർമാർക്ക് സാമ്പത്തികമായി അധികാരമുണ്ടായിരിക്കും. സ്റ്റേഷന്റെ ശേഷിയും ട്രെയിൻ സർവീസുകളും അടിസ്ഥാനമാക്കി ടിക്കറ്റ് വിൽപ്പന നിയന്ത്രിക്കാനുള്ള അധികാരമടക്കം ഡയറക്ടർമാർക്ക് ഉണ്ടായിരിക്കും.
https://www.facebook.com/share/p/1XjrpkUY3u/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ