തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ ഡിജിറ്റൽ ആർസി ലദ്യമാക്കീട്ടുണ്ടെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
ആവശ്യമുള്ളവർക്ക് ആർസി പ്രിന്റ് എടുക്കാം. പരിവാഹൻ സൈറ്റിൽ ഇതിനായി മാറ്റം വരുത്തിയിട്ടുണ്ട്.
നിലവിൽ ഡിജിറ്റലായിട്ടാണ് ലൈസൻസ് നൽകുന്നത്. നേരത്തെ ലൈസൻസ് പ്രിന്റ് ചെയ്ത‌് തപാലിൽ അയച്ചിരുന്നു. ഇതൊഴിവാക്കിയാണ് ലൈസൻസ് ഡിജിറ്റലാക്കിയത്. ലൈസൻസ് ഡിജിറ്റലാക്കിയെങ്കിലും ആർസി ബുക്ക് പ്രിന്റ് ചെയ്ത് നൽകിയിരുന്നു. ഇതിനാണിപ്പോൾ മാറ്റം വരുത്തുന്നത്. നേരത്തെ ആർസി ബുക്ക് ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. ഡിജിറ്റലാകുന്നതോടെ വേഗത്തിൽ ആർസി ബുക്ക് ലഭിക്കും.
വാഹനങ്ങൾ കൈമാറ്റം ചെയ്‌തശേഷവും ആർസി ബുക്കുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പർ മാറ്റാത്ത സാഹചര്യമുണ്ടെന്നും ഇതൊഴിവാക്കാനായി വാഹന ഉടമകൾ ഈ മാസം തന്നെ നമ്പറുകൾ അപ്ഡേറ്റ് ചെയണമെന്നും ഗതാഗത വകുപ് നിർദേശം നൽകീട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ