ഇനി മുതൽ നിങ്ങളുടെ വാഹനങ്ങൾ പതിനഞ്ച് വർഷം ആയാൽ എല്ലാ മാനദണ്ടങ്ങളും കൃത്യമായി പാലിച്ചാൽ, (പ്രത്യേകിച്ച് അന്തരീക്ഷ മലിനീകരണം നിയന്ത്ര പരിധിക്കുള്ളിൽ ആണെങ്കിൽ മാത്രം) കർശന നിരീക്ഷണങ്ങൾക്കും അധിക നികുതിയും (അഞ്ചിരട്ടി വരെ) ചുമത്തി രണ്ടു പ്രാവശ്യം കൂടി സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസ് RC പുതുക്കി നൽകും. (മാക്സിമം 25 വർഷം വരെ). അതു കഴിഞ്ഞാൽ പൊതു നിരത്തിലൂടെ ഓടിക്കാൻ അനുവദിക്കില്ല. പിന്നീട് സർക്കാർ അംഗീകൃത പൊളിക്കൽ കേന്ദ്രങ്ങളിൽ (Demolishing Center) അവ പൊളിച്ചു സർട്ടിഫിക്കറ്റ് വാങ്ങി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏല്പിക്കേണ്ടി വരും.
അതിനായി കേരളത്തിൽ മാത്രം മൂന്ന് വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ 2026 ജനുവരിയിൽ തുടങ്ങും.
കേരളത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മൂന്ന് വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ ജനുവരിയിൽ പ്രവർത്തനസജ്ജമാകുന്നു.
വ്യവസായ വകുപ്പിന് കീഴിലുള്ള സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് ( സിൽക്ക്) ചേർത്തല, അഴീക്കൽ എന്നിവിടങ്ങളിലായി രണ്ട് കേന്ദ്രങ്ങളാണ് ആദ്യഘട്ടം തുറക്കുക. കെഎസ്ആർടിസിയുടെ കേന്ദ്രം എടപ്പാളിലാണ്.
സിൽക്ക് നേരിട്ടും, കെഎസ്ആർടിസി സ്വകാര്യ കമ്പനിയുമായി ചേർന്നുമാണ് പ്രവർത്തിക്കുക.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകൾക്കായി ചേർത്തലയിലും
എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട് എന്നീ ജില്ലകൾക്കായി എടപ്പാളിലും
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകൾക്കായി അഴീക്കലിലുമാണ് കേന്ദ്രങ്ങൾ.
ഇരുചക്രവാഹനങ്ങൾ മുതൽ ഹെവി വാഹനങ്ങൾ വരെ പൊളിക്കാവുന്നതാണ് ഈ കേന്ദ്രങ്ങൾ.
ഒരു വർഷം ശരാശരി 8000 ത്തിനു അടുത്ത് വാഹനങ്ങൾ പൊളിക്കാൻ ഈ കേന്ദ്രങ്ങളിൽ കഴിയും.
വലിയ തോതിലുള്ള വരുമാനമാണ് രണ്ട് കേന്ദ്രങ്ങൾ ആരംഭിക്കുന്നതിലൂടെ പ്രതീക്ഷിക്കുന്നതെന്ന് സിൽക്ക് ചെയർമാൻ ടി എം മുഹമ്മദ് ഇഖ്ബാൽ, എം ഡി എസ് ബിജു എന്നിവർ പറഞ്ഞു. ആവശ്യമെങ്കിൽ കേന്ദ്രങ്ങളുടെ ശേഷി വർദ്ധിപ്പിക്കുമെന്നും ഇരുവരും വ്യക്തമാക്കി. 25 വർഷത്തിലധികം പഴക്കം ചെന്ന 17 ലക്ഷം വാഹനങ്ങൾ കേരളത്തിൽ പൊളിക്കാനുണ്ടെന്നാണ് ഏകദേശ കണക്ക്.
നിലവിൽ വാഹനം പൊളിക്കുന്നതിന് മുൻപ് ആർടിഒയ്ക്ക് അപേക്ഷ നൽകണം. നികുതികളോ, ബാദ്ധ്യതകളോ ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം അനുമതി നൽകും. വാഹനം പൊളിച്ചെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കണ്ട് ബോധ്യപ്പെട്ടശേഷമാകും *സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് (സിഡി)* അനുവദിക്കുക. ഇതുപയോഗിച്ച് പുതിയ വാഹനങ്ങൾ വാങ്ങിക്കുമ്പോൾ ഇളവ് ലഭിക്കും.
അതേസമയം പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുമ്പോൾ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തും.
പഴയ വാഹനം പൊളിക്കുമ്പോഴുള്ള ആനുകൂല്യം*
പുതിയ വാഹനം വാങ്ങുമ്പോൾ സ്വകാര്യ വാഹനത്തിന് റോഡ് നികുതിയിൽ 25 ശതമാനവും കൊമേഴ്ഷ്യൽ വാഹനത്തിന് 15 ശതമാനവും ഇളവ് ലഭിക്കും.
വാഹന വിലയിൽ അഞ്ചു ശതമാനം വരെ കമ്പനികൾ നൽകുന്ന ഇളവ്
രജിസ്ട്രേഷൻ ഫീസ് ഉണ്ടാകില്ല
*എങ്ങനെ വാഹനം കൊടുക്കാം*
ആദ്യഘട്ടത്തിൽ വാഹനം പൊളിക്കൽ കേന്ദ്രങ്ങൾക്ക് സമീപമാകും കലക്‌ഷൻ സെൻ്റർ. തുടർന്ന് ഓരോ ജില്ലകളിലും കലക്‌ഷൻ സെൻ്ററുകൾ ആരംഭിക്കും. ഓൺലൈനായി അപേക്ഷിക്കുമ്പോൾ വാഹനത്തിന് ലഭിക്കുന്ന തുക അറിയാനാകും. തുടർന്ന് വാഹനം കലക്‌ഷൻ സെൻ്ററിൽ എത്തിച്ചാൽ മതി. പണം അക്കൗണ്ടിൽ എത്തും. സിഡി സർട്ടിഫിക്കറ്റും ലഭിക്കും.
( കടപ്പാട് )


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ