ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2020, ഒക്‌ടോബർ 27, ചൊവ്വാഴ്ച

Online വഴി Commission ഇല്ലാതെ 5 മിനിറ്റ് കൊണ്ട് Insurance എടുക്കാം ?

TAXI SERVICE സർക്കാർ നിശ്ചയിച്ച നിരക്കിൽ തിരുവനന്തപുരം & കൊച്ചി എയർപോർട്ടിൽ നിന്നും !!

 TAXI SERVICE

തിരുവനന്തപുരം & കൊച്ചി എയർപോർട്ടിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും കേരളത്തിൽ എവിടേക്കും സർക്കാർ നിശ്ചയിച്ച നിരക്കിൽ ടാക്സി കാറുകൾ ലഭ്യാമാണ്, അധികമായി ഒരു രൂപപോലും വാങ്ങുന്നില്ല.
Call Us for More Details now & 6282498141& call&whtsapp watsupp,https://wa.me/message/PAYCIA5W7SAFG1
സർക്കാർ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാവിത സുരക്ഷ മുൻകരുതലുകളും പാലിച്ചുകൊണ്ട് ഞങ്ങൾ സർവീസ് നടത്തുന്നു
# Driver cabin partioned
# Fully sanitized
# safe & secure Rides
✅
24/7 Service and Support
✅
home pick up and home drop
✅
Low Price & Experienced Drivers

2020, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

ഇരുചക്ര വാഹന യാത്രയിൽ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ കടുത്ത ശിക്ഷ; ലൈസൻസ് റദ്ദാക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്.?

 ഇരുചക്ര വാഹന യാത്രയിൽ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ കടുത്ത ശിക്ഷ; ലൈസൻസ് റദ്ദാക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്.

മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ പ്രൊട്ടക്ടീവ് ഹെഡ് ഗിയര്‍ അഥവാ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയം ഉണ്ടാകാം. എന്നാല്‍ അധികാരമുണ്ട് എന്നതാണ് ഉത്തരം.

മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇല്ലെങ്കില്‍ വാഹനം ഓടിക്കുന്ന ആള്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ സെക്ഷന്‍ 194 ഡി പ്രകാരം 1000 രൂപ പിഴ അടയ്ക്കാന്‍ ബാധ്യസ്ഥനാണ്. കൂടാതെ ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസം അയോഗ്യത കല്‍പ്പിക്കുവാനും നിയമത്തില്‍ വ്യവസ്ഥയുണ്ട് . മോട്ടോര്‍ വാഹന നിയമത്തിന്റെ സെക്ഷന്‍ 200 പ്രകാരം സംസ്ഥാനങ്ങള്‍ക്കുളള അധികാരം ഉപയോഗിച്ച്‌ കേരളത്തില്‍ പിഴത്തുക 500 രൂപയായി കുറച്ചിരുന്നു.

എന്നാല്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ 200-ാം വകുപ്പ് (2) ഉപവകുപ്പിന്റെ രണ്ടാം ക്ലിപ്ത നിബന്ധന പ്രകാരം കോമ്ബൗണ്ടിംഗ് ഫീ അടച്ചാലും ഡ്രൈവിംഗ് ലൈസന്‍സിന് അയോഗ്യത കല്‍പ്പിക്കല്‍, ഡ്രൈവര്‍ റെഫ്രഷര്‍ ട്രെയിനിംഗ് കോഴ്‌സ്, കമ്മ്യൂണിറ്റി സര്‍വീസ് പൂര്‍ത്തിയാക്കല്‍ എന്നിവയില്‍ നിന്ന് ഡ്രൈവര്‍മാരെ ഒഴിവാക്കുന്നില്ല.

2020 ഒക്‌ടോബര്‍ ഒന്നു മുതല്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ 206-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം പോലീസ് ഓഫീസര്‍ക്ക് പരിശോധന വേളയില്‍ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ ചെയ്തുവരുന്നത് കണ്ടാല്‍ ഡ്രൈവിംഗ് അധികാരിക്ക് ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യത കല്‍പ്പിക്കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ട് ഒറിജിനല്‍ ലൈസന്‍സ് അയച്ചുകൊടുക്കാനും അധികാരം നല്‍കിയിരിക്കുന്നു. എല്ലാ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരും ഹെല്‍മറ്റ് ധരിച്ച്‌ യാത്ര ചെയ്യുകയാണെങ്കില്‍ സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ 20 ശതമാനത്തോളം കുറയ്ക്കുവാന്‍ കഴിയുമെന്നാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2020, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

E - Challan PoS device !!

 ട്രാഫിക് നിയമങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ കേരള പോലീസ്  National vehicle database (പരിവാഹൻ)മായി ബന്ധപ്പെടുത്തി E - Challan PoS device മുഖാന്തിരം വാഹനം പരിശോധിച്ച് പിഴ നൽകുന്നതിനും വാഹനത്തിന്റെ / ലൈസൻസിയുടെ മുൻകാല പിഴ പരിശോധിച്ചറിയുവാനും തത്സമയം തന്നെ ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് / ഇന്റർനെറ്റ് ബാംങ്കിംഗ് / ക്യാഷ് പേയ്‌മെന്റ് മുഖാന്തിരം പിഴ ഒടുക്കുന്നതിനുള്ള ഇ ചെല്ലാൻ സംവിധാനത്തിന് 2020 സെപ്തംബർ 22ന്  തുടക്കം കുറിക്കുന്നു. പ്രാരംഭഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം കൊച്ചി, തൃശൂർ, കോഴിക്കോട് എന്നീ  5 പ്രധാന നഗരങ്ങളിലാണ് ഈ പദ്ധതി നിലവിൽ വരിക. 

2020, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

Orfa spin power car wash..............!!

Orfa spin power car wash, orfa spin power easy car wash, orfa car wash, spin power car wash.
കൈ തൊടാതെ കാര്‍ കഴുകാം, ഈ കൊറോണക്കാലത്തും
230 Volt AC / 12 Volt DC
കാർ, സ്കൂട്ടർ, ബാത്റൂം, വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാം


ഹൈജീനിക് കാര്‍ വാഷര്‍
കരസ്പര്‍ശമില്ലാതെ കാര്‍ കഴുകാം. ഈ കൊറോണക്കാലത്തും. കാറില്‍ പറ്റിപ്പിടിച്ചിരിക്കുന്ന, അഴുക്ക്,, മണല്‍, പക്ഷിയുടെ കാഷ്ടം മുതലായവയില്‍ നേരിട്ട് സ്പര്‍ശിക്കുന്നതില്‍ നിന്ന് കൈകളെ സംരക്ഷിക്കാം. കൈയ്യിൽ മുറിവ് ഉണങ്കിൽ പ്രത്യേകിച്ചം . കഴുകിയശേഷം കാര്‍ തുടയേ്ക്കണ്ടതില്ല എന്നൊരു മെച്ചമുണ്ട്. ശുദ്ധജല ലഭ്യത എപ്പോഴും ബ്രഷില്‍ ഉള്ളതിനാല്‍ കഴുകിയശേഷം ഉണങ്ങുമ്പോള്‍ ബോഡിയിലും ഗ്ലാസിലും പാടുകള്‍ ഉണ്ടാവില്ല. വെള്ളം ശക്തിയായി ബ്രഷിലേയ്ക്ക് സ്‌പ്രേ ചെയ്യു വിധത്തില്‍ ക്രമീകരിച്ചിരിക്കുതിനാലും ബ്രഷ് കറങ്ങുതിനാലും കരട്, അഴുക്ക് എിവ ബ്രഷില്‍ തങ്ങി നില്‍ക്കില്ല.
ഡബിള്‍ ലെയര്‍ ബ്രഷ്
സെല്‍ഫ് ക്ലീനിംഗ് ടെക്‌നോളജിയിലാണ് ബ്രഷിന്റെ നിര്‍മ്മാണം. ആയതിനാല്‍ ഗ്ലാസ്, ബോഡി, വീല്‍ കപ്പ് എന്നിവ ഒരേ ബ്രഷ് ഉപയോഗിച്ച് കഴുകാം. ദേഹത്ത് അഴുക്ക് തെറിക്കാതിരിക്കാനായി ഡബിള്‍ ലെയര്‍ ബ്രഷാണ് ഒരുക്കിയിരിക്കുത്. ഒരു ബ്രഷ് കറങ്ങി വാഷ് ചെയ്യുമ്പോള്‍ മറ്റേ ബ്രഷ് അഴുക്ക് ദേഹത്ത് തെറിക്കാതെ സംരക്ഷണം നല്‍കും. ഇംപോര്‍ട്ടഡ് സോഫ്റ്റ് ബ്രഷ് മെറ്റീരിയല്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ബ്രഷ് ആയതിനാല്‍ വര്‍ഷങ്ങളോളം ഈട് നില്‍ക്കും.

ഷാംപു വാഷിംഗ്
15 എം.എല്‍. ഷാംപു മെഷീനില്‍തന്നെയുള്ള ചെറിയ കണ്ടെയ്‌നറില്‍ ഒഴിച്ചാല്‍ വെള്ളം ചേര്‍ന്ന്് മിക്‌സായി ബ്രഷില്‍ എത്തിക്കൊണ്ടിരിക്കും. ഷാംപു വാഷിംഗിനിടയില്‍ തന്നെ നോബ് 'വാട്ടര്‍' എന്ന മാര്‍ക്കിംഗിലേക്ക് തിരിച്ചാല്‍ വെള്ളം മാത്രമായും ഉപയോഗിക്കാം.

ജലം സംരക്ഷിക്കൂ !
വെള്ളത്തിന്റെയും ഷാംപുവിന്റെയും അളവ് നോബ് തിരിച്ച് കട്രോള്‍ ചെയ്യാവുതാണ്. 10 മിനിറ്റുകൊണ്ട് ഒരു കാര്‍ ഭംഗിയായി കഴുകാം. 20 ലിറ്റര്‍ വെള്ളം കൊണ്ട് കാര്‍ കഴുകാം.

മുട്ടു മടക്കേണ്ട, നടുവ് വളയേ്ക്കണ്ട
1 മീറ്റര്‍ നീളം ഉള്ളതിനാല്‍ ആയാസരഹിതമായി കാര്‍ വാഷ് ചെയ്യാവുതാണ്.

8 മീറ്റര്‍ കേബിള്‍
കേബിള്‍ 8 മീറ്റര്‍ നീളത്തില്‍ ഉള്ളതിനാല്‍ കാറിന്റെ ഏതു വശത്തുനിും ഈസിയായി കാര്‍ വൃത്തിയാക്കാം.

സേവ് ചെയ്യൂ! നിങ്ങളുടെ വിലയേറിയ സമയവും പണവും
കാര്‍ വാഷ് ചെയ്യാനായി ഇനി സര്‍വീസ് സെന്ററുകളില്‍ നിങ്ങളുടെ വിലയേറിയ സമയവും പണവും നഷ്ടപ്പെടുത്തേണ്ട.

എ.സി., ഡി.സി. അഡാപ്റ്ററുകള്‍
ഈ പോര്‍'ബിള്‍ കാര്‍ വാഷിംഗ് മെഷീനില്‍ ഒരു എ.സി. അഡാപ്റ്ററും ഒരു ഡി.സി. അഡാപ്റ്ററും ഉണ്ട്. ആയതിനാല്‍ ഇലക്ട്രിസിറ്റി ഉണ്ടെങ്കില്‍ എ.സി. പ്ലഗില്‍ നിന്നും ഇല്ലെങ്കില്‍ കാറില്‍ നിന്നും കണക്ട് ചെയ്തും പ്രവര്‍ത്തിപ്പിക്കാം. കാര്‍ സ്റ്റാര്‍ട്ടിംഗ് മോഡില്‍ അല്ലാതെയും ഈ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാം. ഹൈപ്രഷര്‍ കാര്‍ വാഷറുകളില്‍ ഇത് സാധ്യമല്ല. ഭാരം വളരെ കുറവായതിനാല്‍ അനായാസകരമായി പ്രവര്‍ത്തിപ്പിക്കാം.
ഫില്‍ട്ടര്‍
സ്റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ടു നിര്‍മ്മിച്ച ഫില്‍ട്ടര്‍ സംവിധാനം ഉള്ളതിനാല്‍ പായല്‍, കരട് എിവ മൂലം തടസ്സം നേരി'ാല്‍ അനായാസകരമായി ഫില്‍ട്ടര്‍ അഴിച്ചെടുത്ത് ക്ലീന്‍ ചെയ്യാം.

ക്വാളിറ്റി മെറ്റീരിയല്‍സ്
എ.ബി.എസ്. പ്ലാസ്റ്റിക് ബോഡി, സ്റ്റെയിന്‍ലസ് സ്റ്റീല്‍ പൈപ്പ്, പോളി യൂറത്തീന്‍ മെറ്റീരിയല്‍ കൊണ്ട് നിര്‍മ്മിച്ച വാട്ടര്‍, ഷാംപു ഹോസുകള്‍, ബ്രാസ് കണക്ടറുകള്‍ മുതലായവയാല്‍ നിര്‍മ്മിച്ചിരിക്കുതിനാല്‍ കൂടുതല്‍ കാലം ഈടു നില്‍ക്കുന്നതാണ്.

വാറന്റി
മോട്ടോര്‍, എ.സി. അഡാപ്റ്റര്‍ എന്നിവയ്ക്ക് 1 year റീപ്ലേസ്‌മെന്റ് വാറന്റിയും കമ്പനി നല്‍കുന്നു. തദ്ദേശീയമായി നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ എല്ലാ പാര്‍ട്‌സും റീപ്ലേസബിള്‍ ആണ്. call for trade Enquiries: Mob 9526763335, 9526763336

2020, സെപ്റ്റംബർ 5, ശനിയാഴ്‌ച

The bullet doctor........!!


വാഹന പരിശോധനയിൽ ഡോക്യൂമെന്റസ് കൈവശം ഇല്ലെങ്കിൽ ഇങ്ങിനെ ചെയ്യുക ?


സമഗ്ര റോഡ് നിയമ പഠന പരമ്പര - Part 1


International driving permit - അറിയേണ്ടതെല്ലാം 2 മിനിറ്റിൽ


ജല പാളി പ്രവർത്തനം എങ്ങനെ? എങ്ങനെ ഈ അപകടം ഒഴിവാകാം ?


2020, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

ട്രംപിന്റെ കാറിലെ രഹസ്യങ്ങൾ ...........?


ഒഴുക്കിൽ പെട്ട കാറിൽ നിന്നും രക്ഷപെടാം ?

കോട്ടയത്ത് വെള്ളത്തിലൊഴുകി താഴ്ന്ന കാറില്പെട്ട് യുവാവിന് ദാരുണാന്ത്യം. നീന്തല് അറിയാവുന്ന ആളായിരുന്നു അദ്ദേഹം. റോഡില് നിന്നും ഒഴുകി, വശത്തെ വയലിലേക്ക് ഇരുപത് മീറ്റര് മാറിയാണ് കാര് കണ്ടെത്തിയത്. കാര് താഴ്ന്നാല് വെള്ളത്തിന്റെ മര്ദ്ദം കാരണം ഡോര് തുറക്കുക വളരെ പ്രയാസമേറിയതോ അസാധ്യമായതോ ആയ സംഗതിയാണ്. അകത്ത് കുറച്ചു നേരം പിടിച്ചു നില്ക്കാനുള്ള ഒാക്സിജനും ഉണ്ടാവും, പരിഭ്രമിച്ചിട്ട് കാര്യമില്ല. ഇത്തരം അവസരങ്ങളില് ഡോറിന്റെ ഗ്ളാസ് സാവധാനം താഴ്ത്തി വെള്ളം കയറാന് അനുവദിച്ച് മര്ദ്ദം കുറയുമ്പോള് ഡോര് തുറക്കുകയാണ് പ്രധാന മാര്ഗ്ഗം. ഇപ്പോഴത്തെ ഒട്ടുമിക്ക കാറുകളിലും പവര് വിന്ഡോ സിസ്റ്റമായതിനാല് പലകാരണങ്ങളാല് അത് വര്ക്കാവാന് സാധ്യതകുറവുണ്ടാകാം. സെന്സറിലോ ഇലക്ട്രിക്ക് കണക്ഷനുകളോ വെള്ളം കയറി തകരാറിലാവാം. ഇത്തരം സന്ദര്ഭങ്ങളില് വിന്ഡോ ഗ്ളാസ് പൊട്ടിക്കുകയാണ് ഉചിതം. വിന്ഡോ ഗ്ളാസ് കാറിന്റെ ഉള്ളില് നിന്നും പൊട്ടിക്കാന് എളുപ്പവുമാണ്. മധ്യഭാഗത്തല്ലാതെ ഗ്ളാസിന്റെ വശങ്ങളിലാവും പൊട്ടിക്കാന് എളുപ്പം. കാര് സീറ്റുകളിലെ ഹെഡ് റെസ്റ്റ് (Head restraints) എളുപ്പത്തില് ഊരാവുന്ന ഡിസൈന് ആക്കിയതേ ഇത്തരം അടിയന്തിര സാഹചര്യങ്ങളില് ഉപയോഗിക്കാന് വേണ്ടിയാണ്. ഊരുക, ലോഹഭാഗം കൊണ്ട് ചില്ല് പൊട്ടിക്കുക. അതുവഴിയോ, ശേഷം ഡോര് തുറന്നോ രക്ഷപെടുക.ഹെഡ് റെസ്റ് ഇല്ലാത്ത കാറുകൾ ആണെങ്കിൽ കാറിന്റെ സീറ്റ്‌ ബെൽറ്റ്‌ ലോക്ക് ചെയുന്ന ഭാഗത്തെ ലോഹം കൊണ്ടോ ഇടിച്ചു പൊട്ടിക്കാം. നിസാരമായ ചില അജ്ഞതകള്ക്ക് ഗുരുതരമായ വിലകൊടുക്കേണ്ടിവരും. നിസാരമെന്നു കരുതുന്ന ചില അറിവുകള്ക്ക് വലിയ നേട്ടങ്ങളും നല്കാനാവും. എപ്പോഴാണ് ഉപകാരപ്പെടുക എന്ന് ആര്ക്കറിയാം.

2020, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

നിങ്ങളുടെ കാറിന്റെ ഫ്യൂവൽ ടാങ്ക് കാറിന്റെ ഏത് സൈഡിൽ എന്ന് എങ്ങനെ മനസിലാക്കാം ?

നിങ്ങളുടെ കാറിന്റെ ഫ്യൂവൽ ടാങ്ക്  കാറിന്റെ ഉള്ളിലിരുന്നു ഏത് സൈഡിൽ എന്ന് എങ്ങനെ മനസിലാക്കാം ?

New gps tracker for all vehicles gprs safetytracker...?


നിങ്ങൾ കണ്ടിട്ടില്ലാത്ത വിചിത്ര ബൈക്കുകൾ .....?


2020, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

ഡ്രൈവർമാരുടെ പേടിസ്വപ്നം - ഹൈഡ്രോപ്ലേനിംഗ്...!!

ഡ്രൈവർമാരുടെ പേടിസ്വപ്നം - ഹൈഡ്രോപ്ലേനിംഗ്
ജലപാളി പ്രവർത്തനം ( ഹൈഡ്രോ പ്ലേനിംഗ് )

കരിപ്പൂർ വിമാന ദുരന്തത്തെ കുറിച്ചുള്ള ചർച്ചകൾ ഹൈഡ്രോ പ്ലേനിംഗ് അഥവാ അക്വാ പ്ലേനിംഗ് മൂലമാകാം എന്ന ചർച്ചകൾ നടക്കുകയാണല്ലൊ, അത് അങ്ങിനെയാണെങ്കിലും അല്ലെങ്കിലും മഴക്കാലത്ത് റോഡിലെ ഏറ്റവും അപകടകാരമായ പ്രതിഭാസം ആണ് ഭൂരിഭാഗം ഡ്രൈവർമാർക്കും അജ്‌ഞാതമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലേനിംഗ് എന്നത്.

എന്താണ് ഹൈഡ്രോപ്ലേനിംഗ്*

നിരത്തുകളിൽ വാഹനത്തിന്റെ മുന്നോട്ടുള്ള കുതിപ്പും (Traction) ബ്രേക്കിംഗും സ്‌റ്റീയറിംഗ് ആക്ഷനുകളും എല്ലാം വാഹനത്തിലെ യാന്ത്രികമായ ഭാഗങ്ങളുടെ പ്രവർത്തനം മൂലമാണെങ്കിലും അന്തിമമായി പ്രവർത്തന പഥത്തിലേക്കെത്തുന്നത് ടയറും റോഡും തമ്മിലുള്ള friction മൂലമാണ് (ഓർക്കുക മിനുസമുള്ള തറയിൽ എണ്ണ ഒഴിച്ചാൽ നമുക്ക് നടക്കാൻ പോലും കഴിയാത്തതും ഈ ഘർഷണത്തിന്റെ അഭാവമാണ്).

വെള്ളം കെട്ടി നിൽക്കുന്ന റോഡിൽ വേഗത്തിൽ വാഹനം ഓടിക്കുമ്പോൾ ടയറിന്റെ പമ്പിംഗ് ആക്ഷൻ മൂലം ടയറിന്റെ താഴെ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടുന്നു. സാധാരണ ഗതിയിൽ ടയർ റോഡിൽ
സ്പർശിക്കുന്നിടത്തെ ജലം ടയറിന്റെ ത്രെഡിന്റെ സഹായത്തോടെ (Impeller action) ചാലുകളിൽ കൂടി (Spill way)പമ്പ് ചെയ്ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള Contact നിലനിർത്തും എന്നാൽ ടയറിന്റെ വേഗത (Peripheral speed) കൂടുന്തോറും പമ്പ് ചെയ്ത് പുറന്തള്ളാൻ കഴിയുന്ന അളവിനേക്കാൾ കൂടുതൽ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് അതിമർദ്ദത്തിൽ ട്രാപ് ചെയ്യപ്പെടുകയും വെള്ളം കംപ്രസിബിൾ അല്ലാത്തതു കൊണ്ട് തന്നെ ഈ മർദ്ദം മൂലം ടയർ റോഡിൽ നിന്ന് ഉയരുകയും ചെയ്യും.

അങ്ങിനെ ടയറിന്റെയും റോഡിന്റെയും തമ്മിലുള്ള ബന്ധം വിഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലേനിംഗ് അഥവാ അക്വാപ്ലേനിംഗ് .

റോഡും ടയറുമായുള്ള സമ്പർക്കം വേർപെടുന്നതോടു കൂടി
ബ്രേക്കിന്റെയും സ്റ്റിയറിംഗിന്റെയും ആക്സിലറേറ്ററിന്റെയും പ്രവർത്തനം സാദ്ധ്യമല്ലാതെ വരികയും, വാഹനത്തിന്റെ നിയന്ത്രണം പൂർണ്ണമായും ഡ്രൈവർക്ക് നഷ്ടമാകുകയും ചെയ്യുകയും തന്മൂലം വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് തെന്നി മറിയുന്നത്തിനും ഇടയാക്കും.

വാഹനത്തിന്റെ വേഗത വർദ്ധിക്കുന്നതോടു കൂടി ഹൈഡ്രോപ്ലേനിംഗ് സാദ്ധ്യതയും കൂടുന്നു. മാത്രവുമല്ല ടയർ തേയ്മാനം മൂലം ടയറിന്റെ spillway യുടെ കനം (groove) കുറയുന്നതോടെ പമ്പിംഗ് കപ്പാസിറ്റി കുറയുന്നതും അക്വാപ്ലേനിംഗ് സംഭവിക്കുന്നതിന് കാരണമാകും.

ത്രെഡ് ഡിസൈൻ അനുസരിച്ചും വാഹനത്തിന്റെ തൂക്കം കൂടുന്നതനുസരിച്ചും ഹൈഡ്രോ പ്ലേനിംഗിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.

🛑 *ഹൈഡ്രോപ്ലേനിംഗിനെ ബാധിക്കുന്ന ഘടകങ്ങൾ*

ഹൈഡ്രോപ്ലേനിംഗിനെ ബാധിക്കുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്.

∆വേഗത - വേഗത തന്നെയാണ് ഏറ്റവും പ്രധാന ഘടകം
∆ ത്രെഡ് ഡിസൈൻ - ചില ത്രെഡ് ഡിസൈൻ ഹൈഡ്രോ പ്ലേനിംഗിന് സഹായകരമാകും.
∆ ടയർ സൈസ് - സർഫസ് ഏരിയ കൂടുന്നത് ഹൈഡ്രോ പ്ലേനിംഗ് കുറക്കും.
∆ എയർ പ്രഷർ - ഓവർ ഇൻ ഫ്ളേഷൻ അക്വാപ്ലേനിംഗിന് സാദ്ധ്യത കൂട്ടും.
∆ ജലപാളിയുടെ കനം
∆ വാഹനത്തിന്റെ തൂക്കം - തൂക്കം കൂടുന്നതിനനുസരിച്ച് ഹൈഡ്രോ പ്ലേനിംഗ് കുറയും.
∆ റോഡ് പ്രതലത്തിന്റെ സ്വഭാവം - മിനുസവും ഓയിലിന്റെ സാന്നിധ്യവും ഹൈഡ്രോപ്ലേനിംഗിനെ വർദ്ധിപ്പിക്കും..

🛑 *നിയന്ത്രണം നഷ്ടമായാൽ*

ഹൈഡ്രോ പ്ലേനിംഗ് മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാൽ ഡ്രൈവർ ഉടൻ തന്നെ ആക്സിലറേറ്ററിൽ നിന്ന് കാല് പിൻവലിക്കേണ്ടതും സഡൻ ബ്രേക്കിംഗും സ്റ്റിയറിംഗ് വെട്ടി തിരിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

🌦️ ജലപാളി പ്രവർത്തനം (ഹൈഡ്രോ പ്ലേനിംഗ് ) തടയുന്നതിന് പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനം, വാഹനത്തിന്റെ വേഗത കുറക്കുക എന്നതു തന്നെയാണ്, പ്രത്യേകിച്ച് വെള്ളം കെട്ടിക്കിടക്കുയും ഒഴുകുകയും ചെയ്യുന്ന റോഡുകളിൽ (നല്ല വേഗതക്ക് സാധ്യതയുള്ള ഹൈവേകളിലെ ചില ഭാഗത്ത് മാത്രമുള്ള വെള്ളക്കെട്ട് വളരെയധികം അപകടകരമാണ് ), കൂടാതെ ജലം Spill way ക്ക് സഹായിക്കുന്ന ത്രെഡ് പാസ്സേജുകൾ തേയ്മാനം സംഭവിച്ച ടയറുകൾ ഒഴിവാക്കുക തന്നെ വേണം.
ശരിയായി ഇൻഫ്ളേറ്റ് ചെയ്യുകയും നനഞ്ഞ റോഡിൽ ക്രൂയിസ് കൺട്രോൾ ഒഴിവാക്കുകയും ചെയ്യണം.

🙏 *സുരക്ഷിതമാക്കാം നമ്മുടെ യാത്രകൾ* 🙏

[Courtesy: MVD Kerala]

Driving without helmet...........!!


2020, ഓഗസ്റ്റ് 5, ബുധനാഴ്‌ച

രണ്ടര കോടി രൂപയുടെ ബസ്സ് - ഒരു സഞ്ചരിക്കുന്ന കണ്ണാശുപത്രി?

രണ്ടര കോടി രൂപയുടെ ഒരു സഞ്ചരിക്കുന്ന ആയുർവേദ കണ്ണാശുപത്രിയാണ് ഈ ബസ്സിൽ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ മറ്റൊരു വീഡിയോ.

2020, ജൂലൈ 31, വെള്ളിയാഴ്‌ച

ഫ്രീ ആയി പെട്രോൾ കിട്ടിയാൽ പുളിക്കുമോ ?

Indane/HP/BP ഗ്യാസ് ഉപയോഗിക്കുന്നവർക് തപാലിൽ ഒരു എക്സ്ട്രാ രിവാർഡ്‌സ് കാർഡ് കിട്ടിയിട്ടുണ്ടാകുമല്ലോ. അത് ഉപയോഗിച്ച് എങ്ങനെ Petrol അടിക്കുമ്പോൾ പോയിന്റ് റെഡീം ചെയ്യാമെന്നാണ് ഈ വിഡിയോയിൽ കൂടി പറയുന്നത്. ഇത് സാധാരണ എല്ലാവര്ക്കും തപാലിൽ അവർ അയച്ചു കൊടുക്കുന്നുണ്ട്. കിട്ടാത്തവർക്ക് പെട്രോൾ പമ്പ് വഴി ചെയ്യാവുന്നതാണ്.

2020, ജൂലൈ 28, ചൊവ്വാഴ്ച

ടാക്സി (ഓട്ടോ,കാർ) ഡ്രൈവേഴ്സിന്ന് ഒരു Aap ?

ടാക്സി (ഓട്ടോ,കാർ) ഡ്രൈവേഴ്സിന്ന് ഒരു സന്തോഷ വാർത്ത. നിങ്ങളും സ്മാർട്ട് ആകു തികച്ചും സൗജന്യമായി നിങ്ങളുടെ ബിസിനസ് അഭിവൃദ്ധി പെടുത്താം

വാഹനമോടിക്കുമ്പോള്‍ ഉറങ്ങാതിരിക്കാന്‍..?

എത്ര മികച്ച ഡ്രൈവര്‍ ആണെങ്കില്‍ കൂടിയും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കുകയില്ല എന്നുള്ളതാണ് സത്യം. കാറിന്‍റെ ഗ്ലാസ്സ്‌ താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ വോള്യത്തില്‍ വയ്ക്കുന്നതോ പ്രയോജനം ചെയ്യില്ല.
നന്നായി ഉറക്കം വരുന്നുണ്ടെങ്കിലും അവയെ നിയന്ത്രിക്കുവാന്‍ കഴിയുമെന്ന് ചിലര്‍ക്കെങ്കിലും ചിലപ്പോഴെങ്കിലും തോന്നാതിരിക്കില്ല. പ്രത്യേകിച്ച്, ദീര്‍ഘദൂര യാത്രകള്‍ക്കിടയിലും രാത്രി വൈകിയുള്ള ഡ്രൈവിങ്ങിനിടയിലും ചെറിയ മയക്കം അനുഭവപ്പെടുമ്പോള്‍ കാര്യമാക്കാതെയിരിക്കുന്നതിന്റെ മനശാസ്ത്രമാണിത്. *മിക്ക ഹൈവേകളിലും പുലര്‍ച്ചെയുണ്ടാകുന്ന അപകടങ്ങള്‍ ഡ്രൈവര്‍ പകുതിമയക്കത്തിലാകുന്നത് കൊണ്ടാണ്* എന്ന് മറന്നു കൂടാ.
ഒരാള്‍ക്ക് വാഹനമോടിക്കാന്‍ കഴിയാത്ത വിധം തലച്ചോര്‍ മയക്കത്തിലേക്ക് പോകുന്നത് ഏതു അവസ്ഥയിലാണ് എന്ന് എളുപ്പത്തില്‍ വിവരിക്കാന്‍ സാധിക്കുകയില്ല.
ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ടോ?
എങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കെങ്കിലും നിര്‍ത്തി വച്ചു തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുന്നതാണ് ഉചിതം.

*1. റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കഴിയാത്ത വിധം, കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക,*
*2. തുടര്‍ച്ചയായി കണ്ണ് ചിമ്മി, ചിമ്മി തുറന്നു വയ്ക്കുന്ന സാഹചര്യം ഉണ്ടാവുക.*
*3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറി, അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ മനപ്പൂര്‍വ്വമല്ലാതെ ചിന്തിക്കുക.*
*4. എളുപ്പത്തില്‍ ലഭിക്കാമായിരുന്ന ഒരു ഷോര്‍ട്ട് കട്ട് അല്ലെങ്കില്‍, ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു വ്യാകുലപ്പെടുക.*
*5. തുടര്‍ച്ചയായി കോട്ടുവായിടുകയും, കണ്ണ് തിരുമ്മുകയും ചെയ്യുക.*
*6. തലയുടെ ബാലന്‍സ്‌ തെറ്റുന്നത് പോലെ അനുഭവപ്പെടുക.*
*7. ശരീരത്തിനു മൊത്തത്തില്‍ ഒരു അസ്വസ്ഥത തോന്നുക.*
ഉറക്കത്തിലേക്ക് പൊടുന്നനവേ വഴുതി വീഴും മുമ്പ്, തലച്ചോര്‍ നല്‍ക്കുന്ന അപായസൂചനകളാണ് ഇതെന്ന് തിരിച്ചറിയണം. കേവലം സെക്കന്ടുകള്‍ മതി അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്ന വിധത്തില്‍ നിങ്ങളുടെ ശരീരം ഉറക്കത്തിന്‍റെ ആലസ്യത്തിലേക്ക് മയങ്ങി വീഴും എന്നുള്ള തിരിച്ചറിവാണ് പ്രധാനം.
ശരീരത്തിന്‍റെ വിവിധഭാഗങ്ങള്‍ ചെറുതെങ്കിലും ഒരേ താളത്തില്‍ ജോലി ചെയ്യുമ്പോള്‍ മാത്രമേ നല്ല രീതിയില്‍ വാഹനമോടിക്കാന്‍ കഴിയുകയുള്ളൂ. ഓരോ മൈക്രോസെക്കന്ടില്‍ തലച്ചോറിന്‍റെ ശരിയായ നിയന്ത്രണവും ഇതിനു ആവശ്യമുണ്ട്. *ജീവിച്ചിരിക്കുവാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുള്ള ഒരു വലിയ ജീവിതത്തില്‍ നിന്നും ഒരു നിമിഷത്തെ അശ്രദ്ധ സമ്മാനിക്കുന്നത് എന്നത്തെക്കുമുള്ള ഒരു ദുരന്തമായിരിക്കാം.*
ഇനിയുള്ള ഡ്രൈവിംഗില്‍ ഇക്കാര്യങ്ങള്‍ കൂടി മനസ്സില്‍ വയ്ക്കുക
*ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നല്ല ഉറക്കം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.* ഏഴോ എട്ടോ മണിക്കൂര്‍ ഉറങ്ങിയതിനു ശേഷം മാത്രം നീണ്ട ഡ്രൈവിംഗിന് മുതിരുക.
*ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളാണ് എങ്കില്‍, ഡ്രൈവിംഗിനിടയില്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍, നിര്‍ബന്ധമായും *കുറഞ്ഞത്‌ 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും ഒരു ലഘുനിദ്രയെടുക്കണം.* ജീവിച്ചിരിക്കുന്നതിലും വലിയ തിരക്കുകള്‍ ഇല്ലെന്നു ഓര്മ്മിക്കുക. ഇങ്ങനെ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോളും അല്പനേരത്തേക്ക് ഒരു ചെറിയ മയക്കം അനുഭവപ്പെടാം എന്നുള്ളത് കൊണ്ട് വളരെ ശ്രദ്ധയോടെ, വാഹനത്തിന്‍റെ വേഗം നിയന്ത്രിച്ചു വേണം വാഹനം ഓടിക്കാന്‍.
*ഇങ്ങനെയുള്ള യാത്രകളില്‍ കഴിയുമെങ്കില്‍ ഡ്രൈവിംഗ് വശമുള്ള ഒരാളെ കൂടെ കൂട്ടാന്‍ ശ്രമിക്കുക.* നിങ്ങള്‍ക്ക് ഒരു കൂട്ടാകും എന്ന് മാത്രമല്ല, ഡ്രൈവിംഗ് അല്പം അനായസകരമാകുകായും ചെയ്യും. നിങ്ങള്‍ ശ്രദ്ധിക്കാതെ പോയ അടയാളങ്ങളും, വഴികളുമൊക്കെ ശ്രദ്ധയില്‍പ്പെടുത്തുവാനും ഇവര്‍ക്ക് സാധിക്കും. ഇനി ആവശ്യമുണ്ടെങ്കില്‍ ഡ്രൈവിംഗില്‍ സാഹയിക്കാനും ഇവര്‍ക്ക് കഴിയുമെല്ലോ.
*ഒരിക്കലും തിരക്ക് കൂട്ടരുത്. സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തുന്നതാണ് കാര്യം.*
*യാത്രകളില്‍ അല്പം പോലും മദ്യപിക്കരുത്.* മദ്യത്തിന് തലച്ചോറിനെ മന്ദതയിലാക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലെലോ.
*കഴിയുമെങ്കില്‍ രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും വാഹനമോടിക്കാതെയിരിക്കുവാന്‍ ശ്രമിക്കുക.*സ്വാഭാവികമായി ഉറങ്ങാനുള്ള ഒരു പ്രവണത ഈ സമയത്ത് ശരീരത്തിനുണ്ടാകും.
*യാത്രയില്‍ കഫൈന്‍ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ കരുതുക.* തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ ചെറിയ തോതില്‍ കഫൈനിനു കഴിയും.


*അമിതമായ ആവേശവും ആത്മവിശ്വാസവും മാറ്റി വച്ചു, ശരീരം സ്വാഭാവികമായി ആവശ്യപ്പെടുന്ന വിശ്രമം അനുവദിച്ചുകൊണ്ട് ആസ്വാദ്യകരമായി വാഹനമോടിക്കു*
നല്ലൊരു ദിനം ആശംസിച്ചു കൊണ്ട്


[Courtesy: ജയചന്ദ്രൻ .
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ.]

എം ജി യുടെ ഇന്ത്യൻ വിപണിയിലെ മൂന്നാമത്തെ വാഹനമാണ് ഹെക്ടർ പ്ലസ് ?


2020, ജൂലൈ 1, ബുധനാഴ്‌ച

ജൂലൈ ഒന്ന് മുതൽ: ഓൺലൈൻ വഴി ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റ് ?

കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ ജൂലൈ ഒന്നു മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓൺലൈനായാണ് ടെസ്റ്റ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.  മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ അപേക്ഷകർ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കുന്നതിനാണ്  ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നത്.        ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് അവരവരുടെ സ്ഥലങ്ങളിൽ ഇരുന്ന് തന്നെ കമ്പ്യൂട്ടറോ മൊബൈൽഫോണോ  ഉപയോഗിച്ച് ടെസ്റ്റിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യമൊരുക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി.ടെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈനായി ലേണേഴ്‌സ് ലൈസൻസ് നൽകുന്നതിനും അവർക്ക് സ്വയം പ്രിന്റ് എടുത്ത് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ക്രമീകരണങ്ങൾ വരുത്തും.ഇപ്രകാരം എടുത്ത ലേണേഴ്‌സ് ലൈസൻസ് ആറ് മാസം തികയുമ്പോൾ പുതുക്കേണ്ടി വന്നാൽ ഓൺലൈൻ ആയിത്തന്നെ അവ പുതുക്കുന്നതിനും സാധിക്കും.         മോട്ടോർ വാഹന നിയമങ്ങളുമായി ബന്ധപ്പെട്ട ചോദ്യബാങ്കിൽ നിന്നും നിശ്ചിത എണ്ണം ചോദ്യങ്ങൾക്ക് ശരിയുത്തരം രേഖപ്പെടുത്തുമ്പോൾ ടെസ്റ്റിൽ വിജയിക്കും. ഒരു ദിവസം ടെസ്റ്റിൽ പങ്കെടുക്കാവുന്ന അപേക്ഷകരുടെ എണ്ണം, ടെസ്റ്റിന്റെ സമയം എന്നിവ മോട്ടോർ വാഹന വകുപ്പ് അറിയിക്കും.          മോട്ടോർ വാഹന നിയമങ്ങളും റോഡ് നിയമങ്ങളും എല്ലാവരും മനസ്സിലാക്കണമെന്നും ഇത് സ്വയരക്ഷയ്ക്കും മറ്റ് റോഡ് ഉപയോക്താക്കളുടെ രക്ഷയ്ക്കും ആവശ്യമാണെന്ന അവബോധം ബന്ധപ്പെട്ടവരിൽ ഉണ്ടാകണമെന്നും മന്ത്രി അറിയിച്ചു. 


[Courtesy; cscsivasakthi.com]

2020, ജൂൺ 25, വ്യാഴാഴ്‌ച

Pollution Under Control Certificate (PUCC)


സർട്ടിഫിക്കറ്റുകളുടെ കാലാവധിയെ സംബന്ധിച്ചും നിരക്കുകളെ സംബന്ധിച്ചും പൊതുജനങ്ങളിൽ നിന്നും നിരവധി സംശയങ്ങൾ ലഭിച്ചിരുന്നു. പല വാഹനങ്ങൾക്കും പല കാലാവധി നൽകുന്നത് എന്തുകൊണ്ടാണെന്നും നിരക്കുകൾ എത്രയാണെന്നുമായിരുന്നു പ്രധാന സംശയങ്ങൾ.അത്തരം സംശയങ്ങളുടെ നിവാരണത്തിന് ഈ പോസ്റ്റ് പ്രയോജനപ്പെടുമെന്ന് കരുതുന്നു.

സർക്കാർ നിയോഗിച്ച സാങ്കേതിക കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം പുക പരിശോധനാ സർട്ടിഫിക്കറ്റ് (PUCC) ലഭിക്കുന്നതിന് നൽകേണ്ടതായ 14/11/2019 മുതൽ പ്രാബല്യത്തിലുള്ള നിരക്കുകൾ

ടു വീലർ - 80 രൂപ
ത്രീ വീലർ - 80 രൂപ (പെട്രോൾ), 90 രൂപ (ഡീസൽ )
ലൈറ്റ് വെഹിക്കിൾ - 100 രൂപ (പെട്രോൾ), 110 രൂപ (ഡീസൽ)
ഹെവി വെഹിക്കിൾ - 150 രൂപ

PUC സർട്ടിഫിക്കറ്റിൻ്റെ സാധുത കാലവധി
BS II & III വാഹനങ്ങൾ - 6 മാസം
BS IV & VI വാഹനങ്ങൾ - 1 വർഷം
ഏത് വാഹനത്തിനും registration date മുതൽ ഒരു വർഷം വരെ PUCC ആവശ്യമില്ല - ഒരു വർഷത്തിനു ശേഷം നിശ്ചിത ഇടവേളകളിൽ PUCC എടുക്കേണ്ടതാണ്.
Electric വാഹനങ്ങൾക്ക് PUCC ബാധകമല്ല.

2020, മേയ് 30, ശനിയാഴ്‌ച

കൊറിയൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് അണു വിമുക്തമാക്കുന്ന കാഗോ സ്റ്റീം സർവ്വീസ് !

കൊറിയൻ സാങ്കേതിക വിദ്യയിൽ വാഹനങ്ങൾ അണു വിമുക്തമാക്കി കാഗോ സ്റ്റീം സർവ്വീസ്.

കോവിഡ് 19 സാഹചര്യത്തിൽ വാഹനങ്ങൾ കൊറിയൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് അണു വിമുക്തമാക്കുന്ന
തിരക്കിലാണ് കാഗോ സ്റ്റീം സർവ്വീസ് ടീം.വാഹനങ്ങളുടെ അകം സ്റ്റീമറിൽ നിന്നും വരുന്ന 125 ഡിഗ്രി നീരാവി ഉപയോഗിച്ചാണ് സാനിറ്റൈസ് ചെയ്യുന്നത്. കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലെല്ലാം ഇവരുടെ സേവനം ലഭ്യമാണ്.

2020, മേയ് 22, വെള്ളിയാഴ്‌ച

ആക്ടിവ 6G വാങ്ങുന്നു എങ്കിൽ ഇത് കാണുക നാലായിരം ലാഭം നേടാം ?

ഇന്ത്യയിലെന്നല്ല ലോകത്തിലെ തന്നെ ഏറ്റവും വില്‍പനയുള്ള സ്‌കൂട്ടര്‍ എന്ന അംഗീകാരം നേടിയ ആക്ടിവയുടെ ബിഎസ്6 മോഡലുമായി ഹോണ്ട എത്തുമ്പോള്‍ കമ്പനിയുടെ ലക്ഷ്യം വ്യക്തം- വിപണി പിടിച്ചടക്കുക. പക്ഷേ, ബിഎസ്6 നിലവാരത്തിലെത്തുന്നതു കൊണ്ട് വിപണി കീഴടക്കാന്‍ ഹോണ്ടയ്ക്കാകുമോ? എന്തൊക്കെ ഫീച്ചറുകളാണ് ഹോണ്ട പുതിയ മോഡലില്‍ നല്‍കിയിരിക്കുന്നത്? ഇന്ത്യയിലെ ആദ്യ ബിഎസ്6 സ്‌കൂട്ടറിന്റെ വിശേഷങ്ങള്‍ കണ്ടറിയാം...

2020, മേയ് 3, ഞായറാഴ്‌ച

Vogo Daily Rental Scooter At Bangalore


സ്കാൻ ചെയ്ത് ഒരിക്കൽ വണ്ടി എടുത്തു കഴിഞ്ഞാൽ പിന്നീട് വണ്ടി ഓഫ് ആക്കിയതിന് ശേഷം സ്റ്റാർട്ട് ചെയ്യാൻ സ്കാൻ ചെയ്യേണ്ട ആവശ്യമില്ല.
യാത്രയിലുടനീളം നെറ്റ് ഓൺ ചെയ്തു വയ്ക്കേണ്ട ആവശ്യമില്ല. വണ്ടി തിരികെ ഏൽപ്പിക്കുമ്പോഴും നെറ്റ് ആവശ്യമില്ല.

2020, ഏപ്രിൽ 27, തിങ്കളാഴ്‌ച

യാത്രക്കാർ ശ്രദ്ധിക്കുക, മൊബൈൽ ആപ്പ്‌ പിന്നാലെയുണ്ട്‌ ?

സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവരും ജില്ലാ അതിർത്തികൾകടന്ന് യാത്രചെയ്യുന്നവരും എവിടേക്കെന്നറിയാൻ മൊബൈൽ ആപ്പിന്റെ സഹായത്തോടെ തിങ്കളാഴ്ചമുതൽ പോലീസ് പരിശോധന. 'കോവിഡ് കെയർ കേരള' ആപ്പിന്റെ സഹായത്തോടെയാണിത്. മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടെയും ഫോണിൽ ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്.
സംസ്ഥാന-ജില്ലാ അതിർത്തികളിൽ പരിശോധനയ്ക്കിടയിൽ യാത്രക്കാരുടെയും വാഹനത്തിന്റെയും ഫോട്ടോ, വാഹനത്തിന്റെ നമ്പർ, പോകേണ്ട സ്ഥലം, റൂട്ട്, സ്ഥലത്ത് എത്തിച്ചേരുന്ന സമയം എന്നിവ പോലീസ് ആപ്പിലൂടെ അയയ്ക്കും. വാഹനം കടന്നുപോകുന്ന മറ്റ് റൂട്ടുകളിൽ പരിശോധന നടത്തുന്ന പോലീസുകാർക്ക് യാത്രക്കാർ വഴിമാറി സഞ്ചരിക്കുന്നുണ്ടോ എന്നറിയാനാവും. ജില്ലയിലെ അതിർത്തികളിൽ പരിശോധന നടത്തുന്ന മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും തിങ്കളാഴ്ചമുതൽ മൊബൈൽ ആപ്പ് വഴി പരിശോധന കർശനമാക്കുമെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌.പി. ആർ. മനോജ്കുമാർ അറിയിച്ചു. യാത്രകൾക്ക് പുറത്തിറങ്ങുന്നവർ ചുറ്റിത്തിരിയുന്നത് ഒഴിവാക്കാനും വാഹനങ്ങളിൽ ആളുകൾ മാറിക്കയറുന്നത് കണ്ടുപിടിക്കാനും ഇത് പ്രയോജനപ്പെടും.

2020, ഏപ്രിൽ 26, ഞായറാഴ്‌ച

താത്കാലിക രജിസ്‌ട്രേഷനില്‍ തുടരാനാകില്ല

സാധുതയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്‌

പഴയ താത്കാലിക രജിസ്ട്രേഷനിൽ ഓടുന്ന വാഹനങ്ങൾക്ക് 27-നു ശേഷം സ്ഥിരം രജിസ്ട്രേഷൻ നൽകില്ലെന്ന് മോട്ടോർവാഹന വകുപ്പ്.

പഴയ സോഫ്റ്റ്വേർ സംവിധാനമായ സ്മാർട്ട് മൂവിൽ താത്കാലിക രജിസ്ട്രേഷനെടുത്ത അഞ്ഞൂറോളം പുതിയ വാഹനങ്ങൾ ഇതുവരെ സ്ഥിര രജിസ്ട്രേഷൻ പരിശോധനയ്ക്ക് ഹാജരാക്കിയിട്ടില്ല.

ഏപ്രിൽ ഒന്നുമുതൽ സ്മാർട്ട് മൂവിന് പകരം 'വാഹൻ' എന്ന കേന്ദ്രീകൃത ശൃംഖലയിലാണ് പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത്. നേരത്തേ താത്കാലിക രജിസ്ട്രേഷൻ നൽകിയിട്ടുള്ള വാഹനങ്ങൾക്ക് സ്ഥിരം രജിസ്ട്രേഷൻ അനുവദിക്കാൻ അഞ്ചുമാസത്തോളം സ്മാർട്ട് മൂവ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇക്കാലയളവിൽ താത്കാലിക പെർമിറ്റിലുള്ള ഒട്ടേറെ വാഹനങ്ങൾ രജിസ്ട്രേഷൻ നേടി.

ഇതിനു തയ്യാറാവാത്ത വാഹനങ്ങൾ 27-നകം ഓഫീസുകളിൽ ഹാജരാക്കി സ്ഥിര രജിസ്ട്രേഷൻ നേടണം. ഇല്ലെങ്കിൽ പിന്നീട് സ്ഥിര രജിസ്ട്രേഷൻ കിട്ടില്ല. വാഹനത്തിന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ലഭിക്കില്ലെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് അറിയിച്ചു.

സംസ്ഥാനത്ത് സ്മാർട്ട് മൂവിൽ 1.30 കോടി വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ രേഖകൾ കേന്ദ്രീകൃത ശൃംഖലയായ വാഹനിലേക്ക് മാറ്റാനുള്ള നടപടികൾ തുടങ്ങി. സോഫ്റ്റ്വേറുകൾ വ്യത്യസ്തമാണ്. വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ക്രമീകരണങ്ങളിലും വ്യത്യാസമുണ്ട്. സാങ്കേതികത്തകരാർ ഒഴിവാക്കി ഇത് സന്നിവേശിപ്പിക്കാനുള്ള ശ്രമം വിജയിച്ചതായി അധികൃതർ പറഞ്ഞു.

പരീക്ഷണാടിസ്ഥാനത്തിൽ 500 വാഹനങ്ങളുടെ വിവരങ്ങൾ വാഹനിലേക്കു മാറ്റി. ശേഷിക്കുന്നവയും ഉടൻ മാറ്റും. ഓൺലൈനിൽ അപേക്ഷ നൽകിയാലും നേരിട്ടെത്തി അപേക്ഷയുടെ പകർപ്പ് നൽകേണ്ട അവസ്ഥ ഇപ്പോഴുണ്ട്.

വാഹൻ സോഫ്റ്റ്വേറിൽ ഇതിന്റെ ആവശ്യമില്ല.
 പൂർണമായും ഓൺലൈനാണ്. 

വിൽക്കുന്ന വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാൻ വാഹനയുടമയ്ക്കുതന്നെ അപേക്ഷ നൽകാം. 

പഴയ വിവരങ്ങൾകൂടി വാഹനിലേക്ക് എത്തിയാൽ എല്ലാ വാഹന ഉടമകൾക്കും ഈ സേവനം ലഭിക്കും.

സ്മാർട്ട് മൂവിൽ വാഹനം വാങ്ങുന്നയാളാണ് അപേക്ഷ നൽകേണ്ടത്.

ഇതിൽ വീഴ്ചവരുത്തിയാൽ ആദ്യ ഉടമയുടെ പേരിൽ ഉടമസ്ഥാവകാശം നിലനിൽക്കും.
 വാഹനം കേസിൽപ്പെട്ടാൽ രജിസ്ട്രേഡ് ഉടമ ഉത്തരവാദിത്വം വഹിക്കേണ്ടിവരും. ഇത്തരത്തിൽ ഒട്ടേറെപ്പേർ കുടുങ്ങിയിട്ടുണ്ട്.

2020, ഏപ്രിൽ 14, ചൊവ്വാഴ്ച

ടാറ്റായെക്കുറിച്ചു അല്പം നഗ്ന സത്യങ്ങൾ ?

6 മാസങ്ങൾക്ക് മുൻപ് ഞാൻ TATA Tigor വാങ്ങിയപ്പോൾ പലരും എന്നോട് ചോദിച്ചിരുന്നു എന്ത് കൊണ്ട് resale value ഇല്ലാത്ത Tata Car വാങ്ങി എന്ന്. അതിനുള്ള ഉത്തരം ആണ് ഇപ്പോൾ ഈ പോസ്റ്റിലൂടെ നൽകുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഓരോ ഭാരതീയനും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ TATA എന്ന കമ്പനിയെകുറിച്ച്....
1500 കോടി കോറോണ പ്രതിരോധത്തിനു വേണ്ടി സംഭാവന ചെയ്ത TATA ആണൂ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച.
റ്റാറ്റയുടെ ചരിത്രം പരിശോധിച്ചാൽ ഇതൊന്നും ഒന്നും അല്ല. ഇന്ത്യയുടെ പുരോഗതിക്ക്‌ ഇത്രമാത്രം പങ്കു വഹിച്ച മറ്റൊരു കമ്പനി ചരിത്രത്തിൽ ഇല്ല.
പക്ഷേ റ്റാറ്റയെ കുറിച്ച്‌ സാധാരണക്കാർക്ക്‌ കൂടുതൽ ഒന്നും അറിയില്ല, അദാനിയെയും അംബാനിയെയും ഒക്കെ പറ്റി മാത്രമേ സാധാരണക്കാർക്ക്‌ കേട്ട്‌ പരിചയം ഉള്ളു.
കൈക്കൂലിയും അവിഹിത രാഷ്ട്രീയ ഇടപാടുകളും വഴി ഒരിക്കലും ബിസിനസ്‌ വളർത്താൻ ഉപയോഗിക്കില്ല എന്നത്‌ ഒരു അടിസ്ഥാന കമ്പനി പോളിസി ആയി കൊണ്ട്‌ നടക്കുന്നതിനാൽ ടാറ്റ ഗ്രൂപ്പ്‌, രാഷ്ട്രീയക്കാർക്കും മീഡിയകൾക്കും അത്ര പ്രിയപ്പെട്ടവരല്ല. അത്‌ കൊണ്ട്‌ തന്നെ അവരെക്കുറിച്ച്‌ കൂടുതൽ ചർച്ചകൾ വരാൻ തുടങ്ങിയത്‌ സോഷ്യൽ മീഡിയകൾ ആക്റ്റീവായതിനു ശേഷം മാത്രം ആണു.
ഒരു സാധാരണക്കാരനു റ്റാറ്റയുടെ ബസ്സും കാറും മാത്രമേ ടാറ്റയെ കുറിച്ച്‌ അറിയുകയുള്ളു.
ഒരിക്കൽ ബ്രിട്ടീഷ്‌ കമ്പനിയായിരുന്ന റേഞ്ച്‌ റോവറിന്റെയും ജാഗുവറിന്റെയും ഇന്നത്തെ ഉടമസ്ഥരായ ടാറ്റ മോട്ടോഴ്സ്‌ എന്ന കബനി TATA Sons ന്റെ ലോകം മൊത്തം പരന്ന് കിടക്കുന്ന ബിസിനസ്‌ സാമ്രാജ്യത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണു. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള 100 ഓളം കമ്പനികളിൽ ,TCS എന്ന ഒറ്റ ഐട്ടി കമ്പനി മാത്രം എടുത്താൽ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായി മീഡിയകൾ കൊട്ടി ഘോഷിക്കാറുള്ള റിലയൻസ്‌ ഇൻഡസ്റ്റ്രീസിന്റെ അത്രയും ആസ്ഥി വരും.

ടാറ്റയുടെ വരുമാനത്തിന്റെ 90% വരുന്നത്‌ ഇന്ത്യക്ക്‌ പുറത്ത്‌ നിന്നാണു. സാധാരണക്കാരെ പിഴിഞ്ഞല്ല ടാറ്റ കമ്പനികൾ പൊതുവെ ലാഭമുണ്ടാക്കാറുള്ള. TCS ന്റെ ഒക്കെ ഏറ്റവും വലിയ ക്ലയന്റ്സ്‌ Microsoft, Google Facebook പോലുള്ള വൻ കിട കോർപ്പറേറ്റുകൾ ആണു.
ചില ടാറ്റ ഫാക്റ്റുകൾ താഴെ കൊടുക്കുന്നു.
*"TATA COMPANY"ടാറ്റാ ഗ്രൂപ്പ്* അഥവാ *ടാറ്റാസ്*. അവരെക്കുറിച്ച് നിങ്ങളിൽ ചിലർക്കെങ്കിലും അറിയാത്ത ചില കാര്യങ്ങൾ പങ്കുവയ്ക്കുന്നു.
1. ഉപ്പു മുതൽ കർപ്പൂരം വരെയുള്ള എല്ലാ ബിസിനസിലും ഉണ്ടെങ്കിലും alcohol & tobacco* ബിസിനസിൽ ഇവരെ കണ്ടത്താൻ കഴിയില്ല. വരികയുമില്ല!
2. ലോകത്തെ മുഴുവൻ ഇന്റർനെറ്റ് ട്രാഫിക്കിന്റെ *24%* ൽ അധികവും കടന്നു പോകുന്നത് ടാറ്റയുടെ കേബിൾ ശൃംഖലയിലൂടെയാണ്.
3. ടാറ്റാ ഗ്രൂപ്പിന്റെ *66%* - ഓളം ലാഭ വിഹിതം *ചാരിറ്റി* പ്രവർത്തനങ്ങൾക്കായി ( *TATA Trust* ) ആണ് വിനിയോഗിക്കുന്നത്.
4. ഇന്ത്യയിലാദ്യമായി *Daycare, പ്രസവ അവധി, പ്രൊവിഡന്റ് ഫണ്ട്* (PF) എന്നിവ ജോലിക്കാർക്കായി നടപ്പിലാക്കി, പിന്നീടാണ് ഗവൺമെന്റുകൾ പോലും നടപ്പിലാക്കി തുടങ്ങിയത്.
5. *കൈകൂലി കൊടുക്കുകയും വാങ്ങുകയുമില്ല* എന്നത് പ്രഖ്യാപിത നയമാണ്. നിരവധി കരാറുകൾ ടാറ്റ അതുമൂലം വേണ്ടെന്നു വച്ചിട്ടുണ്ട്.
6. *Indian Institute of Science* (IISc), *TATA Institute of Fundamental Research* (TIFR), *TATA Institute of Social Science* (TISS) തുടങ്ങി അനവധി രാജ്യാന്തര നിലവാരമുള്ള പഠന കേന്ദ്രങ്ങൾ, നിരവധി ആശുപത്രികൾ, റിസർച്ച് സെന്ററുകൾ, സ്പോട്സ് കേന്ദ്രങ്ങൾ തുടങ്ങിയവ രാജ്യത്തിന് നൽകി.
7. *TATA Global Beverages* ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേയില കമ്പനിയാണ്
8. *TATA Chemicals* ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ soda ash (സോഡാ ആഷ്) നിർമ്മാണ കമ്പനിയാണ്.
9. *TATA Motors* ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളിൽ ആദ്യ 10 ൽ ഉൾപ്പെടുന്ന കമ്പനിയാണ്.
10. *TCS* (Tata Consultancy Services) ലോകത്തിലെ വലിയ രണ്ടാമത്തെ IT Service കമ്പനിയാണ്.
11. ഇന്ത്യയിലെ ഏറ്റവും വലിയ *integrated corporate company* ടാറ്റയാണ് (650,000+ ജോലിക്കാർ, 100 ൽ അധികം രാജ്യങ്ങളിൽ പ്രവർത്തനം).
12. ആപ്ത വാക്യം: *ഹുമത ഹുക്ത ഹവർഷത* (good thoughts, good words and good deeds).
13. ഇന്ത്യയിലെ ഏറ്റവും വലിയ integrated power company ആണ് *TATA Power.*
14. 19 ാം നൂറ്റാണ്ടിൽ *ഇറാനിൽ* നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരാണ് ടാറ്റാ കുടുംബം.
15. ടാറ്റയുടെ ചെയർമാന്മാർ;
• *Jamsetji Tata*
• *Dorabji Tata*
• *Nowroji Sakhlawat*
• *JRD Tata*
• *Ratan Tata*
• *Cyrus Mistry*
• *Natarajan Chandrasekaran*

16. *ഭാരത് രത്ന* ലഭിച്ച ആദ്യ ഇന്ത്യൻ വ്യവസായി ആണ് *JRD Tata.*
17. ടാറ്റാ ഗ്രൂപ്പിന്റെ മുഴുവൻ ആസ്തിയും രത്തൻ ടാറ്റയുടെ പേരിലേക്ക് മാറ്റിയാൽ *ലോകത്തിലെ ഏറ്റവും വലിയ ധനികൻ* ആകുമായിരുന്നു.
18. ഒന്നാം ലോക മഹായുദ്ധ കാലത്ത് മുംബൈ *താജ് ഹോട്ടൽ 600 ബെഡുള്ള ആശുപത്രിയാക്കിയിരുന്നു* ടാറ്റാ ഗ്രൂപ്പ്.
19. ലോകത്ത് ആദ്യമായി *8 മണിക്കൂർ ജോലി* നടപ്പാക്കി (1912).
20. 1932 ൽ *Tata Aviation Services* ആരംഭിച്ചു. പിന്നീടത് *Tata Airlines* ആയി. ഇന്ത്യാ ഗവൺമെന്റിന് വിട്ടുകൊടുത്തപ്പോൾ ഇപ്പോഴത്തെ *Air India* ഉം ആയി.
21. ഇന്ത്യയിൽ ആദ്യമായി വിമാനം പറത്തിയതും പൈലറ്റ് ലൈസൻസ് നേടിയതും *JRD ടാറ്റയാണ്.*
22. *Jaguar, Land Rover* എന്നീ ആഡംബര കാർ ബ്രാൻഡുകളുടെ ഉടമ Tata Motors ആണ്.
23. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളിൽ മുമ്പിലുള്ള അമേരിക്കയിലെ ബോസ്റ്റണിലെ *ഹാർവാർഡ് ബിസിനസ് സ്കൂളിലെ ഒരു ബിൽഡിങ്ങിന്റെ പേര് ടാറ്റാ ഹാൾ* എന്നാണ്.
24. *Ethisphere Institute* നൽകുന്ന *World's Most Ethical Company* ടാറ്റാ സ്റ്റീലിനായിരുന്നു 2015 മുതൽ തുടർച്ചയായി ലഭിച്ചത് (under metals, minerals and mining category).
25. *CSR* (Corporate Social Responsibility) *activities ലോകത്ത് ആദ്യമായി നടപ്പിലാക്കിയ കമ്പനി ടാറ്റയാണ്*. പിന്നീട് ലോകം അത് അനുകരിച്ചു, രാജ്യങ്ങൾ നിയമമാക്കി.
ടാറ്റയെക്കുറിച്ച് പറയാൻ ഏറെയുണ്ട്, എങ്കിലും നിർത്തുന്നു. ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ടാറ്റ. Truly a *Made In India* company. We can also call it as *Made India* company

2020, മാർച്ച് 9, തിങ്കളാഴ്‌ച

Have expiry for vehicle tyres also............?


വാഹനത്തിന്റെ ടയറുകളിൽ ബ്രാൻഡിന്റെ പേരും മോഡലിന്റെ പേരും മാത്രമല്ല ..?

 വാഹനത്തിന്റെ ടയറുകളിൽ ബ്രാൻഡിന്റെ പേരും മോഡലിന്റെ പേരും മാത്രമല്ല മറ്റു പലകാര്യങ്ങളും രേഖപ്പെടുത്തിയ...

Read more at: https://www.manoramaonline.com/fasttrack/auto-tips/2020/01/28/decoding-tyre-codes.html

2020, ഫെബ്രുവരി 23, ഞായറാഴ്‌ച

20 ലക്ഷത്തിന് BMW, 19 ലക്ഷത്തിന് Benz ????


20 ലക്ഷത്തിന് BMW, 19 ലക്ഷത്തിന് Benz? ലക്ഷ്വറി വണ്ടികൾ വിൽക്കാനും വാങ്ങാനും കേരളത്തിലെ മികച്ച സ്ഥാപനങ്ങളിൽ ഒന്നാണ് റോയൽ ഡ്രൈവ്. അന്വേഷണങ്ങൾക്ക് വിളിക്കാം: 85930 29090