കോട്ടയത്ത് വെള്ളത്തിലൊഴുകി താഴ്ന്ന കാറില്പെട്ട് യുവാവിന് ദാരുണാന്ത്യം. നീന്തല് അറിയാവുന്ന ആളായിരുന്നു അദ്ദേഹം. റോഡില് നിന്നും ഒഴുകി, വശത്തെ വയലിലേക്ക് ഇരുപത് മീറ്റര് മാറിയാണ് കാര് കണ്ടെത്തിയത്. കാര് താഴ്ന്നാല് വെള്ളത്തിന്റെ മര്ദ്ദം കാരണം ഡോര് തുറക്കുക വളരെ പ്രയാസമേറിയതോ അസാധ്യമായതോ ആയ സംഗതിയാണ്. അകത്ത് കുറച്ചു നേരം പിടിച്ചു നില്ക്കാനുള്ള ഒാക്സിജനും ഉണ്ടാവും, പരിഭ്രമിച്ചിട്ട് കാര്യമില്ല. ഇത്തരം അവസരങ്ങളില് ഡോറിന്റെ ഗ്ളാസ് സാവധാനം താഴ്ത്തി വെള്ളം കയറാന് അനുവദിച്ച് മര്ദ്ദം കുറയുമ്പോള് ഡോര് തുറക്കുകയാണ് പ്രധാന മാര്ഗ്ഗം. ഇപ്പോഴത്തെ ഒട്ടുമിക്ക കാറുകളിലും പവര് വിന്ഡോ സിസ്റ്റമായതിനാല് പലകാരണങ്ങളാല് അത് വര്ക്കാവാന് സാധ്യതകുറവുണ്ടാകാം. സെന്സറിലോ ഇലക്ട്രിക്ക് കണക്ഷനുകളോ വെള്ളം കയറി തകരാറിലാവാം. ഇത്തരം സന്ദര്ഭങ്ങളില് വിന്ഡോ ഗ്ളാസ് പൊട്ടിക്കുകയാണ് ഉചിതം. വിന്ഡോ ഗ്ളാസ് കാറിന്റെ ഉള്ളില് നിന്നും പൊട്ടിക്കാന് എളുപ്പവുമാണ്. മധ്യഭാഗത്തല്ലാതെ ഗ്ളാസിന്റെ വശങ്ങളിലാവും പൊട്ടിക്കാന് എളുപ്പം. കാര് സീറ്റുകളിലെ ഹെഡ് റെസ്റ്റ് (Head restraints) എളുപ്പത്തില് ഊരാവുന്ന ഡിസൈന് ആക്കിയതേ ഇത്തരം അടിയന്തിര സാഹചര്യങ്ങളില് ഉപയോഗിക്കാന് വേണ്ടിയാണ്. ഊരുക, ലോഹഭാഗം കൊണ്ട് ചില്ല് പൊട്ടിക്കുക. അതുവഴിയോ, ശേഷം ഡോര് തുറന്നോ രക്ഷപെടുക.ഹെഡ് റെസ്റ് ഇല്ലാത്ത കാറുകൾ ആണെങ്കിൽ കാറിന്റെ സീറ്റ് ബെൽറ്റ് ലോക്ക് ചെയുന്ന ഭാഗത്തെ ലോഹം കൊണ്ടോ ഇടിച്ചു പൊട്ടിക്കാം. നിസാരമായ ചില അജ്ഞതകള്ക്ക് ഗുരുതരമായ വിലകൊടുക്കേണ്ടിവരും. നിസാരമെന്നു കരുതുന്ന ചില അറിവുകള്ക്ക് വലിയ നേട്ടങ്ങളും നല്കാനാവും. എപ്പോഴാണ് ഉപകാരപ്പെടുക എന്ന് ആര്ക്കറിയാം.
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ