ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2020, ഏപ്രിൽ 14, ചൊവ്വാഴ്ച

ടാറ്റായെക്കുറിച്ചു അല്പം നഗ്ന സത്യങ്ങൾ ?

6 മാസങ്ങൾക്ക് മുൻപ് ഞാൻ TATA Tigor വാങ്ങിയപ്പോൾ പലരും എന്നോട് ചോദിച്ചിരുന്നു എന്ത് കൊണ്ട് resale value ഇല്ലാത്ത Tata Car വാങ്ങി എന്ന്. അതിനുള്ള ഉത്തരം ആണ് ഇപ്പോൾ ഈ പോസ്റ്റിലൂടെ നൽകുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഓരോ ഭാരതീയനും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ TATA എന്ന കമ്പനിയെകുറിച്ച്....
1500 കോടി കോറോണ പ്രതിരോധത്തിനു വേണ്ടി സംഭാവന ചെയ്ത TATA ആണൂ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച.
റ്റാറ്റയുടെ ചരിത്രം പരിശോധിച്ചാൽ ഇതൊന്നും ഒന്നും അല്ല. ഇന്ത്യയുടെ പുരോഗതിക്ക്‌ ഇത്രമാത്രം പങ്കു വഹിച്ച മറ്റൊരു കമ്പനി ചരിത്രത്തിൽ ഇല്ല.
പക്ഷേ റ്റാറ്റയെ കുറിച്ച്‌ സാധാരണക്കാർക്ക്‌ കൂടുതൽ ഒന്നും അറിയില്ല, അദാനിയെയും അംബാനിയെയും ഒക്കെ പറ്റി മാത്രമേ സാധാരണക്കാർക്ക്‌ കേട്ട്‌ പരിചയം ഉള്ളു.
കൈക്കൂലിയും അവിഹിത രാഷ്ട്രീയ ഇടപാടുകളും വഴി ഒരിക്കലും ബിസിനസ്‌ വളർത്താൻ ഉപയോഗിക്കില്ല എന്നത്‌ ഒരു അടിസ്ഥാന കമ്പനി പോളിസി ആയി കൊണ്ട്‌ നടക്കുന്നതിനാൽ ടാറ്റ ഗ്രൂപ്പ്‌, രാഷ്ട്രീയക്കാർക്കും മീഡിയകൾക്കും അത്ര പ്രിയപ്പെട്ടവരല്ല. അത്‌ കൊണ്ട്‌ തന്നെ അവരെക്കുറിച്ച്‌ കൂടുതൽ ചർച്ചകൾ വരാൻ തുടങ്ങിയത്‌ സോഷ്യൽ മീഡിയകൾ ആക്റ്റീവായതിനു ശേഷം മാത്രം ആണു.
ഒരു സാധാരണക്കാരനു റ്റാറ്റയുടെ ബസ്സും കാറും മാത്രമേ ടാറ്റയെ കുറിച്ച്‌ അറിയുകയുള്ളു.
ഒരിക്കൽ ബ്രിട്ടീഷ്‌ കമ്പനിയായിരുന്ന റേഞ്ച്‌ റോവറിന്റെയും ജാഗുവറിന്റെയും ഇന്നത്തെ ഉടമസ്ഥരായ ടാറ്റ മോട്ടോഴ്സ്‌ എന്ന കബനി TATA Sons ന്റെ ലോകം മൊത്തം പരന്ന് കിടക്കുന്ന ബിസിനസ്‌ സാമ്രാജ്യത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണു. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള 100 ഓളം കമ്പനികളിൽ ,TCS എന്ന ഒറ്റ ഐട്ടി കമ്പനി മാത്രം എടുത്താൽ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായി മീഡിയകൾ കൊട്ടി ഘോഷിക്കാറുള്ള റിലയൻസ്‌ ഇൻഡസ്റ്റ്രീസിന്റെ അത്രയും ആസ്ഥി വരും.

ടാറ്റയുടെ വരുമാനത്തിന്റെ 90% വരുന്നത്‌ ഇന്ത്യക്ക്‌ പുറത്ത്‌ നിന്നാണു. സാധാരണക്കാരെ പിഴിഞ്ഞല്ല ടാറ്റ കമ്പനികൾ പൊതുവെ ലാഭമുണ്ടാക്കാറുള്ള. TCS ന്റെ ഒക്കെ ഏറ്റവും വലിയ ക്ലയന്റ്സ്‌ Microsoft, Google Facebook പോലുള്ള വൻ കിട കോർപ്പറേറ്റുകൾ ആണു.
ചില ടാറ്റ ഫാക്റ്റുകൾ താഴെ കൊടുക്കുന്നു.
*"TATA COMPANY"ടാറ്റാ ഗ്രൂപ്പ്* അഥവാ *ടാറ്റാസ്*. അവരെക്കുറിച്ച് നിങ്ങളിൽ ചിലർക്കെങ്കിലും അറിയാത്ത ചില കാര്യങ്ങൾ പങ്കുവയ്ക്കുന്നു.
1. ഉപ്പു മുതൽ കർപ്പൂരം വരെയുള്ള എല്ലാ ബിസിനസിലും ഉണ്ടെങ്കിലും alcohol & tobacco* ബിസിനസിൽ ഇവരെ കണ്ടത്താൻ കഴിയില്ല. വരികയുമില്ല!
2. ലോകത്തെ മുഴുവൻ ഇന്റർനെറ്റ് ട്രാഫിക്കിന്റെ *24%* ൽ അധികവും കടന്നു പോകുന്നത് ടാറ്റയുടെ കേബിൾ ശൃംഖലയിലൂടെയാണ്.
3. ടാറ്റാ ഗ്രൂപ്പിന്റെ *66%* - ഓളം ലാഭ വിഹിതം *ചാരിറ്റി* പ്രവർത്തനങ്ങൾക്കായി ( *TATA Trust* ) ആണ് വിനിയോഗിക്കുന്നത്.
4. ഇന്ത്യയിലാദ്യമായി *Daycare, പ്രസവ അവധി, പ്രൊവിഡന്റ് ഫണ്ട്* (PF) എന്നിവ ജോലിക്കാർക്കായി നടപ്പിലാക്കി, പിന്നീടാണ് ഗവൺമെന്റുകൾ പോലും നടപ്പിലാക്കി തുടങ്ങിയത്.
5. *കൈകൂലി കൊടുക്കുകയും വാങ്ങുകയുമില്ല* എന്നത് പ്രഖ്യാപിത നയമാണ്. നിരവധി കരാറുകൾ ടാറ്റ അതുമൂലം വേണ്ടെന്നു വച്ചിട്ടുണ്ട്.
6. *Indian Institute of Science* (IISc), *TATA Institute of Fundamental Research* (TIFR), *TATA Institute of Social Science* (TISS) തുടങ്ങി അനവധി രാജ്യാന്തര നിലവാരമുള്ള പഠന കേന്ദ്രങ്ങൾ, നിരവധി ആശുപത്രികൾ, റിസർച്ച് സെന്ററുകൾ, സ്പോട്സ് കേന്ദ്രങ്ങൾ തുടങ്ങിയവ രാജ്യത്തിന് നൽകി.
7. *TATA Global Beverages* ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേയില കമ്പനിയാണ്
8. *TATA Chemicals* ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ soda ash (സോഡാ ആഷ്) നിർമ്മാണ കമ്പനിയാണ്.
9. *TATA Motors* ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളിൽ ആദ്യ 10 ൽ ഉൾപ്പെടുന്ന കമ്പനിയാണ്.
10. *TCS* (Tata Consultancy Services) ലോകത്തിലെ വലിയ രണ്ടാമത്തെ IT Service കമ്പനിയാണ്.
11. ഇന്ത്യയിലെ ഏറ്റവും വലിയ *integrated corporate company* ടാറ്റയാണ് (650,000+ ജോലിക്കാർ, 100 ൽ അധികം രാജ്യങ്ങളിൽ പ്രവർത്തനം).
12. ആപ്ത വാക്യം: *ഹുമത ഹുക്ത ഹവർഷത* (good thoughts, good words and good deeds).
13. ഇന്ത്യയിലെ ഏറ്റവും വലിയ integrated power company ആണ് *TATA Power.*
14. 19 ാം നൂറ്റാണ്ടിൽ *ഇറാനിൽ* നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരാണ് ടാറ്റാ കുടുംബം.
15. ടാറ്റയുടെ ചെയർമാന്മാർ;
• *Jamsetji Tata*
• *Dorabji Tata*
• *Nowroji Sakhlawat*
• *JRD Tata*
• *Ratan Tata*
• *Cyrus Mistry*
• *Natarajan Chandrasekaran*

16. *ഭാരത് രത്ന* ലഭിച്ച ആദ്യ ഇന്ത്യൻ വ്യവസായി ആണ് *JRD Tata.*
17. ടാറ്റാ ഗ്രൂപ്പിന്റെ മുഴുവൻ ആസ്തിയും രത്തൻ ടാറ്റയുടെ പേരിലേക്ക് മാറ്റിയാൽ *ലോകത്തിലെ ഏറ്റവും വലിയ ധനികൻ* ആകുമായിരുന്നു.
18. ഒന്നാം ലോക മഹായുദ്ധ കാലത്ത് മുംബൈ *താജ് ഹോട്ടൽ 600 ബെഡുള്ള ആശുപത്രിയാക്കിയിരുന്നു* ടാറ്റാ ഗ്രൂപ്പ്.
19. ലോകത്ത് ആദ്യമായി *8 മണിക്കൂർ ജോലി* നടപ്പാക്കി (1912).
20. 1932 ൽ *Tata Aviation Services* ആരംഭിച്ചു. പിന്നീടത് *Tata Airlines* ആയി. ഇന്ത്യാ ഗവൺമെന്റിന് വിട്ടുകൊടുത്തപ്പോൾ ഇപ്പോഴത്തെ *Air India* ഉം ആയി.
21. ഇന്ത്യയിൽ ആദ്യമായി വിമാനം പറത്തിയതും പൈലറ്റ് ലൈസൻസ് നേടിയതും *JRD ടാറ്റയാണ്.*
22. *Jaguar, Land Rover* എന്നീ ആഡംബര കാർ ബ്രാൻഡുകളുടെ ഉടമ Tata Motors ആണ്.
23. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളിൽ മുമ്പിലുള്ള അമേരിക്കയിലെ ബോസ്റ്റണിലെ *ഹാർവാർഡ് ബിസിനസ് സ്കൂളിലെ ഒരു ബിൽഡിങ്ങിന്റെ പേര് ടാറ്റാ ഹാൾ* എന്നാണ്.
24. *Ethisphere Institute* നൽകുന്ന *World's Most Ethical Company* ടാറ്റാ സ്റ്റീലിനായിരുന്നു 2015 മുതൽ തുടർച്ചയായി ലഭിച്ചത് (under metals, minerals and mining category).
25. *CSR* (Corporate Social Responsibility) *activities ലോകത്ത് ആദ്യമായി നടപ്പിലാക്കിയ കമ്പനി ടാറ്റയാണ്*. പിന്നീട് ലോകം അത് അനുകരിച്ചു, രാജ്യങ്ങൾ നിയമമാക്കി.
ടാറ്റയെക്കുറിച്ച് പറയാൻ ഏറെയുണ്ട്, എങ്കിലും നിർത്തുന്നു. ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ടാറ്റ. Truly a *Made In India* company. We can also call it as *Made India* company

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ