രജിസ്‌ട്രേഷനു മുമ്പ് പരിശോധിക്കുക
രജിസ്‌ട്രേഷനു മുമ്പ് അവരുടെ സ്റ്റോക്ക് യാര്‍ഡില്‍വെച്ച് വാഹനം പരിശോധിക്കണം എന്ന് ഡീലര്‍ഷിപ്പില്‍ ആവശ്യപ്പെടുക. കാര്‍ നിങ്ങളുടെ പേരില്‍ അപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതുകൊണ്ടു എന്തെങ്കിലും കേടുപാടുകള്‍ ഉണ്ടെങ്കില്‍ അത് അപ്പോള്‍ ചൂണ്ടിക്കാണിച്ച് പരിഹരിക്കാനാകും. പക്ഷെ കാര്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം അത് മാറ്റിത്തരാന്‍ ഡീലര്‍ അനുവദിച്ചു എന്നുവരില്ല.
ഡോക്യുമെന്റേഷനില്‍ ശ്രദ്ധിക്കുക
സെയ്ല്‍സ് ഇന്‍വോയ്‌സ്, കോപ്പി ഓഫ് ഡെലിവറി നോട്ട്, സര്‍വീസ് മാനുവല്‍ ഇന്‍ഷുന്‍സ് പോളിസി, ആക്‌സസറികളുടെ വാറന്റി ബുക്ക്‌ലെറ്റുകള്‍, റോഡ് ടാക്‌സ് രസീതുകള്‍ തുടങ്ങിയവയുടെ ഒറിജിനല്‍ തന്നെ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍.സി ബുക്ക്) നിങ്ങളുടെ രജിസ്‌റ്റേഡ് അഡ്രസിലേക്ക് ലഭിക്കുകയാണ് ചെയ്യുന്നത്.
ഫീച്ചേഴ്‌സ് മനസിലാക്കുക
നിങ്ങള്‍ ഏറെ അനുഭവസമ്പത്തുള്ള ഒരു കാര്‍ ഉടമയായിരിക്കുമെങ്കിലും സാങ്കേതിക മാറ്റങ്ങള്‍ അതിവേഗമാണ് സംഭവിക്കുന്നത്. പുതിയ കാറിലെ ഫീച്ചേഴ്‌സ് എല്ലാം അതുകൊ്യു് കൃത്യമായി അറിയണമെന്നില്ല. അവ അറിയാമെങ്കില്‍ക്കൂടിയും നിങ്ങളുടെ കാറിലുള്ള പ്രധാന ഫീച്ചേഴ്‌സ് വിശദമായി പറഞ്ഞുതരാന്‍ ഡീലര്‍ഷിപ്പ് ടീമിനോട് ആവശ്യപ്പെടാം.
ഇന്ധനില ശ്രദ്ധിക്കുക
വാഹനം നിങ്ങളുടെ കൈകളിലേക്ക് എത്തുമ്പോള്‍ ഒരുപക്ഷെ അതില്‍ നാമ മാത്രമായ ഇന്ധനം മാത്രമായിരിക്കും ഉണ്ടാവുക. പല കാര്യങ്ങള്‍ക്കിടയില്‍ അത് ശ്രദ്ധിക്കാതിരുന്നാല്‍ വാഹനം കുറച്ചുദൂരം സഞ്ചരിച്ചുകഴിയുമ്പോള്‍ ഇന്ധനം കുറവാണെന്ന 'വാണിംഗ് സൈന്‍' വരുമ്പോള്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നിയേക്കാം. അതുകൊണ്ടുതന്നെ വാഹനം വീട്ടിലേക്കോ മതസംബന്ധമായ ചടങ്ങുകള്‍ക്കോ കൊണ്ടുപോകുന്നതിനു മുമ്പ് ഇന്ധനം നിറയ്ക്കാന്‍ മറക്കരുത്. അതുപോലെ തന്നെ വാഹനം എത്രദൂരം സഞ്ചരിച്ചു എന്നത് സൂചിപ്പിക്കുന്ന ഓഡോ മീറ്റര്‍ പരിശോധിക്കുക. അത് 100 കിലോമീറ്ററിന് മുകളിലാണെങ്കില്‍ അതിന് വിശദീകരണം നല്‍കാന്‍ ഡീലര്‍ ബാധ്യസ്ഥനാണ്.
സാങ്കേതിക വിവരങ്ങള്‍ മനസിലാക്കൂ
എത്ര കാലയളവിനുള്ളില്‍ സര്‍വീസ് നടത്തണം, വാറന്റി പോളിസി, ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി, പെയ്ന്റ് സംരക്ഷണം, കമ്പനി പറയുന്ന ടയര്‍ പ്രഷര്‍ തുടങ്ങിയ സാങ്കേതിക വിവരങ്ങള്‍ ചോദിച്ചു മനസിലാക്കണം. സ്‌പെയര്‍വീല്‍, ജാക്ക്, വീല്‍ സ്പാനര്‍ എന്നിവ പരിശോധിക്കുക. സ്‌പെയര്‍ കീ വെല്‍കം കിറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. മഡ് ഫഌപ്പ്, ഫ്‌ളോര്‍ മാറ്റ്, മ്യൂസിക് സിസ്റ്റം തുടങ്ങിയവ നിങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അവ പരിശോധിക്കുക. അവ നന്നായി ഫിക്‌സ് ചെയ്തിട്ടുണ്ടെന്നും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.
ഫോട്ടോ എടുക്കാന്‍ മറക്കേണ്ട
വാഹനവുമായി ഡീലര്‍ഷിപ്പില്‍ നിന്ന് തിരിക്കുമ്പോഴുള്ള സന്തോഷകരമായ നിമിഷം കാമറയിലാക്കാന്‍ മറക്കേണ്ട. മാത്രമല്ല, ആരാണ് നിങ്ങള്‍ക്ക് കാര്‍ ഡെലിവര്‍ ചെയ്തത, സ്ഥലം, സമയം ഡെലിവറി ക്വാളിറ്റി തുടങ്ങിയവയെല്ലാം ഓര്‍ത്തുവെക്കാന്‍ ഈ ചിത്രം നിങ്ങളെ സഹായിക്കും. ഭാവിയില്‍ എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാലും ഇത് പ്രയോജനപ്പെടും.