അബുദാബി∙ തലസ്ഥാന എമിറേറ്റിലെ വാഹന പാര്‍ക്കിങ് പ്രശ്‌നം പരിഹിരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇതിനായി വിവിധ തരത്തിലുള്ള പാര്‍ക്കിങ് സംവിധാനം കൊണ്ടുവരാനാണു അധികൃതരുടെ തീരുമാനം. അബുദാബിയിലെ വിവിധ മേഖലകളില്‍ ഉപരിതല പാര്‍ക്കിങ്ങുകള്‍ക്കു പുറമേ ബഹുനില കെട്ടിടങ്ങളും നിര്‍മിച്ചാണു വാഹന പാര്‍ക്കിങ് അപരൃാപ്തത നികത്തുക. 60,000 വാഹനങ്ങള്‍ നിറുത്തിയിടാന്‍ കഴിയുന്ന അധിക പാര്‍ക്കിങ്ങുകളുടെ നിര്‍മാണത്തിനുള്ള പദ്ധതികളാണു അധികൃതര്‍ രൂപം നല്‍കിയിട്ടുള്ളത്. അബുദാബി എമിറേറ്റിൻ്റെ അനുയോജൃമായ പ്രദേശങ്ങള്‍ പാര്‍ക്കിങ് നിര്‍മാണത്തിനായി കണ്ടെത്തിയിട്ടുണ്ട്. ഓരോ മേഖലകളുടെയും ആവശൃത്തിനു അനുസരിച്ചാണു രാജൃാന്തര നിലവാരത്തിലുള്ള പാര്‍ക്കിങ്ങുകള്‍ പണിയുക. നിലവില്‍ 13 പാര്‍ക്കിങ് കെട്ടിടങ്ങള്‍ പണികഴിയിപ്പിച്ചിട്ടുണ്ടെങ്കിലും ഇതു വരുംകാല പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കുന്നതിനു പരൃാപ്തമല്ല. ബഹുനിലകെട്ടിടങ്ങള്‍ നിര്‍മിക്കുകയാണു പാര്‍ക്കിങ് പ്രശ്‌നം നേരിടാനുള്ള പ്രധാന പോംവഴിയെന്നാണു അധികൃതരുടെ വിലയിരുത്തല്‍. പാര്‍ക്കിങ് അന്വേഷിച്ചു വാഹനയുടമകള്‍ കൂടുതല്‍ ദൂരം ചുറ്റാതിരിക്കാന്‍ കെട്ടിട പാര്‍ക്കിങ്ങുകള്‍ സഹായിക്കും. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഖാലിദിയ്യ, അല്‍ദാന, ടൂറിസ്‌റ്റ് ക്ലബ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പാര്‍ക്കിങ് അനിവാരൃമായിട്ടുണ്ട്. അബുദാബി വിഷന്‍ 2030 ആകുംപോഴേക്കും വര്‍ധിക്കുന്ന വാഹനങ്ങള്‍ക്കു ആനുപാതികമായി പാര്‍ക്കിങ്ങുകളും പണിയാനാണു അധികൃതരുടെ പദ്ധതി. ഷോപ്പിങ് മാളുകളുടെ പാര്‍ക്കിങ് താമസക്കാര്‍ക്കും എമിറേറ്റിലെ വിവിധ വൃാപാര സ്ഥാപനങ്ങളുമായി സഹകരിച്ചു പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കാനും അധികൃതര്‍ നീക്കം നടത്തുന്നുണ്ട്. ഇതിൻ്റെ ഭാഗമായി ഷോപ്പിങ് മാളുകളുടെ പാര്‍ക്കിങ്ങുകള്‍ സമീപത്തെ താമസക്കാര്‍ക്കു കൂടി പ്രയോജനപ്പെടുത്തുന്നതിനുള്ള പെര്‍മിറ്റുകള്‍ നല്‍കും. ഇതിനായി ഷോപ്പിങ് മാളുകളുടെ നടത്തിപ്പുകാരും 'മവാഖിഫും' തമ്മില്‍ ധാരണയായിട്ടുണ്ട്. വൃാപാര സമുച്ചയങ്ങളോടു അനുബന്ധിച്ചുള്ള പാര്‍ക്കിങ്ങുകളാണു താമസക്കാര്‍ക്കു അനുവദിക്കുക.
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ