ഡ്രൈവിങ് ലൈസൻസ് വീട്ടിൽ നിന്ന്
ലേണിങ് ലൈസൻസ് നേടാൻ ഇനി റീജ്യനൽ ട്രാൻസ്പോർട്ട് ഓഫീസ് സന്ദർശിക്കേണ്ടതില്ല. ജൂലൈ 1 മുതൽ ഇത്തരം മാറ്റങ്ങൾക്ക് രാജ്യത്ത് തുടക്കമിടുകയാണ്. ആർ..ടിഒക്ക് മുന്നിലെ പരിശോധന കൂടാതെ തന്നെ ലൈസൻസ് ലഭിക്കുന്ന രീതിയാണ് വരാൻ പോകുന്നത്.
ഓൺലൈൻ പരിശോധനക്കുമാത്രം വിധേയരായി ലൈസൻസ് നേടുക എന്ന പരിഷ്കരണമാണ് കേന്ദ്രം നടപ്പാക്കാൻ ഒരുങ്ങുന്നത്. ഇതിന് ആധുനികമായ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും കേന്ദ്ര റോഡ് ഹൈവേ ഗതാഗത മന്ത്രാലയം പറയുന്നു. ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളിൽ അപേക്ഷകരുടെ ഓൺലൈൻ ടെസ്റ്റുകൾക്കായി സിമുലേറ്ററുകളും ടെസ്റ്റിങ് ട്രാക്കുകളും ഉണ്ടായിരിക്കണം.
ഓൺലൈൻ ഡ്രൈവിങ് പരിശോധന ലൈസൻസ് നൽകൽ പ്രക്രിയയിൽ കാര്യക്ഷമതയും സുതാര്യതയും കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ