വാഹനം പൊളിക്കാൻ ബന്ധപ്പെട്ട rt ഓഫിസിൽ അപേക്ഷ കൊടുക്കണം. ആ അപേക്ഷ സ്വീകരിച്ചു ആ സെക്ഷൻ ഓഫിസിർ വാഹനം ഇരിക്കുന്ന സ്പോട്ടിൽ വന്നു വാഹനം പരിശോദിച്ചു പൊളിക്കാൻ ഉള്ള പേപ്പർ തരും അതുമായി ഒരു മോട്ടോർ വെഹിക്കിൾ അംഗീകാരം ഉള്ള പൊളിക്കൽ കേന്ദ്രത്തിൽ പോയി വാഹനം പൊളിക്കാൻ കൊടുക്കുക , എന്നിട്ടു അവരോട് അതിന്റെ ചെയ്‌സിസ് നമ്പർ ഉള്ള ഭാഗം മുറിച്ചെടുത്ത് തരാൻ പറയുക എന്നിട് അവരോട് പൊളിക്കാൻ അവർ വാഹനം എടുത്തു എന്നതിന്റെ സർട്ടിഫിക്കറ്റ് വാങ്ങുക.
ഈ സർട്ടിഫിക്കറ്റ് ,ആർ സി, പുക പരിശോധന സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് (നിർബന്ധം ഇല്ല ചിലവർ ചോദിക്കും) മുറിച്ചെടുത്ത ഭാഗവും ആയി വാഹനം റെജിസ്ട്രർ ചെയ്ത ആർ ടി ഓ ഓഫീസിൽ ആർ സി റദ്ദാക്കാൻ അപേക്ഷ നൽകണം.
പൊളിച്ചു ചെസ്സിസ് നമ്പറും RC ബുക്കും നേരെത്തെ പറഞ്ഞ സെക്ഷൻ ഓഫീസ്റെ ഏല്പിച്ചു അതിന്റെ റെസിപിറ്റും വാങ്ങുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ