കോവിഡ് കാലത്ത് കൂടുതൽ ആളുകൾ മോട്ടോർസൈക്കിളുകൾ ഉപയോഗിക്കുന്നതായി കാണപ്പെടുന്നു. മുൻപുണ്ടായിരുന്ന തിനേക്കാൾ 20% വർദ്ധനവാണ് കാണപ്പെടുന്നത്. ആനുപാതികമായി ഹെൽമറ്റ് ഉപയോഗിക്കാതെ വാഹന ഉപയോഗിക്കുന്നവരും കൂടിവരുന്നു. അതിനാൽ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ നിഷ്കർഷിച്ച പോലെ ഹെൽമറ്റ് ധരിക്കാതെ വരുന്നവരുടെ ലൈസൻസിൽ പിഴ അടച്ചാലും ഇക്കാര്യം രേഖപ്പെടുത്തും. അടുത്ത പ്രാവശ്യം ആവർത്തിച്ചാൽ മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്യും. വാഹനപരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണയിൽ പുതുതായി മൂന്ന് സ്ക്വാഡിനെ കൂടി അനുവദിച്ചതായി പുതുതായി സ്ഥാനമേറ്റെടുത്ത ജോയിൻറ് ട്രാൻസ്പോർട്ട് കമ്മീഷണർ എം പി അജിത് കുമാർ അറിയിച്ചു. മോട്ടോർ വാഹന വകുപ്പ് റോഡ് സുരക്ഷക്കാണ് പ്രാധാന്യം നൽകുന്നതെന്നും എല്ലാ മോട്ടോർ സൈക്കിൾ ഉപയോക്താക്കളും ഹെൽമറ്റ് നിർബന്ധമായും ധരിക്കണമെന്നും അല്ലാത്തവർ ക്കെതിരെ ബുധനാഴ്ച മുതൽ കർശന നിയമനടപടികൾ കൈക്കൊള്ളുമെന്നും ജോയിൻറ് ആർടിഒ അറിയിച്ചു.
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ