ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ ധരിക്കുന്ന ഹെല്‍മെറ്റ് ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ്) മാര്‍ക്കുള്ളത് തന്നെയാവണമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2021 ജൂണ്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
നിലവാരമുള്ളതും ഭാരം കുറഞ്ഞതുമായ ഹെല്‍മറ്റുകള്‍ മാത്രം ബി.ഐ.എസ് മുദ്രണത്തോടെ നിര്‍മിച്ചു വില്‍പ്പന നടത്തുന്നത് ഉറപ്പാക്കും. പിന്നീട് ബി.ഐ.എസ് നിബന്ധനകള്‍ പാലിച്ചുള്ള ഹെല്‍മറ്റുകള്‍ മാത്രമാവും രാജ്യത്ത് വില്‍ക്കാനാവുക. നിലവാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ വിപണിയില്‍ നിന്ന് ഒഴിവാക്കാനും നടപടി സ്വീകരിക്കും.
നിലവാരമുള്ള ഹെല്‍മറ്റുകള്‍ കൊണ്ടുവരുന്നതിലൂടെ ഇരുചക്ര വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് തലയ്ക്ക് ഗുരുതര പരുക്കുകളേല്‍ക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കാനാകും.
ഭാരം കുറഞ്ഞ ഹെല്‍മറ്റുകളാണ് രാജ്യത്തെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നത് എന്നും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച റോഡ് സുരക്ഷ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ