പെരിന്തൽമണ്ണ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പെരിന്തൽമണ്ണയിലെ മൂന്നാം ബസ്സ് സ്റ്റാൻ്റ് തുറന്നു നൽകി. നഗരസഭ പുതുതായി നിർമിച്ച മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡിൽനിന്ന് ബസ് സർവീസ് ആരംഭിച്ചു. നഗരസഭാധ്യക്ഷൻ പി. ഷാജി ഫ്ളാഗ് ഓഫ് ചെയ്തു.
ആദ്യഘട്ട നിർമാണം കഴിഞ്ഞ ബസ് സ്റ്റാൻഡിന് അടുത്തിടെയാണ് ആർ.ടി.എ. അംഗീകാരം ലഭിച്ചത്. നഗരത്തിലെ ഗതാഗത പരിഷ്‌കാരവും തിങ്കളാഴ്ച തുടങ്ങും. വ്യാപാരികളുടെയും ബസ്സുടമകളുടെയും എതിർപ്പു വകവെക്കാതെയാണ് പരിഷ്‌കാരം നടപ്പാക്കുന്നത്.
പുതിയ പരിഷ്ക്കരണത്തിൽ ടൗണിലെത്തുന്ന യാത്രക്കാർക്ക് ഇനി ജില്ലാ ആശുപത്രി, കെഎസ്ആർടിസി, ചെറുകാട് കോർണർ, പോസ്റ്റ് ഓഫിസ്, മാനത്തുമംഗലം എന്നീ ബസ് ബസ് സ്റ്റോപ്പുകളിൽ നിന്ന് മാത്രമേ ബസ് കയറാനാകൂ. അതല്ലെങ്കിൽ ബസ് സ്റ്റാൻഡുകളിൽ എത്തണം. ടൗണിലെ മറ്റ് ബസ് സ്റ്റോപ്പുകളെല്ലാം ഒഴിവാക്കിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ