Section 52 (5)മോട്ടോർ വെഹിക്കിൾസ് ആക്ട് അനുസരിച്ച് വായ്പയിൽ എടുത്ത വാഹനത്തിന്റെ ശരിയായ ഉടമസ്ഥൻ ഫിനാൻസ് കമ്പനിയാണ്. അതുകൊണ്ട്തന്നെ ഫിനാൻസ് കമ്പനിയുടെ അനുമതി ആവശ്യമാണ്..
വാഹനത്തിൽ രൂപമാറ്റം നടത്തുന്നത് ഇൻഷുറൻസ് കമ്പനിയെ അറിയിക്കേണ്ടതാണോ?
വാഹന നിർമാണ കമ്പനിയുടെ സ്പെസിഫിക്കേഷൻ അനുസരിച്ചാണ് ഇൻഷുറൻസ് തുക നിശ്ചയിച്ചിട്ടുള്ളത്. ഇൻഷുറൻസ് കമ്പനിയെ അറിയിക്കാതെ രൂപമാറ്റം നടത്തിയ വാഹനത്തിന്റെ ഇൻഷുറൻസ് ക്ലെയിം ലഭിക്കുവാൻ തർക്ക സാധ്യതയുണ്ട്.
വാഹന ഉടമയ്ക്ക് തന്റെ ഇഷ്ടപ്രകാരം അനുമതിയില്ലാതെ വാഹനത്തിന്റെ രൂപമാറ്റം നടത്തുവാനുള്ള അവകാശം ഉണ്ടോ?അവകാശം ഇല്ല. മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 52, മോട്ടോർ വെഹിക്കിൾസ് റൂൾസ് 96 & 103 പ്രകാരവും
രജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതിയില്ലാതെ വാഹനത്തിന്റെ രൂപമാറ്റം നടത്തുവാൻ പാടുള്ളതല്ല. അനുമതിയില്ലാതെ രൂപമാറ്റം നടത്തിയ വാഹനം ഡ്രൈവ് ചെയ്യുന്ന ഡ്രൈവറുടെ ലൈസൻസ് അധികാരികൾക്ക് പിടിച്ചെടുക്കാവുന്നതാണ്. എന്നാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കാവുന്നതല്ല. കേരള ഹൈക്കോടതി KHC 845-2016.
വാഹനങ്ങളുടെ സീറ്റിംഗ് കപ്പാസിറ്റി കുറയ്ക്കുന്നതിന് അനുമതി ആവശ്യമുണ്ടോ?
വാഹനങ്ങളുടെ സീറ്റിംഗ് കപ്പാസിറ്റി കുറയ്ക്കുന്നതിന് അധികാരികളുടെ അനുമതി ആവശ്യമില്ല. എന്നാൽ റീ- രജിസ്ട്രേഷൻ സമയത്ത് ഒറിജിനൽ സീറ്റിംഗ് കപ്പാസിറ്റി കാണിക്കേണ്ടതാണ്. KHC 330-1998.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ