തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ നിരക്ക് കൂട്ടി. പുതിയ നിരക്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് ഒരുഭാഗത്തേക്ക 80 രൂപയാണ്. നേരത്തെ ഇത് 75 രൂപയായിരുന്നു. ഇരുവശത്തേക്കും 110 ആയിരുന്നത് 120 രൂപയാക്കി. ചരക്ക് വാഹനങ്ങള്‍ക്ക് 140രൂപയും ബസിന് 275 രൂപയുമാണ്. വര്‍ഷംതോറും സെപ്റ്റംബര്‍ ഒന്നിന് പാലിയേക്കരയിലെ ടോള്‍ നിരക്ക് പരിഷ്‌ക്കരിക്കുന്നത്. സാമ്പത്തിക രംഗത്തെ മാറ്റത്തിനനുസരിച്ച് ടോള്‍ നിരക്കില്‍ മാറ്റം വരുത്തുന്നുണ്ടെങ്കിലും ടോള്‍ റോഡ് സേവനത്തിന് നിര്‍ദിഷ്ട നിലവാരമില്ലെന്ന ആക്ഷേപം ശക്തമാണ്.
ടോൾ പ്ലാസയുടെ കാലാവധി മുഴുവൻ പിരിച്ചാൽ തുകയുടെ നാല് മടങ്ങ് നേടാനാകുമന്നാണ് കണക്ക്. ഇതിനിടെയാണ് ടോൾ നിരക്കിലുള്ള വർധന. പാത എത്രയും വേഗം ദേശീയ പാത അതോറിറ്റി ഏറ്റെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ