വാഹനം തീപിടിച്ചാൽ.
♦️തീ പിടിക്കുന്നുവെന്ന് കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക.
♦️ സുരക്ഷിത അകലം പാലിക്കുക. ഒരിക്കലും സ്വയം അണയ്ക്കാൻ ശ്രമിക്കരുത്. തൊട്ടടുത്ത കടകളിലോ സ്ഥാപനത്തിലോ ഉള്ള ഫയർ എസ്റ്റിങ്ഗ്വിഷർ ഉപയോഗിക്കാം. തീ അണക്കാനുള്ള സംവിധാനമില്ലെങ്കിൽ ഫയർഫോഴ്സ് വരുന്നതു വരെ കാത്തിരിക്കാം.
♦️ബോണറ്റിനകത്താണു തീപിടിക്കുന്നതെങ്കിൽ അത് ഉയർത്താൻ ശ്രമിക്കരുത്. തീ കൂടുതൽ പടരാൻ കാരണമാകും.
♦️ഒന്നോ രണ്ടോ ഫയർ എസ്റ്റിങ്ഗ്വിഷർ കരുതുന്നത് നല്ലതാണ്.
കരുതലാണ് പ്രധാനം.
⚠️കൃത്യമായ മെയിന്റനൻസ് വാഹനങ്ങൾക്കു നൽകണം.
⚠️എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്.
⚠️വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്.
⚠️ഫ്യൂസ് കത്തിയെന്ന് മനസ്സിലായാല്‍ അതു മാറ്റി വാഹനം ഓടിക്കാൻ ഒരിക്കലും സ്വയം ശ്രമിക്കരുത്. ഇതിനായി മെക്കാനിക്കുകളെത്തന്നെ ആശ്രയിക്കുക. സ്വയം ശ്രമിച്ചാല്‍ അത് ചിലപ്പോൾ ഷോർട്ട് സർക്യൂട്ടിന് കാരണമാകും.
⚠️അംഗീകൃത സർവിസ് സെൻററുമായി ബന്ധപ്പെടാതെ വാഹനത്തിലെ ഇലക്ട്രിക്കല്‍ ഉള്‍പ്പെടെയുള്ള ജോലികൾ സ്വയം ചെയ്യാതിരിക്കുന്നതാണ് ഉചിതം.
⚠️അനാവശ്യ മോഡിഫിക്കേഷനുകള്‍ നിര്‍ബന്ധമായും ഒഴിവാക്കുക.
തീപിടിക്കാനുള്ള കാരണങ്ങൾ
പലപ്പോഴും വാഹനങ്ങൾ തീപിടിക്കാനുള്ള പ്രധാന കാരണം ‘ഷോർട്ട് സർക്യൂട്ട്’ ആണ്. ഇതു സംഭവിക്കുന്നതിനു മുമ്പ് വാഹനം ചില ലക്ഷണങ്ങൾ കാണിക്കും. മിക്കവാറും സന്ദർഭങ്ങളിൽ ‘ഫ്യൂസ്’ എരിഞ്ഞമരുന്നു. ഫ്യൂസ് മാറ്റി വാഹനം ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാൻ നോക്കുമ്പോൾ അത് ചിലപ്പോൾ ഷോർട്ട് സർക്യൂട്ടിന് കാരണമാകും. അതുകൊണ്ടുതന്നെ അംഗീകൃത സർവിസ് സെന്ററുമായി ബന്ധപ്പെടാതെ ഇത്തരം ജോലികൾ സ്വയം ചെയ്യാതിരിക്കുന്നതാണ് ഉചിതം.
വാഹനത്തിലെ യാത്രക്കാരന്റെയോ ഡ്രൈവറുടെയോ അശ്രദ്ധ, കൈപ്പിഴവ്, സാങ്കേതിക തകരാർ എന്നിവ തീപിടിത്തത്തിനു കാരണമാവാറുണ്ട്. ഇലക്ട്രിക്കൽ തകരാർ ആണ് മറ്റൊരു പ്രധാന ഘടകം. വാഹനങ്ങളുടെ ഇലക്ട്രിക്കൽ പാർട്ടുകളിൽ വരുത്തുന്ന മോഡിഫിക്കേഷനും ചിലപ്പോൾ അപകടങ്ങള്‍ക്ക് വഴിവെച്ചേക്കാം.
കൂടാതെ സീൽ പൊട്ടിയ വയറിങ്ങുകള്‍, കൃത്യമല്ലാത്ത വയറിങ് എന്നിവയും ഷോട്ട്സർക്യൂട്ടിന് കാരണമാകാം. എൻജിൽ ഓയിൽ, ഇന്ധനം പോലുള്ള തീപിടിക്കാൻ സാധ്യതയുള്ളവയുടെ ചോർച്ചയും അപകടം ക്ഷണിച്ചു വരുത്തിയേക്കാം. ഫ്യൂവൽ ഇൻജക്ടർ, ഫ്യൂവൽ പ്രഷർ റെഗുലേറ്റർ എന്നിവയിലുണ്ടാകുന്ന തകരാർ മൂലം ഇന്ധനം ലീക്കാകാം. ഇത്തരത്തിൽ ചോരുന്ന ഇന്ധനം ഇഗ്നീഷ്യൻ സോഴ്സുമായി ചേർന്നാൽ പെട്ടെന്ന് തീപിടിക്കും. കൂടാതെ ശരിയായി കണക്ട് ചെയ്യാത്ത ബാറ്ററി, സ്റ്റാർട്ടർ, സ്റ്റീരിയോ എന്നിവയും തീപിടിത്തത്തിന് കാരണമായേക്കാം.
അവഗണിക്കരുത് ഇവ
ചിലപ്പോൾ വാഹനത്തിൽനിന്ന് പ്ലാസ്റ്റിക് അല്ലെങ്കിൽ റബർ കത്തിയ മണം വരും. ഇത് അവഗണിക്കാതെ, എൻജിൻ ഓഫാക്കി നിർത്തി വാഹനത്തിൽ നിന്നിറങ്ങി ദൂരെ മാറിനിന്ന് സർവിസ് സെൻററുമായി ബന്ധപ്പെടണം. തീപിടിത്തത്തിന്റെ ലക്ഷണമാണെങ്കിൽ ഉടനെ ഫയർ ഫോഴ്സിനെ ബന്ധപ്പെടുകയാണ് വേണ്ടത്. വാഹനം മുഴുവനായും കത്തിയമർന്നാലും യാത്രക്കാരെ രക്ഷിക്കാനാണ് മുൻഗണന നൽകേണ്ടത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ