ലൈസൻസ് ഉള്ളവരും വാഹന ഉടമകളും മൊബൈൽ നമ്പർ ‘വാഹൻ’ സോഫ്റ്റ്‌വെയറിൽ ചേർക്കണം: മോട്ടർ വാഹന വകുപ്പ്.
♦️ഡ്രൈവിങ് ലൈസൻസ് ഉള്ളവരും വാഹന ഉടമകളും മൊബൈൽ നമ്പർ ‘വാഹൻ’ സോഫ്റ്റ്‌വെയറിൽ ചേർക്കണമെന്ന് മോട്ടർ വാഹന വകുപ്പു നിർദേശിച്ചു.
♦️സേവനങ്ങൾ പൂർണമായി ഓൺലൈൻ ആക്കുന്നതിനാലാണിത്.
♦️വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ വിലാസത്തിലുള്ള മാറ്റം, വാഹന കൈമാറ്റം രേഖപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ ഓൺലൈനിലൂടെയാണ് ഇപ്പോൾ നൽകുന്നത്.
♦️മൊബൈൽ നമ്പർ ചേർക്കാത്തതും തെറ്റായ മൊബൈൽ നമ്പർ രേഖപ്പെടുത്തിയിരിക്കുന്നതും കാരണം ചിലർക്ക് സേവനങ്ങൾ വൈകിയാണു ലഭിക്കുന്നത്.
♦️നമ്പർ ചേർക്കുന്നത് ഇങ്ങനെ
www.parivahan.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
♦️ഓൺലൈൻ സർവീസസ് എന്ന ലിങ്കിൽ ക്ലിക് ചെയ്യുക.
♦️ഡ്രൈവിങ് ലൈസൻസിൽ ഫോൺ നമ്പർ ചേർക്കാൻ ഡ്രൈവിങ് ലൈസൻസ് റിലേറ്റഡ് സർവീസസ് എന്ന മെനു തിരഞ്ഞെടുക്കുക.
♦️അപ്പോൾ തുറക്കുന്ന പേജിൽ സംസ്ഥാനം തിരഞ്ഞെടുക്കുക.
♦️അപ്പോൾ ഒട്ടേറെ ഐക്കണുകളുടെ കൂട്ടത്തിൽ ‘അപ്ഡേറ്റ് മൊബൈൽ നമ്പർ’ എന്നതു കാണാം. അതിൽ ക്ലിക് ചെയ്യുക.
♦️ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ് എന്നിവയിൽ ആവശ്യമുള്ളതു തിരഞ്ഞെടുക്കുക.
♦️ലൈസൻസ് വിതരണം ചെയ്ത തീയതി, ലൈസൻസ് നമ്പർ, ജനനത്തീയതി എന്നിവ ലൈസൻസ് നോക്കി അതുപോലെ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക് ചെയ്യുക.
♦️അടുത്ത വിൻഡോയിൽ മൊബൈൽ നമ്പർ രേഖപ്പെടുത്തുക. സബ്മിറ്റ് ചെയ്യുമ്പോൾ ഫോണിൽ ഒടിപി നമ്പർ ലഭിക്കും.
♦️അത് സൈറ്റിൽ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ