ട്രെയിനിൽ ബൈക്ക് കയറ്റി കൊണ്ട് പോകുന്നതിനെ പറ്റി മിക്കവാറും യാത്രക്കാർക്ക് സംശയങ്ങൾ ഉണ്ടാകാറുണ്ട്.
നോർത്തിന്ത്യൻ, ലേ - ലഡാക്ക്, നോർത്ത് ഈസ്റ്റ്, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ ബൈക്ക് ട്രിപ്പിന് പോകുന്നവർക്ക് ഈ പോസ്റ്റ് ഉപകാരപ്പെടും എന്ന് കരുതുന്നു.
കാശ്മീർ യാത്രക്കാരുടെ പതിവ് ഡെസ്റ്റിനേഷൻ (ട്രെയിൻ സവാരിയിൽ നിന്ന് ബൈക്ക് സവാരിയിലേക്ക് മാറുന്ന സ്ഥലം) ഡൽഹി/ ചണ്ഡീഗഡും നോർത്തീസ്റ്റ് യാത്രക്കാരുടെ ഡെസ്റ്റിനേഷൻ കൊൽക്കത്ത / ഗുവാഹട്ടിയുമാണ്. നേപ്പാൾ യാത്രക്കാർ ഗൊരഖ്പൂരിലും ഭൂട്ടാൻ യാത്രികർ സിലിഗുരിയിലും നിന്ന് യാത്ര തുടങ്ങുന്നു.
ട്രെയിനിൽ രണ്ട് രീതിയിൽ ബൈക്ക് കൊണ്ടു പോകാം.
1) ലഗേജ് ആയി
2) പാർസൽ ആയി
ലഗേജ് ആയി കൊണ്ടുപോകണമെങ്കിൽ അതേ വണ്ടിയിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് വേണം.
പാർസൽ ആയിട്ടാണെങ്കിൽ അതേ വണ്ടിയിൽ തന്നെ യാത്ര ചെയ്യണം എന്നില്ല.
ചില സ്റ്റേഷനുകളിൽ വണ്ടി ഓണറുടെ (RC owner) പേരിലാണ് from and to address എങ്കിൽ മാത്രമേ കൊണ്ട് പോകാൻ സമ്മതിക്കൂ. ചില സ്റ്റേഷനുകളിൽ RC ഓണർ നേരിട്ട് പോകണം.
ഇനി കയറ്റി അയക്കാനുള്ള രീതി
പാർസൽ ഡിപ്പാർട്ട്മെന്റിൽ വണ്ടി കൊണ്ടുപോയി പെട്രോൾ ഡ്രെയിൻ ചെയ്യുക. വണ്ടിയുടെ ഫൈബർ/മെറ്റൽ/പൊട്ടാൻ ഇടയുള്ള സാധനങ്ങൾ എന്നിവ തെർമോക്കോൾ, ചാക്ക്, ചണം എന്നിവയിൽ ഏതെങ്കിലുമൊക്കെ കൊണ്ട് നന്നായി പൊതിയുക. അവിടത്തെ പോർട്ടർമാർ ഇത് ചെയ്ത് തരും. 150-300 രൂപ കൊടുക്കേണ്ടി വരും). എന്നിട്ട് പാർസൽ ഓഫീസിൽ നിന്ന് ഫോം വാങ്ങുക ( പാർസൽ / ലഗേജ്). അത് പൂരിപ്പിച്ച് കൂടെ.
1) അഡ്രസ് പ്രൂഫ്
2 ) ഐഡന്റിറ്റി പ്രൂഫ്
3) RC ബുക്ക് (ഒറിജിനൽ & കോപ്പി)
4) ഇൻഷുറൻസ് കോപ്പി
എന്നിവ ചേർത്ത് കൊടുക്കുക. അവർ ഇത് വെരിഫൈ ചെയ്ത് ഫീസ് എത്രയാണെന്ന് പറയും. (കോഴിക്കോട്-ഡെൽഹി 2000-2500 ആകുമെന്ന് തോന്നുന്നു). ഈ ഫീസ് കൊടുത്ത് വണ്ടി അവരെ ഏൽപ്പിക്കാം. അവർ പറഞ്ഞു തരുന്ന ബുക്കിംഗ് നമ്പറും ഫ്രം സ്റ്റേഷനും റ്റു സ്റ്റേഷനും (ഉദാ: ERS, PUNE) കോട്ട് ചെയ്ത ചാക്കിന്റെ മുകളിൽ പെർമനന്റ് മാർക്കർ വെച്ച് എഴുതുക. നേരത്തെ വാങ്ങി കയ്യിൽ വച്ച സ്ലേറ്റിൽ മായാത്ത ചോക്ക് കൊണ്ട് ഫ്രം, റ്റു അഡ്രസ്സും ബുക്കിംഗ് നമ്പറും എഴുതി വണ്ടിയുടെ മുന്നിൽ തുന്നി ചേർക്കുക.
ലഗേജ് ആണെങ്കിൽ അതേ വണ്ടിയിൽ തന്നെ അവർ കയറ്റി വിടും. പാർസൽ ആണെങ്കിൽ ആ ദിശയിൽ പോകുന്ന ഏതെങ്കിലും വണ്ടിയിൽ കയറ്റി വിടും. ഒരു ഉറപ്പിന് വണ്ടി കയറ്റുന്നത് വരെ പോർട്ടറുടെ കൂടെ നിന്ന് ഒരു നൂറു രൂപ വേണമെങ്കിൽ കൊടുക്കാം.
NB :- ലഗേജ് ആണെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യാം, പാർസൽ ആണെങ്കിൽ യാത്രാ ദിവസം പോയാലും മതി. വണ്ടി പുറപ്പെടുന്നതിന് 2-3 മണിക്കൂർ മുമ്പേ എത്തിയാൽ എല്ലാ ഫോർമാലിറ്റിയും സമാധാനത്തിൽ ചെയ്ത് തീർക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ