തിരുവനന്തപുരം: ഇരുചക്രവാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഇനി മുതല്‍ വാഹനനിര്‍മ്മാതാക്കള്‍ സൗജന്യമായി ഹെല്‍മറ്റും നല്‍കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍. ഇരുചക്രവാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റും ക്രാഷ് ഗാര്‍ഡും ഉള്‍പ്പെടെ സൗജന്യമായി നല്‍കണമെന്നും വാഹനിര്‍മ്മാണ കമ്പനികള്‍ക്ക് ടോമിന്‍ ജെ.തച്ചങ്കരി നിര്‍ദ്ദേശം നല്‍കി. മോട്ടോര്‍ വാഹനനിയമത്തില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്നും തച്ചങ്കരി അറിയിച്ചു.
വാഹനനിര്‍മ്മാതക്കളുടെ യോഗത്തിലുണ്ടാക്കിയ ധാരണ പ്രകാരമാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ ടോമിന്‍ ജെ. തച്ചങ്കരി പുറത്തിറക്കിയത്. ഏപ്രില്‍ ഒന്നു മുതല്‍ ഇരുചക്രവാഹനം വാങ്ങുന്നവര്‍ക്ക് ഹെല്‍മറ്റും നിര്‍മ്മാതാക്കള്‍ സൗജന്യമായി നല്‍കണം. ഐഎസ്‌ഐ സ്റ്റേര്‍ഡുള്ള ഹെല്‍മറ്റായിരിക്കണം നല്‍കേണ്ടതെന്ന് തച്ചങ്കരി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഇരുചക്രവാഹനങ്ങള്‍ക്കുള്ള നമ്പര്‍! പ്ലേറ്റ്, റിയര്‍ മിറര്‍, സാര്‍രി ഗാര്‍ഡ്, പിന്‍യാത്രക്കാര്‍ക്കുള്ള കൈപിടി എന്നിവയും സൗജന്യമായി നല്‍കണം. മോട്ടോര്‍വാഹനനിയമത്തില്‍ ഈ കാര്യങ്ങള്‍ നിര്‍ദ്ദേശങ്ങളുണ്ടെങ്കിലും നിര്‍മ്മാക്കള്‍ ഉപഭോക്താക്കളില്‍ നിന്നും വന്‍ തുക ഈടാക്കുന്നവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ച് നിര്‍ദ്ദേശം നല്‍കിയത്.
പണം വാങ്ങുന്നതായി പരാതി ലഭിച്ചാല്‍ വില്‍പ്പനക്കുള്ള അംഗീകാരം റദ്ദാക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. മാത്രമല്ല വാഹന ഡീലര്‍മാര്‍ ഒരു പ്രത്യേക കമ്പനിയുടെ ഇന്‍ഷുറന്‍സ് എടുക്കാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കരുതെന്നും കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.
(courtesy: daily indian herald)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ