മോട്ടോര്‍ സൈക്കിള്‍ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 50 കി.മി. ......കാര്‍ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 70 കി.മി.......ഓട്ടോറിക്ഷ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 30 കി.മി, നഗര പരിധിയില്‍- 30 കി.മി, മറ്റുറോഡുകളില്‍- 40 കി.മി.......
ചെറുവാഹനങ്ങള്‍: സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 60 കി.മി. വലിയ വാഹനങ്ങള്‍ : സ്‌കൂളുകള്‍ക്ക് സമീപം- 15 കി.മി, ഇടുങ്ങിയ റോഡുകളില്‍- 35 കി.മി, നഗര പരിധിയില്‍- 35 കി.മി, മറ്റുറോഡുകളില്‍- 60 കി.മി. ......
ട്രാഫിക് ചിഹ്നങ്ങള്‍ ട്രാഫിക് ചിഹ്നങ്ങളെ പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു. മാന്‍ഡേറ്ററി, ഇന്‍ഫര്‍മേറ്ററി, കോഷനറി എന്നിവയാണ് മോട്ടോര്‍ വാഹന നിയമപ്രകാരം ഡ്രൈവര്‍ നിര്‍ബന്ധമായി പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് മാന്‍ഡേറ്ററി ട്രാഫിക് ചിഹ്നങ്ങള്‍. വൃത്താകൃതിയിലാകും മാന്‍ഡേറ്ററി ചിഹ്നങ്ങള്‍. മാന്‍ഡേറ്ററി ട്രാഫിക് ചിഹ്നങ്ങള്‍ അവഗണിക്കുന്നത് കുററകരമാണ്. റോഡിലെ അപകട സാധ്യതകളെപ്പറ്റി മുന്നറിയിപ്പ് നല്‍കുന്നവയാണ് കോഷനറി ചിഹ്നങ്ങള്‍. ത്രികോണ ആകൃതിയിലാകും ഈ ചിഹ്നങ്ങള്‍. യാത്രക്കാരുടെയും ഡ്രൈവറുടെയും സുരക്ഷിതത്വത്തിനായി ട്രാഫിക് ചിഹ്നങ്ങള്‍ പാലിക്കേണ്ടതാണ്. യാത്രയില്‍ അവശ്യമായ വിവരങ്ങള്‍ നല്‍കുന്നവയാണ് ഇന്‍ഫര്‍മേറ്ററി ചിഹ്നങ്ങള്‍. നിശ്ചിത സ്ഥലത്തെത്താനുള്ള ദൂരം, ദിശ, റോഡരികിലുള്ള ആസ് പത്രി, പൊട്രോള്‍ പമ്പ് തുടങ്ങിയ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഇന്‍ഫര്‍മേറ്ററി ചിഹ്നങ്ങള്‍ വിവരം നല്‍കുന്നു. ചതുര ആകൃതിയിലാകും ഇത്തരം ചിഹ്നങ്ങള്‍.......!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ