ഗ്രേറ്റര്‍ നോയ്ഡ: ഒരു കിലോമീറ്റര്‍ ഓടാന്‍ ചിലവ് ഒരു രൂപ മാത്രം. ഇത് ടാറ്റയുടെ മാജിക് ഐറിസ് സിവ. ഹൈഡ്രജന്‍ ഫ്യുവല്‍സെല്‍ വാഹനമാണിത്. അഞ്ച് മിനിട്ട് ഹൈഡ്രജന്‍ നിറച്ചാല്‍ 200 കിലോമീറ്റര്‍ ഓടും. ഡ്രൈവര്‍ അടക്കം നാലുപേര്‍ക്ക് സഞ്ചരിക്കാം.
ഓട്ടോറിക്ഷകളുടെ വിപണിയിലേക്ക് 2010 ല്‍ ടാറ്റ അവതരിപ്പിച്ച വാഹനമാണ് മാജിക് ഐറിസ്. ഫ്യുവല്‍സെല്‍ സാങ്കേതികവിദ്യയുടെ പിന്തുണയോടെ ആധുനികവത്കരിച്ചാണ് ഇക്കുറി ഓട്ടോ എക്‌സ്‌പോയില്‍ വാഹനം അവതരിപ്പിച്ചിട്ടുള്ളത്. തദ്ദേശീയമായി ടാറ്റ വികസിപ്പിച്ച ഫ്യുവല്‍ സെല്ലാണ് വാഹനത്തിന്റെ ഹൃദയം. ഇലക്ട്രോക്കെമിക്കല്‍ റിയാക്ഷനിലൂടെ ഉണ്ടാകുന്ന വൈദ്യുതി ഉപയോഗിച്ച് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാണ് വാഹനം ഓടുന്നത്. മലിനീകരണം തീരെയില്ല. ക്ലച്ചും ഗിയറും വാഹനത്തിനില്ല. ബാറ്ററിയില്‍നിന്നുള്ള ഊര്‍ജവും വാഹനം ഓടാന്‍ ഉപയോഗിക്കും.
രണ്ടുമണിക്കൂര്‍ ചാര്‍ജുചെയ്താല്‍ 40 കിലോമീറ്ററോളം ദൂരം ബാറ്ററിയില്‍ ഓടും. ബ്രേക്കുചെയ്യുമ്പോള്‍ നഷ്ടപ്പെടുന്ന ഊര്‍ജം ബാറ്ററിയില്‍ സംഭരിച്ചുവയ്ക്കും. വാഹനത്തിനുള്ളില്‍ സ്വിച്ചുകള്‍ക്ക് പകരും എട്ടിഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെയാണുള്ളത്. നാവിഗേഷന്‍ സംവിധാനം, ഇന്‍ഫോടെയ്ന്‍മെന്റ്, വാഹനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയെല്ലാം സ്‌ക്രീനിലുണ്ടാവും. തിരക്കേറിയ വഴി ഒഴിവാക്കി സഞ്ചരിക്കാന്‍ സഹായിക്കുന്ന ട്രാഫിക് അലര്‍ട്ട് സംവിധാനം, അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള വണ്‍ ടച്ച് എസ്.എം.എസ് എന്നിവയെല്ലാം വാഹനത്തിലുണ്ട്. ടാറ്റയുടെ പ്രൊപ്രൈറ്ററി ആന്‍ഡ്രോയ്ഡ് സോഫ്റ്റ് വെയറിലാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്.
സോഴ്സ് : മാതൃഭൂമി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ