കാർ ഗാരേജെന്നാൽ കാറ് കൊണ്ടിടാനുള്ള ഒരു താൽക്കാലികസംവിധാനം എന്ന മനോഭാവത്തിലൊക്കെ വലിയ മാറ്റം വന്നുകഴിഞ്ഞു. വീടിന്റെ ഭംഗി കൂട്ടുന്നതിൽ കാർ ഗാരേജിന് ചിലതൊക്കെ ചെയ്യാനുണ്ടെന്ന് മിക്കവരും ചിന്തിക്കുന്നു. ഇതോടൊപ്പം സ്ഥലസൗകര്യം തുടങ്ങിയവയും പരിഗണിക്കേണ്ടതുണ്ട്. ഗേസ്ബോക്സ് എന്ന കമ്പനി ഇത്തരം കാര്യങ്ങളെല്ലാം മനസ്സിൽ വെച്ചുകൊണ്ട് നിർമിച്ച ഒരു കാർ ഗാരേജിനെയാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇറ്റാലിയൻ കമ്പനിയായ ഗേസ്ബോക്സാണ് ഈ കാർ ഗാരേജിന്റെ നിർമാതാക്കൾ.റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് ഗാരേജ് തുറക്കുകയും അടയ്ക്കുകയും ചെയ്യേണ്ടത്. വളരെ ലളിതമായ ഈ നിർമിതി വീടിന്റെ ഭംഗി കൂട്ടുന്നതിനോടൊപ്പം ധാരാളം സ്ഥലമൊന്നും അപഹരിക്കുന്നില്ല എന്നതും ശ്രദ്ധിക്കണം. അത്യാധുനികമായ സാങ്കേതികതകൾ ഉപയോഗിച്ചാണ് ഈ കാർ ഗാരേജിന്റെ നിർമാണം.
Courtesy:malayalam.drivespark.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ