തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് ‘ഫ്ളെക്സി’ നിരക്ക് 1200 രൂപയാണ്
സുല്‍ത്താന്‍ബത്തേരി: തിരുവനന്തപുരം-ബംഗളൂരു അന്തര്‍സംസ്ഥാന റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ അത്യാധുനിക ‘സ്കാനിയ’ ബസിന്‍െറ കന്നിയാത്ര. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് തിരുവനന്തപുരത്തനിന്ന് പുറപ്പെട്ട ബസ് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് സുല്‍ത്താന്‍ ബത്തേരിയിലത്തെിയത്. 11ന് ബംഗളൂരു സാറ്റലൈറ്റ് ബസ്സ്റ്റാന്‍ഡിലത്തെി. വൈകീട്ട് 3.30നാണ് മടക്കയാത്ര തുടങ്ങിയത്. ദേശീയപാതയിലെ രാത്രിയാത്രാനിരോധ സമയം തുടങ്ങുന്നതിന് മുമ്പുതന്നെ അതിര്‍ത്തി കടന്നു.
രാത്രി 8.45ഓടെ സുല്‍ത്താന്‍ ബത്തേരിയില്‍ തിരിച്ചത്തെി തിരുവനന്തപുരത്തേക്ക് പോയി. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തത്തെും. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് 1391 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ ‘ഫ്ളെക്സി’ നിരക്കായ 1200 രൂപ നല്‍കിയാല്‍ മതി. തിരക്കില്ലാത്ത സീസണില്‍ ടിക്കറ്റ് നിരക്ക് കുറക്കുന്നതാണ് ‘ഫ്ളെക്സി’.
ഓണം സീസണ്‍ പ്രമാണിച്ച് ആഗസ്റ്റ് 25 മുതല്‍ ഈ റൂട്ടിലാരംഭിക്കുന്ന 12 സര്‍വിസുകളില്‍ ആറെണ്ണം സുല്‍ത്താന്‍ ബത്തേരി വഴിയാണ് പോകുന്നത്. അടുത്തമാസം തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന മുംബൈ, ഹൈദരാബാദ്, ഗോവ, ചെന്നൈ, ബംഗളൂരു സ്കാനിയ സര്‍വിസുകളില്‍ ചെന്നൈ ഒഴികെ മറ്റുള്ള സര്‍വിസുകളും സുല്‍ത്താന്‍ ബത്തേരി വഴിയാണ് ഓടുക. രാത്രിയാത്ര കഴിയില്ളെങ്കിലും മുംബൈ, ഗോവ, ഹൈദരാബാദ് നഗരങ്ങളിലേക്ക് വയനാട്ടുകാര്‍ക്ക് സ്കാനിയയിലേറി നേരിട്ടത്തൊം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ